Saturday, August 13, 2016

1098.പത്താം ക്ലാസുകാര്‍ക്കെന്താ കൊമ്പുണ്ടോ ?

പത്താം ക്ലാസുകാര്‍ക്കെന്താ കൊമ്പുണ്ടോ ?

ഇത്തരമൊരു ചോദ്യം ഒന്നു മുതല്‍ പന്ത്രണ്ട് വരെ ക്ലാസുകള്‍ ഉള്ള സ്കൂളുകളില്‍ പല ജീവനക്കാരിലും ഉണ്ടാകുന്നതാണ് .
കാരണം , എന്തെന്നു വെച്ചാല്‍ , എന്തുവന്നാലും പത്തിലെ കുട്ടികളുടെ കാര്യത്തില്‍ ഒരു കൂട്ടം അദ്ധ്യാപകര്‍ ചില ശ്രദ്ധ പുലര്‍ത്തുന്നു എന്നതുതന്നെ .
ശരിയാം വണ്ണം വിശകലനം ചെയ്യുകയാണെങ്കില്‍ ഇത്തരം ശ്രദ്ധ പുലര്‍ത്തുന്നതില്‍ കാര്യമുണ്ട് താനും

  1. പത്താം ക്ലാസിലെ റിസല്‍ട്ടാണ് ഒരു സ്കൂളിന്റെ റേറ്റിംഗ് സ്കൂള്‍ നിലനില്‍ക്കുന്ന സ്ഥലത്ത് നിശ്ചയിക്കുന്നത്
  2. ഈ റേറ്റിംഗ് അനുസരിച്ചാണ് പ്രസ്തുത സ്കൂളില്‍ കുട്ടികളുടെ അഡ്‌മിഷന്‍ നിശ്ചയിക്കപ്പെടുന്നത് . അതായത് ചുരുക്കിപ്പറഞ്ഞാല്‍ കൂടുതല്‍ എ പ്ലസ് , നൂറു ശതമാനം വിജയം എന്നിവ ഉള്ള സ്കൂള്‍ ആണെങ്കില്‍ അവിടെ ചേരുവാനായി ധാരാളം കുട്ടികള്‍ വരുമെന്നര്‍ഥം . ( അല്ലാതെ മികവ് പ്രവര്‍ത്തനങ്ങള്‍ വഴി റോഡില്‍ ജാഥ നടത്തിയതുകൊണ്ടോ പത്രവാര്‍ത്തകളും ഫോട്ടോകളും വന്നതുകൊണ്ടോ സ്കൂളിന്റെ യഥാര്‍ത്ഥ റേറ്റിംഗ് വര്‍ദ്ധിക്കുകയില്ല എന്ന് മനസ്സിലാക്കേണ്ടതുണ്ട് . മാത്രമല്ല മികവ് പ്രവര്‍ത്തനങ്ങള്‍ അധികം നടക്കുന്ന സ്കൂള്‍ എന്നുവെച്ചാല്‍ അവിടെ സിലബസ്സ് പ്രകാരം നിശ്ചിത അദ്ധ്യയന സമയം നടക്കുന്നില്ല എന്ന വസ്തുത രക്ഷിതാക്കള്‍ക്കിടയില്‍ ഇപ്പോള്‍ പരസ്യമായിതുടങ്ങിയീട്ടുണ്ട് . അതുകൊണ്ട് തന്നെ അദ്ധ്യയന സമയം നഷ്ടപ്പെടുത്തുന്ന മികവ് പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ പല സ്കൂള്‍ പി ടി എ കളും പ്രോത്സാഹിപ്പിക്കാറില്ലത്രെ ! )
  3. അങ്ങനെ കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ചാല്‍ ഡിവിഷനുകള്‍ നിലനില്‍ക്കപ്പെടുകയോ വര്‍ദ്ധിക്കുകയോ ചെയ്യുകയും ജീവനക്കാരുടെ ജോലി സുരക്ഷ ഉറപ്പാക്കപ്പെടുകയും ചെയ്യുന്നു ,.
  4. അതുവഴി ,ജോലി സുരക്ഷാ പ്രശ്നം നിമിത്തം മദ്ധ്യവേനലവധിക്കാലത്തും മറ്റും നാട്ടില്‍ കുട്ടികള്‍ക്കുവേണ്ടി ഇറങ്ങി നടക്കേണ്ട അവസ്ഥ ഇല്ലാതാകുന്നു . അതായത് പ്രസ്തുത നാണക്കേണ്ട് അദ്ധ്യാപകര്‍ക്ക് ഒഴിവാക്കുവാന്‍ കഴിയുന്നു എന്നര്‍ഥം
  5. മറ്റൊന്ന് പത്താംക്ലാസുകാര്‍ മറ്റു ക്ലാസുകാ‍രെ ( ഒന്നുമുതല്‍ ഒമ്പതുവരെ ) അപേക്ഷിച്ച് പൊതു പരീക്ഷയെ അഭിമുഖീകരിക്കുന്നവരാണ് എന്ന വസ്തുത യാണ്
  6. മുകളീല്‍ പറഞ്ഞ കാര്യത്തിലും ഒരു എതിര്‍പ്പ് സ്കൂളുകളില്‍ വരാറുണ്ട് . കാര്യം മറ്റൊന്നു മല്ല . പത്താം ക്ലാസുകാരെപോലെ തന്നെ പൊതു പരീക്ഷ എഴുതുന്നവരല്ലെ പതിനൊന്നാം ക്ലാസുകാരും പന്ത്രണ്ടാം ക്ലാസുകാരും , പിന്നെ എന്തുകൊണ്ടാണ് പത്താം ക്ലാസുകാര്‍ക്ക് പ്രത്യേക ഒരു പ്രാധാന്യം എന്നൊരു ചോദ്യം ഹയര്‍ സെക്കന്‍ഡറി / വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി എന്നീ വിഭാഗങ്ങള്‍ ഉള്ള സ്കൂളുകളില്‍ നിന്ന് ഉയര്‍ന്നു വരാറുണ്ട് . ഈ ചോദ്യവും പരിശോധിക്കപ്പെടേണ്ടതുണ്ട്
  7. പത്താക്ലാസ് റിസല്‍ട്ട് ആണ് സ്കൂളിന്റെ നിലനില്പ് എന്ന കാര്യം മുന്‍പ് സൂചിപ്പിച്ച വസ്തുതകള്‍ പരിശോധിച്ചാല്‍ മനസ്സിലാകുമ,ല്ലോ . അതുകൊണ്ട് തന്നെ ഒരു കൂട്ടം അദ്ധ്യാപകര്‍ പ്രസ്തുത റിസല്‍ട്ട് വര്‍ദ്ധിപ്പിക്കുവാന്‍ കഠിനാദ്ധ്വാനത്തില്‍ ഏര്‍പ്പെടുക സ്വാഭാവികമാണ് . അതില്‍ പ്രധാനനം സ്പെഷല്‍ ക്ലാസുകളാണ് . മധ്യവേനല്‍ അവധിക്കാലത്ത് മെയ് മാസം മുതല്‍ ഈ സ്പെഷല്‍ ക്ലാസുകള്‍ തുടങ്ങുക പതിവാണ് ( ഈ വര്‍ഷം വേനലിന്റ് കാഠിന്യം നിമിത്തം ചില സ്ക്കുളുകളില്‍ സ്പെഷല്‍ ക്ലാസുകള്‍ ചുരുങ്ങിയിരിക്കാം ) . പിന്നെ സ്കൂള്‍ തുറന്നാല്‍ കാലത്ത് ഒന്‍പതുമണിമുതലും ഉച്ചതിരിഞ്ഞ് നാലുമണിമുതലും ഓരോ മണിക്കൂര്‍ വീതം സ്പെഷല്‍ ക്ലാസ് ഉണ്ടായിരിക്കും . ശനിയാശ്ച ദിവസം സ്കൂളിന് അവധിയാണെങ്കിലും സ്പെഷല്‍ ക്ലാസ് ഉണ്ടായിരിക്കും . ഓരോമാസവും പരീക്ഷ എടുക്കുകയും റിസല്‍ട്ട് ക്ലാസ് പി ടി എ യില്‍ അവതരിപ്പിക്കുകയും ചെയ്യും .
  8. അതായത് ,പത്താം തരത്തില്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ സമാന രീതിയില്‍ പൊതുപരീക്ഷ നേരിടുന്ന ഹയര്‍സെക്കന്‍ഡറി / വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി അദ്ധ്യാപകരെ അപേക്ഷിച്ച് കൂടുതല്‍ സമയം ജോലി ചെയ്യുന്നു എന്ന വസ്തുത അഥവാ‍ യാഥാര്‍ത്ഥ്യമാണ് ഇവിടെ പരിശോധിക്കപ്പെടേണ്ടത് . ക്ലാസ് എടുക്കല്‍ മാത്രമല്ല , പ്രതിമാസപ്പരീക്ഷ വഴി പേപ്പര്‍ നോട്ടം എന്നിവയും വര്‍ദ്ധിക്കുന്നു . പത്താംക്ലാസിലെ ക്ലാസ് ചാര്‍ജ്ജുള്ള അദ്ധ്യാപകര്‍ക്ക് എസ് എസ് എല്‍ സി കാര്‍ഡുമായുള്ള വര്‍ക്ക് ഏറെയാണ് . മാത്രമല്ല ഉത്തരവാദിത്തവും ഉള്ളതാണ് . അതിനാല്‍ പല സ്കൂളുകളിലും പത്താംക്ല്ലാസിന്റെ ക്ലാസ് ചാര്‍ജ്ജ് ഏറ്റെടുക്കുവാന്‍ ആളെ കിട്ടാറില്ല എന്ന വസ്തുതയും പരിശോധിക്കപ്പെടേണ്ടതാണ് .
  9. മുകളില്‍ പ്രസ്താവിച്ച കാരണങ്ങള്‍ കൊണ്ടാണ് പൊതുപരീക്ഷ നേരിടുന്ന വിഭാഗങ്ങള്‍ക്കിടയില്‍ പത്താം ക്ലാസുകാര്‍ക്ക് മുന്തിയ പരിഗണന ലഭിക്കുന്നത്
  10. ഈ മുന്തിയ പരിഗണന നിമിത്തം ഈ അദ്ധ്യാപകര്‍ അവരുടെ പത്താംക്ലാസ് കുട്ടികള്‍ക്ക് ക്ലാസ് നഷ്ടപ്പെടുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ എതിര്‍ക്കുക സ്വാഭാവികമാണ് .
  11. സ്വാഭാവികമായി കാലത്ത് ഒന്‍പതുമണിക്ക് വന്ന് ക്ലാസെടുക്കുന്ന അദ്ധ്യാപകന് ഫസ്റ്റ് പിരീഡ് പ്രസ്തുത ക്ലാസില്‍ നഷ്ടപ്പെടുമ്പോള്‍ ഉണ്ടാകുന്ന വേദന അതാണു താനും .
  12. മറ്റ് മേഖലകളിലെ മികവ് വഴി നമുക്ക് ഏറെ വിലയേറിയ പ്രോഫഷണല്‍ കോഴ്‌സുകളില്‍ ( ഡോക്ടര്‍ / എഞ്ചിനീയര്‍ ) സിറ്റ് ലഭിച്ചേക്കാം . പ്രസ്തുത കോഴ്സില്‍ അങ്ങനെ ലഭിച്ച കുട്ടികള്‍ക്ക് ഏറെ ബുദ്ധിമുട്ട് പഠന വിഷയങ്ങളില്‍ പ്രത്യേകിച്ച് കണക്ക് , സയന്‍സ് എന്നീവിഷയങ്ങളില്‍ ഉണ്ടായേക്കാം . കാരണം പല തും അടിസ്ഥാനം കിടക്കുന്നത് സ്കുള്‍ വിദ്യാഭ്യാസ മേഖലയിലാണ് . അവ പഠിക്കാതെ വന്നാല്‍ പിന്നെ തുടന്ന് പഠിക്കുവാന്‍ സാദ്ധ്യമല്ലല്ലോ
  13. ചില സ്കൂളിലെ അദ്ധ്യാപകര്‍ അഞ്ചാംക്ലാസിലും എട്ടാംക്ലാസിലും പഠിപ്പിസ്റ്റ് കുട്ടികളെ തെരഞ്ഞുപിടിച്ച് ചേര്‍ത്തുക പതിവാണ് . കാരണം വേറൊന്നുമല്ല , അത്തരം കുട്ടികളാണ് പത്താംതരത്തില്‍ എ പ്ലസ്സുകളുടേയും ഉന്നത വിജയത്തിന്റേയൂം എണ്ണം വര്‍ദ്ധിപ്പിക്കുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം . അതിനാല്‍ അവര്‍ ചെയ്യുന്നത് മിടുക്ക് എന്നുമാത്രമേ പറയേണ്ടതുള്ളൂ
  14. ചില സ്കൂളുകളില്‍ , ബുദ്ധിയുള്ള ഹയര്‍സെക്കന്‍‌ഡറി വിഭാഗക്കാന്‍ ചുറ്റുപാടുള്ള ഹൈസ്ക്കുളുകളിലെ പത്താംതരത്തിലെ വിജയികളെ ചാക്കിട്ട് പടിച്ച് തങ്ങളുടെ ഹയര്‍സെക്കന്‍ഡറി റിസല്‍ട്ട് ഉയര്‍ത്തുകയും ചെയ്യാറുണ്ട് . എന്നാല്‍ സ്വന്തം സ്കുളിലെ പത്താംതരത്തിലെ ഉന്നതവിജയികളെ കിട്ടാത്ത ഹയര്‍സെക്കന്‍ഡറി വിഭാഗക്കാരും ഉണ്ട് എന്ന വസ്തുതയും ഉണ്ട്
  15. ഹൈസ്കൂള്‍ - ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളിലെ ജീവനക്കാര്‍ക്കിടയിലെ സ്വരച്ചേര്‍ച്ച യില്ലായ്മ പലപ്പോഴും നാട്ടിലെ മറ്റ് ഹൈസ്കൂളില്‍നിന്നും ( എന്തിനേറെ സ്വന്തം ഹൈസ്കൂളില്‍ നിന്നു പോലും ) നല്ല മാര്‍ക്കുള്ള കുട്ടികളെ കിട്ടാതെ വരുന്നു എന്ന വസ്തുത ഇവിടെ പ്രത്യേകം പരിഗണനാര്‍ഹമാണ്
  16. അതുപോലെ തന്നെ , തൊട്ടടുത്തുള്ള എല്‍ പി / യു പി വിഭാഗത്തിലെ അദ്ധ്യാപകരെ പരിഗണിക്കുകയും നല്ല സൌഹൃദം പുലര്‍ത്തുകയും ചെയ്താല്‍ ഹൈസ്കൂള്‍ വിഭാഗത്തിലേക്ക് കുട്ടികളെ ലഭിക്കുവാന്‍ വലിയ പ്രയാസം ഉണ്ടാകില്ല
  17. കലാ കായിക ശാസ്ത്രമേളകളില്‍ കുട്ടികള്‍ പങ്കെടു,ക്കുന്നതിന്റെ ഒരു പ്രധാന കാരണങ്ങളിലൊന്ന് ഗ്രേസ് മാര്‍ക്ക് ആണ് . അല്ലെങ്കില്‍ നല്ല സ്കൂളില്‍ പ്രസ്തുത കോട്ട വഴി സയന്‍സ് ഗ്രൂപ്പിന് അഡ്‌മിഷന്‍ ലഭിക്കുക എന്നതാണ് . പക്ഷെ , പല രക്ഷിതാക്കളും ഈ വിഷയത്തിലും ബോധവാന്മാരായി തുടങ്ങിയിരിക്കുന്നു . കാരണം , പ്രത്യേക പരിഗണന വഴി സയന്‍സ് ഗ്രൂപ്പിന് അഡ്‌മിഷിന്‍ ലഭിച്ചാലും പ്രസ്തുത സിലബസ്സ് പഠനത്തില്‍ മികവ് പുലര്‍ത്താത്ത കുട്ടിക്ക് തങ്ങുവാന്‍ പറ്റുന്നതല്ല എന്ന കഠിനയാഥാര്‍ത്ഥ്യം കുട്ടികളും രക്ഷിതാക്കളും ഒരു പോലെ മനസ്സിലാക്കി ത്തുടങ്ങിയിരിക്കുന്നു .
  18. അഡ്‌മിഷനു മായി ബന്ധപ്പെട്ട ഒരു അവഗണിക്കാന്‍ പറ്റാത്ത വസ്തുതയാണ് ട്യൂഷന്‍ മാഷ് . പല ഉന്നത വിജയികളെയും വാര്‍ത്തെടുക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്ന ഒരു വ്യക്തിയാണ് ഇദ്ദേഹമെന്ന് പലരും മറക്കുന്നു . അതിനാല്‍ , ഇദ്ദേഹത്തിന്റെ അഭിപ്രായം കുട്ടികള്‍ മുഖവിലക്കെടുക്കുന്നു . പത്താം ക്ലാസുകാരുടെ ഹയര്‍ സെക്കന്‍ഡറി അഡ്‌മിഷനില്‍ ഇദ്ദേഹം മുഖ്യപങ്കുവഹിക്കുന്നു അതിനാല്‍ തന്നെ ഹയര്‍ സെക്കന്‍ഡറി വിഭാഗക്കാര്‍ ഉന്നത വിജയികളെ തങ്ങള്‍ക്കു ലഭിക്കണമെങ്കില്‍ ഇവരുമായി സൌഹൃദ ബന്ധം പുലര്‍ത്തേണ്ടതുണ്ട് .
  19. എന്നിരുന്നാലും ** ജയിച്ചാല്‍ ട്യൂഷന്‍ മാഷ് തോറ്റാല്‍ സ്കൂള്‍ മാഷ് ** എന്നൊരു ചൊല്ല് നിലവിലുണ്ടെന്ന് പല പത്താംക്ലാ സ് ടീച്ചേഴ്‌സും രഹസ്യമായി പറയാറുണ്ട്
  20. പത്താക്ലാസുകാ‍ര്‍ക്ക് ഇപ്പോ:ള്‍ കൊമ്പുണ്ടോ എന്ന് ഇനി വായനക്കാര്‍ തന്നെ തീരുമാനിക്കുക  

No comments:

Get Blogger Falling Objects