Tuesday, April 20, 2010

224. നിങ്ങളുടെ ബ്ലോഗില്‍ ഹെഡ്ഡറിനു താഴെ “ വാചക മേള “ ഉണ്ടാക്കാം

ഇത്തരത്തില്‍ ഓരോ പ്രാവശ്യവും ബ്ലോഗ് തുറക്കുമ്പോള്‍ ഓരോ വാചകങ്ങളാണ് ബ്ലോഗില്‍ പ്രത്യക്ഷപ്പെടുക.
ഇതിനു വേണ്ടി ചെയ്യേണ്ട കാര്യങ്ങള്‍ താഴെ കൊടുക്കുന്നു
1. നിങ്ങളുടെ ബ്ലോഗില്‍ Sign in ചെയ്ത് ഡാഷ് ബോര്‍ഡ് ---> Layout ല്‍ പ്രവേശിക്കുക
2.അവിടെ Add Gadjet ല്‍ ക്ലിക്ക് ചെയ്യുക .
3.അതില്‍ Add html / javascript സെലക്ട് ചെയ്യുക.
4.അതില്‍ താഴെ പറയുന്ന javascript കോപ്പി ചെയ്ത് പേസ്റ്റ് ചെയ്ത് സേവ് ചെയ്യുക

മുകളില്‍ കൊടുത്ത ജാവസ്ക്രിപ്റ്റ് മാത്രം നിങ്ങള്‍ പേസ്റ്റ് ചെയ്താല്‍ അതില്‍ പറഞ്ഞ്രിരിന്നുന്ന 10 വാചകങ്ങള്‍ മാത്രമേ വരൂ . അതിനാല്‍ ആ വാ‍ചകങ്ങള്‍ക്കു പകരം നിങ്ങള്‍ നിങ്ങളുടേതായ വാചകങ്ങള്‍ നല്‍കുക .. വീണ്ടും വാചകങ്ങള്‍ വേണമെങ്കില്‍
Quotation[10] = " “ അതിന്റെ നമ്പര്‍ മാറ്റി “ “ ഇതിനിടയില്‍ വാചകങ്ങള്‍ ചേര്‍ക്കുക .
ഇങ്ങനെ എത്ര വാചകങ്ങള്‍ വേണമെങ്കിലും ചേര്‍ക്കാം
ഇത്തരത്തിലുള്ള ഒരെണ്ണം ചെയ്തതാണ് ഈ ബ്ലോഗിന്റെ മുകളില്‍ ഹെഡ്ഡറിനു താഴെ കൊടുത്തിരിക്കുന്നത് .
ഇനി നിങ്ങള്‍ നിങ്ങളുടേതായ വാചകമേളകള്‍ ആരംഭിക്കൂ ; ആശംസകള്‍ നേരുന്നു.

വാല്‍ക്കഷണം:
ജാവാ സ്ക്രിപ്റ്റിനെക്കുറിച്ച് അറിയാന്‍ താല്പര്യം തോന്നി.
അപ്പോള്‍ ഒന്നു പഠിക്കാമെന്നു വെച്ചു.
ഇങ്ങനെ ഓരോ ഉദാഹരണങ്ങള്‍ ചെയ്തല്ലേ പഠിക്കുക
അതുകൊണ്ടു തന്നെ ഒരു മുന്‍‌കൂര്‍ ജാമ്യം ?
പ്രശ്നമായാല്‍ വഴക്കുപറയല്ലേ
മാത്രമല്ല ; ഇതില്‍ പുലികളായവരുടെ കമന്റുകളും സഹായങ്ങളും പ്രതീക്ഷിക്കുന്നു.

3 comments:

കരിപ്പാറ സുനില്‍ said...

ജാവാ സ്ക്രിപ്‌റ്റിനെ ക്കുറിച്ച് കൂടുതല്‍ അറിയാന്‍ ശ്രമിക്കുന്നതിന്റെ ആദ്യപാഠമാണിത്. ഒത്തു പഠിക്കാനും കൂടുതല്‍ പറഞ്ഞുതരുവാ‍നുമുള്ളവര്‍ക്ക് സ്വാഗതം .ആശംസകളോടെ

ഹന്‍ല്ലലത്ത് Hanllalath said...

നല്ല ശ്രമം
നന്ദി

CHEMKERALA said...

chemkerala is a chemistry blog.
pls give a link to chemkerala
visit ,comment , critcise and contribute
from chemkerala.blogspot.com

Get Blogger Falling Objects