- ക്ലാസ് മുറിയിലെ അദ്ധ്യാപനത്തില്‍ ഏറ്റവും മുഖ്യ പങ്കുവഹിക്കുന്ന ഒരു ടൂള്‍ ആണ് ക്ലാസ് ഡയറി . ക്ലാസ് ടീച്ചര്‍ക്ക് ക്ലാസ് മുറിയിലെ അച്ചടക്കത്തിനും നിയന്ത്രണത്തിനും രക്ഷിതാക്കളുമായി നല്ല ബന്ധം പുലര്‍ത്തുന്നതിനും ഈ ഡയറി മുഖ്യ പങ്കു വഹിക്കുന്നു . എന്നാല്‍ കഷ്ടമെന്നു പറയട്ടെ പല അദ്ധ്യാപകരും ക്ലാസ് ഡയറിയുടെ പ്രാധാന്യം മനസ്സിലാക്കുന്നില്ല
- ക്ലാസിലെ മേശപ്പുറത്ത് വെക്കുന്ന ഒരു 200 പേജുള്ള ഒരു പുസ്തകത്തെ ലളിതമായി പ്പറഞ്ഞാല്‍ ക്ലാസ് ഡയറിയായി കണക്കാക്കാം . ക്ലാസ് ഡയറിയുടെ പുറത്ത് ക്ലാസ് , ഡിവിഷന്‍ , ക്ലാസ് ടിച്ചറുടെ പേര് എന്നിവ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം . ഈ പുസ്തകത്തിന്റെ ഓരോ പേജിനും പേജ് നമ്പര്‍ ആവശ്യമാണ് .ഓരോ പേജിലും ഹെഡ്ഡിംഗ് ആയി അന്നേ ദിവസത്തെ തിയ്യതിയും ദിവസവും രേഖപ്പെടുത്തിയിരിക്കണം .
- സാധാരണ ഗതിയില്‍ ആദ്യത്തെ പിരീഡ് ഒരു ക്ലാസില്‍ ക്ലാസ് ടീച്ചര്‍ ആയിരിക്കുമല്ലോ . അതിനാല്‍ തന്നെ ഈ തിയ്യതിയും ദിവസവും രേഖപ്പെടുത്തുന്ന ജോലി ക്ലാസ് ടീച്ചറുടേതാണ് . എങ്കിലും മിടുക്കരായ ക്ലാസ് ലീഡര്‍ ക്ലാസില്‍ ഉണ്ടെങ്കില്‍ ഇക്കാര്യം ചെയ്യുവാന്‍ ക്ലാസ് ലീഡറേയും അനുവദിക്കാവുന്നതാ ണ് .തുടര്‍ന്ന് അന്നേ ദിവസം ക്ലാസില്‍ ആബ്സന്റ് ആയ കുട്ടികളുടെ പേര്‍ എഴുതേണ്ടതാണ് .
- വൈകി എത്തുന്ന കുട്ടികളുണ്ടെങ്കില്‍ അക്കാര്യവും ടീച്ചര്‍ക്ക് രേഖപ്പെടുത്താവുന്നതാണ് .
- തുടര്‍ന്ന് ഓരോ പിരീഡിലും വരുന്ന ടീച്ചര്‍ക്ക് ഏതെങ്കിലും കുട്ടികളെക്കുറിച്ചൂള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്താവുന്നതാണ് . ക്ലാസെടുക്കുമ്പോള്‍ വികൃതികാണിക്കുകയോ , ഹോം വര്‍ക്ക് ചെയ്യാതെ വരികയോ , പാഠപുസ്തകങ്ങള്‍ കൊണ്ടുവരാതെ വരികയോ , മറ്റ് പഠനോപകരണങ്ങള്‍ ( ഇന്‍സ്ട്രുമെന്റ് ബോക്സ് തുടങ്ങിയവ ) കൊണ്ടുവരാതെ വരികയോ ഇന്റര്‍വെല്‍ കഴിഞ്ഞുള്ള പിരീഡ് ആണെങ്കില്‍ വൈകി എത്തുകയോ ഒക്കെ ചെയ്യുന്നു ണ്ടെങ്കില്‍ അക്കാര്യങ്ങള്‍ ഡയറിയില്‍ രേഖപ്പെടുത്താം . സമയമുണ്ടെങ്കില്‍ കുട്ടികളുടെ മികവും രേഖപ്പെടുത്താവുന്നതാണ്
- ഏതെങ്കിലും പിരീഡ് ടീച്ചര്‍ ഇല്ലെങ്കിലോ അഥവാ ടീച്ചര്‍ വൈകിവന്നാലോ ക്ലാസില്‍ അച്ചടക്ക പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അക്കാര്യവും ക്ലാസ് ലീഡര്‍ക്ക് ഡയറിയില്‍ രേഖപ്പെടുത്താവുന്നതാണ് .
- എല്ലാദിവസവും ഉച്ചക്ക് ക്ലാസ് ലീഡര്‍ പ്രസ്തുത ഡയറി ക്ലാസ് ടീച്ചറെ കാണിക്കാനായി സ്റ്റാഫ് റൂമില്‍ വരേണ്ടതും ക്ലാസ് ടീച്ചര്‍ ക്ലാസ് ഡയറി വായിച്ചുനോക്കി വിലയിരുത്തി ചുവന്ന മഷികൊണ്ട് ഒപ്പുവെക്കേണ്ടതുമാണ് .
- ക്ലാസ് ഡയറിയില്‍ ചിലപ്പോള്‍ അതാത് പിരീഡ് ക്ലാസ് എടുക്കുന്ന അദ്ധ്യാപകര്‍ ക്ലാസിനെക്കുറിച്ചും ക്ലാസിലെ കുട്ടികളെക്കുറിച്ചും എന്തെങ്കിലും കാര്യങ്ങള്‍ രേഖപ്പെടുത്തിയിരിക്കും . അങ്ങനെയുള്ള സന്ദര്‍ഭത്തില്‍ പ്രസ്തുത കുറിപ്പിന്റെ മാര്‍ജിനില്‍ Seen എന്നെഴുതി ക്ലാസ് ടീച്ചര്‍ ചുവന്ന മഷികൊണ്ട് ഒപ്പുവെക്കേണ്ടതാണ് .
- ആഴ്കയില്‍ വെള്ളിയാഴ്ച ദിവസം ഉച്ചക്ക് ( അല്ലെങ്കില്‍ ഏതെങ്കിലും ഒരു ദിവസം ) പ്രധാന അദ്ധ്യാപകന്‍ പ്രസ്തുത ക്ലാസ് ഡയറി പരിശോധിച്ച് ഒപ്പുവെക്കേണ്ടതാണ് .
- ക്ലാസ് ടീച്ചറും പ്രധാന അദ്ധ്യാപകനും ക്ലാസ് ഡയറിയില്‍ രേഖപ്പെടുത്തിയിരിക്കുന്ന വസ്തുതകളുടെ സത്യാവസ്ത മനസ്സിലാക്കി അതിനനുസരിച്ച് മാറ്റങ്ങള്‍ വരുത്തി ക്ലാസിനെ പുരോഗതിയിലേക്ക് നയിക്കേണ്ടതാണ് .
SSLC റിവിഷന്‍ സഹായിക്കായി താഴെ ക്ലിക്ക് ചെയ്യുക
SSLC Physics Rivision Sahayi 2013
അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും :9846655145... karipparasunil@gmail. com
Application for Copy of School Admission Register
എസ് എസ് എല്‍ സി വര്‍ക്ക് ഷീറ്റുകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
SSLC Physics Rivision Sahayi 2013
അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും :9846655145... karipparasunil@gmail. com
Application for Copy of School Admission Register
എസ് എസ് എല്‍ സി വര്‍ക്ക് ഷീറ്റുകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
drop down menu
Wednesday, July 06, 2016
1096. ക്ലാസ് ഡയറി ഉപയോഗിച്ച് ക്ലാസിനെ പുരോഗതിയിലേക്ക് നയിക്കാം
Subscribe to:
Post Comments (Atom)
No comments:
Post a Comment