SSLC റിവിഷന്‍ സഹായിക്കായി താഴെ ക്ലിക്ക് ചെയ്യുക
SSLC Physics Rivision Sahayi 2013
അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും :9846655145... karipparasunil@gmail. com
Application for Copy of School Admission Register
എസ് എസ് എല്‍ സി വര്‍ക്ക് ഷീറ്റുകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
SSLC Physics Rivision Sahayi 2013
അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും :9846655145... karipparasunil@gmail. com
Application for Copy of School Admission Register
എസ് എസ് എല്‍ സി വര്‍ക്ക് ഷീറ്റുകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
drop down menu
Tuesday, September 16, 2008
112. ശ്രീ ഉണ്ണികൃഷ്ണന്റെ രണ്ടാമത്തെ പരീക്ഷണം
ശ്രീ ഉണ്ണികൃഷ്ണന്‍ താന്‍ നടത്തിയ രണ്ടാമത്തെ പരീക്ഷണത്തെക്കുറിച്ച് ഒരു ഇമെയില്‍ അയച്ചിരുന്നു . ഫോട്ടാ സഹിതമാണ് അയച്ചത് . അത് ഇവിടെ പ്രസിദ്ധീകരിക്കുന്നു. ഒന്നാമത്തെ കത്ത് Dear Sunil Sir, Thank you very much for publishing the experiments. I gave 36V to a 40 waats bulb and found the bulb is glowing with less brightness. I am attaching a picture of the experiment, Thanking you, Unnikrishnan രണ്ടാമത്തെ കത്ത് Sir, I can view the web page. But I do not know how to post myself. Now I saw a comment that the circuit can be explained with ohms law. As per ohms law, Voltage devided by Current is Resistance. There is no inductance coming into the circuit. Some others says that there is inductnce effect. Can you suggest a simple web site with out much mathematics to learn? Yours faithfully, Unnikrishnan
Subscribe to:
Post Comments (Atom)
12 comments:
Dear Unnikrishnan,
There is NO inductance in such bulbs. FULL STOP.
To have significant inductance, you need to have some or all of the following:
1. Larger diameter (of the winding) - the broader the winding, the better.
2. Large number of turns - The more, the better
3. Large current - the higher the better
4. Better magnetic medium - an iron or such magnetic material would help. But not just the air / inert gases or vacuum
5. The most important: The CLOSENESS of the turns to each other. In a filament, the coil cannot be considered as TURNS because relatively, they are much too apart from each other.
These can be easily understood by looking at the basic formula for self-inductance.
If you need me to explain this further (or in Malayalam), pls write back.
Thanks
As for a good but simple and practical electronics site, try http://www.epanorama.net/. There are many more, but this one will be really useful to you.
73s
-VU2CDV
എന്താ ഇവിടെ ഒരു പ്രശ്നം?
വിശ്വപ്രഭ,
can i put full stop for INDUCTANCE?
അതെയെങ്കില്‍ നന്നായി,
എറ്റവും ഭീകര കണ്‍ഫ്യൂഷന്‍ ഒഴിവായി.
ഇന്നു ഞാന്‍ ഒരു 100 വാട്ട്, 12 വോള്‍ട്ട് ബള്‍ബു ചെക്ക് ചെയ്തു.
കൊല്‍ഡ് റെസിസ്റ്റന്‍സ് കാണിച്ചതു : 0.42 ഓം
12 വോള്‍ട്ട് കാര്‍ ബാറ്ററിയില്‍ അതു 7.9 ആമ്പിയര്‍ കര്‍ണ്ട് ഏടുത്തു.
12 വോള്‍ട്ടില്‍ ഒരു ചെറിയ സമയം , എനിക്കു അളക്കാന്‍ പറ്റാത്തത്ര ചെറിയ സമയം, സര്‍ക്യൂട്ടില്‍ 10 ആമ്പിയറിനു മുകളില്‍ ഉണ്ടായി എന്നു തോന്നുന്നു. കര്‍ക്യൂട്ടില്‍ ഇട്ട ഒരു കട്ടിയുള്ള ഇരുമ്പു റോഡ് നു(എന്റെ മീറ്ററാല്‍ റെസിസ്റ്റന്‍സ് അളക്കാന്‍ പറ്റിയില്ല)ക്രോസ്സായി പിടിപ്പിച്ച മില്ലി വോള്‍ട്ടു മീറ്റര്‍ ഒന്നു ചാടി (10 ആമ്പിയറിനു മുകളില്‍ മാത്രമേ അത് അനങ്ങൂ).
2 വോള്‍ട്ടില്‍ ആദ്യം 6.2 ആമ്പിയര്‍ റീഡിംഗ് കാണിച്ച ശേഷം എതാണ്ട് 1.5 സെക്കന്റില്‍ 3.1ആമ്പിയര്‍ ആയി കുറഞ്ഞു.
എനിക്കിനി സംശയങ്ങള്‍ ഇല്ല. നന്ദി.
ഒരു ചെറിയ വിഷയമെന്നു കരുതുന്ന ബള്‍ബില്‍ നിന്നും ഇത്രയധികം വിവരങ്ങള്‍ കിട്ടാന്‍ സാധിച്ചു.
ബള്‍ബിന്റെ ഫിലമെന്റ് കോയിലായി വെച്ചിരിക്കുന്നത്,ചൂടാവുമ്പോള്‍ ഫിലമെന്റ്പൊട്ടാതെ വികസിക്കാനാണ്....ഇലക്റ്റ്രിക് കമ്പികളല്പം അയച്ച് കെട്ടുമ്പോലെ(തണുപ്പിന് ചുരുങ്ങുമ്പോഴും, ചൂടിന് വലിയുമ്പോഴുംtension and stress)..അല്ലാതെ ഇന്ഡ്ക്റ്ററായി വര്‍ക്ക് ചെയ്യാനല്ല..എസി കറന്റില്‍ മാത്രമല്ലല്ലൊ ബള്ബ് ഉപയോഗിക്കുന്നത്..ചില ബള്ബുകളില്‍ നേരെതന്നെയുള്ളകമ്പികള്‍ ഉണ്ടാവുമെങ്കിലും അവ അല്പം നീളം കൂട്ടികൂടുതല്സപ്പോറ്ട്ട്കളൊടുകൂടിയായിരിക്കും.
ഇന്ഡ്ക്റ്ററിന്റെ കാര്യത്തില്വി ശ്വപ്രഭപറയുന്നതിനോട് പൂറ്ണമായി യോജിക്കാനാവില്ല...ഫ്രീക്വന്സി കൂടികണക്കിലെടുക്കണം, RFസര്ക്യൂട്ടുകളില്‍ ഫ്രീക്വന്സി കൂടുന്നതനുസരിച്ച് റെസിസ്റ്റര്‍ലീഡ് പോലും ഇന്ഡക്റ്ററായിവര്ക്ക് ചെയ്യുന്നതിനാലാണ്‍ ഹൈ ഫ്റീക്വന്സി(GHz) സര്ക്യ്യൂട്ടുകളില്‍ റെസിസ്റ്ററുകളുടെയും കപ്പാസിറ്ററുകളുടെയും ലീഡുകള്‍(even PCBtracks)പരമാവധി ചെറുതാക്കുന്നത്(ലീഡ് ലെസ്സ് ആകിഉപയോഗിക്കുന്നത്കാണാം) RFറിസീവിങ് ഫ്റണ്ട് എന്റില്‍ മൈക്രോ/മില്ലി ആമ്പിയര്/വോള്ട്ടുകള്മാത്രമല്ലെ പലപ്പൊഴുമുണ്ടാവൂ...
കടവൻ എഴുതിയതിൽ കുറച്ചുകൂടി വിശദീകരണം ആവട്ടെ?
1.
ഇൻഡക്റ്റൻസ് സ്വയമേവ ആവൃത്തിയെ ആശ്രയിക്കുന്നില്ല. ഇൻഡക്റ്റൻസിന്റെ സൂത്രവാക്യം നോക്കിയാൽ ഇതു മനസ്സിലാവും.
അതായത് തന്നിട്ടുള്ള ഒരു കോയിലിന്റെ ഇൻഡക്റ്റൻസ് microHenry ആയി അളന്നെടുക്കാവുന്ന സ്ഥിരമായ ഒരു സംഖ്യയാണ്. എതു ഫ്രീക്വൻസി ആണ് എന്നു പറയേണ്ടതില്ല.
ഇൻഡക്റ്റൻസ് മൂലം സർക്യൂട്ടിൽ അനുഭവപ്പെടുന്ന റിയാക്റ്റൻസ് പക്ഷേ ആവൃത്തിയെ ആശ്രയിച്ചിരിക്കുന്നു. അതുകൊണ്ട് റിയാക്റ്റൻസിനെപ്പറ്റി പറയുമ്പോൾ ഫ്രീക്വൻസി ഒരു അത്യന്താപേക്ഷിതഘടകമാണ്.
അതുകൂടാതെ, ഇങ്ങനെ ഉണ്ടാവാൻ പോവുന്ന വളരെ നിസ്സാരമായ ഇൻഡക്റ്റൻസും (അതുപോലെ കപ്പാസിറ്റൻസും) ബൾബിനു പുറത്തുള്ള സർക്യൂട്ട് ഭാഗങ്ങളിലും കുറേശ്ശെയുണ്ടാവും. ഇപ്പോഴുള്ളതു പോലുള്ള ചുരുളായതുകൊണ്ടുമാത്രം ഗണ്യമായി ഫിലമെന്റിന് പ്രത്യേകം ഇൻഡക്റ്റൻസ് കണക്കാക്കേണ്ടതില്ല.
ഇവിടത്തെ ചർച്ചയിൽ ഇൻഡക്റ്റൻസ് തീരെ ഇല്ലെന്നു പറയുന്നത് പ്രായോഗിക തലത്തിലാണ്. മറ്റെല്ലാ ഭൌതികപ്രതിഭാസങ്ങളും പോലെ ഇൻഡക്റ്റൻസിനും ഒരിക്കലും പൂജ്യം ആവാൻ കഴിയില്ല. ഒപ്പമുള്ള റെസിസ്റ്റൻസിനെ അപേക്ഷിച്ച് എത്രത്തോളം ഇൻഡക്റ്റൻസ് ഉണ്ട് എന്നതാണ് പ്രധാനം.
അതുകൊണ്ടാണ് ഇത്തരം സർക്യൂട്ടുകളിൽ Q-ഫാക്റ്റർ എന്ന ഒരു കണക്കുകൂട്ടലും കൂടി വരുന്നത്. Q = ωL/R
ഇതിൽ R വളരെ വലുതായിരിക്കുകയും L വളരെ വളരെ ചെറുതായിരിക്കുകയും ചെയ്യുമ്പോൾ ω (ഫ്രീക്വൻസി f= ω/(2*pi) )) അതിനൊപ്പം വളരെ വളരെ വലുതായാലേ സർക്യൂട്ടിൽ കണക്കിലെടുക്കേണ്ടൂ.
സാധാരണ 50 Hz ഉപയോഗത്തിനെ സംബന്ധിച്ചിടത്തോളം Q പൂജ്യത്തിന് വളരെ അടുത്ത് വരും.
When it come to micro-electronics and Higher frequencies, we will need to re-corroborate these parameters even further including harmonics and flux functions.
പക്ഷെ നമ്മളൊക്കെ ഇപ്പോ ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങിലെ രണ്ടാം ക്ലാസിലെ പാഠമാണു പഠിക്കുന്നത്. :)
2. താപവികാസ-സങ്കോചപ്രശ്നങ്ങൾ ഒഴിവാക്കുക എന്നത് ചുരുൾ ഫിലമെന്റുകൾ ഉണ്ടാക്കുന്നതിന്റെ മൂന്നാമത്തെ ലക്ഷ്യമായി പറയാം. എന്നിരുന്നാലും ടങ്സ്റ്റണിന്റെ thermo-ductile properties, saturated vapour density ഇവയാണ് കോയിൽഡ് കോയിലുകൾക്ക് പ്രധാന കാരണം.
എന്തായാലും, ഇൻഡക്റ്റൻസ് വരുത്തി ഉദ്ദീപനവൈദ്യുതിപ്രവാഹം നിയന്ത്രിക്കുക എന്നത് ചുരുളിൽച്ചുരുൾത്തിരിയുടെ ലക്ഷ്യമേ അല്ല.
hi sunil sir,
thank you for giving the valuable physics things.....i think you know me....at drg classes....
i have not experience in blogging .....
my blog address is http://ckbiju.blogspot.com
നന്ദി വിശ്വപ്രഭാ..
പ്രിയ അനില്‍,
ഞാനുണ്ടാക്കിയ ആശയക്കുഴപ്പത്തിനെന്നോട് ദ്വേഷ്യമൊന്നുമില്ലല്ലോ? അതുമൂലമല്ലേ കുറെ ഏറെ കാര്യങ്ങള്‍ പഠിക്കനായത്? അപ്പോള്‍ ഒരു ചെറിയ നന്ദി എനിക്കും.....
പിന്നെ ഇന്‍ റഷ് കറന്റ് അറിയാനുള്ള ഒരു സംവിധാനം ഞാനെന്റെ ബ്ലോഗില്‍ ഇടുന്നുണ്ട്. നോക്കുമല്ലോ.
കടവന്‍,
ഫിലമെന്റ് ചുരുളുകളാക്കുന്നതിന്റെ പ്രധാന ഉദ്ദേശം വിശ്വ പ്രഭ പറഞ്ഞത് തന്നെ ആണ്. താങ്കള്‍ പറയുന്ന തരത്തിലുള്ള thermal fatigue ഇല്ലാതാക്കാന്‍ അതെത്ര സഹായിക്കുമെന്നെനിക്കറിയില്ല. കൂടുതല്‍ വിവരങ്ങള്‍ അറിയുമെങ്കില്‍ പറഞ്ഞു തരണം എന്നു അപേക്ഷിക്കുന്നു.
പിന്നെ ഇന്‍ഡക്റ്റന്‍സിന്റെ കാര്യത്തില്‍ കടവന്‍ പറഞ്ഞതും വിശ്വ പ്രഭ പറഞ്ഞതും ശരിയാണ്. കറന്റൊഴുകുന്ന എവിടെയും ഇന്‍ഡക്റ്റന്‍സ് ഉണ്ടാവും, ഒരു കപ്പസിറ്ററില്‍ പോലും. എന്നാല്‍ പ്രായോഗികതലത്തില്‍ എങ്ങനെ ബാധിക്കും എന്നതാണ് നോക്കേണ്ടത്. അതുപോലെ തന്നെ ഫിലമെന്റ് ലാമ്പിന്റെ കാര്യത്തിലാണെങ്കില്‍ ഫിലമ്മെന്റിന് കപ്പാസിറ്റന്‍സ് കൂടിയുണ്ട്. കോയിലിന്റെ ഒരു ചുറ്റും തൊട്ടടുത്ത ചുറ്റും തമ്മില്‍ കപ്പാസിറ്റന്‍സ് ഉണ്ടാവും.ചുരുക്കി പറഞ്ഞാല്‍ റെസിസ്റ്റര്‍-കപ്പസിറ്റര്‍- ഇന്‍ഡുക്റ്റര്‍ സംയുക്തമാണ് ഒരു ബള്‍ബ്. ഇന്‍ഡക്റ്റിവ് റിയാക്റ്റന്‍സും, കപ്പാസിറ്റീവ് റിയാക്റ്റന്‍സും തമ്മില്‍ കുത്തി ചാവുമ്പോള്‍, റെസിസ്റ്റര്‍ പ്രധാനിയായിത്തന്നെ നിലനില്‍ക്കും.wide band rf സര്‍ക്യൂട്ടില്‍ ഡമ്മി ലോഡ് ആയി പലപ്പോഴും ഫിലമെന്റ് ലാമ്പുകളാണ് ഉപയോഗിക്കുന്നത്. വിശ്വപ്രഭ ഒരു ഹാമാണെന്ന് തോന്നുന്നു, അദ്ദേഹത്തിന് അതെപ്പറ്റി കൂടുതല്‍ പറയാന്ന് കഴിയുമെന്ന് കരുതുന്നു.
ഉണ്ണിക്കൃഷ്ണന്‍,
ഇന്‍ റഷ് അറിയാനുള്ള ഒരു ചെറിയ സെറ്റപ് ഞാനെന്റെ ബ്ലോഗില്‍ വിശദീകരിച്ചിട്ടുണ്ട്. സമയം കിട്ടുമ്പോള്‍ ചെയ്ത് നോക്കുക.
നന്ദി
നമസ്കാരം ബിജുമാഷേ ,
ഞാന്‍ നന്നായി ഓര്‍ക്കുന്നുണ്ട് . മാഷിന്റെ ട്രൈ ഔട്ട് ഞങ്ങള്‍ ഗുരുവായൂരീല്‍ നടന്ന പരിശീലനത്തില്‍ പ്രത്യേകം എടുത്തു പറഞിരുന്നു.
മാഷിനെ ബ്ലോഗ് കണ്ടു . സന്തോഷം . മലയാളത്തിലും ബ്ലോഗ് ചെയ്യൂ.
കഴിഞ്ഞ വെക്കേഷനില്‍ ശ്രീ വിശ്വപ്രഭയും ചിലരും കൂടി തൃശൂരില്‍ ബ്ലോഗ് ശില്പ ശാല നടത്തിയിരുന്നു.
താങ്കള്‍ക്ക് എറണാകുളത്തല്ലേ സൌകര്യം . അവിടത്തെ ബ്ലോഗ് ശില്പ ശാലയെക്കുറിച്ച് അറിയില്ല . ആരാണ് അതിന്റെ സംഘാടകര്‍ എന്നൊക്കെ .
എന്നിരുന്നാലും കൂടുതല്‍ അറിയാന്‍ ശ്രീ ഷിബുവിന്റെ ആദ്യാക്ഷരിയുടെ ലിങ്ക് എന്റെ ബ്ലോഗില്‍ ഇട്ടിട്ടുണ്ട് . അത് ക്ലിക്ക് ചെയ്താല്‍ മതി. പെട്ടെന്ന് , വളരേ എളുപ്പത്തില്‍ പഠിക്കാം .
ക്ലസ്റ്ററില്‍ സജീവ മായി പ്രവര്‍ത്തിക്കുന്നുണ്ടെന്നു കരുതട്ടെ .
ആശംസകളോടെ
നമസ്കാരം ശ്രീ വിശ്വപ്രഭ ,
ചര്‍ച്ചയില്‍ പങ്കെടുത്തതിനും ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ തന്നതിനും പ്രത്യേകം നന്ദി.
നമസ്കാരം ശ്രീ കടവന്‍ ,
ക്രിയാത്മകമായ ചോദ്യങ്ങള്‍ ഉന്നയിച്ച് ചര്‍ച്ച സജീവമാക്കിയതിനു നന്ദി.
നമസ്കാരം ശ്രീ മണി,
ചര്‍ച്ചയിലൂടെ സര്‍ഗ്ഗാത്മകത നിലനിര്‍ത്താന്‍ ശ്രമിച്ചതിനു പ്രത്യേകം നന്ദി. ആശയങ്ങളുടെ കൈമാറ്റത്തില്‍ ഫ്രികക്ഷന്‍ ഉളവാക്കാതെയുള്ള രീതി നിലനിര്‍ത്തണമെന്നപേക്ഷ .
നമസ്കാരം ശ്രീ തറവാടി
ആദ്യം മുതലേ ഫിസിക്സ് ബ്ലോഗിന്റെ സംശയങ്ങള്‍ തീര്‍ത്തുതന്നിരുന്ന തറവാടി ഒട്ടേറെ നന്ദി . വീണ്ടും സഹകരണം പ്രതീക്ഷിക്കുന്നു
നമസ്കാരം ശ്രീ അനില്‍ ,
ബ്ലോഗിലെ ചര്‍ച്ചകള്‍ക്ക് ഒരു മോഡറേറ്റര്‍ പദവി കൈക്കൊണ്ടിരുന്നത് താങ്കളാണ്. അതൊകൊണ്ട് താങ്കള്‍ക്ക് പ്രത്യേകം നന്ദി.
ഇനിയും ഇത് തുടരുമെന്ന് പ്രതീക്ഷിക്കുന്നു.
എല്ലാവര്‍ക്കും ഒരിക്കല്‍ക്കുടി ആശംസകള്‍ നേര്‍ന്നുകോണ്ട് ...
Post a Comment