Tuesday, May 22, 2007

15. അംഗവൈകല്യമുള്ള കുട്ടികള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍

അംഗവൈകല്യമുള്ള കുട്ടികള്‍ക്ക് ഒട്ടേറെ ആനുകൂല്യങ്ങള്‍ കേരള സര്‍ക്കാര്‍ നല്‍കുന്നുണ്ട്.പക്ഷെ,ഖേദകരമായ വസ്തുത എന്തെന്നുവെച്ചാല്‍ ഈ ആനുകൂല്യങ്ങള്‍ അര്‍ഹരായ കുട്ടികള്‍ക്ക് ലഭിയ്ക്കുന്നില്ല എന്നതാണ്. അതിനു കാരണമായി പറയുന്നത് , പല രക്ഷിതാ‍ക്കളും അദ്ധ്യാപകരും ഈ ആനുകൂല്യങ്ങളെക്കുറിച്ച് അറിയുന്നില്ല എന്നതാണ്. അതുകൊണ്ടുതന്നെ ഇക്കാര്യത്തെക്കുറിച്ച് ഒരു ബോധവല്‍ക്കരണം ആവശ്യമാണ്
അദ്ധ്യാപകര്‍ ചെയ്യേണ്ട കാര്യങ്ങള്‍ 1.ജൂണ്‍ മാസത്തില്‍തന്നെ C.W.S.N (Children With Special Need ) കുട്ടികളെ തിരിച്ചറിയുകയും അവരുടെ Case History തയ്യാറാക്കുകയും വേണം
2.എല്ലാ അദ്ധ്യാപകരുമായും കുട്ടിയുടെ അവസ്ഥ ചര്‍ച്ച ചെയ്യുകയും പൊതുവില്‍ സ്വീകരിയ്ക്കേണ്ട തന്ത്രങ്ങള്‍ സ്വീകരിയ്ക്കുകയും വേണം.
3.കുട്ടിയ്ക്ക് ലഭിയ്ക്കാവുന്ന സഹായങ്ങള്‍ ( സഹായ ഉപകരണങ്ങള്‍ ,മറ്റ് നിയമപരമായ സഹായങ്ങള്‍ ) ലഭിയ്ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ശരിയായ രീതിയില്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുക.
4.C.W.S.N കുട്ടികള്‍ക്ക് ക്ലാസിലും പുറത്തും നല്‍കേണ്ട സഹായങ്ങളെക്കുറിച്ച് മറ്റ് കുട്ടികളേയും രക്ഷിതാക്കളെയും ബോദ്ധ്യപ്പെടുത്തുക.
5.മൂല്യനിര്‍ണ്ണയോപാധികളില്‍ (Evaluation Tools ) ല്‍ ആവശ്യമായ വ്യത്യാസങ്ങള്‍ അധ്യാപകര്‍ക്ക് വരുത്താവുന്നതാണ്.


ഇത്തരം കുട്ടികള്‍ക്ക് ക്ലാസ്സുമുറിയില്‍ ആവശ്യമായ സഹായങ്ങള്‍ നല്‍കിയാല്‍ സാധാരണ കുട്ടികളെപ്പോലെ പഠന നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ ഇവര്‍ക്കും കഴിയും

ഇവര്‍ക്കായി എന്തൊക്കെ പ്രത്യേക സഹായങ്ങള്‍ ചെയ്യണം ? 1.സ്കൂള്‍ കെട്ടിടം,ക്ലാസ്സുമുറി,ടോയ്‌ലറ്റ്,ഇരിപ്പിടം എന്നിവയില്‍ ആവശ്യമായ മാറ്റങ്ങളും ക്രമീകരണങ്ങളും
2.പാഠ്യപദ്ധതിയില്‍ അനുരൂപീകരണം ( Curricular Adaptation )
3.പാഠ്യപദ്ധതി ഉദ്ദേശങ്ങളില്‍ മാറ്റം
4.പഠനപ്രവര്‍ത്തനങ്ങളില്‍ മാറ്റം
5.പഠനോപകരണങ്ങളില്‍ ആവശ്യമായ മാറ്റം
6.മൂല്യനിര്‍ണ്ണയത്തില്‍ മാറ്റം

ടീച്ചര്‍ക്ക് ചെയ്യേണ്ടത് 
  1. പാഠ്യപദ്ധതി അനുരൂപീകരണം നടത്തുക . കുട്ടിയുടെ പ്രയാസങ്ങള്‍ മനസ്സിലാക്കി, ആവശ്യമായ മാറ്റങ്ങള്‍ പാഠ്യപദ്ധതിയില്‍ വരുത്തുക.
ഉദാഹരണം :Moderatre Mentally Retarded ആയ കുട്ടിയ്ക്ക് സയന്‍സിലെ ന്യൂക്ലിയാര്‍ ഫിസിക്സ്,റേഡിയോ ആക്ടിവിറ്റി പോലുള്ള അദ്ധ്യായങ്ങള്‍ ഗ്രഹിയ്ക്കാന്‍ കഴിയില്ല.കുട്ടിയുടെ ഈ നിലവാരത്തിനനുസരിച്ച് നമ്മുടെ ജനസംഖ്യയില്‍ 20% ത്തോളം ആളുകള്‍ ശാരീരികവും മാനസികവുമായ പലവിധ പ്രയാസങ്ങള്‍ ഉള്ളവരാണ്. അതുകൊണ്ട് ക്ലാസ്സുമുറിയില്‍ ഇത്തരത്തിലുള്ള കുട്ടികളെ സാധാരണകുട്ടികളോടൊപ്പം (Normal Children ) അദ്ധ്യാപികയ്ക്ക് കൈകാര്യം ചെയ്യേണ്ടതായി വരുന്നു. ശാസ്ത്രീയമായി കുട്ടികളുടെ പ്രയാസങ്ങള്‍ തിരിച്ചറിഞ്ഞ് വൈകല്യത്തിന്റെ തോത് കൃത്യമായി തിട്ടപ്പെടുത്തിയാല്‍ മാത്രമേ ഇത്തരം കുട്ടികള്‍ക്ക് നല്‍കേണ്ട സഹായങ്ങളെന്തൊക്കെയെന്ന് അദ്ധ്യാപികയ്ക്ക് തീരുമാനിയ്ക്കാനും അവ കുട്ടികള്‍ക്ക് ലഭ്യമാക്കാനും കഴിയൂ.
കുട്ടികളില്‍ കാണുന്ന പ്രശ്നങ്ങള്‍ താഴെപ്പറയുന്നവയാണ്
  1.അസ്ഥിവൈകല്യം(Ortho paedically Handicapped )
2.ബുദ്ധിമാന്ദ്യം (Mentally Retarded )
3.കാഴ്ചവൈകല്യം(Visually impairment )
4.കേള്‍വിക്കുറവ് (Hearing Impairment )
5.ഡൌണ്‍ സിന്‍‌ഡ്രോം (Down Syndrome )
6.ഓട്ടിസം ( Authism )
7.പഠനവൈകല്യം (Specific Learning Disabilities )
8.ശ്രദ്ധക്കുറവും അമിതപ്രവര്‍ത്തനവും ( Attention Deficit and Hyper Active Disorder )
9.സംസാരവൈകല്യം (വിക്ക് ,മുറിച്ചുണ്ട് മുതലായവ )


പഠിയ്ക്കാന്‍ കഴിയുന്ന ശാസ്ത്രാശയങ്ങള്‍ എന്തൊക്കെയെന്ന് ടീച്ചര്‍ തീരുമാനിച്ച് അത്തരം ആശയങ്ങളില്‍ Mastery Level ലേയ്ക്ക് കുട്ടിയെ നയിക്കുകയാണ് വേണ്ടത് .

പാഠ്യപദ്ധതി ഉദ്ദേശ്യങ്ങളില്‍ മാറ്റം വരുത്തുക. തീരെ കാഴ്ചയില്ലാത്ത കുട്ടിയ്ക്ക് പ്രകാശത്തെ സംബന്ധിച്ച പരീക്ഷണങ്ങള്‍ ചെയ്തുനോക്കാന്‍ കഴിയില്ല്യ. അത്തരത്തിലുള്ള കുട്ടിയ്ക്ക് പ്രകാശത്തെ സംബന്ധിച്ച ആശയ ധാരണത്തിന് ഉതകുന്ന സാമഗ്രികള്‍ നല്‍കിയാല്‍ / വാചികമായി വിശദീകരിച്ചാല്‍ മതിയാകും
പഠനപ്രവര്‍ത്തനങ്ങളില്‍ അനുരൂപീകരണം കാഴ്ച തീരെ കുറഞ്ഞ കുട്ടിയ്ക്ക് മൈക്രോസ്കോപ്പ് ഉപയോഗിച്ച് ക്രിസ്റ്റലുകളുടെ ഘടന മനസ്സിലാക്കാന്‍ കഴിയില്ല. ക്രിസ്റ്റല്‍ രൂപങ്ങള്‍ കാര്‍ഡ് ബോര്‍ഡില്‍ നിര്‍മ്മിച്ച് സ്പര്‍ശിച്ച് ആകൃതി മനസ്സിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ മതിയാകും
മൂല്യനിര്‍ണ്ണയത്തില്‍ മാറ്റം പാഠ്യപദ്ധതി,പാഠ്യപദ്ധതി ഉദ്ദേശ്യങ്ങള്‍ എന്നിവയില്‍ C.W.S.N കുട്ടികള്‍ക്ക് കാര്യമായ മാറ്റങ്ങള്‍ വരുത്തുന്നതുകൊണ്ടുതന്നെ മൂല്യനിര്‍ണ്ണയത്തിനും ആവശ്യമായ മാറ്റങ്ങള്‍ ആവശ്യമായി വരുന്നു.
പരീക്ഷയില്‍ കുട്ടികള്‍ക്ക് നല്‍കുന്ന ഇളവുകള്‍ വൈകല്യം പരിഗണിച്ച് പരീക്ഷയില്‍ പല ഇളവുകളും ഇത്തരം കുട്ടികള്‍ക്ക് നിയമമൂലം നല്‍കപ്പെടുന്നുണ്ട്. പരീക്ഷയില്‍ 20% മാര്‍ക്ക് അധികം , ചോദ്യങ്ങള്‍ വായിച്ചുമനസ്സിലാക്കിക്കൊടുക്കാന്‍ Interpreter , എഴുതാന്‍ പ്രയാസമുള്ളവര്‍ക്ക് Scribes , പഠിയ്ക്കേണ്ട ഭാഷയുടെ എണ്ണത്തില്‍ ഇളവ് .. എന്നിങ്ങനെ ചില ഇളവുകളും നല്‍കിവരുന്നു. വൈകാരികമായ പിന്തുണ അദ്ധ്യാപിക , രക്ഷിതാവ് ,സഹപാഠികള്‍ എന്നിവരില്‍ നിന്ന് ഇത്തരം കുട്ടികള്‍ വളരേയധികം പ്രതീക്ഷിയ്ക്കുന്നു. കൂട്ടുകാരുടെ മറു വിദ്യാഭ്യാസത്തില്‍ നിര്‍ണ്ണായകമായ സ്വാധീനം ചെലുത്തുന്നതില്‍ 1 മുതല്‍ 10 വരെ ക്ലാസ്സുകളില്‍ ഒരേ കൂട്ടുകാരോടോപ്പം പഠിയ്ക്കുവാനുള്ള അവസരം ഇവര്‍ക്ക് നല്‍കണം . തോല്‍‌വി ഒരു ക്ലാസ്സിലും ഉണ്ടാകാതിരിയ്ക്കാന്‍ അതുകൊണ്ടുതന്നെ അദ്ധ്യാപിക പ്രത്യേകമായി ശ്രദ്ധിയ്ക്കണം.

2 comments:

തറവാടി said...

വളരെ വളരെ നല്ല പോസ്റ്റ്

അഭിനന്ദനങ്ങള്‍

:)

Unknown said...

ഇന്നാണു ഈ ബ്ലോഗ് സന്ദര്‍ശിക്കാനിടയായത് ... വളരെ നല്ല സംരംഭം സുനില്‍ മാഷേ..അഭിനന്ദനങ്ങള്‍ !

Get Blogger Falling Objects