Saturday, June 07, 2014

1046.പെന്‍ഷന്‍കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് ട്രഷറി മുഖേന നല്‍കണം



പെന്‍ഷന്‍ പറ്റിയ സര്‍ക്കാര്‍ ജീവനക്കാര്‍ വിവിധ ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ ഓഫീസുകളിലേക്ക് എത്തുമ്പോള്‍ ഐഡന്റിറ്റി തെളിയിക്കാന്‍ ബുദ്ധിമുട്ടുണ്ടാകുന്ന സാഹചര്യം കണക്കിലെടുത്ത് സര്‍വ്വീസ് പെന്‍ഷന്‍കാര്‍ക്ക് ട്രഷറി മുഖേന തിരിച്ചറിയല്‍ കാര്‍ഡ് ലഭ്യമാക്കുന്നതിന് അനുമതി നല്‍കി ഉത്തരവായി. പെന്‍ഷന്‍കാര്‍ക്ക് നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ് കാര്‍ഡ് ഒന്നിന് എട്ടുരൂപ നിരക്കില്‍ തയ്യാറാക്കുന്നത് പി.ഡബ്ല്യൂ.ഡി. (ഇലക്ട്രോണിക്‌സ്) വിഭാഗമായിരിക്കും. നിലവില്‍ പെന്‍ഷനായ എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഇത് ലഭിക്കുന്നതിന് ആവശ്യമായ വിവരങ്ങള്‍ പി.ഡബ്ല്യൂ.ഡി.(ഇലക്ട്രോണിക്‌സ്) വിഭാഗത്തിന് നല്‍കുന്നതുമുള്‍പ്പെടെയുള്ള ചുമതല ട്രഷറി ഡയറക്ടറെ ഏല്‍പ്പിച്ചുകൊണ്ടും ഉത്തരവായിട്ടുണ്ട്. 

No comments:

Get Blogger Falling Objects