മുഖവുര
ഈ വര്‍ഷം മുതല്‍ കേരളത്തിലെ മലയാളം മീഡിയം സ്കൂളുകളില്‍ ഓപ്പറേറ്റിംഗ് സിസ്റ്റം ലിനക്സ് മാത്രമാക്കി മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചല്ലോ. അതുകൊണ്ടുതന്നെ ,കഴിഞ്ഞ വര്‍ഷത്തില്‍ നിന്നു വ്യത്യസ്തമായി,ഇക്കൊല്ലം പത്താംക്ലാസ്സുകാര്‍ക്ക് ലിനക്സാണ് കൈകാര്യം ചെയ്യേണ്ടത്. അതിനാല്‍ അതിനുതകുന്ന പഠന സഹായിയും ഈ ബ്ലോഗില്‍ക്കൂടി നല്‍കുവാനായി ശ്രമിയ്ക്കുകയാണ്. ലിനക്സില്‍ മാത്രമല്ല, കമ്പ്യൂട്ടര്‍ പഠനത്തില്‍തന്നെ ശിശുവായുള്ളവനാണ് ഈയുള്ളവന്‍ . അതുകൊണ്ടുതന്നെ തെറ്റുകള്‍ വരുമെന്നര്‍ത്ഥം. അതിനാല്‍ ഈ വിഷയത്തില്‍ ,അറിവുള്ളവര്‍ സഹായിക്കണമെന്നര്‍ത്ഥം.കേരളത്തിലെ ഭൂരിഭാഗം കമ്പ്യൂട്ടര്‍ സെന്ററുകളിലും ലിനക്സ് പഠിപ്പിയ്ക്കുന്നില്ല എന്ന വസ്തുത ആമുഖമായി പറഞ്ഞുകൊള്ളട്ടെ. നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും തന്ന് മാന്യ വായനക്കാര്‍ സഹകരിയ്ക്കണമെന്ന് വിനീതമായി അപേക്ഷിയ്ക്കുന്നു.എന്തണ് ഡെബിയന്‍ ?
ലിനക്സ് കെര്‍ണല്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് റെഡ് ഹാറ്റ്, മാന്‍ഡ്രേക്ക് തുടങ്ങി നിരവധി ഓപ്പറേറ്റിംഗ് സിസ്റ്റം ഡിസ്‌ട്രിബ്യൂഷനുകള്‍ ഇന്ന് ലോകത്തില്‍ പ്രചാരത്തിലുണ്ട്. ഇതൊക്കെ വിവിധ കമ്പനികള്‍ തയ്യാറാക്കിയ ഉല്പന്നങ്ങളാണ് .കമ്പനികള്‍ക്ക് അവരുടെ ലാഭത്തിലാണ് താല്പര്യം .ഇതില്‍ മാറ്റം വരുത്തി ഉപയോഗിയ്ക്കുന്നതിന് ചില പരിമിതികള്‍ ഉണ്ട്. എന്നാല്‍ ,ലോകത്തിലെ വിവിധ ഭാഗങ്ങളിലുള്ള ഫ്രീ സോഫ്‌റ്റ്‌വെയര്‍ ഫൌണ്ടേഷന്റെ പ്രവര്‍ത്തകരുടെ കൂട്ടായ പ്രയത്നത്തിന്റെ ഫലമുണ്ടായ ഡിസ്‌ട്രിബ്യൂഷനാണ് ഡെബിയന്‍ . ഒരു പ്രത്യേക വ്യക്തിയോ സ്ഥാപനമോ ഈ ഡിസ്‌ട്രിബ്യൂഷന്റെ അവകാശിയല്ല. ഇതില്‍ ലിനക്സ് കെര്‍ണല്‍ തന്നെയാണ് ഉപയോഗിച്ചിരിയ്ക്കുന്നത്.. ഇതറിയപ്പെടുന്നത് ഡെബിയന്‍ ഗ്നു / ലിനക്സ് എന്നപേരിലാണ്.എന്താണ് ഉബുണ്ടു ?
ഡെബിയനില്‍നിന്നും രൂപപ്പെടുത്തിയെടുത്ത ഫ്രീ സോഫ്റ്റ് വെയറാണ് ഉബുണ്ടു.എന്താണ് ഐ ടി @ സ്ക്കൂള്‍ ഗ്നു /ലിനക്സ് ?
മുന്‍പു സൂചിപ്പിച്ച ‘ഉബുണ്ടു ‘വില്‍നിന്ന് രൂപപ്പെടുത്തിയെടുത്തതാണ് ഐ ടി @ സ്ക്കൂള്‍ ഗ്നു /ലിനക്സ് .( ഉബുണ്ടു ഡിസ്‌ട്രിബ്യൂഷനില്‍ GNOME (GNU Network Object Model Environment ) ഡെസ്ക്ട്ടോപ്പാണ് ഉള്ളത് .) മുന്‍പു സൂചിപ്പിച്ചതുപോലെ റെഡ്‌ഹാറ്റ് ,മാന്‍ഡ്രേക്ക് ,ഡെബിയന്‍ എന്നിവ തമ്മില്‍ കാര്യമായ വ്യത്യാസം ഉണ്ടല്ലോ. കുട്ടികളെ സംബന്ധിച്ചുപറയുകയാണെങ്കില്‍ മെനുവിലും ഡെസ്ക്ട്ടോപ്പിലും കാര്യമായ വ്യത്യാസമുണ്ടെന്ന് മനസ്സിലാക്കിയാല്‍ മതി. അതിനാല്‍ സ്കൂളില്‍ പഠിപ്പിയ്ക്കുമ്പോള്‍ ഒരു ഏകീകൃതരൂപം വേണമല്ലോ.(അല്ലെങ്കില്‍ ഓരോ സ്കൂളിലും ഓരോ രൂപത്തിലായാല്‍ അദ്ധ്യാപകര്‍ക്ക് കോച്ചിംഗ് നല്‍കുവാനും പരീക്ഷയെടുക്കുവാനും എന്നുവേണ്ട ഒട്ടനവധി പ്രശ്നങ്ങള്‍ തന്നെയുണ്ടാകും.നിങ്ങളുടെ മറ്റുവിഷയങ്ങളുടെ ടെക്‍സ്റ്റ് ബുക്കും സിലബസ്സുമൊക്കെ ഓരോ സ്ക്കൂളിലും വ്യത്യസ്തമായിരുന്നാലുണ്ടാകുന്ന അവസ്ഥ നിങ്ങള്‍ മനസ്സിലൊന്നു സങ്കല്പിച്ചുനോക്കൂ .എന്തൊക്കെ പ്രശ്നങ്ങളാണ് ഉണ്ടാവുക ? ) അതുകൊണ്ടാണ് ഏകീകൃതരൂപമുള്ള ഒരെണ്ണം രൂപപ്പെടുത്തിയത് . അതിന് ഒരു പേരും കൊടുത്തു. ആ പേരാണ് ഐ ടി @ സ്ക്കൂള്‍ ഗ്നു /ലിനക്സ് .ഇതില്‍ ഉപയോഗിച്ചിരിയ്ക്കുന്ന അക്ഷരങ്ങള്‍ ശ്രദ്ധിച്ചുനോക്കൂ.ഐ.ടി .... എന്നുവെച്ചാല്‍ ഇന്‍ഫര്‍മേഷന്‍ ടെക്‍നോളജി
സ്ക്കൂള്‍.......എന്നുവെച്ചാല്‍ സ്കൂളുകള്‍ക്കു വേണ്ടിയുള്ളത് (ഇങ്ങനെ ,മനസ്സിലാക്കാന്‍ വ്യഖ്യാനിച്ചുവെന്നേയുള്ളൂ)
ഗ്നു ...(GNU---Gnu not Unix --- പണ്ടുണ്ടായിരുന്ന പ്രമുഖ ഓപ്പറേറ്റിംഗ് സിസ്റ്റമായിരുന്നു Unix . എന്നാല്‍ അതല്ല എന്നു വ്യക്തമാക്കാനാണ് not Unix എന്നെഴുതിയത്.)
ലിനക്സ്..... അതിപ്പോള്‍ പറയാതെതന്നെ അറിയാമല്ലോ , ഓപ്പറേറ്റിംഗ് സിസ്റ്റം ലിനക്സ് ആണെന്നകാര്യം
2 comments:
സുനില്‍ നന്ദി,
കൂടുതല്‍ ഡിറ്റൈല്‍ഡ് ആയി എഴുതുമോ?
qw_er_ty
ഐടി@സ്കൂള്‍ ഗ്നൂ/ലിനക്സ് ഉബുണ്ടു അടിസ്ഥാനപ്പെടുത്തിയല്ല, ഡെബിയന്‍ അടിസ്ഥാനപ്പെടുത്തിയാണ് എന്നാണ് എന്റെ അറിവ്. ഉബുണ്ടുവുമായി അതിന് ബന്ധമില്ല എന്നുതോന്നുന്നു...
പിന്നെ പ്രധാന കാര്യം, ലിനക്സ് എന്നത് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പേരല്ല, മറിച്ച് കേണലിന്റെ പേരാണ്. ഗ്നൂ/ലിനക്സ് എന്നാണ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പേര്. പലപ്പോഴും ലിനക്സ് എന്നുതന്നെ ഓപ്പറേറ്റിംഗ് സിസ്റ്റത്തെ വിളിക്കാറുണ്ടെങ്കിലും അത് തെറ്റാണ്. ഈ തെറ്റ് കുട്ടികളെയും പഠിപ്പിക്കരുതല്ലോ...
ഒരു ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പ്രധാനപ്പെട്ട ഭാഗമാണ് കേണല്‍. ഗ്നൂ/ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ കേണല്‍ വികസിപ്പിച്ചെടുത്തത് ലിനൂസ് ട്രോവാള്‍സ് എന്നയാളാണ്, അതിന് ലിനക്സ് എന്നു പേരുമിട്ടു. (ഇന്ന് നിരവധിയാളുകള്‍ ഇതിന്റെ വികസനത്തില്‍ പങ്കെടുക്കുന്നുണ്ട്)..
ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ മറ്റു ഭാഗങ്ങള്‍, ഷെല്‍, എഡിറ്റര്‍, ഗ്നോം, തുടങ്ങിയവയെല്ലാം റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ നേതൃത്വം നല്‍കുന്ന ഗ്നൂ ഫൌണ്ടേഷനാണ് വികസിപ്പിച്ചെടുത്തത്.
യഥാര്‍ത്തത്തില്‍, ഗ്നൂ എന്ന പേരില്‍ ഒരു സമ്പൂര്‍ണ്ണ സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റത്തം വികസിപ്പിച്ചെടുക്കുകയായിരുന്നു സ്റ്റാള്‍മാനും കൂട്ടരും. ഇതിന്റെ കേണലൊഴികെയുള്ള ഭാഗങ്ങളെല്ലാം തീര്‍ന്നപ്പോഴാണ് ലിനക്സ് എന്ന കേര്‍ണ്ണല്‍ ലിനൂസ് വികസിപ്പിച്ചെടുത്തത്. അപ്പോള്‍ ഗ്നൂ കേണലിന്റെ വികസനം നിറുത്തിവെച്ച് പകരം ലിനക്സ് കേണലുപയോഗിച്ച് അവര്‍ പൂര്‍ണ്ണ സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റത്തം പുറത്തിറക്കി. അതിന്റെ പേരാണ് ഗ്നൂ/ലിനക്സ്. ഇതിനെ ലിനക്സ് എന്ന് മാത്രം വിളിക്കുന്നത് ശരിയല്ല.....
(ഗ്നൂ വിന്റെ ആദ്യ കേണല്‍ ഇപ്പോള്‍ വികസിപ്പിക്കപ്പെടുന്നുണ്ട്, ഹേര്‍ഡ് എന്ന പേരില്‍)
ലിനക്സ് ഒരു വിദ്യാര്‍ഥിയുടെ പഠനതല്പരതയില്‍ നിന്നുണ്ടായതാണ്. അതേ സമയും ഗ്നൂ പ്രസ്ഥാനം, സോഫ്റ്റ്‍വെയര്‍ സ്വാതന്ത്രത്തിന്റെ അനിവാര്യത മനസ്സിലാക്കിയ ഒരുകൂട്ടം ആള്‍ക്കാരുടെ നിസ്വാര്‍ഥ സേവനത്തിന്റെ ഫലമാണ്.
ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്വെയര്‍, സ്വതന്ത്ര സോഫ്റ്റ്വെയര്‍ എന്നീ വാക്കുകള്‍ക്കു പിന്നിലും സമാനമായ വ്യത്യാസമുണ്ട്. വന്‍ കമ്പനികള്‍ ഒരിക്കലും ഗ്നൂ/ലിനക്സ്, സ്വതന്ത്ര സോഫ്റ്റ്വെയര്‍ എന്നീ വാക്കുകളുപയോഗിക്കാതെ ലിനക്സ്, ഓപ്പണ്‍സോഴ്സ് എന്നുമാത്രമുപോയിക്കുന്നത് ശ്രദ്ധിച്ചാല്‍ മനസ്സിലാകും......
(വിമര്‍ശനമല്ലാട്ടോ, പറയാന്‍ പറ്റിയ ഇടം കണ്ടപ്പോള്‍ പറഞ്ഞൂന്ന് മാത്രം....)
Post a Comment