SSLC റിവിഷന്‍ സഹായിക്കായി താഴെ ക്ലിക്ക് ചെയ്യുക
SSLC Physics Rivision Sahayi 2013
അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും :9846655145... karipparasunil@gmail. com
Application for Copy of School Admission Register
എസ് എസ് എല്‍ സി വര്‍ക്ക് ഷീറ്റുകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
SSLC Physics Rivision Sahayi 2013
അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും :9846655145... karipparasunil@gmail. com
Application for Copy of School Admission Register
എസ് എസ് എല്‍ സി വര്‍ക്ക് ഷീറ്റുകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
drop down menu
Tuesday, July 29, 2008
89. തറവാടീ ഈ ചിത്രം നോക്കൂ
ചിത്രത്തില്‍ കൊടുത്തിരിക്കുന്നത് ഒരു ഇലക് ട്രോണിക് ഉപകരണത്തിലെ ട്രാന്‍സ്ഫോര്‍മര്‍ ആണ് .അതിന്റെ ഉള്ളിലാണ് കോയില്‍ കാണുന്നത് . 1. ഇതിലെ പ്രൈമറി കോയിലും സെക്കന്‍ഡറി കോയിലും എങ്ങനെയാണ് തിരിച്ചറിയുക ? കോയിലിനു പുറത്ത് ചതുരാകൃതിയില്‍ കാണുന്നത് കോര്‍ അല്ലേ . എന്തുകൊണ്ടാണ് ഇത് തകിടുകളായി ചേര്‍ത്തുവെച്ചിരിക്കുന്നത് ? 2. ഇതില്‍ ഇന്‍ പുട്ട് ടെര്‍മിനലും ഔട്ട് പുട്ട് ടെര്‍മിനലും ഉറപ്പിച്ചിരിക്കുകയാണ് ? 3.പുറമേ കാണുന്ന കോയില്‍ ഏതാണ് ? അതിന്റെ ഉള്ളില്‍ വേറെ കോയില്‍ ഉണ്ടൊ ? 4. ഹൈവോള്‍ട്ടേജ് ലൈനില്‍ ഒരു എണ്ണം( പവര്‍ ലൈന്‍ ) കമ്മ്യൂണിക്കേഷനെന്ന് പറഞ്ഞല്ലോ ? അത് വഴി അരൊക്കെയാണ് കമ്മ്യൂണിക്കേഷന്‍ നടത്തുന്നത് ? ഒറ്റ വരിയിലുള്ള ഉത്തരം മതി. 5.ചിലര്‍ക്ക് കറന്റ് ശരീരത്തില്‍ക്കൂടി കടന്നുപോയാലും വലിയ കുഴപ്പം കാണാത്തെതിന് ശാസ്ത്രീയ വിശദീകരണം ഉണ്ടോ ? 6.താങ്കളും ശ്രീ അനിലും തമ്മില്‍ വോള്‍ട്ടേജ് കുറവിനെക്കുറിച്ച് ഉള്ള ചര്‍ച്ചയില്‍ എനിക്ക് ഒന്നുകൂടി വ്യക്തമാവാനുണ്ട് . അതായത് ഒരു ഗ്രാമപ്രദേശത്ത് വോള്‍ട്ടേജ് കുറവ് അനുഭവപ്പെട്ടു. അവിടെ ഒരു വീട്ടില്‍ മാത്രം സ്റ്റെപ് അപ് ട്രാന്‍സ്ഫോര്‍മര്‍ വെച്ചു. അത് വെച്ചപ്പോള്‍ രാത്രിയില്‍ ആ വീട്ടിലെ ബള്‍ബിന്റെ മങ്ങല്‍ മാറി നല്ല രീതിയില്‍ പ്രകാശിച്ചു. ( ഉദാഹരണത്തിന് 60 വാട്ട് ബള്‍ബ് ) മുന്‍പത്തെ വോള്‍ട്ടേജ് 180 ആയിരുന്നുവെന്ന് കരുതുക . ഇപ്പോഴത്തെ വോള്‍ട്ടേജ് 230 ഉം അപ്പോള്‍ ചിലവഴിക്കുന്ന വൈദ്യുതോര്‍ജ്ജത്തില്‍ വ്യത്യാസം ഉണ്ടാകുമോ ? അതായത് യൂണിറ്റ് കൂടുമോ എന്നര്‍ഥം . യൂണിറ്റ് കൂടിയാല്‍ ഇലക് ട്രിക ചാര്‍ജ് കൂടുമല്ലോ . താങ്കള്‍ കമന്റിലൂടെ ഉത്തരം പറഞിരുന്നുവെങ്കിലും മനസ്സിലാകാന്‍ ബുദ്ധിമുട്ട് . ഒന്നു കൂടി വിശദമാക്കണമെന്ന് അപേക്ഷ .
Subscribe to:
Post Comments (Atom)
12 comments:
1. ഇതിലെ പ്രൈമറി കോയിലും സെക്കന്‍ഡറി കോയിലും എങ്ങനെയാണ് തിരിച്ചറിയുക ? കോയിലിനു പുറത്ത് ചതുരാകൃതിയില്‍ കാണുന്നത് കോര്‍ അല്ലേ . എന്തുകൊണ്ടാണ് ഇത് തകിടുകളായി ചേര്‍ത്തുവെച്ചിരിക്കുന്നത് ?
ഹൈ വോള്‍ട്ടേജ് വൈന്‍ഡിങ്ങ് ഉള്ളിലുള്ളത് , പുറമെയുള്ളത് ലോ വോള്‍ട്ടേജ് വൈന്‍ഡിങ്ങ്.
ഹൈ വോള്‍ട്ടേജ് വശത്ത് കൂടുതല്‍ റെസിസ്റ്റന്‍സ് കാണും ( നല്ലൊരു ഡിജിറ്റല്‍ മള്‍ട്ടിമീറ്റര്‍ ഉപയോഗിച്ചാല്‍ അളന്ന് നോക്കി മനസ്സിലാക്കാം)
അതുമല്ലെങ്കില്‍ , ഹൈ വോള്‍ട്ടേജ് വശത്തുള്ള കമ്പി ചുരുളിന് മറ്റേ വശത്തെ അപേക്ഷിച്ച് , കോപ്പര്‍ വയറിന് ഡയാമീറ്റര്‍ കുറവായിരിക്കും.
തകിടുകളായി വെച്ചിരിക്കുന്നത് ( ലാമിനേറ്റഡ് ആയി ) , കോര്‍ ലോസ്സ് കുറക്കാന്‍.
2. ഇതില്‍ ഇന്‍ പുട്ട് ടെര്‍മിനലും ഔട്ട് പുട്ട് ടെര്‍മിനലും ഉറപ്പിച്ചിരിക്കുകയാണ് ?
അതെ , ഒരു ചുരുള്‍ ( high voltage coil ) ഉള്ളില്‍ , മറ്റേത് (low voltage coil) അതിനുമുകളിലും.
3.പുറമേ കാണുന്ന കോയില്‍ ഏതാണ് ? അതിന്റെ ഉള്ളില്‍ വേറെ കോയില്‍ ഉണ്ടൊ ?
പുറമെയുള്ളത് ലോ വോള്‍ട്ടേജ് കോയില്‍ , അകത്തുള്ളത് ( ഉള്ളീലായുള്ളത്) ഹൈ വോള്‍ട്ടേജ് കയില്.
സാധാരണ ചെയ്യുന്ന മാര്‍ഗ്ഗം , ബോബിന് എന്നൊരു സാധനമുണ്ട് , ( ചെറിയൊരു പൈപ്പിന് കഷ്ണം പോലിരിക്കും) അതിനുമുകളില്‍ ഹൈ വോള്‍ട്ടേജ് വൈന്‍ഡിങ്ങ് ചുറ്റും , പിന്നീട് ചെറിയൊരു പേപ്പര്‍ ഇന്സുലേറ്റര് , പിന്നീട് ലോ വോള്‍ട്ടേജ് വൈന്‍ഡിങ്ങ്.
ശേഷം കോയിലുകളോടുകൂടി ബോബിന് ( E രൂപത്തിലുള്ള കോറിന്റ്റെ നടുവിലുള്ള ഭാഗത്ത് ഇറക്കി വെക്കുന്നു ).
4. ഹൈവോള്‍ട്ടേജ് ലൈനില്‍ ഒരു എണ്ണം( പവര്‍ ലൈന്‍ ) കമ്മ്യൂണിക്കേഷനെന്ന് പറഞ്ഞല്ലോ ? അത് വഴി അരൊക്കെയാണ് കമ്മ്യൂണിക്കേഷന്‍ നടത്തുന്നത് ?
ഒറ്റ വരിയിലുള്ള ഉത്തരം മതി.
ഒരു ലൈന്‍ എന്ന് ഞാന്‍ പറഞ്ഞില്ലല്ലോ മാഷെ , ഈ പവര്‍ കമ്പികള്‍ തന്നെയാണ് കമ്മ്യൂണിക്കേഷന്‍ ചലകങ്ങളായുപയോഗിക്കുന്നത്.
( താങ്കള്‍ കണ്ടിട്ടുണ്ടോന്നറിയില്ല , ഗള്‍ഫില്‍ നിന്നും വരുന്നവര്‍ ഇലക്ട്രിക് പ്ലഗ്ഗില്‍ കുത്തി സംസാരിക്കുന്ന ടെലിഫോണ്‍ കൊണ്ടുവരാറില്ലേ അതുതന്നെയാണ് ഒരു ഉദാഹരണം )
വയിദ്യുത ബോര്‍ഡിലെ കണ്ട്രോള് റൂമുകളും മറ്റും തമ്മില്‍ സംസാരിക്കാന്‍. വിശദമായി പിന്നീട് പോസ്റ്റിടാം :)
5.ചിലര്‍ക്ക് കറന്റ് ശരീരത്തില്‍ക്കൂടി കടന്നുപോയാലും വലിയ കുഴപ്പം കാണാത്തെതിന് ശാസ്ത്രീയ വിശദീകരണം ഉണ്ടോ ?
അത് ചില ആളുകളുടെ ശാരീരിക മായ ഒരു പ്രോപ്പര്‍ട്ടിയാണ് വിശദീകരണം എനിക്കാവില്ല മാഷെ :)
6.താങ്കളും ശ്രീ അനിലും തമ്മില്‍ വോള്‍ട്ടേജ് കുറവിനെക്കുറിച്ച് ഉള്ള ചര്‍ച്ചയില്‍ എനിക്ക് ഒന്നുകൂടി വ്യക്തമാവാനുണ്ട് . അതായത് ഒരു ഗ്രാമപ്രദേശത്ത് വോള്‍ട്ടേജ് കുറവ് അനുഭവപ്പെട്ടു. അവിടെ ഒരു വീട്ടില്‍ മാത്രം സ്റ്റെപ് അപ് ട്രാന്‍സ്ഫോര്‍മര്‍ വെച്ചു. അത് വെച്ചപ്പോള്‍ രാത്രിയില്‍ ആ വീട്ടിലെ ബള്‍ബിന്റെ മങ്ങല്‍ മാറി നല്ല രീതിയില്‍ പ്രകാശിച്ചു. ( ഉദാഹരണത്തിന് 60 വാട്ട് ബള്‍ബ് ) മുന്‍പത്തെ വോള്‍ട്ടേജ് 180 ആയിരുന്നുവെന്ന് കരുതുക . ഇപ്പോഴത്തെ വോള്‍ട്ടേജ് 230 ഉം അപ്പോള്‍ ചിലവഴിക്കുന്ന വൈദ്യുതോര്‍ജ്ജത്തില്‍ വ്യത്യാസം ഉണ്ടാകുമോ ? അതായത് യൂണിറ്റ് കൂടുമോ എന്നര്‍ഥം . യൂണിറ്റ് കൂടിയാല്‍ ഇലക് ട്രിക ചാര്‍ജ് കൂടുമല്ലോ . താങ്കള്‍ കമന്റിലൂടെ ഉത്തരം പറഞിരുന്നുവെങ്കിലും മനസ്സിലാകാന്‍ ബുദ്ധിമുട്ട് . ഒന്നു കൂടി വിശദമാക്കണമെന്ന് അപേക്ഷ .
മാഷെ ഒറ്റവാക്കില്‍:
യൂണിറ്റ് കൂടും , ചാര്‍ജും കൂടും. കാരണങ്ങള്‍
1) 230V പൂര്‍ണ്ണമായി ലഭിക്കുമ്പോള്‍ മുഴുവന്‍ പവര്‍ ഉപയോഗിക്കും. ( കുറവ് വോള്‍ട്ടേജില്‍ കുറവ് പവര്‍ കണ്‍സ്യൂം ചെയ്യും അതായത് 180V ല്‍)
2) സ്റ്റെപ് അപ്പ് ട്രാന്‍സ്ഫോര്‍മര്‍ കണ്‍സ്യൂം ചെയ്യുന്ന പവറും യൂണിറ്റ് കൂട്ടും.
( മാഷെ മനസ്സിരുത്തി എന്റെ പഴയ കമന്റ്റ് ഒന്ന് നോക്കുമല്ലോ ഇനിയും മനസിലായില്ലെങ്കില്‍ ഞാന്‍ ചിത്രമടക്കം വിശദീകരിക്കാം പിന്നീട് :) )
( പെട്ടെന്നെഴുതിയതാണ് മുമ്പത്തെ പോലെ വല്ല പിശകും കണ്ടാല്‍ കമന്റ്റുക ;) )
ഈ ചിത്രം വളരെ സിമ്പിളായിപ്പൊയീ. കണ്ടാല്‍ തന്നെ അറിയില്ലെ ഒരു സൈഡ് ഒരു കപാസിറ്റര്‍ ഉള്ളതു, ഇതു ഒരു ഡി.സി.പവര്‍ സോഴ്സാണു.അപ്പൊള്‍ മറ്റെ സൈഡ് ആവും എ.സി. ഇന്‍പുട്ട്.അതിനാല്‍ ഇതു സ്റ്റെപ് ഡൌണ്‍ തന്നെ.
പക്ഷെ എല്ലാ സെകന്ററി വൈന്റിങ്ങുകളും പുറമേ ആകണം എന്നില്ല.സൈഡ് ബൈ സൈഡ് ആകാം.
മുന്‍പു പറഞ്ഞ ഇന്വേറ്ട്ടര് ട്രാന്സ്ഫൊര്മെറില് ഇന്‍പുട്ട് പുറമെയാണു.ചാര്‍ജിങ് മോഡില്‍ അതില്‍ ഔട്പുട് ലഭിക്കുകയും ചെയും.
തറവാടിയെ പരിചയപ്പെട്ടതില്‍ സന്തോഷം.
"ചിലര്‍ക്ക് കറന്റ് ശരീരത്തില്‍ക്കൂടി കടന്നുപോയാലും വലിയ കുഴപ്പം കാണാത്തെതിന് ശാസ്ത്രീയ വിശദീകരണം ഉണ്ടോ ?"
എനിക്കറിയാവുന്ന രീതിയില്‍ ഉത്തരം നല്കാന് ശ്രമിക്കാം(തെറ്റുകള്‍ക്ക് സാധ്യതയുണ്ട്.)
മജീഷ്യന്മാരും മറ്റും ശരീരത്തിലൂടെ വൈദ്യുതി കടത്തിവിട്ട് റ്റ്യൂബ് ലൈറ്റും മറ്റും കത്തിച്ചു കാണിക്കാറുണ്ട്.അത് യഥാര്‍ത്തത്തില്‍ ഉയര്‍ന്ന ഫ്രീക്വന്‍സി ഉള്ള വൈദ്യുതിയാണ്.1500-2000 ഹേര്‍ട്സ് ഫ്രീക്ക്വന്‍സിയില്‍ മനുഷ്യ ശരീരത്തിന് പ്രതിരോധം വളരെ കുറവായിരിക്കും.അതിനാല്‍ പ്രതിരോധം മൂലമുള്ള പ്രശ്നങ്ങല്‍ ഉണ്ടാവില്ല.ഇത്രയും ഉയര്‍ന്ന ഫീക്ക്വന്സി ആയതിനാല്‍ അതിനോട് മസിലുകള്‍ റെസ്പോണ്ട് ചെയ്യാന്‍ സാധ്യതയില്ല.അതിനാല്‍ ഹ്രിദയഘാതം സംഭവിക്കില്ല.പ്രതിരോധം മൂലമുണ്ടാകുന്ന താപവും ഹാര്‍ട്ട് മസിലുകളുടെ പ്രതികരണവുമാണ് വൈദ്യുതി മൂലം ഉണ്ടാകുന്ന അപകടങ്ങളുടെ കാരണം.
ഇനി സാധാ വൈദ്യുതിയും ഒരു പ്രശ്ന്മല്ലാത്തവരെ പറ്റി.ഇവരുടെ ശരീരത്തിന് ചാലകത കൂടുതലായിരിക്കും.വൈദ്യുതി എളുപ്പവഴിയിലൂടെ സഞ്ചരിക്കുന്നതിനാല്‍ വലിയ പ്രശ്നങ്ങള്‍ ഉണ്ടാകില്ല.എ.സി ഒരു കണ്ടക്ടറിന്റെ പുറം പാളിയിലൂടെ മാത്രം സഞ്ചരിക്കുന്നു(അതോ ഡി.സി യോ)
സുനിൽ മാഷെ.. ഇങ്ങള് ആൾക്കാരെ വെറ്തെ എടങ്ങേറാക്കാനുള്ള പരിപാടിയായി വന്നിരിയ്ക്ക്യാ ല്ലേ..
ഇത്തരം വിഡ്ഡി ചോദ്യങ്ങൾ ഒരു ഫിസിക്സ് മാഷായ ഒരാൾ ചോദിയ്ക്കുമെന്ന് വിശ്വസിയ്ക്കാൻ പ്രയാസം. മാത്രവുമല്ല, താങ്കൾ ഈ വിഷയത്തിലൊക്കെ അത്യാവശ്യം പയറ്റി തെളിഞ്ഞതാണല്ലോ..?!
ഇത്തരം കാര്യങ്ങളിൽ ഒരു സാമാന്യ അറിവ് ലഭിച്ചതിനു ശേഷം ഇങ്ങനത്തെ പോസ്റ്റുകൾ ബ്ലോഗിൽ ചേർക്കുന്നതല്ലെ മാഷെ അഭികാമ്യം?!
എനിയ്ക്ക്, ആദ്യമായി, തറവാടിയോട് അനുകമ്പ തോന്നുന്നു.
ശ്രീ അനിൽ@ബ്ലോഗ്, ഈ ബ്ലോഗിന്റെ ഉദ്ദേശം സംശയാസ്പതമാണെന്ന് ഇപ്പോൾ തോന്നുന്നു.
നിരൂപകന്,
സുനില്‍ മാഷുടെ ഉദ്ദെശശുദ്ധിയില് എനിക്കു സംശയമൊന്നുമില്ല. പിന്നെ ഉത്തരം അറിയാത്തതുകൊണ്ടല്ല അദ്ദേഹം ഈ ചോദ്യങ്ങള്‍ ചോദിക്കുന്നതെന്നും എനിക്കറിയാം.എന്റെ അമ്മ ഫിസിക്സ് ടീചറായിരുന്നു.പെങ്ങള് ഇപ്പൊള്‍ റ്റീച്ചറാണു, ക്ലസ്റ്റര്നു ക്ലാസ്സും എടുക്കാന്‍ പൊകാറുണ്ടു അവള്.
ഞാന്‍ പിന്നെ ഒരു രസത്തിനു ഇതു ഫൊള്ളോ ചെയ്യുന്നു എന്നു മാത്രം.
അനില്‍ ,
ഈ ചിത്രത്തില്‍ കപ്പാസിറ്റര്‍ കണിച്ചില്ലായിരുന്നെങ്കിലും വ്യക്തമായിട്ടറിയാന്‍ പറ്റും.
ട്രാന്‍സ്ഫോര്‍മറിന്റ്റെ വൈന്‍ഡിങ്ങ് മനസ്സിലാക്കുന്നതില്‍ കപ്പാസിറ്ററിന് പങ്കൊന്നുമില്ല.
ഇനി അതെങ്ങിനെ അന്ന് ചോദിച്ചൊരു തര്‍ക്കം വേണ്ട :)
താങ്കള്‍ പറഞ്ഞതുപോലെ ,
സൈഡ് ബൈ സൈഡ് വൈന്‍ഡിങ്ങ് ചെയ്യാം.
ഒന്ന് കൂടി , ഇതൊരു അറിവളക്കലായി കാണരുത്
( സിമ്പിള്‍ ചത്രമല്ലെ എന്ന രീതിയില്‍ പറഞ്ഞുകണ്ടപ്പോള്‍ തോന്നിയതണ് )
ഈ വക സാധനങ്ങളുമായുള്ള ചങ്ങാത്തം പോയിട്ട് കൊല്ലങ്ങള്‍ പത്ത് പതിനാലായി എല്ലാം ഓര്‍മ്മയില്‍ നിന്നും എഴുതുന്നതാണ് :)
ബ്ലോഗ് എന്താണ് എന്തിനാണ് എന്നറിയാത്തതില്‍ നിരൂപകനോട് എനിക്കാണനുകമ്പ!
തമാശക്കു പറഞ്ഞതല്ലെ തറവാടീ, എന്റെ മുന്നത്തെ കമന്റു നോക്ക്.
അനില്‍ ,;)
ശ്രീ അനിൽ@ബ്ലോഗ്
“പിന്നെ ഉത്തരം അറിയാത്തതുകൊണ്ടല്ല അദ്ദേഹം ഈ ചോദ്യങ്ങള്‍ ചോദിക്കുന്നതെന്നും എനിക്കറിയാം“
അതു തന്നെയാ എന്റെയും നിഗമനം. തറവാടിയോട് അനുകമ്പ തോന്നിയതും അതുകൊണ്ടാണ്. ഒന്നുമറിയാത്ത ഒരു കൊച്ചു കുട്ടിയ്ക്ക് കാര്യങ്ങൾ പറഞ്ഞ് കൊടുക്കുന്ന ഗൗരവത്തോടെ അല്ലേ മൂപ്പരുടെ കമന്റുകൾ..?!തറവാടി കഥയറിയാതെ ആട്ടം കാണുകയാണോ?!
അപ്പോ എന്താ ഈ പോസ്റ്റിന്റെ ശരിയ്ക്കുള്ള ലക്ഷ്യം? ബൂലോകരെ കുറച്ച് തല്ല് കൂടിയ്ക്കാമെന്നോ?!
Post a Comment