Friday, January 18, 2008

55. Std: X ഐ.ടി. പ്രായോഗിക പരീക്ഷ മാതൃകാ ചോദ്യങ്ങള്‍ - 1

1.ഒരു വാക്കോ വാചകമോ ടൈപ്പ് ചെയ്തു നല്‍കിയാല്‍ അതിലെ അക്ഷരങ്ങളുടെയും സ്‌പെയ്‌സിന്റേയും എണ്ണം കണ്ടുപിടിക്കുന്നതിനുള്ള ഒരു ബേസിക് പ്രോഗ്രാം തയ്യാറാക്കുക ?
2.ഒരു പേര് ടൈപ്പ് ചെയ്ത് എന്റര്‍ കീ അമര്‍ത്തിയാല്‍ പേരിനോടൊപ്പം Happy New Year പ്രദര്‍ശിപ്പിക്കുന്ന ഒരു ബേസിക് പ്രോഗ്രാം തയ്യാറാക്കുക ?
3.ഒരു വെബ് പേജില്‍ welcome എന്ന തലവാചകം നല്‍കുക . തൊട്ടടുത്ത വരിയില്‍ Gods own country എന്ന് പ്രദര്‍ശിപ്പിക്കുന്ന ഒരു വെബ് പേജ് നിര്‍മ്മിക്കുക ?
4.നിങ്ങളുടെ സ്കൂളിന്റെ പേര് നീല നിറത്തില്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള ഒരു വെബ് പേജ് നിര്‍മ്മിക്കുക ?
5.നിങ്ങളുടെ സ്ക്കൂളിന്റെ പേര് പിങ്ക് നിറത്തില്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള ഒരു വെബ് പേജ് നിര്‍മ്മിക്കുക ?
6.നിങ്ങളുടെ ഗ്രാമപ്പഞ്ചായത്തിന്റെ പേര് (അക്ഷര വലുപ്പം 5 ) പ്രദര്‍ശിപ്പിക്കുന്നതിനുള്ള ഒരു വെബ് പേജ് നിര്‍മ്മിക്കുക ?
7.ഒരു വെബ് പേജില്‍ നിങ്ങളുടെ ഗ്രാമപ്പഞ്ചായത്തിന്റെ പേര് , അക്ഷര വലുപ്പം 7 ആയും പഞ്ചായത്ത് പ്രസിഡന്റിന്റെ പേര് അക്ഷര വലുപ്പം അഞ്ച് ആയും പ്രദര്‍ശിപ്പിക്കുവാനുള്ള വെബ് പേജ് നിര്‍മ്മിക്കുക ?
8.ഒരു വെബ് പേജില്‍ നിങ്ങളുടെ ജില്ലയുടെ പേര് ( അക്ഷര വലുപ്പം 5) ചുവപ്പു പശ്ചാ‍ത്തല നിറത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ഒരു വെബ് പേജ് നിര്‍മ്മിക്കുക ?
9.ഒരു വെബ് പേജില്‍ welcome എന്ന് പച്ച നിറത്തില്‍ ബോള്‍ഡ് ആയി പ്രദര്‍ശിപ്പിക്കുക ?
10.ഒരു ചെറുനാരങ്ങയുടെ ചിത്രം lemon.jpg എന്ന പേരില്‍ C ഡ്രൈവിലെ SSLC-06 എന്ന ഫോള്‍ഡറിലെ Images എന്ന സബ്ബ് ഫോള്‍ഡറില്‍ സേവ് ചെയ്തിരിക്കുന്നു. മഞ്ഞ നിറത്തില്‍ lemon എന്ന് തലവാചകത്തോടൊപ്പം ഈ ചിത്രം പ്രദര്‍ശിപ്പിക്കുവാനുള്ള വെബ് പേജ് നിര്‍മ്മിക്കുക ?
11.നിങ്ങളുടെ സ്കൂളിന്റെ പേര് ,വിദ്യാഭ്യാസ ജില്ല ,റവന്യൂ ജില്ല എന്നിവ ചുവപ്പുനിറത്തില്‍ മഞ്ഞ പശ്ചാത്തലത്തില്‍ ബോള്‍ഡ് ഇറ്റാലിക് ആയി പ്രദര്‍ശിപ്പിക്കുവാനുള്ള വെബ് പേജ് നിര്‍മ്മിക്കുക ?
12.ഇന്ത്യയിലെ മൂന്ന് സംസ്ഥാനങ്ങളുടെ പേര് നീല നിറത്തില്‍ അക്ഷരങ്ങളുടെ വലുപ്പം 4 ആയി മഞ്ഞ നിറത്തില്‍ ബോള്‍ഡ് ഇറ്റാലിക് ആയി പ്രദര്‍ശിപ്പിക്കുവാനുള്ള വെബ് പേജ് നിര്‍മ്മിക്കുക ?
13.നിങ്ങളുടെ സ്കൂള്‍ ഐ.ടി കോര്‍ണറിന്റെ ഉദ്‌ഘാടനത്തിന് വേണ്ടി സ്കൂളിന്റെ പേര് , I T CORNER INAUGURATION എന്നീ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു പോസ്റ്റര്‍ ജിമ്പില്‍ തയ്യാറാക്കണം .പശ്ചാത്തലം gradient tool ഉപയോഗിച്ച് ചേര്‍ത്തതായിരിയ്ക്കണം . ലോഗോ ഉപയോഗിച്ച് ഉള്ളടക്കം ഭംഗിയാക്കണം
14.സി.വി രാമന്റെ ജന്മദിനവുമായി ബന്ധപ്പെട്ട് (BIRTHDAY) സ്കൂളില്‍ സംഘടിപ്പിക്കുന്ന സെമിനാറിന് (SEMINAR) വേണ്ടി ജിമ്പില്‍ ഒരു പോസ്റ്റര്‍ തയ്യാറാക്കുക .ഉചിതമായ പശ്ചാത്തല നിറം നല്‍കുക . സി ഡൈവില്‍ sslc-06 എന്ന ഫോള്‍ഡറിനുള്ളിലെ images എന്ന സബ് ഫോള്‍ഡറില്‍നിന്നും സി.വി രാമന്റെ ചിത്രം എടുത്ത് മറ്റൊരു ലയറായി ഉള്‍പ്പെടുത്തണം .ചിത്രത്തിന്റെ അരികുകള്‍ പശ്ചാത്തല നിറവുമായി ലയിപ്പിച്ച് ചേര്‍ക്കണം
15.ഭൂകമ്പ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ (HELP FOR EARTH QUAKE RELIEF ) സഹകരിയ്ക്കാന്‍ അഭ്യര്‍ത്ഥിച്ചുകൊണ്ട് ഒരു പോസ്റ്റര്‍ ജിമ്പില്‍ തയ്യാറാക്കുക .ഭൂകമ്പത്തിന്റെ ഭീകരത തുറന്നുകാണിക്കുന്ന ഒരു ചിത്രം സി .ഡൈവില്‍ SSLC -06 എന്ന ഫോള്‍ഡറിനുള്ളിലെ images എന്ന സബ് ഫോള്‍ഡറില്‍നിന്നും ഉള്‍പ്പെടുത്തണം
16.സ്കൂള്‍ സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്റെ ഉദ്‌ഘാടനത്തിന്റെ (INAGURATION OF SOCIAL SCIENCE CLUB) ഒരു പോസ്റ്റര്‍ തയ്യാറാക്കുക .പോസ്റ്ററില്‍ ഭംഗിയുള്ള തലവാചകം ഉണ്ടായിരിയ്ക്കണം .ഒന്നിലധികം ലെയറുകള്‍ ഉണ്ടായിരിയ്ക്കണം .അനുയോജ്യമായ പശ്ചാത്തല നിറം ഉള്‍പ്പെടുത്തണം.

ഉത്തര സൂചന

1.    10 CLS
      20 INPUT " TYPE A WORD";A$
     30 L=LEN (A$)
     40 PRINT L
     50 END
2.  10 CLS
    20 INPUT " ENTER A NAME ";A$
    30 CLS
    40 PRINT A$;",WISH YOU HAPPY NEW YEAR"
    50 END
3.<html> <h1> Welcome </h1> <h2> God`s own country </h2> </html>
4.<html> <h1> <font color=blue> KNMVHSS VATANAPPALLY </font> </h1> </html>
5.<html> <h1> <font color=pink> KNMVHSS VATANAPPALLY </font> </h1> </html>
6.<html> <h1> <font size=5> VATANAPPALLY GRAMA PANCHAYATH </font> </h1> <html>
7.<html> <h1> <font size=7> VATANAPPALLY GRAMA PANCHAYATH </font><br/> <font size=5> PRESIDENT:- SRI RAVINDRAN MASTER </font> </h1> </html>
8.<html> <body bgcolor=red> <h1> <font size=5> THRISSUR </font> </h1> </html>
9.<html> <h1><b><font color=green> WELCOME </font></b><h1></html>
10 <html><h1><font color=yellow> lemon <br/> </font> <img src="C:\SSLC-06\images\lemon.jpg> </h1></html>
11.<html>.<body bgcolor=red>.<h1> <b><i>KNMVHSS VATANAPPALLY <br/> EDUCATIONAL DISTRICT:- CHAVAKKAD <br/>
THRISSUR DISTRICT </b></i></font></h1></html>
12.<html><body bgcolor=yellow><h1><font color=blue size=4> <b><i>KERALA<br/>TAMIL NADU <br/> KARNADAKA </b></i></font></h1></html>

Saturday, January 12, 2008

54. Std : X ഇന്‍ഫര്‍മേഷന്‍ ടെക് നോളജി ബേസിക് മാതൃകാചോദ്യങ്ങള്‍ - 2

1.മൂന്നു സംഖ്യകള്‍ നല്‍കിയാല്‍ അവയുടെ തുക പ്രദര്‍ശിപ്പിക്കുന്നതിനുള്ള പ്രോഗ്രാം തയ്യാറാക്കുക ?
2.രണ്ടുമുതല്‍ 50 വരെയുള്ള ഇരട്ട സംഖ്യകള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള പ്രോഗ്രാം തയ്യാറാക്കുക ?
3.മാര്‍ക്ക് നല്‍കിയാല്‍ അത് പരിശോധിച്ച് 30 ല്‍ കുറവാണെങ്കില്‍ ‘ Not Eligible for Higher Studies ' എന്നും അല്ലെങ്കില്‍ Elegible for Higher Studies ' എന്നും പ്രദര്‍ശിപ്പിക്കുവാനുള്ള പ്രോഗ്രാം തയ്യാറാക്കുക .
4.നിങ്ങളുടെ സുഹൃത്തിന്റെ പേര് നല്‍കിയാല്‍ “Hello, My friend" എന്നതിനോടൊപ്പം സുഹൃത്തിന്റെ പേര് പ്രദര്‍ശിപ്പിക്കുന്നതിനുള്ള പ്രോഗ്രാം തയ്യാറാക്കുക ?
5. “Welcome" എന്ന വാക്കിലെ അക്ഷരങ്ങളുടെ എണ്ണം പ്രിന്റ് ചെയ്യുന്നതിനുള്ള പ്രോഗ്രാം തയ്യാറാക്കുക ?
6. മൂന്നില്‍ കൂടുതല്‍ അക്ഷരങ്ങളുള്ള ഒരു വാക്ക് നല്‍കിയാല്‍ ആ വാക്കിലെ ആദ്യത്തെ മൂന്നക്ഷരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള പ്രോഗ്രാം തയ്യാറാക്കുക ?
7.അഞ്ചില്‍ കൂടുതല്‍ അക്ഷരങ്ങളുള്ള ഒരു വാക്ക് നല്‍കിയാല്‍ ആ വാക്കിലെ അവസാനത്തെ അഞ്ചക്ഷരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള പ്രോഗ്രാം തയ്യാ‍റാക്കുക ?
8." PROGRAM IN BASIC" എന്ന സ്‌ട്രിങ്ങിലെ “ IN “ എന്ന വാക്ക് പ്രദര്‍ശിപ്പിക്കുന്നതിനുള്ള പ്രോഗ്രാം MID$( ) ഉപയോഗിച്ച് തയ്യാറാക്കുക ?
9. "INDIA IS MY COUNTRY" എന്ന് ഇന്‍പുട്ട് ആയി നല്‍കിയാല്‍ “ MY COUNTRY IS INDIA “ എന്നാക്കി മാറ്റാനുള്ള പ്രോഗ്രാം തയ്യാറാക്കുക ?
10.ഒരു സംഖ്യ നല്‍കിയാല്‍ ഒറ്റസംഖ്യയാണോ ഇരട്ടസഖ്യയാണോ എന്ന് പരിശോധിക്കുന്നതിനുള്ള പ്രോഗ്രാം തയ്യാറാക്കുക ?
11.ഒരു സംഖ്യ നല്‍കിയാല്‍ അത് അഞ്ചിന്റെ ഗുണിതമാണോ എന്ന് പ്രദര്‍ശിപ്പിക്കുന്നതിനുള്ള പ്രോഗ്രാം തയ്യാറാക്കുക ?

ഉത്തര സൂചിക

1.  10 CLS
      20 INPUT A, B, C
      40 C=A+B+C
       50 PRINT C
      END
2.   10 CLS
      20 FOR I=2 TO 50 STEP 2
      30 PRINT I
      40 NEXT I
       END
3.   10 CLS
      20 INPUT "ENTER YOUR MARK", MARK
      30 IF MARK <30 THEN PRINT "Not Eligible for Higher Studies " ELSE PRINT "Eligible for Higher Studies"
      END
4.   10 CLS
      20 INPUT "Enter Your Friend`s Name ", A$
      30 PRINT"Hello My Friend", A$
      40 END
5.   10 CLS
      20 A$ = " WELCOME"
      30 M = LEN (A$)
      40 PRINT M
      END
6.   10 CLS
      20 INPUT "Enter a Word" , A$
      30 B$ = LEFT$ ( A$ ,3 )
      40 PRINT B$
      END
7.  10 CLS
      20 INPUT "Enter a Word" , M$
      30 N$ = RIGHT$ (M$ ,5)
      40 PRINT N$
      END
8.  10 CLS
      20 P$=" PROGRAM IN BASIC"
      30 Q$=MID$(P$,9,2)
      40 PRINT Q$
      END
9.  10 CLS
      20 A$="INDIA IS MY COUNTRY"
      30 B$=LEFT$(A$,5)
      40 C$=RIGHT$(A$,10)
      50 PRINT C$ + " IS " + B$
      END
10.  10 CLS
      20 INPUT "Enter a Number" , N
      30 R=N MOD 2
      40 IF R = 0 THEN PRINT " EVEN " ELSE PRINT "ODD"
      END
11.  10 CLS
      20 INPUT "Enter a Number" , M
      30 R=M MOD 5
      40 IF R = 0 THEN PRINT " MULTIPLE OF FIVE " ELSE PRINT "NOT A MULTIPLE OF FIVE"
      END

Tuesday, January 08, 2008

53. Std: X Physics നമ്മുടെ പ്രപഞ്ചം ( വര്‍ക്ക്‍ഷീറ്റുകള്‍ )

വര്‍ക്ക്‍ഷീറ്റ് 8 (1) 2
താഴെ പറയുന്നവയില്‍നിന്ന് കൂട്ടത്തില്‍ പെടാത്തതിനെ കണ്ടുപിടിക്കുക അതിനു കാരണവും കണ്ടെത്തുക ?
1.ഫോട്ടോസ്പിയര്‍ ,ക്രോമോസ്ഫിയര്‍ ,അയണോസ്ഫിയര്‍ ,കൊറോണ
2.ബുധന്‍ , ശുക്രന്‍ , ഭൂമി , വ്യാഴം
3ശനി ,.ചൊവ്വ ,വ്യാഴം, യുറാനസ്
4.ബുധന്‍ ,വ്യാഴം , പ്ലൂട്ടോ , ശനി
5. ചൊവ്വ , ചന്ദ്രന്‍ , ബുധന്‍ , വ്യാഴം
6.ശനി ,യുറാനസ് , സൂര്യന്‍ ,നെപ്‌‌ട്യൂണ്‍
7. സൂര്യന്‍ ,ചന്ദ്രന്‍ , ശനി, പ്രോക്സിമ സെന്റാറി
8. cm, പ്രകാശവര്‍ഷം , m, km
9.സൂപ്പര്‍നോവ ,ന്യൂട്രോണ്‍ നക്ഷത്രം , ബ്ലാക്ക് ഹോള്‍ , കറുത്ത കുള്ളന്‍ ‍
10വെള്ളക്കുള്ളന്‍ , സൂപ്പര്‍ നോവ , കറുത്ത കുള്ളന്‍
11.ഓറിയോണ്‍ ,സ്കോര്‍പിയസ് , ലിബ്രാ , ഗാലറ്റിക് ബള്‍ജ്
12.GSLV , PSLV , ISRO
13.പ്രകാശവര്‍ഷം ,അസ്‌ട്രോണമിക്കല്‍ യൂണിറ്റ് , കിലോമീറ്റര്‍
14.ആര്യഭട്ട ,രോഹിണി,ഭാസ്കര , ഇന്‍സാറ്റ് ,സ്ഫുട്ട്‌നിക്ക്
15.വെള്ളക്കുള്ളന്‍ , ചുവന്ന ഭീമന്‍ , സൂപ്പര്‍ നോവ , കറുത്തകുള്ളന്‍
16. ടൈറ്റന്‍ , ചന്ദ്രന്‍ , ഇഡ , ഗാനിമീഡ
വര്‍ക്ക്‍ഷീറ്റ് : 8 (2)
താഴെ പറയുന്ന പ്രസ്താവനകളില്‍ തെറ്റുണ്ടെങ്കില്‍ തിരുത്തിയെഴുതുക
1. സൂര്യന്‍ നക്ഷത്രങ്ങളില്‍ നിന്നുള്ള പ്രകാശം പ്രതിഫലിച്ചാണ് പ്രകാശിക്കുന്നത്
2.സൂര്യനില്‍ ധാരാളം ഹീലിയവും കുറഞ്ഞതോതില്‍ ഹൈഡ്രജനും അടങ്ങിയിരിക്കുന്നു.
3.ഹീലിയം ന്യൂക്ലിയസ്സുകളുടെ ഫിഷന്‍ വഴിയാണ് സൂര്യനില്‍ ഊര്‍ജ്ജം ഉണ്ടാകുന്നത്
4.ഫോട്ടോസ്ഫിയര്‍ പൂര്‍ണ്ണ സൂര്യഗ്രഹണ സമയത്തുമാത്രമേ ദൃശ്യമാകുകയുള്ളൂ.
5.സൂര്യന്റെ ഏറ്റവും പുറമേയുള്ള പാളിയാണ് ഫോട്ടോസ്ഫിയര്‍
6.ഫോട്ടോസ്ഫിയറിനും ക്രോമോസ്ഫിയറിനും ഇടയിലാണ് കൊറോണ സ്ഥിതിചെയ്യുന്നത് .
7.ക്രോമോസ്ഫിയറിന്റെ മഞ്ഞ നിറത്തിനു കാരണം ചൂടുപിടിച്ച ഹൈഡ്രജനാണ് .


വര്‍ക്ക്‍ഷീറ്റ് : 8 (3)
താഴെകൊടുത്തിരിക്കുന്നവയില്‍ ശരിയായ ക്രമം പാലിക്കുന്നവ ഏതെന്ന് എഴുതുക
1.കൊറോണ , ക്രോമോസ്ഫിയര്‍ , ഫോട്ടോസ്ഫിയര്‍
2. ഫോട്ടോസ്ഫിയര്‍ , കൊറോണ ,ക്രോമോസ്ഫിയര്‍
3.ചുവന്ന ഭീമന്‍ , വെള്ളക്കുള്ളന്‍ , കറുത്തകുള്ളന്‍
4. വെള്ളക്കുള്ളന്‍ , കറുത്തകുള്ളന്‍ ,ചുവന്ന ഭീമന്‍
5.വെള്ളക്കുള്ളന്‍ , ചുവന്ന ഭീമന്‍ , കറുത്തകുള്ളന്‍
6. ന്യൂട്രോണ്‍ നക്ഷത്രം ,സൂപ്പര്‍നോവ , ബ്ലാക്ക്‍ഹോള്‍
7.സൂപ്പര്‍നോവ , ബ്ലാക്ക്‍ഹോള്‍ , ന്യൂട്രോണ്‍ നക്ഷത്രം
8.സൂപ്പര്‍നോവ , ന്യൂട്രോണ്‍ നക്ഷത്രം , ബ്ലാക്ക്‍ഹോള്‍

ഉത്തര സൂചിക

വര്‍ക്ക്‍ഷീറ്റ് 8 (1) 2
(1) അയണോസ്ഫിയര്‍ -ഇത് ഭൂമിയുടെ അന്തരീക്ഷവുമായി ബന്ധപ്പെട്ടതാണ് . മറ്റുള്ളതെല്ലാം സൂര്യനുമായി ബന്ധപ്പെട്ടതാണ്.
(2) വ്യാഴം - ഇത് ജോവിയന്‍ ഗ്രഹമാണ് .മറ്റുള്ളതെല്ലാം ഭൌമ ഗ്രഹങ്ങളാണ് .
(3) ചൊവ്വ- ഇത് ഭൌമഗ്രഹമാണ് .മറ്റുള്ളതെല്ലാം ജോവിയന്‍ ഗ്രഹമാണ് .
(4)പ്ലൂട്ടോ - ഇത് ഒരു ഗ്രഹമല്ല. (5) ചന്ദ്രന്‍ - ഇത് ഒരു ഉപഗ്രഹമാണ് .മറ്റുള്ളതെല്ലാം ഗ്രഹങ്ങളാണ്
(6) സൂര്യന്‍ - ഇത് ഒരു നക്ഷത്രമാണ് . മറ്റുള്ളതെല്ലാം ഗ്രഹങ്ങളാണ്.
(7) പ്രോക്‍സിമാ സെന്റാറി - ഇത് സൌരയൂഥത്തിനുള്ളിലല്ല സ്ഥിതിചെയ്യുന്നത് .മറ്റുള്ളതെല്ലാം സൌരയൂഥത്തിനകത്താണ്.
(8) പ്രകാശവര്‍ഷം - ഇത് നക്ഷത്രങ്ങളിലേക്കുള്ള ദൂരം അളക്കാന്‍ ഉപയോഗിക്കുന്നു. മറ്റുള്ളതെല്ലാം ഇത്തരതില്‍ ഉപയോഗിക്കാറില്ല.
(9) കറുത്തകുള്ളന്‍ - ഇത് സൂര്യന്റെ മാസിന്റെ 1.44 മടങ്ങ് കുറവുള്ള നക്ഷത്രങ്ങള്‍ക്ക് പ്രായം കൂടുമ്പോള്‍ സംഭവിക്കുന്ന ഘട്ടമാണ്. മറ്റുള്ളവ സൂര്യന്റെ മാസിന്റെ 1.44 മടങ്ങില്‍ കൂടുതല്‍ മാസുള്ള നക്ഷത്രങ്ങള്‍ക്ക് പ്രായം കൂടുമ്പോള്‍ സംഭവിക്കുന്ന ഘട്ടങ്ങളാണ്.
(10) സൂപ്പര്‍ നോവ - ഇത് സൂര്യന്റെ മാസിന്റെ 1.44 മടങ്ങില്‍ കൂടുതല്‍ മാസുള്ള നക്ഷത്രങ്ങള്‍ക്ക് പ്രായം കൂടുമ്പോള്‍ സംഭവിക്കുന്ന ഘട്ടമാണ്. മറ്റുള്ളവ സൂര്യന്റെ മാസിന്റെ 1.44 മടങ്ങ് കുറവുള്ള നക്ഷത്രങ്ങള്‍ക്ക് പ്രായം കൂടുമ്പോള്‍ സംഭവിക്കുന്ന ഘട്ടങ്ങളാണ്.
(11) ഗാലറ്റിക് ബള്‍ജ് - ഇത് നാം സ്ഥിതിചെയ്യുന്ന ഗാലക്സിയായ ക്ഷീരപഥത്തിന്റെ മധ്യഭാഗമാണ് .ഇനിടെയാണ് വളരേയധികം നക്ഷത്രങ്ങള്‍ കേന്ദ്രീകരിച്ചിരിക്കുന്നത് . മറ്റുള്ളവ നക്ഷത്രഗണങ്ങളാണ് .
(12) ISRO - ഇത് ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷനാണ് . മറ്റുള്ളവയെല്ലാം ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നതിന് ആവശ്യമായ വാഹനങ്ങളാണ് .
‌(13) കിലോമീറ്റര്‍ - ഇത് ഒരു ചെറിയ അളവാണ് . മറ്റുള്ളവ ആകാശ ഗോളങ്ങള്‍ തമ്മിലുള്ള അകലം അളക്കുവാന്‍ ഉപയോഗിക്കുന്നവയാ‍ണ് .
(14) സ്ഫുട്ട്‌നിക്ക് - ഇത് റഷ്യ വിക്ഷേപിച്ച ( ലോകത്തിലെ ആദ്യത്തെ ) കൃത്രിമ ഉപഗ്രഹമാണ് . മറ്റുള്ളതെല്ലാം ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹങ്ങളാണ്.
(15) സൂപ്പര്‍ നോവ - ഇത് സൂര്യന്റെ ജീവിത ചക്രത്തില്‍ പെടാത്തതാണ് . മറ്റുള്ളതെല്ലാം സൂര്യന്റെ ജീവിത ചക്രത്തില്‍ പെടുന്നവയാണ് .
(16) ഇഡ - ഇത് ഒരു ലഘുഗ്രഹമാണ് . മറ്റുള്ളവയെല്ലാം ഉപഗ്രഹങ്ങളാണ് .
വര്‍ക്ക്‍ഷീറ്റ് : 8 (2)
1.സൂര്യന്‍ സ്വയം പ്രകാശിക്കുന്നു
2. സൂര്യനില്‍ ധാരാളം ഹൈഡ്രജനും കുറഞ്ഞതോതില്‍ ഹീലിയവും അടങ്ങിയിരിക്കുന്നു.
3.ഹൈഡ്രജന്‍ ന്യൂക്ലിയസ്സുകളുടെ ഫ്യൂഷന്‍ വഴിയാണ് സൂര്യനില്‍ ഊര്‍ജ്ജം ഉണ്ടാകുന്നത്
4.ഫോട്ടോസ്ഫിയര്‍ സാധാരണ കാണുന്നതാണ്
5.സൂര്യന്റെ ഏറ്റവും പുറമേയുള്ള പാളിയാണ് കൊറോണ
6.ഫോട്ടോസ്ഫിയറിനും കൊറോണയ്ക്കും ഇടയിലാണ് ക്രോമോസ്ഫിയര്‍ സ്ഥിതിചെയ്യുന്നത് .
7.ക്രോമോസ്ഫിയറിന്റെ ചുവപ്പു നിറത്തിനു കാരണം ചൂടുപിടിച്ച ഹൈഡ്രജനാണ്.
വര്‍ക്ക്‍ഷീറ്റ് : 8 (3)
1.കൊറോണ , ക്രോമോസ്ഫിയര്‍ , ഫോട്ടോസ്ഫിയര്‍
3.ചുവന്ന ഭീമന്‍ , വെള്ളക്കുള്ളന്‍ , കറുത്തകുള്ളന്‍
8.സൂപ്പര്‍നോവ , ന്യൂട്രോണ്‍ നക്ഷത്രം , ബ്ലാക്ക്‍ഹോള്‍
കൂടുതല്‍ അറിവിന്
1.ടെലസ്കോപ്പ് ,ബൈനോക്കുലര്‍ എന്നിവ ഉപയോഗിച്ചോ നഗ്നനേത്രത്താലോ സൂര്യനെ നോക്കരുത്
2.ഗ്രഹങ്ങളുടെ ഭ്രമണവും പരിക്രമണവും അപ്രദക്ഷിണദിശയിലാണ് ( Anti clock wise direction ) .ശുക്രന്റെ പരിക്രമണം അപ്രദക്ഷിണ ദിശയിലും ഭ്രമണം പ്രദിക്ഷണ ദിശയിലുമാണ്.
3.ബുധനും ശുക്രനും സൂര്യനും ഭൂമിയ്ക്കും ഇടയ്ക്കായതിനാല്‍ രാവിലെയും വൈകുന്നേരവും മാത്രമാണ് അവയെ കാണുക . ആയതിനാല്‍ സൂര്യന്‍ ഉദിക്കുന്നതിനുമുമ്പും സൂര്യാസ്തമയത്തിനുശേഷവുമാണ് അവയെ കാണുവാന്‍ സാധിക്കുക .
4.ചന്ദ്രന്റെ ഭ്രമണ കാലവും പരിക്രമണകാലവും ഒന്നായതിനാല്‍ (27.32 ദിവസം) ചന്ദ്രന്റെ ഒരു ഭാഗം മാത്രമേ നമുക്ക് ദൃശ്യമാകുകയുള്ളൂ.
5. സൂര്യന്‍ ചന്ദ്രനേക്കാള്‍ ഏകദേശം 400 മടങ്ങ് വലുതാണ് . ഭൂമിയില്‍നിന്ന് ചന്ദ്രനിലേക്കുള്ള ദൂരത്തേക്കാള്‍ ഏകദേശം 400 മടങ്ങാണ് ഭൂമിയില്‍നിന്ന് സൂര്യനിലേയ്ക്കുള്ള ദൂരം .വലുപ്പത്തിലുള്ള വ്യത്യാസം ദൂരം കൊണ്ട് പരിഹരിയ്ക്കപ്പെടുന്നു. സൂര്യചന്ദ്ര ബിംബങ്ങള്‍ ഒരേ വലുപ്പത്തിലാകാന്‍ കാരണം ഇതാണ് .

Monday, January 07, 2008

52.A. Std : X ബേസിക് മാതൃകാചോദ്യങ്ങള്‍

C.O :- LEN ( ) , LEFT$ ( ) , RIGHT$ ( ) , MID$ ( ) എന്നീ സ്‌ട്രിങ്ങ് ഫങ്‌ഷനുകള്‍ മനസ്സിലാക്കുന്നതിന്

1.   10 A$ = "MAY GOD BLESS YOU"
      20 L =LEN(A$)
      30 PRINT L
ഈ പ്രോഗ്രാമിനു ലഭിക്കുന്ന ഔട്ട് പുട്ട് എന്തായിരിയ്ക്കും ?
2.   10 A$ = "HAPPY NEW YEAR"
      20 L =LEN(A$)
       30 PRINT L
ഈ പ്രോഗ്രാമിനു ലഭിക്കുന്ന ഔട്ട് പുട്ട് എന്തായിരിയ്ക്കും ?
3.  10 A$ = "WELCOME"
       20 L =LEN(A$)
      30 PRINT L
ഈ പ്രോഗ്രാമിനു ലഭിക്കുന്ന ഔട്ട് പുട്ട് എന്തായിരിയ്ക്കും ?
4.  10 A$ = "KNMVHSS VATANAPPALLY"
       20 L =LEN(A$)
       30 PRINT L
ഈ പ്രോഗ്രാമിനു ലഭിക്കുന്ന ഔട്ട് പുട്ട് എന്തായിരിയ്ക്കും ?
5.  10 A$ = "MAY GOD BLESS YOU"
       20 B$ =LEFT$(A$,7)
      30 PRINT B$
ഈ പ്രോഗ്രാമിനു ലഭിക്കുന്ന ഔട്ട് പുട്ട് എന്തായിരിയ്ക്കും ?
6.  10 A$ = "MAY GOD BLESS YOU"
       20 B$ =LEFT$(A$,13)
      30 PRINT B$
ഈ പ്രോഗ്രാമിനു ലഭിക്കുന്ന ഔട്ട് പുട്ട് എന്തായിരിയ്ക്കും ?
7.  10 A$ = "MAY GOD BLESS YOU"
       20 B$ =LEFT$(A$,3)
       30 PRINT B$
ഈ പ്രോഗ്രാമിനു ലഭിക്കുന്ന ഔട്ട് പുട്ട് എന്തായിരിയ്ക്കും ?
8.  10 A$ = "MAY GOD BLESS YOU"
      20 B$ =RIGHT$(A$,3)
      30 PRINT B$
ഈ പ്രോഗ്രാമിനു ലഭിക്കുന്ന ഔട്ട് പുട്ട് എന്തായിരിയ്ക്കും ?
9.  10 A$ = "MAY GOD BLESS YOU"
      20 B$ =RIGHT$(A$,9)
      30 PRINT B$
ഈ പ്രോഗ്രാമിനു ലഭിക്കുന്ന ഔട്ട് പുട്ട് എന്തായിരിയ്ക്കും ?
10.  10 A$ = "MAY GOD BLESS YOU"
      20 B$ =RIGHT$(A$,13)
       30 PRINT B$
ഈ പ്രോഗ്രാമിനു ലഭിക്കുന്ന ഔട്ട് പുട്ട് എന്തായിരിയ്ക്കും ?
11.  10 A$ = "MAY GOD BLESS YOU"
       20 B$ =MID$(A$,5,3)
       30 PRINT B$
ഈ പ്രോഗ്രാമിനു ലഭിക്കുന്ന ഔട്ട് പുട്ട് എന്തായിരിയ്ക്കും ?
12.  10 A$ = "MAY GOD BLESS YOU"
      20 B$ =MID$(A$,9,5)
      30 PRINT B$
ഈ പ്രോഗ്രാമിനു ലഭിക്കുന്ന ഔട്ട് പുട്ട് എന്തായിരിയ്ക്കും ?
13.  10 A$ = "KAMALA NEHRU SCHOOL"
      20 B$ =MID$(A$,8,5)
      30 PRINT B$
ഈ പ്രോഗ്രാമിനു ലഭിക്കുന്ന ഔട്ട് പുട്ട് എന്തായിരിയ്ക്കും ?
14.    10 A$="MALAYALAM IS MY MOTHER TONGUE"
      20 B$=................................................
      30 C$=.................................................
      40 D$=C$+"IS"+B$
      50 PRINT D$
മുകളില്‍കൊടുത്തിരിക്കുന്ന പ്രോഗ്രാമിന്റെ ഔട്ട്പുട്ട് MY MOTHER TONGUE IS MALAYALAM എന്നു ലഭിക്കുന്ന തരത്തില്‍ കുത്തിട്ട ഭാഗങ്ങള്‍ പൂരിപ്പിക്കുക.
15   10 A$="APPLE IS MY FAVORITE FRUIT"
      20 B$=................................................
      30 C$=.................................................
      40 D$=C$+"IS"+B$
      50 PRINT D$
മുകളില്‍കൊടുത്തിരിക്കുന്ന പ്രോഗ്രാമിന്റെ ഔട്ട്പുട്ട് MY FAVORITE FRUIT IS APPLE എന്നു ലഭിക്കുന്ന തരത്തില്‍ കുത്തിട്ട ഭാഗങ്ങള്‍ പൂരിപ്പിക്കുക.
16.   10 A$=“ AMMU EATS"
      20 B$="MANGO
      30 C$=A$+B$
      40 PRINT C$
മുകളില്‍കൊടുത്തിരിക്കുന്ന പ്രോഗ്രാമിന്റെ ഔട്ട്പുട്ട് എന്തായിരിയ്ക്കും.

ഉത്തരസൂചന


(1). 17
(2).14
(3).7
(4).20
(5).MAY GOD
(6).MAY GOD BLESS
(7).MAY
(8).YOU
(9).BLESS YOU
(10).GOD BLESS YOU
(11).GOD
(12).BLESS
(13).NEHRU
(14). 20 B$=LEFT$(A$,9)
30 C$=RIGHT$(A$,16)   
(15).20 B$=LEFT$(A$,5)
30 C$=RIGHT$(A$,17)       
(16) AMMU EATS MANGO
Get Blogger Falling Objects