Sunday, November 13, 2016

1101.സ്കൂളിനെ അച്ചടക്കത്തിലേക്കു നയിക്കുവാന്‍

സ്കൂളിനെ  അച്ചടക്കത്തിലേക്കു നയിക്കുവാന്‍ 


  1. സ്കൂളില്‍ സമയ ബന്ധിത മായി ജോലികള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട് . എല്ലാവര്‍ഷവും മെയ് മാസലെ ജോലി പ്രസ്തുത മാസത്തില്‍ തന്നെ ചെയ്യേണ്ടതാണ് . അതിലൊന്നാണ് ടി സി അപ്ലിക്കേഷന്‍ ഫോമം ഫില്‍ ചെയ്യല്‍ , അഡ്‌മിഷന്‍ രജിസ്റ്റര്‍ പൂര്‍ത്തീകരിക്കല്‍ പുതിയ കുട്ടികളുടെ സമ്പൂര്‍ണ്ണ ഡേറ്റ അപ് ലോഡ് ചെയ്യല്‍ , തുടങ്ങിയവ
  2. ജൂണ്‍ മാസത്തില്‍ കുട്ടികളുമായി ബന്ധപ്പെട്ട് സമ്പൂര്‍ണ്ണ ഡേറ്റ തിരുത്തേണ്ടതുണ്ടെങ്കില്‍ തിരുത്തലുകള്‍ വരുത്തേണ്ടതാണ്
  3. അദ്ധ്യാപകര്‍ സ്കൂള്‍ ആരംഭിക്കുന്നതിന് അരമണിക്കൂര്‍ മുപേയെങ്കിലും എത്തിച്ചേര്‍ന്ന് അന്നേ ദിവസത്തെ തന്റെ ഡ്യൂട്ടിക്ക് വേണ്ട തയ്യാറെടുപ്പുക ള്‍ നടത്തേണ്ടതാണ്
  4. എക്സ്ട്രാ വര്‍ക്കുകള്‍ വരികയാണെങ്കില്‍ പ്രസ്തുത ക്ലാസുകള്‍ നല്ല രീതിയില്‍ കൈകാര്യം ചെയ്യുവാനുള്ള കാര്യങ്ങള്‍ മുന്‍ കൂട്ടി തയ്യാറാക്കേണ്ടതാണ്
  5. അറിവിന്റെ വിനിമയത്തില്‍ ആധുനീക രീതി ഉപയോഗിക്കുന്നത് അദ്ധ്യാപകര്‍ക്ക് ഗുണം ചെയ്യും
  6. നല്ലവണ്ണം പഠിക്കുന്നവര്‍ക്ക് , പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് , വികൃതി കാട്ടുന്ന കുട്ടികള്‍ക്ക് ...എന്നിവര്‍ക്ക് ഒരേ രീതിയിലുള്ള അദ്ധ്യാപന രീതി ഗുണം ചെയ്യില്ല . അവര്‍ക്ക് വ്യത്യസ്ത രീ‍തിയാണ് വേണ്ടത്
  7. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട കുട്ടികളെ പ്രത്യേക രീതിയില്‍ പരിഗണിക്കുന്ന ഒരു വിനിമയ രീതി അദ്ധ്യാപനത്തിന് ആവശ്യമാണ്
  8. .അദ്ധ്യാപകര്‍ വൈകി ക്ലാസില്‍ എത്തിച്ചേരരുത് . അദ്ധ്യാപകര്‍ ക്ലാസില്‍ എത്തുന്നതിനു മുന്‍പേ തന്നെ കുട്ടികള്‍ പ്രസ്തുത വിഷയത്തിന്റെ പുസ്തകങ്ങള്‍ ഡസ്കില്‍ നിവര്‍ത്തി വെച്ചിരിക്കണം . തുടര്‍ന്ന് പഠന പ്രവര്‍ത്തനത്തില്‍ മുഴുകിയിരിക്കണം . അദ്ധ്യാപകര്‍ ക്ലാസില്‍ വന്നതിനു ശേഷം പുസ്തകമെടുക്കുന്ന രീതി മാറ്റിയെടുക്കണം .
  9. ഹോം വര്‍ക്ക് കുട്ടികള്‍ക്ക് കൊടുക്കണം . അത് ചെയ്ത് വരുന്നില്ലേ എന്ന് ചെക്ക് ചെയ്യണം . നേരം കിട്ടുന്നില്ലെങ്കില്‍ ക്ലാസിലെ പ്രസ്തുത വിഷയത്തിലെ മിടുക്കരായ വിദ്യാര്‍ത്ഥികളെ അക്കാര്യത്തിന് വിനിയോഗിക്കാം
  10. ക്ലാസ് അവസാനിച്ച് അദ്ധ്യാപകന്‍ ക്ലാസില്‍ നിന്ന് പുറത്ത് പോയതിനുശേഷം മാത്രമേ കുട്ടികള്‍ ക്ലാസില്‍ നിന്ന് പുറത്ത് പോകാവൂ
  11. ഏബ്‌സന്റ് ആയ കുട്ടികളില്‍ നിന്ന് പിറ്റേ ദിവസം തന്നെ ലീവ് വാങ്ങിയിരിക്കേണ്ടതാണ് . എങ്കിലും കുട്ടി വരുന്നില്ലെങ്കില്‍ അക്കാര്യം രക്ഷിതാവ് മുന്‍ കൂട്ടി ക്ലാസ് ടീച്ചറെ അറിയിക്കേണ്ടതാണ് .. രക്ഷിതാവ് അറിയിക്കുവാന്‍ മറന്നു പോയെങ്കില്‍ ക്ലാസ് ടീച്ചര്‍ അക്കാര്യം രക്ഷിതാവിനെ വിളിച്ച് അറിയിക്കേണ്ടതാണ്
  12. ക്ലാസ് ടീച്ചര്‍ വരാതിരുന്നാല്‍ ക്ലാസ് ടീച്ചര്‍ക്കു പകരം പോകുന്ന അദ്ധ്യാപകന്‍ ക്ലാസ് ടീച്ചറിന്റെ എല്ലാ ജോലിയും ഉത്തരവാദിത്തത്തോടെ ചെയ്യേണ്ടതാണ് . ആബ്‌സന്റ് ആയ ക്ലാസ് ടീച്ചര്‍ പകരം പോയ ടീച്ചറോട് ( Substitute ) വിളിച്ച് കാര്യങ്ങള്‍ അനേഷിച്ചറിയേണ്ടതാണ്
  13. അതുപോലെ ഏതെങ്കിലു മൊരു സ്റ്റാഫ് അംഗം വരാതിരുന്നാല്‍ സ്കൂളില്‍ അന്നേദിവസം നടന്ന കാര്യങ്ങള്‍ അനേഷിച്ചറിയേണ്ടത് പ്രസ്തുത വ്യക്തിയുടെ ഉത്തരവാദിത്തമാണ് .
  14. ലീവ് ഉള്ളവര്‍ മുന്‍ കൂട്ടി എക് സ്ട്രാ വര്‍ക്ക് ബുക്കില്‍ എഴുതി വെക്കുകയും എച്ച് എം നെ അറിയിക്കുകയും ചെയ്യേണ്ടതാണ് . കാലത്ത് 9 മണിക്കു ശേഷം ലീവ് വിളിച്ചു പറയുന്നത് എക്സ്‌ട്രാ വര്‍ക്ക് ഇടുന്ന പ്രക്രിയക്ക് തടസ്സം നില്‍ക്കുന്നതാണ് .
  15. കാലത്ത് സ്കൂളില്‍ എത്തിയാലുടന്‍ രജിസ്റ്ററില്‍ ഒപ്പ് രേഖപ്പെടുത്തേണ്ടതാണ് . വൈകി എത്തുന്ന അദ്ധ്യാപകര്‍ എച്ച് എം ന്റെ അനുവാദത്തോടെ മാത്രമേ രജിസ്റ്ററില്‍ ഒപ്പ് രേഖപ്പെടൂത്തുവാന്‍ പാടുള്ളൂ . രജിസ്റ്ററില്‍ ഒപ്പ് രേഖപ്പെടുത്താത്ത കോളം നോക്കിയാണ് എക്സ് ട്രാവര്‍ക്ക് വൈരി ഫൈ ചെയ്യുന്നത്
  16. വികൃതി കാട്ടുന്ന കുട്ടികളുടെ പഠനപ്രശ്നങ്ങളെ അദ്ധ്യാപകര്‍ വിശകലനം ചെയ്യേണ്ടതാണ് . അവരുടെ നോട്ട് ദിവസവും ചെക്ക് ചെയ്യേണ്ടതാണ് . അവര്‍ക്ക് നിത്യേന പഠന പ്രവര്‍ത്തനങ്ങള്‍ നല്‍കുകയും ചെയ്യേണ്ടതാണ് . ഇത് ഒരു ദിവസത്തെ കാര്യം മാത്രമല്ല മറിച്ച് തുടര്‍ പ്രക്രിയയാണ് . അവരുടെ രക്ഷിതാക്കളുമായി ബന്ധം നല്ല ബന്ധം പുലര്‍ത്തേണ്ടതാണ് . അവരുടെ വീട്ടില്‍ പോകേണ്ടതാണ് . അവരെ പുരോഗതിയിലേക്ക് നയിക്കുവാന്‍ ഉതകുന്ന കാര്യങ്ങള്‍ ചെയ്യേണ്ടതാണ്.
  17. ക്ലാസില്‍ നിന്ന് അദ്ധ്യാപകന്റെ അനുവാദമില്ലാതെ കുട്ടികള്‍ പുറത്തേക്കു പോകരുത്
  18. ക്ലാസ് ടീച്ചര്‍ സ്വന്തം ക്ലാസില്‍ നടക്കുന്ന കാര്യങ്ങള്‍ കൃത്യമായി അന്വേഷിച്ച് അറിയേണ്ടതാണ് . അത് ക്ലാസ് ലീഡറോടു മാത്രമല്ല മറ്റ് വിശ്വസ്തരായ കുട്ടികളോടും അന്വേഷിക്കേണ്ടതാണ് . ഇത്തരം കാര്യങ്ങള്‍ക്ക് ക്ലാസ് ഡയറി ഒരു സഹായകമാവുന്നതാണ് .
  19. ഇന്റര്‍വെല്‍ സമയത്ത് തന്റെ ക്ലാസിലെ കുട്ടികള്‍ എന്താണ് ചെയ്യുന്നതെന്ന് ക്ലാസ് ടീച്ചര്‍ അറിഞ്ഞിരിക്കേണ്ടതാണ് .
  20. ക്ലാസ് ടീച്ചര്‍ ക്ലാസ് ഡയറി കൃത്യമായി ദിവസവും പരിശോധീച്ച് നടപടികള്‍ സ്വീകരിക്കേണ്ടതാണ് .
  21. അഞ്ചുമുതല്‍ എട്ട് വരെയുള്ള ക്ലാസുകളില്‍ ഉച്ച ഭക്ഷണം വിളമ്പുന്നത് ക്ലാസ് ടീച്ചറുടേയോ അല്ലെങ്കില്‍ ക്ലാസ് ടിച്ചര്‍ ഏര്‍പ്പെടുത്തിയ അദ്ധ്യാപകന്റേയോ നേതൃത്വത്തിലായിരിക്കണം .
  22. ഭക്ഷണത്തിനുശേഷം ക്ലാസ് വൃത്തിയാക്കല്‍ , ബക്കറ്റ് കൊണ്ടു ചെന്ന് വെക്കല്‍ എന്നിവ വൈകാതെ ചെയ്യേണ്ടതാണ് .
  23. മോണിംഗ് ക്ലാസില്‍ നേരം വൈകി എത്തുന്ന കുട്ടികളുടെ കാര്യം അതാത് ക്ലാസ് ടീച്ചേഴ്‌സ് അറിയേണ്ടതാണ് .അക്കാര്യം രക്ഷിതാക്കളെ അറിയിച്ച് അവശ്യം വേണ്ട നടപടികള്‍ സ്വികരിക്കേണ്ടതാണ്
  24. കമ്പ്യൂട്ടര്‍ ക്ലാസ് , പി ടി , ലാംഗ്വേജ് ക്ലാസ് ( അറബിക് , ഉറുദു സംസ്‌കൃതം ,മലയാളം .. എന്നിവ) എന്നിവക്ക് പോകുമ്പോള്‍ കുട്ടികള്‍ അച്ചടക്കത്തോടെ വരിയായി പോകേണ്ടതാണ് .
  25. ഗ്രൌണ്ട് ഡ്യൂട്ടി ക്ക് ക്ലാസ് ചാര്‍ജ് ഇല്ലാത്ത അദ്ധ്യാപകരെ നിയോഗിക്കേണ്ടതാണ്
  26. കുട്ടികള്‍ കാണിക്കുന്ന സി ഇ വര്‍ക്കിന്റെ മാര്‍ക്ക് ഇടല്‍ തുടച്ചയായി നടത്തേണ്ടതാണ് .
  27. സി ഇ വര്‍ക്ക് ചെയ്യാത്ത കുട്ടികളെ കണ്ടെത്തി പ്രസ്തുത വര്‍ക്ക് ചെയ്യിപ്പിക്കേണ്ടതാണ്
  28. ക്ലാസിലെ എല്ലാ കുട്ടികളുടെ യും വീട്ടില്‍ ക്ലാസ് ടീച്ചര്‍ ചുരുങ്ങിയത് ഒരു പ്രാവശ്യമെങ്കിലും സന്ദര്‍ശനം നടത്തേണ്ടതാണ്
  29. വെള്ളിയാഴ്ച ദിവസങ്ങളില്‍ സി ഇ വര്‍ക്ക് നല്‍കല്‍ , വെരിഫിക്കേഷന്‍ നടത്തല്‍ എന്നിവ ചെയ്യേണ്ടതാണ് .

No comments:

Get Blogger Falling Objects