ഒരു എ പ്ലസ് വിലാപം
ഇത് ഒരു രക്ഷിതാവിന്റെ അഭ്യര്‍ത്ഥനയാണ് . വാട്ട്സ് അപ് മുഖേന ഇത് അറിയിക്കുന്നുവെന്നേ ഉള്ളൂ .
കാരണം എന്തെന്നാല്‍ ഇക്കഴിഞ്ഞ എസ് എസ് എല്‍ സി പരീക്ഷക്ക് എന്റെ മകള്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു . അതായത് വ്യക്തമായി
പറഞ്ഞാല്‍ എന്റെ മകള്‍ ഫുള്‍ എ പ്ലസ് കാരിയായി മാറി എന്നര്‍ഥം . വീട്ടില്‍ അതിയായ സന്തോഷം
സ്കൂളിലും നാട്ടിലും സന്തോഷം
പഠിച്ച സ്കൂളില്‍ മിട്ടായി വിതരണം , ലഡു വിതരണം ഇത്യാദികള്‍ നടത്തി
സ്കൂളും ആധ്യാപകരും തിരിച്ചും ഇങ്ങോട്ട് സമ്മാന വിതരണം നടത്തി
വീട്ടില്‍ വന്ന് പ്രാദേശിക ഭരണാധികാരികളും ആദരിച്ചും
ഇത്രക്കും ദാരിദ്ര്യം നിറഞ്ഞ ചുറ്റുപാടില്‍ എ പ്ലസ് വാങ്ങിയത് വലിയ ഒരു കഴിവായി ഭൂലോകര്‍ വിലയിരുത്തി
തുടര്‍ന്നങ്ങോട്ട് സ്വീകരണങ്ങളായിരുന്നു
സര്‍ട്ടിഫിക്കറ്റുകള്‍ , മൊമൊന്റോകള്‍ , കാഷ് അവാര്‍ഡ് എങ്ങിങ്ങനെ പോയി അത്
പ്രാദേശിക ചാനലുകളില്‍ ഫോട്ടോയും വീഡിയോയും വന്നു
പത്രത്താളിലെ പ്രാദേശിക വാര്‍ത്തകളില്‍ ഫോട്ടോയും ന്യൂസും വന്നു
ആദ്യമൊക്കെയുള്ള സ്വീകരണങ്ങളില്‍ കാഷ് അവാര്‍ഡ് കൂടി ഉണ്ടായിരുന്നു
വേദിയിലിരുത്തി വലിയ വ്യക്തികള്‍ പുകഴ്‌ത്തുന്നതു കേള്‍ക്കുവാന്‍ നല്ല രസമായിരുന്നു
പക്ഷെ , പിന്നീട് അത് വലീയ ഗുണമൊന്നും ചെയ്യുന്നില്ല എന്ന് മനസ്സിലായി
ദിവസവും സ്വീകരണം തന്നെ
പക്ഷെ , അത് ഒരു ലാമിനേറ്റ് ചെയ്ത സര്‍ട്ടിഫിക്കറ്റിലും പിന്നെ അഭിനന്ദനങ്ങള്‍ എന്ന് പേരെഴുതിയ മൊമൊന്റോയിലും ഒതുങ്ങി
അതായത് സര്‍വം പ്ലാസ്റ്റിക് മയം തന്നെ
ഈ അവസരത്തില്‍ സ്വീകരണവേളയില്‍ പ്ലാസ്റ്റിക് വസ്തുക്കള്‍ നല്‍കി ആദരിക്കുകയും സ്നേഹം പ്രകടിപ്പിക്കുകയും ചെയ്യുന്നതിനെ എതിര്‍ക്കാത്തത് എന്തേ എന്ന്
തോന്നിയീട്ടുണ്ട്
അതായത് പ്ലാസ്റ്റിക് ഫ്ലസ്ക് മാത്രം നിരോധിച്ചാല്‍ മതിയോ ???
പിന്നെ സ്വീകരണ വേളയിലെ ഒരു ബോറടിയാണ്
കാലത്ത് 10 മണിക്ക് സ്വീകരണയോഗം വെച്ചു എന്നിരിക്കട്ടെ
ബസ്സ് കയറി 9.30 തന്നെ യോഗ സ്ഥലത്ത് എത്തും
പെണ്‍കുട്ടിയായതിനാല്‍ , കൂടെ രക്ഷിതാവും പോകാതെ പറ്റില്ലല്ലോ
അതിനാല്‍ രക്ഷിതാവും പോകും
അതിനാല്‍ തന്നെ അന്നത്തെ ദിവസത്തെ പണി പോകും
രൂപ 800 നഷ്ടം എന്നര്‍ഥം
പിന്നേയോ ബസ് യാത്ര , അതിന്റെ ചെലവ് എന്നിവ വഴിയുണ്ടാകുന്ന നഷ്ടം വേറെ
ഇനി മറ്റൊരു കാര്യം
പത്തുമണിക്കാണ് യോഗമെങ്കിലും മിക്കപ്പോഴും തുടങ്ങുമ്പൊള്‍ പത്തര പതിനോന്ന് ആകും
കാരണം വിശിഷ്ടാതിഥി വരേണ്ടെ
വിശിഷ്ടാതിഥിയെ സ്വീകരിക്കാന്‍ ചെണ്ടയും മറ്റ് വാദ്യഘോഷങ്ങളും ഉണ്ടായിരിക്കും
പിന്നെ പ്രസംഗങ്ങളുടെ ഘോഷയാത്രയാണ്
അതിനിടയില്‍ എപ്പോഴെങ്കിലും സര്‍ട്ടിഫിക്കറ്റും പ്ലാസ്റ്റിക് മൊമെന്റോയും വിതരണം ചെയ്താലായി
യോഗം കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ രണ്ട് മണി കഴിഞ്ഞിരിക്കും
അതിനാല്‍
എന്റെ പ്രിയ എ പ്ലസ് കാരെ അനുമോദിക്കുന്ന സംഘാടകരെ
ഞങ്ങള്‍ക്ക് നിങ്ങളുടെ സര്‍ട്ടിഫിക്കറ്റും പൂച്ചെണ്ടും മൊമെന്റോയും വേണ്ട
പകരം രക്ഷിതാക്കള്‍ക്ക് നഷ്ടപ്പെടുന്ന ദിവസക്കൂലി കാഷ് അവാര്‍ഡ് ആയി തരൂ
ഒരു സ്വീകരണത്തിന് ആയിരം രൂപയെങ്കിലും തന്നാല്‍ ഞങ്ങള്‍ക്ക് നഷ്ടമില്ലാതെ ജീവിക്കാം
ഇത് ഒരു അപേക്ഷമാത്രം
പരിഹസിക്കയാണെന്ന് വിചാരിക്കരുത്
എല്ലാവര്‍ക്കും നന്ദി നേര്‍ന്നുകൊണ്ട്
ഇത് നിങ്ങള്‍ക്ക് അറിയാവുന്ന അനുമോദന യോഗ സംഘാടകര്‍ക്ക് ഷെയര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്
നിറുത്തുന്നു
No comments:
Post a Comment