Sunday, October 19, 2008

126. Std:10 physics വൈദ്യുത ഉല്പാദനവും വിതരണവും ( ചോദ്യോത്തരങ്ങള്‍ )

യൂണിറ്റ് :4
വൈദ്യുത പവര്‍ ഉല്പാദനവും വിതരണവും

1.ഗൃഹവൈദ്യുതീകരണത്തില്‍ ഫ്യുസുകള്‍ സര്‍ക്യൂട്ടിന് സമാന്തരമാകാതെ ശ്രേണിയിലാണ് ഘടിപ്പിക്കേണ്ടത് . കാരണം കണ്ടെത്തുക ?
ഉത്തരത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക
2.വൈദ്യുത ഉപകരണങ്ങള്‍ എര്‍ത്ത് ചെയ്യേണ്ടത് അത്യാവശ്യമാണ് .നിങ്ങള്‍ ഈ പ്രസ്താവനയോട് യോജിക്കുന്നുണ്ടോ ? കാരണം എന്ത് ?
ഉത്തരത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക
3.വൈദ്യുത വിതരണ ലൈനുകളില്‍ നിരനിരയായി ഇരിക്കുന്ന പക്ഷികള്‍ക്ക് വൈദ്യുതാഘാതം ഏല്‍ക്കുന്നില്ല. എന്നാല്‍ ചുരുക്കം ചില സന്ദര്‍ഭങ്ങളില്‍ പക്ഷികള്‍ വൈദ്യുതാഘാതം ഏറ്റ് രണ്ടു കമ്പികളിലായി തൂങ്ങിക്കിടക്കുന്നത് കാണാം. ഇതിന്റെ കാരണം വിലയിരുത്തുക.?
ഉത്തരത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക
4.ഗൃഹവൈദ്യുതീകരണം നടത്തുമ്പോഴും അതില്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുമ്പോഴും സ്വീകരിക്കേണ്ട അഥവാ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാം ?
ഉത്തരത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക
5.ഹൈടെന്‍ഷന്‍ വൈദ്യുത വിതരണ ലൈനുകളുടെ അടിയില്‍ വീടുകള്‍വെച്ച് താമസിക്കുന്നത് ശരിയല്ല. നിങ്ങള്‍ ഈ പ്രസ്താവനയോട് യോജിക്കുന്നുണ്ടോ ? ഉണ്ടെങ്കില്‍ ഇതിന് എന്ത് വിശദീകരണം കൊടുക്കാം ?
ഉത്തരത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക
6.വൈദ്യുത ഉപകരണങ്ങളുടേയും സര്‍ക്യൂട്ടിന്റേയും ശരിയായ എര്‍ത്തിംഗില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാം ?
ഉത്തരത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക
7.വലിയ ഹൈഡ്രോ ഇലക് ട്രിക് പവര്‍ സ്റ്റേഷനുകളേക്കാളും ചെറിയ മിനി പവര്‍ സ്റ്റേഷനുകളാണ് കൂടുതല്‍ അഭികാമ്യം . ഈ അഭിപ്രായത്തോട് നിങ്ങള്‍ യോജിക്കുന്നുണ്ടോ ? ഉണ്ടെങ്കില്‍ അതിന് ന്യായീകരണം കണ്ടെത്തുക ?
ഉത്തരത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക
8.വൈദ്യുത വിതരണ ലൈനുകളില്‍ അലൂമിനിയം കമ്പികള്‍ക്കുള്ളിലായി പ്രതിരോധം കൂടിയ ജി.ഐ . കമ്പികള്‍ ( ഗാല്‍‌വനൈസ്‌ഡ് അയേണ്‍ ) ഉണ്ട് .പക്ഷെ , ഇത്‌മൂലം പ്രതിരോധം കൂടുന്നില്ല.കാരണം കണ്ടെത്തുക? എന്തിനുവേണ്ടിയാണ് ഇത് ഉപയോഗിക്കുന്നത് ?
ഉത്തരത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക
9.ഒരു വ്യക്തി വൈദ്യുത പ്രവാഹമുള്ള ഒരു ചാലകവുമായി ബന്ധത്തില്‍ വന്നാല്‍ അദ്ദേഹത്തെ അപകടത്തില്‍നിന്ന് രക്ഷിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയായിരിക്കും എന്ന് നിങ്ങള്‍ പഠിച്ച പാഠഭാഗത്തെ ആസ്പദമാക്കി കണ്ടെത്തുക ?
ഉത്തരത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക
10.നിങ്ങള്‍ ഒരു കടയില്‍ ഇലക് ട്രിക് ഉപകരണം വാങ്ങാന്‍ ചെന്നപ്പോള്‍ ഒരേ പവര്‍ ഉള്ളതും ഒരേ വിലയുള്ളതുമായ ഉപകരണത്തില്‍ 2 പിന്‍ പ്ലഗ്ഗും 3 പിന്‍ പ്ലഗ്ഗും ഘടിപ്പിച്ച വിവിധ മോഡലുകള്‍ കണ്ടു. ഇതില്‍ ഏതായിരിക്കും നിങ്ങള്‍ വാങ്ങുന്നത് ? നിങ്ങളുടെ നിഗമനം സാധൂകരിക്കൂ?
ഉത്തരത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക








































































































































































































































































































































































































































1.സമാന്തരമായി ഫ്യൂസ് ഘടിപ്പിച്ചാല്‍ ഫ്യൂസില്‍ക്കൂടി മുഴുവന്‍ കറന്റും പ്രവഹിക്കാതെ വരുന്നു. തന്മൂലം ഓവര്‍ലോഡോ ഷോര്‍ട്ട് സര്‍ക്യൂട്ടോ സംഭവിച്ചാല്‍ പോലും ഫ്യൂസ് ഉരുകിപ്പോകുന്നില്ല ഏതെങ്കിലും കാരണവശാല്‍ ഫ്യൂസ് ഉരുകിയാല്‍ തന്നെ സര്‍ക്യൂട്ട് വിച്ഛേദിക്കപ്പെടുന്നില്ല.
ചോദ്യത്തിലേക്ക് തിരിച്ചുപോകാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
























































































































































2.വൈദ്യുത ഉപകരണങ്ങള്‍ - പ്രത്യേകിച്ച് കൂടുതല്‍ പവര്‍ ഉള്ള ഉപകരണങ്ങള്‍ എര്‍ത്ത് ചെയ്യേണ്ടത് അത്യാവശ്യമാ‍ണ് . എര്‍ത്തുചെയ്ത വൈദ്യുത ഉപകരണങ്ങള്‍ സര്‍ക്യൂട്ടിലായിരിക്കുമ്പോള്‍ ഉപകരണത്തിന്റെ ലോഹചട്ടക്കൂട് എര്‍ത്ത് വയറിലൂടെ ഭൂമിയുമായി സമ്പര്‍ക്കത്തില്‍ വരുന്നു.ഉപകരണത്തിന്റെ ലോഹചട്ടക്കൂട് ഏതെങ്കിലും കാരണവശാല്‍ ഫേസ് ലൈനുമായി സമ്പര്‍ക്കത്തില്‍ വന്നാല്‍ ഇതിലൂടെ വൈദ്യുതി എര്‍ത്ത് വയര്‍ വഴി ഭൂമിയിലേക്ക് പ്രവഹിക്കും . ഇങ്ങനെ ഉണ്ടാകുന്ന വൈദ്യുതി പ്രവാഹം വളരെ വലുതാകയാല്‍ ഫ്യൂസ് ഉരുകി സര്‍ക്യൂട്ട് വിച്ഛേദിക്കപ്പെടുകയും ചെയ്യുന്നു.
ചോദ്യത്തിലേക്ക് തിരിച്ചുപോകാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
























































































































































3.വൈദ്യുത വിതരണ ലൈനുകളില്‍ ഫേസ് ലൈനുകളും ന്യൂട്രല്‍ ലൈനുകളും ഉണ്ട് . ഇതില്‍ ഏതെങ്കിലും ഒരു ലൈനില്‍ മാത്രം സ്പര്‍ശിച്ചാല്‍ വൈദ്യുതാഘാതം ഏല്‍ക്കുകയില്ല. എന്നാല്‍ ഏതെങ്കിലും രണ്ട് ലൈനുകളില്‍ ഒരേ സമയം സ്പര്‍ശിച്ചാല്‍ ആ രണ്ടു ലൈനുകള്‍ തമ്മില്‍ പൊട്ടെന്‍ഷ്യല്‍ വ്യത്യാസം ഉള്ളതുകൊണ്ട് വൈദ്യുത പ്രവാഹം ഉണ്ടാകുകയും തന്മൂലം ഷോക്ക് ഏല്‍ക്കുകയും ചെയ്യുന്നു.
ചോദ്യത്തിലേക്ക് തിരിച്ചുപോകാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
























































































































































4.* മതിയായ ഇന്‍സുലേഷന്‍ ഉള്ള കേബിളുകളായിരിക്കണം ഉപയോഗിക്കേണ്ടത് * ശരിയായ രീതിയില്‍ എര്‍ത്തിംഗ് ചെയ്തിരിക്കണം( സര്‍ക്യൂട്ടും ഉപകരണങ്ങളും ) *ഓരോ സര്‍ക്യൂട്ടിലും ആവശ്യാനുസരണം ഫ്യൂസ് കമ്പികള്‍ ഉപയോഗിക്കണം. *ഉപകരണങ്ങള്‍ എല്ലാം സമാന്തരമായിട്ടായിരിക്കണം ഘടിപ്പിക്കേണ്ടത് .
ചോദ്യത്തിലേക്ക് തിരിച്ചുപോകാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
























































































































































5.പ്രസ്താവന പൂര്‍ണ്ണമായും ശരിയാണ് . ഹൈടെന്‍ഷന്‍ വിതരണ ലൈനുകള്‍ക്ക് സമീപം ശക്തിയേറിയ കാന്തമണ്ഡലം ഉണ്ടാകുന്നുണ്ട് . ഇത് വീടുകളിലെ ഇലക് ട്രിക് ഉപകരണങ്ങളുടെ സുഗമമായ പ്രവര്‍ത്തനത്തിന് വിഘാതം സൃഷ്ടിക്കുന്നു.കാരണം അവിടെ വൈദ്യുത കാന്തിക വികിരണങ്ങള്‍ ഉണ്ടാകുന്നുണ്ട്
ചോദ്യത്തിലേക്ക് തിരിച്ചുപോകാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
























































































































































6. * കൂടുതല്‍ കറന്റ് പ്രവഹിക്കത്തക്ക രീതിയില്‍ പ്രതിരോധം കുറഞ്ഞ കട്ടിയുള്ള കമ്പികളായിരിക്കണം എര്‍ത്ത് വയറായി ഉപയോഗിക്കേണ്ടത് . * എര്‍ത്ത് വയര്‍ ഭൂമിയുമായി ബന്ധിപ്പിക്കുന്ന സ്ഥലത്ത് എപ്പോഴും പ്രതിരോധം കുറവായിരിക്കും .അതായത് അവിടെ എപ്പോഴും ഈര്‍പ്പം ഉണ്ടാവണം .( ഇതിനുവേണ്ടിയാണ് ഉപ്പും ചിരട്ടക്കരിയും ഇട്ട് ആ ഭാ‍ഗം സജ്ജമാക്കുന്നതും വേനല്‍ക്കാലത്ത് നനച്ചുകൊടുക്കുന്നതും)
ചോദ്യത്തിലേക്ക് തിരിച്ചുപോകാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
























































































































































7. വലിയ ഹൈഡ്രോ ഇലക് ട്രിക് പവര്‍ സ്റ്റേഷനുകളേക്കാളും മിനി ഹൈഡ്രോഇലക് ട്രിക്ക് പവര്‍സ്റ്റേഷനുകളാണ് കൂടുതല്‍ അഭികാമ്യം . കാരണം - 1. ചെറിയ മുതല്‍മുടക്കുകൊണ്ട് പ്രാദേശികമായി ഉല്പാദിപ്പിച്ച് വിതരണം ചെയ്യാം 2.പരിസ്ഥിതി പ്രശ്നങ്ങള്‍ വളരേ കുറക്കാം 3.മാനവ വിഭവശേഷി പരമാവധി വിനിയോഗിക്കാം. 4.കൂടുതല്‍ പ്രദേശം വെള്ളത്തിന്നടിയിലായി ദുരുപയോഗപ്പെടുന്നില്ല.
ചോദ്യത്തിലേക്ക് തിരിച്ചുപോകാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
























































































































































8.വിതരണ ലൈനുകള്‍ കൂടുതല്‍ അയഞ്ഞ് കിടക്കാതിരിക്കുന്നതിനും പൊട്ടിപ്പോകാതിരിക്കുന്നതിനും വേണ്ടിയാണ് ഈ കമ്പികള്‍ ഉപയോഗിക്കുന്നത് ഇവ ഉപയോഗിക്കുന്നതുമൂലം ഒരിക്കലും പ്രതിരോധം കൂടുന്നില്ല. കാരണം എ.സി വൈദ്യുതി എപ്പോഴും ചാലകത്തിന്റെ ഉപരിതലത്തിലൂടെയാണ് ഒഴുകുന്നത് . ഇവിടെ ഗാല്‍‌വനൈസ്‌ഡ് ഇരുമ്പുകമ്പിയുടെ പുറമേ അലുമിനിയം കമ്പികള്‍ ചുറ്റിയിരിക്കുന്നതുകൊണ്ട് അലുമിനിയം കമ്പിയുടെ ഉപരിതലത്തിലൂടെ മാത്രമേ വൈദ്യുതി പ്രവഹിക്കുന്നുള്ളൂ. തന്മൂലം പ്രതിരോധത്തില്‍ വര്‍ദ്ധനവ് ഉണ്ടാകുന്നില്ല.
ചോദ്യത്തിലേക്ക് തിരിച്ചുപോകാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
























































































































































9.ഫ്യൂസ് ഊരി സര്‍ക്യൂട്ടുമായുള്ള ബന്ധം വിച്ഛേദിക്കുക . ഉണങ്ങിയ കമ്പോ മറ്റേതെങ്കിലും കുചാലക വസ്തുക്കളോ ഉപയോഗിച്ച് വൈദ്യുത പ്രവാഹമുള്ള ലൈന്‍ തട്ടിമാറ്റുക . കമ്പികള്‍ പൊട്ടിവീണോ അതോ മറ്റ് സംഗതികളാലോ ആണ് ഫേസ് ലൈനുമായി സമ്പര്‍ക്കം വന്നതെങ്കില്‍ കെ.എസ്.ഇ.ബി ഓഫീസില്‍ എത്രയും പെട്ടെന്ന് വിവരം അറിയിച്ച് വൈദ്യുതിപ്രവാഹം വിച്ഛേദിക്കുക.
ചോദ്യത്തിലേക്ക് തിരിച്ചുപോകാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
























































































































































10.ത്രീ പിന്‍ പ്ലഗ്ഗുള്ള ഉപകരണമാണ് വാങ്ങേണ്ടത് . കാരണം അതിലെ ഒരു പിന്‍ ഫേസും അടുത്തത് ന്യൂട്രലും മൂന്നാമത്തേത് എര്‍ത്തിംഗിനും വേണ്ടിയും ഉള്ളതാണ് . ഉപകരണം ഉപയോഗിക്കുമ്പോള്‍ എര്‍ത്ത് പിന്‍ ഭൂമിയുമായി സമ്പര്‍ക്കത്തില്‍ വരുന്നതുകൊണ്ട് ഉപയോഗിക്കുന്ന വ്യക്തി സുരക്ഷിതനായിരിക്കും .
ചോദ്യത്തിലേക്ക് തിരിച്ചുപോകാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

2 comments:

മൈക്രോജീവി said...

സാറേ സാറേ,

എന്തൂട്ടാ കുറേ ടാഗുകള്‍ വാരിവിതറിയിരിക്കുന്നത്‌?
അതോ എന്റെ ബ്രൗസറിലേ പ്രശ്നമുള്ളോ?

കരിപ്പാറ സുനില്‍ said...

നമസ്കാരം ശ്രീ മൈക്രോജീവി,
ഇപ്പോഴാണ് ഇക്കാര്യം ശ്രദ്ധയില്‍‌പ്പെട്ടത് .
ടാഗുകള്‍ നീക്കം ചെയ്തിട്ടുണ്ട് .
എന്തായാലും പ്രശ്നങ്ങള്‍ കണ്ടപ്പോള്‍ വീണ്ടും ചെക്കുചെയ്തു . അപ്പോഴാണ് ലിങ്കു കൊടുത്തതിലും പ്രശ്നങ്ങള്‍ കണ്ടത് .
അതും ശരിയാക്കിയിട്ടുണ്ട്.
പ്രശ്നങ്ങള്‍ തീര്‍ന്നെന്നാണ് വിശ്വാസം .
തെറ്റുകള്‍ ചൂണ്ടിക്കാണിച്ചുതന്നതിന് നന്ദി.
സഹകരണം ഇനിയും പ്രതീ‍ക്ഷിക്കുന്നു

Get Blogger Falling Objects