Thursday, August 13, 2009

150. A H1N1 പനി ( പന്നിപ്പനി)

സാധാരണ ഉണ്ടാകാറുള്ള സംശയങ്ങളും അവക്കുള്ള മറുപടിയും 1.A H1N1 പനി (പന്നിപ്പനി ) എന്നാലെന്ത് ? തുടക്കത്തില്‍ പന്നിപ്പനി എന്നറിയപ്പെട്ടിരുന്ന രോഗാണുവിനെ ഇന്ന് A H1N1 എന്നാണു പറയുന്നത്. ഏപ്രില്‍ 2009 ല്‍ ആദ്യമായി മെക്സിക്കോയിലാ‍ണ് ഈ രോഗാണു ഉണ്ടായത് .ജനിതക മാറ്റം സംഭവിച്ച് ഇന്‍ഫ്ലുവന്‍സ ടൈപ്പ് A വൈറസ് ആണ് A H1N1 പനിക്കു കാരണം 2.എങ്ങനെയാണ് രോഗം മനുഷ്യര്‍ക്കിടയില്‍ പകരുന്നത് ? രോഗി തുമ്മുമ്പോഴും ചുമക്കുമ്പോഴും വൈറസ് അന്തരീക്ഷത്തിലേക്ക് വ്യാപിക്കുകയും ഒരു മീറ്ററിനുള്ളില്‍ നില്‍ക്കുന്ന മനുഷ്യര്‍ക്ക് പകരുകയും ചെയ്യുന്നു. വൈറസ്സിനാല്‍ മലിനമാക്കപ്പെട്ട വസ്തുക്കളുമായി സമ്പര്‍ക്ക മുണ്ടായാലും രോഗപ്പകര്‍ച്ച ഉണ്ടാകുന്നു. 3.രോഗിയില്‍ നിന്നും അന്തരീക്ഷത്തിലേക്കു വ്യാപിക്കുന്ന വൈറസിന് എത്ര സമയം രോഗം പകര്‍ത്താനുള്ള കഴിവുണ്ട് ? ഏകദേശം 2 മണിക്കൂര്‍ സമയത്തേക്ക് ഈ രോഗം മറ്റുള്ളവരിലേക്ക് പകര്‍ത്തുവാനുള്ള കഴിവുണ്ട് 4.രോഗി എപ്പോഴാണ് ഈ രോഗം മറ്റുള്ളവരിലേക്ക് പകര്‍ത്തുന്നത് ? രോഗ ലക്ഷണം പ്രകടമാകുന്നതിന് ഒരു ദിവസം മുന്‍പ് തുടങ്ങി ഏഴു ദിവസം വരെ ആണ് രോഗാണുക്കള്‍ മറ്റുള്ളവരിലേക്ക് പകരുന്നത് 5.മനുഷ്യരില്‍ A H1N1 പനിയുടെ ലക്ഷണങ്ങള്‍ എന്തെല്ലാമാണ് ? സാധാരണ പകര്‍ച്ചപ്പനിയുടേയും A H1N1 പനിയുടേയും ലക്ഷണങ്ങള്‍ ഒന്നു തന്നെയാണ്. പനി , ചുമ , ശ്വാസം മുട്ടല്‍ ,ശരീരവേദന ,തൊണ്ടവേദന ജലദോഷം , വിറയലും ക്ഷീണവും തുറ്റങ്ങിയവയാണ് രോഗലക്ഷണങ്ങള്‍ .ചിലരില്‍ ഛര്‍ദ്ദിയും വയറിളക്കവും ഉണ്ടാകാറുണ്ട് . കഴിഞ്ഞ ഏഴുദിവസത്തിനുള്ളില്‍ A H1N1 പനിയുള്ള രോഗിയുടെ അടുത്ത് ഇടപെഴകുകയോ രോഗബാധിത രാജ്യങ്ങളില്‍ സന്ദര്‍ശിക്കുകയോ ചെയ്തീട്ടുണ്ടെങ്കിലോ , രോഗ ബാ‍ധ സ്ഥിതീകരിച്ച പ്രദേശത്ത് വസിക്കുകയാണെങ്കിലോ A H1N1 പനിയാണോ എന്ന് സംശയിക്കേണ്ടതാണ്. 6.രോഗ നിര്‍ണ്ണയം നടത്തുന്നതെങ്ങനെയാണ് ? തൊണ്ടയില്‍ നിന്നും മൂക്കില്‍ നിന്നും എടുക്കുന്ന സ്രവങ്ങളാണ് പരിശോധനക്ക് വിധേയമാക്കി രോഗനിര്‍ണ്ണയം നടത്തുന്നത്. ഇതിനുള്ള പ്രത്യേക സംവിധാനം ഡെല്‍ഹിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കബിള്‍ ഡിസീസസില്‍ ലഭ്യമാണ്‍. രോഗികളില്‍ നിന്നും ശേഖരിക്കുന്ന സാമ്പിളുകള്‍ ശീത ശൃംഖലയില്‍ വിമാനമാര്‍ഗ്ഗം മേല്‍പ്പറഞ്ഞ ഇന്‍സ്റ്റിറ്യൂട്ടില്‍ എത്തിച്ചാണ് പരിശോധന നടത്തുന്നത്. 7.ഈ രോഗത്തിന് ചികിത്സ ഉണ്ടോ? ഈ രോഗത്തിന് ഫലപ്രദമായ ആന്റി വൈറല്‍ മരുന്നുകള്‍ ലഭ്യമാണ് 8.മനുഷ്യരില്‍ ഈ രോഗത്തെ പ്രതിരോധിക്കാന്‍ വാക്സിനുകള്‍ ലഭ്യമാണോ? ഇന്ന് ഈ രോഗം പരത്തുന്നത് മനുഷ്യനില്‍ നിന്നും മനുഷ്യനിലേക്ക് പകരുന്ന ജനിതകമാറ്റം സംഭവിച്ച ഒരു പുതിയതരം ഇന്‍ഫ്ലുവന്‍സാ‍ A H1N1 വൈറസാണ് . മനുഷ്യരില്‍ ഈ രോഗത്തെ പ്രതിരോധിക്കാന്‍ ഒരു വാക്സിന്‍ ഇന്ന് ലഭ്യമല്ല. ശ്രദ്ധിക്കുക (1)ശ്വാസകോശ സംബന്ധമായ രോഗം ഉള്ളവരുമായി അടുത്ത സമ്പര്‍ക്കം ഒഴിവാക്കുക (2) A H1N1 രോഗികളില്‍ നിന്നും അകന്നു നില്‍ക്കുക (3)രോഗികള്‍ കഴിയുന്നിടത്തോളം വീട്ടില്‍ തന്നെ കഴിയുക.ജോലി സ്ഥലം , വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ,പൊതുസ്ഥലങ്ങള്‍ എന്നിവടങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുക (4)ചുമ ,തൊണ്ട വേദന തുടങ്ങിയ ലക്ഷണങ്ങളോട് കൂടിയ പകര്‍ച്ചപ്പനി പോലുള്ള രോഗങ്ങള്‍ ബാധിച്ചാല്‍ ഏഴുദിവസമോ അല്ലെങ്കില്‍ രോഗലക്ഷണം പൂര്‍ണ്ണമായി മാറി ഒരു ദിവസം കൂടിയോ ഏതിനാണ് ദൈര്‍ഘ്യം കൂടുതല്‍ ,, അത്രയും ദിവ്സം വീട്ടില്‍ തന്നെ കഴിഞ്ഞുകൂടാന്‍ ഉപദേശിക്കുക. (5)പകര്‍ച്ചപ്പനി പോലുള്ള രോഗങ്ങളുണ്ടായാല്‍ ആരോഗ്യപ്രവര്‍ത്തകരെ വിവരം അറിയിക്കുക.ഡോക്ടറുടെ ഉപദേശം തേടുക. (6)ശ്വസിക്കാനുള്ള ബുദ്ധിമുട്ടോ ശ്വാസം മുട്ടലോ അനുഭവപ്പെട്ടാല്‍ ഉടനെ ഡോക്ട്രുമായി ബന്ധപ്പെടുക (7)രോഗിയുമായി അടുത്താണ് ( ഒരു മിനിട്ടിനുള്ളില്‍ ) നില്‍ക്കുന്നതെങ്കില്‍ വായും മൂക്കും മൂടുന്ന മാസ്ക് ‘ ധരിക്കുകയോ തൂവാലകൊണ്ട് വായും മൂക്കും പൊത്തിപ്പിടിക്കുകയോ ചെയ്യുക. (8)രോഗി പുറത്തേക്ക് പോകുമ്പോള്‍ അന്തരീ‍ക്ഷത്തില്‍ വൈറസ് വ്യാപിക്കുന്നതു തടയാനായി ‘മാസ്ക് ‘ ധരിക്കുക. ‘ മാസ്ക് ‘ ലഭ്യമല്ലെങ്കില്‍ തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാലകൊണ്ട് വായ് മൂടുക. (9)തൂവാല കൈവശമില്ല എങ്കില്‍ കൈകള്‍ കൊണ്ട് മൂക്ക് വൃത്തിയാക്കരുത് .പകരം ധരിച്ചിരിക്കുന്ന വസ്ത്രത്തിന്റെ അറ്റം ഇതിനായി ഉപയോഗിക്കുക. (10)രോഗിയും രോഗിയുടെ കുടുംബാംഗങ്ങളും രോഗം പകരാതിരിക്കാന്‍ കൂടെ ക്കൂടെ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ കഴുകുക. (11)രോഗികള്‍ നന്നായി വിശ്രമ മെടുക്കുക . വിഷമഘട്ടങ്ങളെ ആരോഗ്യപരമായി നേരിടുക.പോഷക സ‌മൃദ്ധമായ ആഹാരം കഴിക്കുക. (12)കുടുംബാഗങ്ങള്‍ രോഗിക്ക് ലക്ഷണം കണ്ടുതുടങ്ങുന്ന അന്നുമുതല്‍ വീട്ടില്‍ തന്നെ കഴിച്ചുകൂട്ടുക. മറ്റുള്ള വരുമായി ഇടപെഴകുന്നതും അവരെ സന്ദര്‍ശിക്കുന്നതും കഴിവതും കുറക്കുക. (13)രോഗിയെ പരിചരിക്കുന്നതിനായി കുടുംബത്തിലെ ഒരാളെ ചുമതലപ്പെടുത്തി രോഗി മറ്റുള്ളവരുമായി ബന്ധപ്പെടുന്ന സാഹചര്യം ഒഴിവാക്കുക. (14)രോഗം സംശയിക്കപ്പെടുന്ന ആള്‍ , ജനങ്ങള്‍ തടിച്ചുകൂടുന്ന സ്ഥലങ്ങളില്‍ പോകുന്നത് ഒഴിവാക്കുക

No comments:

Get Blogger Falling Objects