Wednesday, August 17, 2016

1099.പ്രീമെട്രിക് സ്കോളര്‍ഷിപ്പും വാട്ട്സ് ആപ്പും തമ്മിലുള്ള വ്യത്യാസമെന്താ ?

പ്രീമെട്രിക് സ്കോളര്‍ഷിപ്പും  വാട്ട്സ് ആപ്പും  തമ്മിലുള്ള വ്യത്യാസമെന്താ ?

പല സ്കൂളുകളിലും ഇപ്പോള്‍ പ്രീമെട്രിക് സ്കോളര്‍ഷിപ്പ് ഒരു കീറാമുട്ടിയായി അവതരിപ്പിച്ചു തുടങ്ങിയീട്ടുണ്ട് . എന്നാല്‍ അത് ഒരു കീറാമുട്ടിയാണോ
1. മിക്ക അദ്ധ്യാപകരുടേയും കയ്യില്‍ ഇപ്പോള്‍ സ്മാര്‍ട്ട് ഫോണ്‍ ഉണ്ട് . അത് 3ജി അല്ലെങ്കില്‍ 4 ജി അയിരിക്കും
2.ഇത്തരം സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് സെല്‍ഫി എടുക്കുവാനോ അല്ലെങ്കില്‍ മറ്റ് ഫോട്ടോ എടുത്ത് ഫെയ്‌സ് ബുക്കിലും വാട്ട്സ് ആപ്പിലും അപ്‌ലോഡ് ചെയ്യുവാനോ ഒരു വിഷമവും ഇല്ല.
3.എങ്കില്‍ അതേ തന്ത്രം തന്നെ ഈ പ്രീ മെട്രിക്കിന്റെ കാര്യത്തിലും ഉപയോഗിച്ചു കൂടാ ?
4. http://scholarships.gov.in/ എന്ന സൈറ്റില്‍ ആദ്യം കയറുക
5. അതിനായി സ്മാര്‍ട്ട് ഫോണിലെ വേഗതയേറിയ ഏതെങ്കിലും വെബ്ബ് ബ്രൌസര്‍ ഉപയോഗിച്ചാല്‍ മതി
6. തുടര്‍ന്ന് New user ? Register ല്‍ കയറി രജിസ്റ്റര്‍ ചെയ്യുക
7. ആദ്യം താല്‍ക്കാലിക ഐഡി ലഭിക്കുമെങ്കിലും പിന്നീട് അത് ഉപയോഗിച്ച് കാര്യങ്ങള്‍ ഫില്‍ ചെയ്ത ശേഷം വേണ്ട രേഖകള്‍ സ്മാര്‍ട്ട് ഫോണ്‍ ക്യാമറ ഉപയോഗിച്ച് അപ് ലോഡ് ചെയ്യുക . നല്ല വണ്ണം നെറ്റ് കവറേജ് ഉള്ള സ്ഥലം വേണമെന്നത് ഒരു കാര്യം
8. പിന്നെ എന്താ ? നമുക്ക് പെര്‍മനന്റ് ഐ ഡി ലഭിക്കുകയായി
9. തുടര്‍ന്നുള്ള കാര്യങ്ങള്‍ നമ്മുടെ സ്കൂളില്‍ പ്രിന്റ് എടുത്തുകൂടെ
10. ഇത്തരം കാര്യങ്ങള്‍ എല്ലാ അദ്ധ്യാ‍പകരും പഠിച്ചാലോ ?
രക്ഷിതാക്കളും പഠിച്ചാലോ ? പിന്നെ പ്രശ്നമില്ല തന്നെ 

No comments:

Get Blogger Falling Objects