Tuesday, August 23, 2016

1100. പാദ / അർദ്ധ | വാർഷിക പരീക്ഷ നിയമാവലി

പാദ  / അർദ്ധ | വാർഷികപ്പരീക്ഷാ നിയമാവലി
  1. വിദാര്‍ത്ഥികള്‍ പരീക്ഷ തുടങ്ങുന്നതിന് അരമണിക്കൂര്‍ മുന്‍പ് മാത്രമേ സ്കൂളില്‍ എത്തേണ്ടതുള്ളൂ
  2. ആദ്യ ദിവസം സ്കൂളിലെത്തിയാല്‍ അവനവന്റെ സീറ്റും പരീക്ഷാ റൂമും ഏതെന്ന് കണ്ടുപിടിക്കുക
  3. പരീക്ഷാ ഹാളിലെത്തിയാല്‍ അതാതുദിവസത്തെ പരീക്ഷാ വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അവനവന്റെ സീറ്റിലിരുന്ന് പഠിക്കുക
  4. അവനവന്റെ സീറ്റിനരികില്‍ കടലാസോ മറ്റോ ഉണ്ടെങ്കില്‍ എടുത്ത് കളയേണ്ടതാണ്
  5. ഫസ്റ്റ് ബെല്‍ ( ലോങ് ബെല്‍ ) അടിച്ചാല്‍ എല്ലാ കുട്ടികളും പരീക്ഷ എഴുതുന്നതിനാവശ്യമായ സാമഗ്രികളുമായി അവനവന് നിര്‍ദ്ദേശിക്കപ്പെട്ട ക്ലാസില്‍ കയറിയിരിക്കേണ്ടതാണ്
  6. സെക്കന്‍ഡ് ബെല്‍ അടിച്ചാല്‍ ക്ലാസില്‍ ടീച്ചര്‍ വരികയും ടീച്ചറെ എണീറ്റ് നിന്ന് അഭിവാദ്യം ചെയ്യേണ്ടതുമാണ്
  7. തേര്‍ഡ് ബെല്‍ അടിച്ചാല്‍ ടീച്ചര്‍ കുട്ടികള്‍ക്ക് ചോദ്യപേപ്പര്‍ തരുന്നതായിരിക്കും
    ചോദ്യപേപ്പറിന്റെ ഒന്ന് , മൂന്ന് എന്നീ പേജുകളില്‍ പേരും ക്ലാസ് നമ്പറും എഴുതി കുട്ടി ഒപ്പിടേണ്ടതാണ് .തുടര്‍ന്നുള്ള സമയം കൂള്‍ ഓഫ് ടൈം ആണ് . ഈ സമയത്ത് കുട്ടി എല്ലാ ചോദ്യങ്ങളും ശ്രദ്ധയോടെ വായിക്കുക .ശേഷം സമയമുണ്ടെങ്കില്‍ ഉത്തരങ്ങളെക്കുറിച്ച് വിശകലനം ചെയ്യാവുന്നതാണ് .ഈ സമയത്ത് ഉത്തരക്കടലാസില്‍ ഉത്തരമെഴുതരുത്
  8. എല്ലാ ദിവസവും ഇന്‍സ്ട്രുമെന്റ് ബോക്സ് കൊണ്ടുവരേണ്ടതാണ്
  9. ഒരേ നിറത്തില്‍ മഷിയുള്ള രണ്ട് പേനകള്‍ , പെന്‍സില്‍ , റബ്ബര്‍ , സ്കെയില്‍ …............(ഗണിതശാസ്ത്രവുമായി ബന്ധപ്പെട്ട സാമഗ്രികള്‍ ) തുടങ്ങിയവ ഓരോ കുട്ടിയും കൊണ്ടുവരേണ്ടതാണ്
  10. പരീക്ഷാസമയത്ത് മുന്‍ പറഞ്ഞ വസ്തുക്കളുടെ കൈമാറ്റം അനുവദിക്കുന്നതല്ല .
  11. ഉത്തരക്കടലാസില്‍ മുഴുവന്‍ പേര് , ( ഇനീഷ്യല്‍ സഹിതം ) സെപ്തംബര്‍ മാസത്തെ റോള്‍ നമ്പര്‍ , ക്ലാസ് , ഡിവിഷന്‍ , വിഷയം എന്നിവ നിര്‍ദ്ദിഷ്ട സ്ഥാനത്ത് എഴുതേണ്ടതാണ്.
  12. ചോദ്യപേപ്പറില്‍ ടിക് മാര്‍ക്ക് ഇടല്‍ , ഉത്തരം എഴുതല്‍ ,ഉത്തരം അടയാളപ്പെടുത്തല്‍ തുടങ്ങിയവ ചെയ്യരുത് . ഇങ്ങനെ ചെയ്താല്‍ അത് കോപ്പി അടിക്കുന്നതിനുള്ള തുടക്കമായി കരുതുകയും തക്കതായ ശിക്ഷാനടപടികള്‍ നേരിടുകയും ചെയ്യും
  13. പരീക്ഷാ ഹാളില്‍ ഉത്തരക്കടലാസ് കൈമാറ്റം ചെയ്യല്‍ , ചോദ്യക്കടലാസില്‍ ഉത്തരം എഴുതി കൈമാറ്റം ചെയ്യല്‍ , ഡസ്കില്‍ എഴുതിയിടല്‍ , കടലാസില്‍ ഉത്തരം എഴുതികൊണ്ടുവരല്‍ ,, ചുമരില്‍ ഉത്തരം എഴുതിയിടല്‍ തുടങ്ങിയവ ചെയ്യരുത് .
  14. പരീക്ഷാഹാളില്‍ പരീക്ഷ എഴുതുമ്പോള്‍ അന്യോന്യം സംസാരിക്കുവാന്‍ അനുവദിക്കുന്നതല്ല
  15. ആവശ്യമെങ്കില്‍ മാത്രം അഡീഷണല്‍ ഷീറ്റ് വാങ്ങുക
  16. പരീക്ഷാപേപ്പറില്‍ ഉത്തരങ്ങള്‍ നല്ല കയ്യക്ഷരത്തില്‍ എഴുതുക
  17. ഉത്തരമെഴുതിയ കടലാസ് ടീച്ചറെ തിരിച്ചേല്പിച്ച ശേഷം മാത്രമേ കുട്ടികള്‍ പരീക്ഷാഹാള്‍ വിട്ട് പോകാവൂ
  18. പരീക്ഷക്കു നിര്‍ദ്ദേശിച്ച മുഴുവന്‍ സമയവും അതിനായി തന്നെ നീക്കിവെക്കേണ്ടതാണ്


  1. ഉച്ചസമയത്ത് ഭക്ഷണം കഴിച്ചുകഴിഞ്ഞ് അവനവന്റെ സീറ്റില്‍ വന്നിരുന്ന് അടുത്ത പരീക്ഷക്കുള്ള പഠനം തുടങ്ങേണ്ടതാണ് .
  2. കുട്ടികള്‍ അവനവന് നിര്‍ദ്ദേശിച്ച ക്ലാസില്‍ മാത്രമേ പോകുവാന്‍ പാടുള്ളൂ .മറ്റ് ക്ലാസ് മുറികളില്‍ പോകരുത്
  3. പരീക്ഷയെഴുതിക്കഴിഞ്ഞാല്‍ വരാന്തയിലോ സ്കൂള്‍ കോമ്പൌണ്ടിലോ കൂട്ടം കൂടി നിന്ന് സംസാരിക്കരുത് .വേഗം തന്നെ കുട്ടികള്‍ വീട്ടിലേക്ക് പോകേണ്ടതാണ്
  4. എല്ലാ പരീക്ഷയും കഴിഞ്ഞാല്‍ എല്ലാ ചോദ്യപേപ്പറും മൊത്തത്തില്‍ ടാഗ് ഇട്ട് കെട്ടി സൂക്ഷിക്കേണ്ടതാണ് .പരീക്ഷ കഴിഞ്ഞുള്ള വെക്കേഷനില്‍ അവയുടെ ഉത്തരങ്ങള്‍ അതാത് വിഷയങ്ങളുടെ നോട്ടില്‍ എഴുതിക്കൊണ്ടുവരേണ്ടതാണ് .പരീക്ഷക്കുശേഷം , അവധികഴിഞ്ഞ് വരുമ്പോള്‍ ,തുടര്‍ന്നുള്ള ആഴ്ചയില്‍ എല്ലാ ദിവസവും ഈ ചോദ്യപേപ്പറുകള്‍ ടാഗ് ചെയ്ത് കൈവശം വെക്കേണ്ടതാണ് . എങ്കില്‍ മാത്രമേ പരീക്ഷക്കുവന്ന ചോദ്യങ്ങള്‍ ക്ലാസില്‍ ചര്‍ച്ച ചെയ്യുമ്പോള്‍ ഉത്തര വിശകലനം കുട്ടികള്‍ക്ക് പൂണ്ണമായി മനസ്സിലാകൂ.
  5. ഉത്തരക്കടലാസുകള്‍ തരുന്ന ദിവസം തന്നെ മാര്‍ക്കിലുള്ള പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അവ ബന്ധപ്പെട്ട ടീച്ചറുമായി ചര്‍ച്ചചെയ്ത് തീര്‍ക്കേണ്ടതാണ്
  6. ഉത്തരക്കടലാസുകള്‍ കൊടുക്കുന്ന ദിവസങ്ങളില്‍ കുട്ടികള്‍ മുടങ്ങരുത്
  7. ഉത്തരക്കടലാസുകള്‍ ലഭിച്ചുകഴിഞ്ഞാല്‍ അവ രക്ഷിതാക്കളെ കാണിച്ച് ഒപ്പുവാങ്ങി കുട്ടികള്‍ കൈവശം വെക്കേണ്ടതാണ് 

No comments:

Get Blogger Falling Objects