Thursday, October 09, 2014

1061. കേര സുരക്ഷ ഇന്‍ഷുറന്‍സ് പരിധി വര്‍ദ്ധിപ്പിച്ചു




തെങ്ങുകയറ്റത്തൊഴിലാളികള്‍ക്കുവേണ്ടി നാളികേര വികസന ബോര്‍ഡ് നടപ്പിലാക്കുന്ന കേരസുരക്ഷ വ്യക്തിഗത അപകട ഇന്‍ഷൂറന്‍സ് തുക ഒരു ലക്ഷം രൂപയില്‍ നിന്നും രണ്ടുലക്ഷം രൂപയായി വര്‍ദ്ധിപ്പിച്ചു. പുതുക്കിയ പദ്ധതി ഒക്‌ടോബര്‍ ഒന്നാം തീയതി നിലവില്‍ വന്നു. ബോര്‍ഡിന്റെ 'ചങ്ങാതിക്കൂട്ടം' തെങ്ങു കയറ്റ പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്ന എല്ലാ പരിശീലനാര്‍ത്ഥികള്‍ക്കും നീര ടെക്‌നീഷ്യന്‍ പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്കും ഈ പദ്ധതി പ്രകാരം പരിശീലനത്തിന്റെ ആദ്യ ദിവസം മുതല്‍ ഒരു വര്‍ഷക്കാലത്തേക്ക് സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. ചങ്ങാതിക്കൂട്ടം പരിശീലന പരിപാടിയില്‍ പങ്കെടുക്കാത്തവര്‍ക്കും, തെങ്ങുകയറ്റം തൊഴിലായി സ്വീകരിച്ചിട്ടുണ്ടെങ്കില്‍ ഈ പദ്ധതി പ്രകാരം ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഗുണഭോക്താക്കളായി ചേരാം. പോളിസിയുടെ വാര്‍ഷിക പ്രീമിയമായ 66 രൂപയില്‍ 49 രൂപ ബോര്‍ഡ് വഹിക്കും. ബാക്കി 17 രൂപ വ്യക്തികള്‍ അടയ്ക്കണം. തെങ്ങിന്റെ ചങ്ങാതിക്കൂട്ടം പരിശീലനത്തില്‍ പങ്കെടുക്കാത്ത തെങ്ങുകയറ്റ തൊഴിലാളികളും, ഒരു വര്‍ഷത്തിനു ശേഷം ഇന്‍ഷുറന്‍സ് പുതുക്കുന്നവരും പൂരിപ്പിച്ച അപേക്ഷ, 'ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ്' എന്ന വിലാസത്തില്‍ എറണാകുളത്തു മാറാവുന്ന 17 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം ചെയര്‍മാന്‍, നാളികേരവികസന ബോര്‍ഡ്, കേരഭവന്‍, എറണാകുളം 682 011 എന്ന വിലാസത്തില്‍ അയയ്ക്കണം. അപേക്ഷാഫോമും ക്ലെയിം ഫോമും കൂടുതല്‍ വിവരങ്ങളും ബോര്‍ഡിന്റെwww.coconutboard.gov.in എന്ന വെബ്ബ് സൈറ്റില്‍ ലഭ്യമാണ്

No comments:

Get Blogger Falling Objects