SSLC റിവിഷന്‍ സഹായിക്കായി താഴെ ക്ലിക്ക് ചെയ്യുക
SSLC Physics Rivision Sahayi 2013
അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും :9846655145... karipparasunil@gmail. com
Application for Copy of School Admission Register
എസ് എസ് എല്‍ സി വര്‍ക്ക് ഷീറ്റുകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
SSLC Physics Rivision Sahayi 2013
അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും :9846655145... karipparasunil@gmail. com
Application for Copy of School Admission Register
എസ് എസ് എല്‍ സി വര്‍ക്ക് ഷീറ്റുകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
drop down menu
Wednesday, April 22, 2009
142. ശാസ്ത്രജ്ഞര്‍ ഭൂമിയെപ്പോലെയുള്ള ഗ്രഹം കണ്ടെത്തി!!
ഭൌമ സാംദൃശ്യമുള്ള ഗ്രഹങ്ങളെ കണ്ടെത്തുന്ന സംരംഭത്തില്‍ ശാസ്ത്രജ്ഞര്‍ ഭൂമിയെപ്പോലെയുള്ള ഗ്രഹം കണ്ടെത്തി. .ഇവയില്‍ ജല സാനിദ്ധ്യം ഉറപ്പാക്കുന്നതിനുള്ള സാഹചര്യവുമുണ്ടെന്ന കാര്യം പ്രത്യേകം എടുത്തുപറയത്തക്ക സംഗതിയാണ്. ഇപ്പോള്‍ പുതുതായി കണ്ടുപുടിച്ച ഈ ചെറിയ ആകാശ വസ്തുവിന് ഗ്ലിസെ 581 ഇ എന്നാണ് നാമകരണം ചെയ്തീട്ടുള്ളത് . ഇതിന് ഭൂമിയേക്കാളും ഇരട്ടി മാസുണ്ട്. ഇതുവരെ 350 തോളം എക്സോ പ്ലാനറ്റുകള്‍ കണ്ടുപിടിച്ചീട്ടുണ്ട്. ഭൂമിയില്‍ നിന്നു വ്യത്യസ്തമായി ഇതിന്റെ ഉപരിതലം പാറകളാല്‍ നിറഞ്ഞതാണ് എന്നൊരു വ്യത്യാസവുമുണ്ട്.ഒരു പ്രത്യേക വലിപ്പത്തിനപ്പുറമെത്തിയാല്‍ ഇവയില്‍, വ്യാഴത്തിനെപ്പോലെ ,വിഷവാതകങ്ങള്‍ ഉണ്ടാവാനുള്ള സാധ്യതയും ഉണ്ട്. തൊട്ടടുത്തുള്ള ഗ്ലിസെ 581 ഡി ക്ക് ഭൂമിയേക്കാളും ഏഴുമടങ്ങ് ഭാരക്കൂടുതലുണ്ട് ; പക്ഷെ അതിന്റെ ഉപരിതലത്തിലുള്ള പദാര്‍ത്ഥങ്ങള്‍ ഏതൊക്കെയെന്ന് ഇനിയും വ്യക്തമായിട്ടില്ല.( ഗ്ലിസെ 581 ഡി മുന്‍പേ കണ്ടുപിടിച്ചതാണ്) ഒരു നക്ഷത്രത്തില്‍ നിന്ന് വളരെ അടുത്തുമല്ല എന്നാല്‍ വളരേ അകലെയുമല്ലാത്ത സാദ്ധ്യതയാണ് ജീവനു സാധ്യതയുള്ള മേഖല. ഗ്ലിസെ 581 സ്ഥിതിചെയ്യുന്നത് 20.5 പ്രകാശവര്‍ഷം അകലെ ലിബ്ര നക്ഷത്ര ഗണത്തിലാണ് ( ഒരു പ്രകാശവര്‍ഷം എന്നു പറഞ്ഞാല്‍ 9.5 ട്രില്ല്യണ്‍ കിലോമീറ്ററിനു തുല്യമാണ്‍.) അകലെയുള്ള ഗ്രഹങ്ങള്‍ , വലുതാണെങ്കില്‍ പ്പോലും നിരീക്ഷിക്കുവാന്‍ ബുദ്ധിമുട്ടാണ്. പക്ഷെ , അവ നക്ഷത്രത്തെ ചുറ്റുന്ന അവസ്ഥ കണക്കാക്കിയാണ് ഇവയെ കണ്ടെത്തുന്നത്.) (എന്താണ് എക്സോപ്ലാനറ്റ് എന്നു നോക്കാം . എക്സ്ട്രാ സോളാര്‍ പ്ലാനറ്റിനെയാണ് എക്സോ പ്ലാനറ്റ് എന്നു പറയുന്നത് . ഇവ കാണപ്പെടുന്നത് സൌരയൂഥത്തിനപ്പുറത്താണ്. ഇവ പരിക്രമണം ചെയ്യുന്നത് സൂര്യനെല്ല , മറ്റു നക്ഷത്രങ്ങളെയാണ്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തോടെയാണ്.അന്ന് ധാരാളം ശാസ്ത്രജ്ഞര്‍ സൌരയൂഥത്തിനു വെളിയില്‍ മറ്റ് നക്ഷത്രങ്ങളെ ചുറ്റുന്ന ഗ്രഹങ്ങള്‍ ( എക്സോ പ്ലാനറ്റ്സ്) ഉണ്ടെന്ന് വിശ്വസിച്ചിരുന്നു. പക്ഷെ അന്നു കാലത്ത് അവ എങ്ങനെയിരിക്കുമെന്ന് അറിയുവാനുള്ള ചുറ്റുപാടുകളോന്നും തന്നെ ഉണ്ടായിരുന്നില്ല. അങ്ങനെ 1195 ഒക്ടോബര്‍ 6 ന് ആണ് ആദ്യത്തെ എക്സോ പ്ലാനറ്റിനെ radial velocity detection വഴി കണ്ടെത്തിയത്. അത് വാതക നിബിഡമായ ഒരു വന്‍ ഗ്രഹം തന്നെയായിരുന്നു.അതിന്റെ നക്ഷത്രത്തിനു ചുറ്റുമുള്ള പരിക്രമണകാലം നാലുദിവസമായിരുന്നു. ഈ നക്ഷത്രം 51 Pegasi ആണ്. ഭൂമിയില്‍ നിന്ന് 50.1 പ്രകാശവര്‍ഷം അകലെ Pegasus നക്ഷത്രഗണത്തിലാണ് ഈ നക്ഷത്രം സ്ഥിതി ചെയ്തിരുന്നത്. തുടര്‍ന്നുള്ള കണ്ടുപിടുത്തങ്ങളില്‍ നിന്ന് ഒരു കാര്യം മനസ്സിലായി ; അതായത് 10% സൂര്യനെപ്പോലെയുള്ള നക്ഷത്രങ്ങള്‍ക്ക് ഗ്രഹങ്ങളുണ്ടെന്ന കാര്യം ! ഈ കണ്ടുപിടുത്തങ്ങളാണ് ഭൂമിക്കുവെളിയിലും ജീവനുണ്ടാകാമെന്ന ചിന്താഗതിക്ക് ഊന്നല്‍ നല്‍കിയത് .
Tuesday, April 21, 2009
141. സ്റ്റീഫന്‍ ഹോക്കിംഗ് ആശുപത്രിയില്‍
Sunday, April 19, 2009
140. എസ്.എസ്.എല്‍.സി. ഫിസിക്‌സിന് ഉത്തരമെഴുതാന്‍ ശ്രമിച്ചാല്‍ നാലുമാര്‍ക്ക് ; മറ്റു വഴിയില്‍ ഏഴും
കണ്ണൂര്‍:എസ്.എസ്.എല്‍.സി. ഫിസിക്‌സ് പരീക്ഷാ ഉത്തരക്കടലാസില്‍ എട്ട്, ഒമ്പത് ചോദ്യങ്ങള്‍ക്ക് നമ്പറെങ്കിലും ഇട്ടാല്‍ മാര്‍ക്ക് നല്‌കാന്‍ നിര്‍ദേശം. ഉയര്‍ന്ന നിലവാരമുള്ള എട്ടാമത്തെ ചോദ്യത്തിന് രണ്ട് മാര്‍ക്കും തെറ്റിയ ഒമ്പതാമത്തെ ചോദ്യത്തിന് ഒരു മാര്‍ക്കും ലഭിക്കും. ഇതോടൊപ്പം ഭാഗികമായി തെറ്റിയ നാലാമത്തെ ചോദ്യത്തില്‍ എന്തെങ്കിലുമെഴുതിയാല്‍ ഒരു മാര്‍ക്ക് ലഭിക്കും. മറ്റു മൂന്ന് ചോദ്യങ്ങള്‍ക്കുമായി പകുതി ഉത്തരമെഴുതുകയോ ഉത്തരത്തിന് അടുത്തെത്തുകയോ ചെയ്‌താല്‍ ഏഴ് മാര്‍ക്ക് വേറെയും. വിദ്യാര്‍ഥികളുടെ നിലവാരത്തെക്കാള്‍ ഉയര്‍ന്നതും ഒന്നിലേറെ ഉത്തരം വരുന്നതുമായ ചോദ്യമാണിത്. ഫലത്തില്‍ കാര്യമായി ഒന്നും അറിയാത്ത വിദ്യാര്‍ഥികള്‍ക്ക് 11 മാര്‍ക്ക് ലഭിക്കുന്ന അവസ്ഥയാണ്. തുടര്‍ മൂല്യനിര്‍ണയത്തിന്റെ ഭൂരിഭാഗം പേര്‍ക്കും എട്ട്-ഒമ്പത് മാര്‍ക്ക് ലഭിച്ചിട്ടുണ്ടെന്നിരിക്കെ ഭൂരിഭാഗം പേരും ഉപരിപഠനാര്‍ഹരാവും. 15 മാര്‍ക്കാണ് ഉപരിപഠനത്തിന് വേണ്ടത്. നേരത്തെ കണക്ക് പരീക്ഷയിലും തെറ്റായ ചോദ്യങ്ങള്‍ക്ക് പകുതി മാര്‍ക്ക് നല്‌കാന്‍ നിര്‍ദേശമുണ്ടായിരുന്നു. ചോദ്യങ്ങളില്‍ ബോധപൂര്‍വം തെറ്റുകള്‍ വരുത്തി മാര്‍ക്ക് ദാനത്തിന് അവസരമൊരുക്കുകയാണെന്ന് ആക്ഷേപമുണ്ട്. തെറ്റിപ്പോയ ഒമ്പതാമത്തെ ചോദ്യം ചില ഇക്വിറ്റോറിയല്‍ ഉപഗ്രഹങ്ങളെ പോളാര്‍ ഉപഗ്രഹങ്ങള്‍ എന്ന് വിളിക്കുന്നതെന്തുകൊണ്ടെന്നാണ്. പോളാര്‍ ഉപഗ്രഹങ്ങളുടെ സ്ഥാനത്ത് ഭൂസ്ഥിര ഉപഗ്രഹങ്ങള്‍ എന്നാണ് വേണ്ടിയിരുന്നത്. താഴെ പറയുന്ന പ്രസ്‌താവനകളെ ഒരു ഐസോടോപ്പുകള്‍ക്കും ഐസോബാറുകള്‍ക്കും ബാധകമായവ എന്ന രീതിയില്‍ വര്‍ഗീകരിക്കണമെന്നാണ് നാലാമത്തെ ചോദ്യം. ഇതില്‍ ഒന്നുമാത്രം ശരിയെഴുതിയാല്‍ രണ്ട് മാര്‍ക്ക് ലഭിക്കും. മുഴുവനായി തെറ്റിയാലും പകുതി മാര്‍ക്ക് ലഭിക്കും. ഒരു പി.എന്‍.പി. ട്രാന്‍സിസ്റ്ററിന്റെ ബേസ് അതിന്റെ മറ്റു രണ്ട് മേഖലകളായ എമിറ്റര്‍, കളക്ടര്‍ എന്നിവയെ അപേക്ഷിച്ച് കൂടുതല്‍ തോതില്‍ പോപ്പിക്ക് നടത്തിയിരിക്കുന്നു. ചിത്രത്തില്‍ കാണിച്ചതുപോലെ ട്രാന്‍സിസ്റ്റര്‍ സര്‍ക്യൂട്ടില്‍ ഉള്‍പ്പെടുത്തിയാല്‍ വൈദ്യുത പ്രവാഹം സാധ്യമാണോ എന്നതാണ് എട്ടാമത്തെ ചോദ്യം. നിലവാരം കൂടിയ ഈ ചോദ്യം അറ്റന്‍ഡ്‌ചെയ്‌ത മുഴുവന്‍ പേര്‍ക്കും മുഴുവന്‍ മാര്‍ക്കും നല്‌കാനാണ് നിര്‍ദേശം. രണ്ട് മാര്‍ക്കാണിതിന്. 14ാമത്തെ ചോദ്യവും നിലവാരം കൂടിയതിനാല്‍ ഉത്തരമായി സമവാക്യം മാത്രമെഴുതിയാല്‍ മൂന്ന് മാര്‍ക്കും നല്‌കാന്‍ നിര്‍ദേശമുണ്ട്. വാഹനങ്ങളുടെ റേഡിയേറ്റര്‍ നിര്‍മിക്കാന്‍ ഏറ്റവും യോജിച്ചത് കണ്ടുപിടിക്കാനാണ് 20ാമത്തെ ചോദ്യം. ഇതിന് ഉത്തരമായി ഇരുമ്പ് ഒഴികെ മറ്റു മൂന്നില്‍ ഏതെങ്കിലും എഴുതിയാലും ഒരു മാര്‍ക്ക് ലഭിക്കും. ഇന്ധനം പൂര്‍ണമായി കത്താത്തതുകൊണ്ടുണ്ടാവുന്ന പുകമൂലം വരുന്ന നാല് രോഗങ്ങളുടെ പേരെഴുതാന്‍ ചോദ്യമുണ്ട്. രണ്ട് മാര്‍ക്കാണിതിന് നല്‌കുക. എന്നാല്‍ ഇതുമായി ബന്ധമില്ലാത്തതടക്കമുള്ള രോഗങ്ങളുടെ പേരെഴുതിയാലും മുഴുവന്‍ മാര്‍ക്ക് നല്‌കാനാണ് നിര്‍ദേശം. അതേസമയം, തെറ്റായ ചോദ്യങ്ങള്‍ ഒഴിവാക്കിയാല്‍ മാര്‍ക്ക് ലഭിക്കില്ല. പി.രഞ്‌ജിത്ത് ( മാതൃഭൂമി വാര്‍ത്ത)
Subscribe to:
Posts (Atom)

