ടീച്ചര്‍
2020
മകന്‍ ഒരു
ഐ ടി കമ്പനിയില്‍ യു എസ് ബേസ്ഡ്
എഞ്ചിനീയര്‍ .
ലക്ഷത്തിനു
മേല്‍ മാസവരുമാനം .
രണ്ടു
വര്‍ഷമായി അമേരിക്കയിലായിരുന്നു
ഇപ്പോള്‍
നാട്ടില്‍ ബാഗ്ലൂരില്‍ ജോലി
നോക്കുന്നു
ഈ അടുത്തിടെയാണ്
മകന്റെ വിവാഹം കഴിഞ്ഞത് .
വധു പോസ്റ്റ്
ഗ്രാഡുവേറ്റ് വിത്ത് ബിഡ്
മാത്രമല്ല
സെറ്റ് , നെറ്റ്
തുടങ്ങിയ ന്യുനപക്ഷ യോഗ്യതകളും
കൂടെയുണ്ട്
മാത്രമല്ല
ഇരുന്നൂറുപവന്‍ സ്വര്‍ണ്ണം
, പതിനഞ്ചുലക്ഷത്തിനു
മേല്‍ വിലയുള്ള കാര്‍ ,
നഗരത്തില്‍ ഒരു ഫ്ലാറ്റ്
തുടങ്ങിയവ വിവാഹസമ്മാനമായി
വരനു ലഭിച്ചു
അങ്ങനെ
ആകപ്പാടെ വധൂവരന്മാര്‍ക്ക്
സന്തോഷം ...
വിവാഹം
കഴിഞ്ഞ് ഏതാനും മാസങ്ങള്‍
കഴിഞ്ഞപ്പോള്‍ …........
വീടിനടുത്തുള്ള
ഒരു മാനേജ്മെന്റ് സ്കൂളില്‍
ഒരു ഒഴിവു വന്നു
മരുമകള്‍
പഠിച്ച വിഷയത്തിനായിരുന്നു
ഒഴിവ്
ഇക്കാര്യം
ഒരു ബന്ധുമാഷ് വഴി മകന്റെ
പിതാവിന്റെ ചെവിയിലെത്തി
നാട്ടില്‍
അന്തസ്സുള്ള ഒരു സ്കൂളില്‍
ജോലി കിട്ടിയാല്‍ …......
ഈ ഐ ടി
കമ്പനിയൊക്കെ എന്നുമെന്നും
ഉണ്ടാകില്ല …
പെണ്ണ്
വീട്ടിലുണ്ടെങ്കില്‍ ചെക്കന്‍
വീട്ടിലുണ്ടാവും ..
അങ്ങനെയായാല്‍
…..
വയസ്സുകാലത്ത്
മകനും മകളും വീട്ടിലുണ്ടാവും
തുടങ്ങിയ
ഉപദേശങ്ങള്‍ ബന്ധുമാഷ്
നടത്തി
തുടര്‍ന്ന്
ഇക്കാര്യം മകന്റെ പിതാവും
മരുമകളുടെ പിതാവും ചര്‍ച്ച
നടത്തി
അവസാനം
പ്രസ്തുത സ്കൂളില്‍ മാനേജരെകണ്ട്
ജോലി വാങ്ങാമെന്ന തീരുമാനത്തിലെത്തി
തുടര്‍ന്ന്
നാട്ടാചാരപ്രകാരമുള്ള തുക
കൊടുത്ത് മരുമകള്‍ക്ക് ജോലി
വാങ്ങി
…...................
….............
അങ്ങനെ
മരുമകള്‍
സ്കുളില്‍ പോയി ത്തുടങ്ങി
നേരത്തെ
പോകും
നേരം വൈകി
വരും
വീട്ടിലെത്തി
യാലും വിഷാദ ഭാവം തന്നെ
ഒരു ദിവസം
പൊട്ടിക്കരഞ്ഞുകൊണ്ടാണ്
മരുമകള്‍ വീട്ടിലെത്തിയത്
മകന്റെ
പിതാവും മാതാവും മരുമകളെ
ആശ്വസിപ്പിച്ചു
കാര്യം
ചോദിച്ചറിഞ്ഞു
അപ്പോഴാണ്
കാര്യം പറഞ്ഞത്
കാര്യം
സ്കൂളില്‍ ടീച്ചറാണെങ്കിലും
..
മറ്റു
പണികള്‍ കൂടി എടുക്കണമത്രെ
!!!
ഉച്ചസമയത്ത്
കുട്ടികള്‍ക്ക് ഭക്ഷണം
വിളമ്പി കൊടുക്കണമത്രെ
പാല്‍
കുപ്പിയില്‍ ഒഴിച്ചു കൊടുക്കണമത്രെ
കുട്ടികള്‍ക്ക്
അസുഖം വന്നാല്‍ ആശുപത്രിയില്‍
കൊണ്ടുപോയി വിട്ടില്‍ കൊണ്ടു
ചെന്നാക്കണമ ത്രെ
അതും
പോരാഞ്ഞ് കഴിഞ്ഞ ദിവസം മുതല്‍
വീണ്ടും ഒരു പണി കൂടി
സ്കുള്‍
ബസ്സിലെ ആയയുടെ പണി
കാലത്തും
വൈകീട്ടും സ്കൂള്‍ ബസ്സില്‍
കിളിയായി പോകണമത്രെ !
നോക്കണേ
മരുമകളുടെ ഗതി !!
ഇതേ വരേക്ക്
സ്വന്തം വീട്ടില്‍ ഉണ്ട
പാത്രം കഴുകാതെ വളര്‍ത്തിയതാണ്
ആരോമലായാ ഈ മരുമകളെ
എന്നീട്ട്
ഇപ്പൊള്‍
ചെറുപ്പം
മുതലേ തന്നെ എ സി കാറിലേ
യാത്രചെയ്ത് ശീലിച്ചീട്ടുള്ളൂ
വിളമ്പി
തരാതെ സ്വയം വിളമ്പി ശീലിച്ചീട്ടില്ല
എന്നീട്ടിപ്പോഴാണ്
ഈ വക പണികളൊക്കെ ചെയ്യണമെന്ന്
പറയുന്നത്
മകന്റെ
പിതാവ് ബന്ധു മാഷിനെ വിളിച്ചു
കാര്യം
പറഞ്ഞു
കൂടിയാലോചനകള്‍
നടത്തി
തുടര്‍ന്ന്
മരുമകളോട്
പറഞ്ഞു
“ നാളെ
മുതല്‍ ആരും നിന്നോട്
ഇക്കാര്യങ്ങള്‍ ചെയ്യാന്‍
പറയില്ല “
അവര്‍
മരുമകള്‍ക്ക് ഉറപ്പുകൊടുത്തു
മരുമകള്‍
പുഞ്ചിരിച്ചു
….................
….............
…..................
പിറ്റേന്ന്
മരുമകള്‍ ടീച്ചര്‍ സ്കൂളിലെത്തി
സ്റ്റാഫ്
റൂമിലുള്ള മറ്റ് ടീച്ചേഴ്‌സിനോട്
കാര്യം പറഞ്ഞു
“ എന്റെ
ഭര്‍ത്താവിന്റെ പിതാവ്
കൃത്യം ….. സമയത്തിന്
സ്കൂളിലെത്തും
അപ്പോള്‍
കാണാം “
കാണിച്ചു
തരും !!
മരുമകള്‍
ടിച്ചര്‍ കട്ടായം പറഞ്ഞു
മറ്റ്
ടീച്ചേഴ്‌സ് അതിനായി കാത്തിരുന്നു
…...
#..........
…....
കൃത്യസമയത്തു
തന്നെ ഇന്നോവാ കാറില്‍
ബന്ധുമാഷും പിതാവും സ്കൂളിലെത്തി
പ്രിന്‍സിപ്പാളിന്റെ
മുറിയിലെത്തി
പിന്നത്തെ
രംഗം
.
.
.
.
വന്നവര്‍
വേഗം തന്നെ തിരിച്ചൂ പോയി
പ്രിന്‍സിപ്പാള്‍
സ്റ്റാഫ് റൂമില്‍ എത്തി
മരുമകള്‍
ടീച്ചറോട് മറ്റു റ്റീച്ചര്‍
മാര്‍ കേള്‍ക്കെ പ്രഖ്യാപിച്ചു
ഇനി മുതല്‍
മരുമകള്‍ ടിച്ചര്‍ ബസ്സില്‍
ആയയായി പോകേണ്ട
കുട്ടികള്‍ക്ക്
ഉച്ചഭക്ഷണം നല്‍കേണ്ട്
പാല്‍
കൊടുക്കേണ്ട
അസുഖം
വന്ന കുട്ടികളെ ആശുപത്രിയില്‍
കൊണ്ടുപോകേണ്ട
ഇതും പറഞ്ഞ്
പ്രിസിപ്പല്‍ ഓഫീസിലേക്ക്
തിരിച്ചുപോയി
…..............
…..........
…............
…..........
അങ്ങനെ
പ്രിസിപ്പാളിന്റെ മനം
മാറ്റത്തിന്റെ ഗുട്ടന്‍സ്
അറിയാന്‍ സ്റ്റാഫ് സെക്രട്ടറി
പ്രിന്‍സിപ്പളിന്റെ മുറിയിലെത്തി
പ്രിന്‍സിപ്പാള്‍
സന്തോഷത്തോടെ കാര്യം പറഞ്ഞു
മരുമകള്‍
ടിച്ചറിന്റെ ആളുകള്‍ ഓഫീസിലെത്തി
പ്രിന്‍സിപ്പാളിന് ഒരു അപേക്ഷ
കൊടുത്തു
അതില്‍
സ്കൂള്‍ സ്റ്റാഫ് ഫണ്ടിലേക്കുള്ള
ഒരു സംഭാവ ദയവു ചെയ്ത്
സ്വികരിക്കണമെന്ന അഭ്യര്‍ത്ഥന
ഉണ്ടായിരുന്നു
തുടര്‍ന്ന്
ഒരു പൊതിയും കൊടുത്തു
അതില്‍
ഒന്നര ലക്ഷം രൂപയും ഉണ്ടായിരുന്നു
പിന്നെ
എപ്പടി
എന്ത് ആയ
എന്ത്
സ്കൂള്‍ ബസ്സ്
എന്ത്
ഉച്ചഭക്ഷണം വിളമ്പല്‍
No comments:
Post a Comment