Friday, November 28, 2014

1073.ലഹരിക്കടിമപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സിലിംഗ്


ലഹരി മരുന്നുകള്‍ക്കടിമപ്പെട്ട കുട്ടികളെ ആരോഗ്യ വകുപ്പ് അധികൃതര്‍ കൗണ്‍സിലിംഗ് നടത്തി സാധാരണ നിലയിലേക്ക് കൊണ്ടു വരുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ആഭ്യന്തര മന്ത്രിയുടെ ചേമ്പറില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. സേഫ് കാമ്പസ് ക്‌ളീന്‍ കാമ്പസ് പദ്ധതിയുടെ ഭാഗമായി സ്‌കൂളുകളില്‍ സ്ഥാപിച്ചിട്ടുള്ള അഭിപ്രായങ്ങളും പരാതികളും രേഖപ്പെടുത്താനുള്ള പെട്ടികള്‍ പരിശോധിച്ച് അപ്പപ്പോള്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് അയച്ച് കൊടുക്കാനുള്ള നിര്‍ദേശവും ഉന്നതല യോഗത്തില്‍ മന്ത്രി നല്‍കി. ചില സ്‌കൂളുകളുടെ പരിസരങ്ങളില്‍ കേടായ വാഹനങ്ങള്‍ വളരെ നാളായി പാര്‍ക്ക് ചെയ്തിരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇവ ഉടന്‍ തന്നെ നീക്കം ചെയ്യാന്‍ നിര്‍ദേശം നല്‍കും. റോഡപകടങ്ങള്‍ക്ക് സാധ്യതയുള്ള സ്‌കൂള്‍ പരിസരങ്ങളില്‍ ക്‌ളാസുകള്‍ ആരംഭിക്കുന്നതിന് തൊട്ടുമുന്‍പും, ക്‌ളാസുകള്‍ കഴിയുന്ന സമയത്തും അതാത് പരിധിയിലുള്ള പൊലീസ് സ്റ്റേഷനില്‍ നിന്ന് സിവില്‍ പൊലിസ് ഓഫീസറോ, ഹോം ഗാര്‍ഡോ കുട്ടികള്‍ പിരിഞ്ഞ് പോകുന്നത് വരെ ഡ്യുട്ടിയില്‍ ഉണ്ടായിരിക്കണം എന്ന നിര്‍ദേശവും നല്‍കി. ഡിസംബര്‍ ഒമ്പതിന് ലോക അഴിമതി വിരുദ്ധ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി എല്ലാ ഹൈസ്‌കൂള്‍/ ഹയര്‍ സെക്കണ്ടറി സ്‌കൂളുകളില്‍ അഴിമതി വിരുദ്ധ പ്രതിജ്ഞ എടുക്കും. ഡിസംബര്‍ രണ്ടിന് വൈകിട്ട് നാലിന് സെക്രട്ടറിയേറ്റ് നോര്‍ത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്റ്റര്‍മാര്‍, എസ് പി മാര്‍, എക്‌സൈസ് ഡെപ്യുട്ടി കമ്മീഷണര്‍മാര്‍, ഡി. എം.ഒമാര്‍, വി .എച്ച്.സി.ഇ. അസി.ഡയറക്ടര്‍ എന്നിവരുമായി ആഭ്യന്തര മന്ത്രി വീഡിയോ കോണ്‍ഫറന്‍സ് നടത്തും. 1073.

No comments:

Get Blogger Falling Objects