Thursday, November 01, 2007

42. അദ്ധ്യാപകര്‍ക്കുള്ള വര്‍ക്ക്ഷീറ്റ് ഉത്തരസൂചനകള്‍(Std : X NUCLEAR PHYSICS )

ഉത്തര സൂചന


വര്‍ക്ക് ഷീറ്റ് 1

1.ആല്‍ഫ ,ബീറ്റ , ഗാമ എന്നീ കണങ്ങള്‍ അദൃശ്യങ്ങളാണ് .അതുകൊണ്ട് ഫോട്ടോഗ്രാഫിക് പ്ലേറ്റിന്റെ സാനിദ്ധ്യത്തില്‍ മാത്രമേ അവയുടെ വ്യത്യാസം പ്രകടമാകുകയുള്ളൂ
2.അതിനനുസരിച്ച് കണങ്ങളുടെ വ്യതിയാനത്തിന് മാറ്റം സംഭവിക്കും. അതായത് ആല്‍ഫാ കണം നെഗറ്റീവ് ഇലക്ട്രോഡിനു സമീപത്തേയ്ക്കും ബീറ്റാകണം പോസറ്റീവ് ഇലക്ട്രോഡിനു സമീപത്തേയുക്കും ചരിയുന്നു. എന്നാല്‍ ഗാമാ രശ്മികള്‍ക്ക് ഒരു വ്യതിയാനവും ഉണ്ടാകുകയില്ല.
3.അവ ഒരു ഭാവത്തുനിന്നുമാത്രം പുറത്തേയ്ക്കു വരുന്നതിനു വേണ്ടിയാണ് .ലെഡ് ഈ വികിരണങ്ങളെ ആഗിരണം ചെയ്യുമല്ലോ .
4.ഗാമാ രശ്മികളും ആല്‍ഫാ കണങ്ങളും ഒരുമിച്ച് നെഗറ്റീവ് ഇലക് ട്രോഡിനടുത്തേയ്ക്ക് പോകും. എന്നാല്‍ ബീറ്റാ രശ്മികളുടെ കാര്യത്തില്‍ വ്യതിയാനം ഉണ്ടാകും.
5.ഇങ്ങനെ ഇലക്ട്രോഡ് വെച്ചിരുന്നാല്‍ മാത്രമേ ഈ കണങ്ങളുടെ വ്യത്യാസം മനസ്സിലാക്കുവാന്‍ സാധിക്കുകയുള്ളൂ.

വര്‍ക്ക് ഷീറ്റ് 2

1.ഓരോ മൂലകത്തിന്റേയും താഴെയുള്ള അക്കമാണ് അതിന്റെ ആറ്റോമിക നമ്പര്‍ . ഇതു തന്നെയാണ് പ്രോട്ടോണിന്റേയും ഇലക് ട്രോണിന്റേയും എണ്ണം . എന്നാല്‍ മുകളിലുള്ള താണ് മാസ് നമ്പര്‍ . ഇത് പ്രോട്ടോണിന്റേയും ന്യൂട്രോണിന്റേയും എണ്ണമാണ് .

വര്‍ക്ക് ഷീറ്റ് 3

1.അടിയിലെ നമ്പറാണ് ആറ്റോമിക നമ്പര്‍ . അവ ഒരു പോലെ വന്നാല്‍ ഐസോടോപ്പ് . മുകളിലെ നമ്പറാണ് മാസ് നമ്പര്‍ . അവ ഒരുപോലെ വന്നാല്‍ ഐസോബാര്‍

വര്‍ക്ക് ഷീറ്റ് 4

1. മോര്‍ഡന്റ് അല്ല പകരം മോഡറേറ്ററാണ്
2.പെട്രോളിയം ഇന്ധനമല്ല ന്യൂക്ക്ലിയര്‍ ഇന്ധനമാണ് ഉല്പാദിപ്പിക്കുന്നത്
3.കാഡ്‌മിയം ,ബോറോണ്‍ എന്നിവ ഉപയോഗിച്ചാണ് നിയന്ത്രണ ദണ്ഡുകള്‍ നിര്‍മ്മിക്കുന്നത്
5.അര്‍ദ്ധായുസ്സ് കൂടുതലുള്ള വസ്തുവിന്റെ ശോഷണനിരക്ക് കുറവും സ്ഥിരത കൂടുതലുമായിരിക്കും
6.ന്യൂക്ലിയര്‍ കണങ്ങളില്‍ അണുകേന്ദ്ര ബലം ഒരേ അളവിലാണ്
7. ന്യൂക്ലിയര്‍ റിയാക്ടര്‍
8.ഫിഷന്‍ അതിവേഗ പ്രവര്‍ത്തനമാണ് . ഫ്യൂഷനാണ് ഘട്ടം ഘട്ട മായി നടക്കുന്നത് .
9.വേഗത കുറഞ്ഞവയാണ് ഉപയോഗിക്കുന്നത് .അതിനുവേണ്ടിയാണല്ലോ മോഡറേറ്റര്‍ ഉപയോഗിക്കുന്നത്
10. നിയന്ത്രണ ദണ്ഡാണ് ഉപയോഗിക്കുന്നത്

വര്‍ക്ക് ഷീറ്റ് 5

1.ന്യൂക്ലിയര്‍ ഫ്യൂഷന് ഉന്നത താപനില വേണം
2.സൂര്യനിലും ഫ്യൂഷനാണ് നടക്കുന്നത്
3.കല്പാക്കത്ത് ഫിഷന്‍ മുഖേനെയാണ് നടക്കുന്നത് . പക്ഷെ പ്രത്യേകത എന്തെന്നുവെച്ചാല്‍ അവിടത്തേത് ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടറാണ് . അതായത് ന്യൂക്ലിയര്‍ ഇഅന്ധനവും ഉല്പാദിപ്പിക്കുന്നു എന്നര്‍ത്ഥം
4.ഫിഷന്‍ ഉപയോഗിച്ചാണ് വൈദ്യുതി ഉല്പാദിപ്പിച്ചത്
5.മാസ് കുറഞ്ഞ ന്യൂക്ലിയസ്സുകളാണ് ഫിഷനുവേണ്ടി ഉപയോഗിക്കുന്നത്
6.ഫിഷന്റെ ഇന്ധനങ്ങള്‍ സുലഭമല്ല. ഫ്യൂഷന് ഉന്നത താപനില ആവശ്യമാണ് . ഫ്യൂഷന്‍ ടെക് നോളജി അത്രകണ്ട് വികസിച്ചീട്ടില്ല.
7. റേഡിയോ ആക്ടിവിറ്റി കണ്ടുപിടിച്ച ശാസ്ത്രജ്ഞനാണ് ഹെന്‍‌റി ബെക്കറല്‍

വര്‍ക്ക് ഷീറ്റ് 6

1. പല അഭിപ്രായങ്ങളും വരാം . പരിസ്ഥിതി പ്രശ്നങ്ങളില്ലാത്ത ,അപകടമില്ലാത്ത, സാമ്പത്തികമായി ചെലവുകുറഞ്ഞ ടെക് നോളജി അതിന്റെ കാര്യത്തില്‍ വികസിച്ചീട്ടില്ലല്ലോ
2.വളരെ കുറഞ്ഞ സ്ഥലത്തുമാത്രം അനുഭവപ്പെടുന്ന ബലം .അവക്ക് അണുകേന്ദ്ര കണങ്ങളെ മാത്രം ബന്ധിപ്പിച്ചു നിര്‍ത്തേണ്ട കാര്യം മാത്രമേയല്ലേ ഉള്ളൂ.
3.അപ്പോള്‍പിന്നെ ന്യൂക്ലിയര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് അടിസ്ഥാ‍നമില്ലല്ലോ
4.അങ്ങനെ കുറവുവരുന്ന മാസാണല്ലോ ഊര്‍ജ്ജമായി വരുന്നത്
5.E=mc 2
6. Atomic Mass Unit ഇത് സാധാരണ സൂചിപ്പിക്കുന്നത് 'u '

വര്‍ക്ക് ഷീറ്റ് 7

1.അപകടങ്ങള്‍ , സാമ്പത്തിക ചെലവ് ....തുടങ്ങിയവ പ്രതികൂലം എന്ന ഭാഗത്തും പുതിയ ടെക് നോളജിയുടെ ഉപയോഗം ........തുടങ്ങിയവ അനുകൂലംഎന്ന ഭാഗത്തും ചേര്‍ക്കുക

വര്‍ക്ക് ഷീറ്റ് 8

1. റിയാക്ടര്‍ കോര്‍ എന്നത് റിയാക്ടറിനുള്ളില്‍ ഇന്ധനം വെയ്ക്കുന്ന ഭാഗമാണ്
2. ന്യൂക്ലിയര്‍ ഇന്ധനങ്ങളാണ് യുറേനിയം , പ്ലൂട്ടോണിയം എന്നിവ
3.ന്യൂട്രോണ്‍ സ്രോതസ്സാണ് ബെറിലിയം പൌഡറിന്റേയും പൊളോണിയത്തിന്റേയും ഒരു മിശ്രിതം
4. മോഡറേറ്റര്‍ - ഗ്രാഫൈറ്റ് ,ഘനജലം
5.നിയന്ത്രണ ദണ്ഡ് - ബോറോണ്‍ ,കാഡ്മിയം
6.റേഡിയേഷന്‍ തടയുവാനുള്ള കവചം - കറുത്തീയ പാളികളും കോണ്‍ക്രീറ്റും
7.കൂളന്റ്‌സ് - ജലം ,ദ്രാവക ലോഹങ്ങള്‍ ,വാതകങ്ങള്‍

വര്‍ക്ക് ഷീറ്റ് 9

ആല്‍ഫാകണം:- 3,5,6,9,10,12,14,15
ബീറ്റാകണം:- 2,4,13,
ഗാമാകണം:‌-1,7,8,11,16

വര്‍ക്ക് ഷീറ്റ് 10

1. കാന്‍സര്‍ എന്നത് നമ്മുടെ ശരീരത്തില്‍ നിയന്ത്രണ വിധേയമല്ലാതെ കോശങ്ങള്‍ വര്‍ദ്ധിക്കുന്നതാണല്ലോ . അത്തരം കോശങ്ങളെ നശിപ്പിയ്ക്കാനാന്‍ റേഡിയേഷന്‍ ഉപയോഗിക്കാറുണ്ട് . അതുപോലെ തന്നെ ആരോഗ്യമുള്ള കോശങ്ങളില്‍ റേഡിയേഷന്‍ തട്ടിയാല്‍ ഡി.എന്‍.എ തന്മാത്രകളില്‍ മാറ്റം വരുത്തുന്നതുവഴി പ്രസ്തുത കോശങ്ങളില്‍ കാന്‍സര്‍ രോഗബാധിതമാകുകയും ചെയ്യുന്നു.
2.ഭക്ഷ്യവസ്തുക്കളില്‍ അടങ്ങിയ ബാക്ടീരിയ , പൂപ്പല്‍ ,പ്രാണികള്‍ എന്നിവയെ നശിപ്പിക്കുമെങ്കിലും റേഡിയേഷന്റെ അളവുകൂടിയാല്‍ അപകടം തന്നെയാണ് . ഇങ്ങനെ അണുവിമുക്തമാക്കുന്നതുവഴി ഭക്ഷ്യവസ്തുക്കള്‍ കൂടുതല്‍ കാലം കേടുകൂടാതെയിരിക്കുന്നു.
3.മാസ് നമ്പര്‍ കുറഞ്ഞ ആറ്റങ്ങളില്‍ അവയുടെ ന്യൂട്രോണുകളുടെ എണ്ണത്തെ കൃത്രിമ മാര്‍ഗ്ഗങ്ങളിലൂ‍ടെ മാറ്റം വരുത്തിയാണ് കൃത്രിമ റേഡിയോ ഐസോടോപ്പുകള്‍ നിര്‍മ്മിക്കുന്നത് . ഇതിന് തുടക്കം കുറിച്ചത് ഏണസ്റ്റ് റൂഥര്‍ഫോഡാണെങ്കിലും പ്രാവര്‍ത്തിക മാക്കിയത് ഐറിന്‍ ജുലിയോയും ഫ്രെഡറിക് ജുലിയോയും ആണ് 4.മാറ്റമുണ്ടാകില്ല . കാരണം റേഡിയേഷന്‍ ഒരു ന്യൂക്ലിയര്‍ പ്രവര്‍ത്തനമാണ് എന്നാല്‍ ഓക്സിഡേഷന്‍ ഒരു രാസപ്രവര്‍ത്തനമാണ് .
5.റേഡിയോ ഫാര്‍മസ്യൂട്ടിക്കല്‍ പദാര്‍ത്ഥങ്ങള്‍ ( R.P.S )

വര്‍ക്ക് ഷീറ്റ് 11

1. 13,500 / 4500 = 3
12 x 1/2 x1/2 x1/2 =1.5 g
2. 14.4 / 4.8 = 3
1/2 x 1/2 x 1/2 = 1/8 ഭാഗം
3.അര്‍ദ്ധായുസ്സ് = 24 ദിവസം
72 / 24 = 3
100 x 1/2 x 1/2 x 1/2 = 12.5 g

വര്‍ക്ക് ഷീറ്റ് 12

1. Li
2.മാസ് നമ്പര്‍ 4 കുറയുന്നു . അതിനാല്‍ ആല്‍ഫാ കണം
3.130 ന്യൂട്രോണ്‍ , 84 പ്രോട്ടോണ്‍

വര്‍ക്ക് ഷീറ്റ് 13

1. ഫിഷനുയോജിച്ചത് =2 , ഫ്യൂഷനുയോജിച്ചത് = 235
2.ബൈനിഡിംഗ് എനര്‍ജി
3. (a) 54
(b) ഇലക്ട്രോണ്‍ 92 ,പ്രോട്ടോണ്‍ 92 , ന്യൂട്രോണ്‍ 143
(c) ന്യൂക്ലിയര്‍ റിയാക്ടര്‍
4.(a) ആറ്റോമിക നമ്പര്‍ 92 ഉള്ള യുറേനിയം ഐസോടോപ്പ് , മാസ് നമ്പര്‍ 234 ഉള്ളവ ഐസോബാര്‍
(b). പ്രോട്ടോണിന്റെ എണ്ണം ഒന്ന് വര്‍ദ്ധിക്കുകയും ന്യൂട്രോണിന്റെ എണ്ണം ഒന്ന് കുറയുകയും ചെയ്തു.
(c) ഒരു ന്യൂട്രോണ്‍ പ്രോട്ടോണായി മാറിയതുകൊണ്ട്

1 comment:

Beyla said...

Thanks for writing this.

Get Blogger Falling Objects