Saturday, October 30, 2010

286. ഉച്ചക്കഞ്ഞിയുടെ ചരിത്രം എന്താ മാഷേ ?

പതിവുപോലെ മാഷ് ക്ലാസിലെത്തി.
അറ്റന്‍ഡന്‍സ് വിളിച്ചു.
തുടര്‍ന്ന് , മാഷിന്റെ സീറോ അവറിലേക്കു പ്രവേശിച്ചു.
അത് മാഷിന്റെ ക്ലാസിലെ മാത്രം ഒരു പ്രത്യേകതയാണ്.
എല്ലാ ദിവസവും ക്ലാസ് ആരംഭിക്കുന്നതിനു മുന്‍പ് അഞ്ചുമിനിട്ടു സമയം അന്നത്തെ പത്രവാര്‍ത്തകളെക്കുറിച്ചുള്ള ഒരു ചര്‍ച്ചക്ക് കുട്ടികളെ സജ്ജരാക്കുക.
ചരിത്രാദ്ധ്യാപകനായ മാഷ് ഈ സമയത്താണ് തന്റെ പാഠഭാഗത്തെ സമകാലിക സംഭവങ്ങളുമായി ബന്ധിപ്പിക്കാറ്.
പക്ഷെ , പതിവിനു വിപരീതമായി അന്നത്തെ സീറോ അവര്‍ നിര്‍ജ്ജിവമായിരുന്നു.
മാഷ് കാരണം അന്വേഷിച്ചു.
ഉടനടി ക്ലാസിലെ പത്രാധിപര്‍ എന്ന് മാഷ് വിളിച്ച് അഭിനന്ദിക്കാറുള ഹസ്സന്‍ എണീറ്റു നിന്നു .
( മാഷ് അവനെ അങ്ങനെ വിളിക്കാനൊരു കാരണമുണ്ട്.
ക്ലാസിലും സ്കൂളിലും ഉണ്ടാകുന്ന കൊച്ചുകൊച്ചു സംഭവങ്ങള്‍ ഒരു ചാര്‍ട്ട് പേപ്പറില്‍ എഴുതി കൊണ്ടുവന്ന് സ്കൂള്‍ വാര്‍ത്തകള്‍ എന്ന പേരില്‍ ക്ലാസിന്റെ ചുമരില്‍ , ഹസ്സന്‍ പതിപ്പിക്കാറുണ്ട് )
മാഷ് ഹസ്സനോട് പറയാന്‍ ആഗ്യം കാട്ടി
“ഇന്ന് പ്രത്യകിച്ചൊരു വാര്‍ത്തയും ഇല്ല മാഷേ “ ഹസ്സന്‍ പറഞ്ഞു.
അങ്ങനെയും ചിലപ്പോള്‍ സംഭവിക്കാറുണ്ട്.
മാഷിന്റെ സാമൂഹ്യം ക്ലാസില്‍ ചര്‍ച്ചക്ക് യോജിച്ച വാര്‍ത്തകള്‍ പത്രത്തില്‍ ഇല്ലാത്ത അവസ്ഥ.
അങ്ങനെയുള്ള ദിവസങ്ങളില്‍ , സമയം കളയാതെ പാഠഭാഗത്തേക്ക് കടക്കുകയാണ് പതിവ്.
അങ്ങനെ മാഷ് പാഠഭാഗത്തേക്ക് പ്രവേശിക്കുവാന്‍ പോകുന്ന സമയത്ത് ,,,,,,,,
പെണ്‍പിള്ളേരുടെ ഭാഗത്ത് ,പിന്‍ബെഞ്ചില്‍ നിന്നൊരു കുശുകുശുപ്പ്...
മാഷ് കാര്യം അന്വേഷിച്ചു
ഉടന്‍തന്നെ ക്ലാസിലെ റോമില ഥാപര്‍ എന്ന് മാഷ് വിശേഷിപ്പിക്കാറുള്ള റാണി എണീറ്റുനിന്നു.
(അവളെ അങ്ങനെ വിളിച്ച് അഭിനന്ദിക്കാനും ഒരു കാരണമുണ്ട് .
സ്വന്തം കുടുബത്തിന്റെ അഞ്ച് തലമുറ ഉള്‍ക്കൊള്ളുന്ന ചരിത്രം പത്ത് എ ഫോര്‍ ഷീറ്റില്‍ എഴുതി തയ്യാറാക്കി ക്ലാസില്‍ അവതരിപ്പിവളാണ് റാണി.)
മാഷ് അവളോട് പറയാന്‍ ആഗ്യം കാണിച്ചു.
“ ഉച്ചക്കഞ്ഞിയുടെ ചരിത്രം എന്താ മാഷേ ”റാണി ചോദിച്ചു
ക്ലാസിലെ കുട്ടികള്‍ ഒരു നിമിഷം നിശ്ശബ്ദമായി ; പിന്നീട് പൊട്ടിച്ചിരിച്ചു.
കമന്റുകള്‍ പലഭാഗത്തുനിന്നും ഉയര്‍ന്നു.
“ഉച്ചക്കഞ്ഞിക്കു ചരിത്രമോ ?”
“ഉച്ചക്കഞ്ഞിക്കു ചരിത്രമില്ല ; കാരണം അത് പിറ്റേദിവസത്തേക്ക് കേടാവും “
“അലക്സാണ്ടര്‍ക്കും അശോകനുമൊക്കെ ചരിത്രം ഉണ്ട് ; പക്ഷെ ഉച്ചക്കഞ്ഞിക്ക് ............”
വീണ്ടും ചിരി
“ഏത് കഞ്ഞിയാണാവോ ഉച്ചക്കഞ്ഞിയുടെ ചരിത്രം എഴുതിയത് ?”
മാഷ് കുട്ടികളെ ഒരു വിധം നിയന്ത്രിച്ചിരുത്തി.
ആസമയത്ത് മാഷ് ആലോചിച്ചു.
റാണി ചോദിച്ചതു ശരിയല്ലേ
ഉച്ചക്കഞ്ഞിക്കും ചരിത്രമില്ലേ ?
എന്നാണ് അത് തുടങ്ങിയത് ?
ആരാണ് അത് ആരംഭിച്ചത് ?
ഒന്നിനും ഉത്തരം മാഷിന്റെ കയ്യില്‍ ഇപ്പോള്‍ ഇല്ല.
അതിനാല്‍ മാഷ് അടുത്തദിവസം ഉച്ചക്കഞ്ഞി ചരിത്രം അന്വേഷിച്ച് പറഞ്ഞുതരാമെന്നു പറഞ്ഞ് പാഠമെടുത്തു തുടങ്ങി.
******************************
***************************************************************
******************************
ഉച്ചഭക്ഷണത്തിനുള്ള ഇന്റര്‍വെല്‍ സമയം .
സ്റ്റാഫ് റൂമില്‍ മാഷന്മാരുടെ ഭക്ഷണം കഴിഞ്ഞിരിക്കുന്നു.
പലരും സ്വന്തം സീറ്റില്‍ ഇരിക്കുന്നുണ്ട്.
അതുകൊണ്ടുതന്നെ ഹിസ്റ്ററി മാഷ് ഉച്ചക്കഞ്ഞി ചരിത്രത്തെക്കുറിച്ച് സ്റ്റാഫ് റൂമില്‍ ഒന്നു സെര്‍ച്ച് ചെയ്താലോ എന്ന് തീരുമാനിച്ചു.
സംഗതി മാഷ് തന്നെ ചര്‍ച്ച എടുത്തിട്ടു.
മാഷ് കാലത്ത് ക്ലാസ് മുറിയില്‍ സംഭവിച്ച കാര്യം പറഞ്ഞു.
“ ഇനിപ്പോ എവിടന്നാ അറിയാ ?” എന്ന മുഖവുരയോടെ മാഷ് അവസാനിപ്പിച്ചു.
“അത് ഇപ്പോ അറിയാനൊന്നു മില്ല ” എന്ന മുഖവുരയോടെ മലയാളം മാഷ് പറഞ്ഞു
“ഉച്ചക്കഞ്ഞിയുടെ ചരിത്രം എന്നുവെച്ചാല്‍ .... ഇന്നത്തെ ഉച്ചക്കഞ്ഞി പണ്ടത്തെ ഉപ്പ് മാവ് ആണ്”
“ അതെയതെ “ ഡ്രോയിംഗ് മാഷ് ആ പ്രസ്താവന ശരിവെച്ചു.
“ ഉച്ചക്കഞ്ഞിയെക്കുറിച്ച് ഒരു പഴഞ്ചൊല്ലുണ്ട് “ മലയാളം മാഷ് പറഞ്ഞു
അതെന്താ എന്നായി എല്ലാരും
മലയാളം മാഷ് തുടര്‍ന്നു.
“ ഇത് പത്തിരുപത് വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന കഥയാ . ഉച്ചഭക്ഷണത്തിന് ദാരിദ്രമുള്ള കാലം . പല കുട്ടികളുംഉച്ചഭക്ഷണമായി സ്കൂളില്‍ നിന്ന് ഉപ്പുമാവ് ലഭിക്കുമെന്നുള്ളതുകൊണ്ട് സ്കൂളില്‍ വന്നിരുന്ന ഒരു കാലം . ഒരിക്കല്‍ ഒരു കുട്ടിക്ലാസില്‍ വരാതായപ്പോള്‍ ഞാന്‍ അന്വേഷിച്ച് അവന്റെ വീട്ടില്‍ ചെന്നു . അപ്പോള്‍ അവന്‍ പറയുകയാ ..... ആ സ്കൂളിലെ ഉപ്പുമാ‍വും വേണ്ട ; മാഷിന്റെ അടീം വേണ്ട എന്ന് “
ഇത് സ്റ്റാഫ് റൂമില്‍ പൊട്ടിച്ചിരി ഉയര്‍ത്തി.
“ ഹൌ , എന്നാലും അന്നത്തെ ഉപ്പുമാവിന് ഒരു പ്രത്യേക ടേസ്റ്റ് തന്ന്യാ “ ഡ്രോയിംഗ് മാഷ് ഓര്‍ത്തുകൊണ്ടു പറഞ്ഞു.
ഇത് അവിടെ ഒരു നിശ്ശബ്ദത പരത്തി.

******************************
***************************************************************
******************************

മാഷ് വീട്ടിലെത്തി .
പതിവിന്‍പടിയുള്ള ജോലിയൊക്കെ വേഗത്തില്‍ തീര്‍ത്തു.
തുടര്‍ന്ന് കമ്പ്യൂട്ടറുനു മുന്‍പില്‍ ചെന്ന് സെര്‍ച്ച് ചെയ്യാനിരുന്നു.
തുടര്‍ന്ന് കണ്ടെത്തിയ കാര്യങ്ങള്‍ രസകരമായിരുന്നു.

******************************
***************************************************************
******************************

1923 ല്‍ മദ്രാസ് പ്രസിഡന്‍സിയിലെ കോര്‍പ്പറേഷന്‍ സ്കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുന്നത് ആരംഭിച്ചത്.
ഈ പരിപാടി വലിയ തോതില്‍ ആരംഭിച്ചത് 1960 ല്‍ കെ . കാമരാജ് തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്.
പക്ഷെ , ഉച്ചഭക്ഷണ പരിപാടി വ്യാപകമായി നടപ്പിലാക്കിയത് 1982 ല്‍ എം .ജി .രാമചന്ദ്രന്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്. അദ്ദേഹം സര്‍ക്കാര്‍ സ്കൂളുകളിലെ എല്ലാ പ്രൈമറി വിദ്യാര്‍ത്ഥികള്‍ക്കും ഉച്ചഭക്ഷണം നല്‍കുന്ന പ്രോഗ്രാം 1982 ല്‍ നടപ്പിലാക്കി
പിന്നീടത് പത്താംക്ലാസ് വരെയുള്ള എല്ലാ കുട്ടികള്‍ക്കുമായി വ്യാപിപ്പിച്ചു.
കാമരാജ് ഉച്ചഭക്ഷണ പരിപാടി തുടങ്ങിയതിനെക്കുറിച്ച് രസകരമായൊരു കഥയുണ്ട് .
തിരുനെല്‍‌വേലി ജില്ലയിലെ Cheranmahadevi എന്ന ഗ്രാമത്തില്‍ ( ഇപ്പോള്‍ ഇത് പട്ടണമാണ് ) നിന്നാണ് കഥ തുടങ്ങുന്നത് .
കാമരാജ് ലാളിത്യത്തില്‍ വിശ്വസിക്കുകയും അത് നടപ്പിലാക്കുകയും ചെയ്യുന്ന ഒരു മനുഷ്യനായിരുന്നു.
അതുകൊണ്ടുതന്നെ അദ്ദേഹം ചുവന്ന വിളക്ക് മുകളില്‍ വെച്ചുള്ള കാര്‍ യാത്രക്കായി ഉപയോഗിച്ചിരുന്നില്ല. മാത്രമല്ല യാത്രചെയ്യുമ്പോള്‍ മറ്റ് വാഹനങ്ങളുടെ അകമ്പടിയും ഉണ്ടായിരുന്നില്ല.
ഇങ്ങനെയുള്ള ഒരു യാത്രയില്‍ ശ്രീ കാമരാജിന് ഒരു റയില്‍‌വേ ലവല്‍ ക്രോസില്‍ തന്റെ വാഹനം നിറുത്തി ട്രെയിന്‍ പോകൂന്നതുവരെ കാത്തുനില്‍ക്കേണ്ടിവന്നു.
അദ്ദേഹം താന്‍ സഞ്ചരിച്ചിരുന്ന കാറില്‍ നിന്നിറങ്ങി.
കുറച്ചു കുട്ടികള്‍ അവിടെ ആടുകളേയും പശുക്കളേയും മേക്കുന്നത് അദ്ദേഹം കണ്ടു.
അതില്‍ ഒരു കുട്ടിയോട് കാമരാജ് ചോദിച്ചു
നീയെന്താണ് സ്കൂളില്‍ പഠിക്കുവാന്‍ പോകാതെ പശുവിനെയും കൊണ്ട് ഇറങ്ങിയിരിക്കുന്നതെന്ന്
കുട്ടി ചോദിച്ച മനുഷ്യനെ നോക്കി .
കുട്ടിക്ക് അറിയുമായിരുന്നില്ല തന്നോട് ചോദ്യം ചോദിച്ച മനുഷ്യന്‍ മദ്രാസ്
സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണെന്ന കാര്യം!
അതുകൊണ്ടുതന്നെ ഉടനടി കുട്ടിയുടെ മറുപടി വന്നു.
ഞാന്‍ സ്കൂളില്‍ പോയാല്‍ നിങ്ങള്‍ എനിക്ക് ഭക്ഷണം തരുമോ എന്ന്
ഈ മറുപടിയാണത്രെ കാമരാജിനെ സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി തുടങ്ങുവാന്‍ പ്രേരിപ്പിച്ചത് .

******************************
***************************************************************
******************************

കേരളത്തിലെ ഉച്ചക്കഞ്ഞി ചരിത്രം ഇപ്രകാരം :
1961-62 ല്‍ G.O. (Rt) No. 2013/61 Edn.dated 31-8-1961 പ്രകാരം സംസ്ഥാനത്തെ ലോവര്‍ പ്രൈമറി സ്കൂളുകളില്‍ ഉച്ചഭക്ഷണ പരിപാടി ( ഉപ്പുമാവ് )ആരംഭിച്ചു.
ഇതിനുവേണ്ട ഭൌതിക സഹായം നല്‍കിയത് CARE (Co-operative for American Relief Everywhere) ആണ്.
പക്ഷെ , അവര്‍ 1984 ല്‍ ഇതിനുള്ള സഹായം പിന്‍വലിച്ചു; 1986 ല്‍ പൂര്‍ണ്ണമായി ഈ രംഗത്തുനിന്നും പിന്‍‌വലിഞ്ഞു.
പാവപ്പെട്ടവരും ആവശ്യമുള്ളവരുമായ വിദ്യാര്‍ഥികള്‍ക്ക് ഈ സംഘടനയുടെ സഹായം വളരേ ഉപകാരപ്രദമായിരുന്നു.
എന്നാല്‍ CARE പിന്‍‌വാങ്ങിയതോടുകൂടി സര്‍ക്കാര്‍ ഈ ഭാരിച്ച ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ നിര്‍ബ്ബന്ധിതരായി.
അങ്ങനെ 1-12-1984 ഉച്ചക്കഞ്ഞി എന്നപേരില്‍ ഉച്ചഭക്ഷണപരിപാടി കേരളത്തിലെ ലോവര്‍ പ്രൈമറി സ്കൂളുകളില്‍ ആരംഭിച്ചു.
31-12-1985 ല്‍ കേരളത്തിലെ സര്‍ക്കാര്‍ , എയ്‌ഡഡ് സ്കൂളുകളിലും ഉച്ചക്കഞ്ഞി പരിപാടി തുടങ്ങി.
15-8-1987 മുതല്‍ ഉച്ചക്കഞ്ഞി പരിപാടി യു .പി സ്കൂളുകളിലേക്കും വ്യാപിപ്പിച്ചൂ. അങ്ങനെ കഞ്ഞിയും ചെറുപയറുമായി ഈ പദ്ധതി മുന്നേറി.

******************************
***************************************************************
******************************

സുപ്രീം കോടതിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശം :-
2001 ഏപ്രിലില്‍ People’s Union for Civil Liberties (Rajasthan) എന്ന സംഘടന ഭക്ഷണത്തിനുള്ള അവകാശം എന്നപേരില്‍ പ്രസിദ്ധമായ ഒരു ലോസ്യൂട്ട് സുപ്രിംകോടതിയൂടെ മുന്നില്‍ കൊണ്ടുവന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ എല്ലാ പ്രൈമറി വിദ്യാര്‍ത്ഥികള്‍ക്കും ഉച്ചഭക്ഷണം നല്‍കുവാന്‍ നിര്‍ദ്ദേശം കോടതിയില്‍ നിന്ന് ഉണ്ടായി .
അതോടെ ഉച്ചഭക്ഷണ പരിപാടിക്ക് നിയമപരമായ ഒരു പരിവേഷം കൂടി ലഭിച്ചു.

******************************
***************************************************************
******************************

ഉച്ചക്കഞ്ഞിയും സര്‍.സി.പി . രാമസ്വാമി അയ്യരും :

1936 മുതല്‍ 1947 വരെ തിരുവിതാംകൂറിന്റെ ദിവാനായിരുന്നു സര്‍.സി.പി . രാമസ്വാമി അയ്യര്‍.
അദ്ദേഹം പല പരിഷ്കാരങ്ങളും അവിടെ നടപ്പിലാക്കിയിരുന്നു.
ക്ഷേത്രപ്രവേശന വിളംബരം (1936), പ്രായപൂര്‍ത്തി വോട്ടവകാശം , വധശിക്ഷ ഒഴിവാക്കല്‍ എന്നിവ അദ്ദേഹം

നടപ്പിലാക്കി.
അദ്ദേഹം നടപ്പിലാക്കിയ മറ്റൊരു കാര്യം കുട്ടികള്‍ക്ക് ഉച്ചഭക്ഷണപദ്ധതിയായിരുന്നു. അത് അയിത്തോച്ചാടനത്തിന്

സഹായിച്ചിരുന്നുവെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ ?

******************************
***************************************************************
******************************

മാഷ് പിറ്റേന്ന് സ്കൂളിലെത്തി .
സീറോ അവര്‍ സമയത്ത് ...
ഇന്റര്‍നെറ്റിലെ വിവിധ സൈറ്റുകളില്‍ നിന്ന് ശേഖരിച്ച വിവരങ്ങളൊക്കെ അവതരിപ്പിച്ചു.
അതിനുശേഷം .........
കുട്ടികളെ നോക്കി .
അവര്‍ താല്പര്യത്തോടെ നോക്കി ശ്രദ്ധിച്ചിരിക്കയായിരുന്നു.
തുടര്‍ന്ന്
ഹസ്സന്‍ എണീറ്റുനിന്നു
മാഷ് പറയാന്‍ ആഗ്യം കാണിച്ചു.
ഹസ്സന്‍ തുടര്‍ന്നു
“ മാഷെ ഞങ്ങളും ചോദിച്ചു ഈ ഉച്ചക്കഞ്ഞിയുടെ ചരിത്രം . ഉപ്പുമാവിന്റെ കാര്യം ഈ നാട്ടുകാരൊന്നും തന്നെ മറന്നിട്ടില്ല

മാഷേ . ഇന്നത്തെ വലിയ പണക്കാരൊക്കെ പണ്ട് സ്കൂളില്‍ നിന്ന് ഉപ്പുമാവ് കഴിച്ചവരായിരുന്നു.”
“ കഴിഞ്ഞ മാസം നമ്മുടെ സ്കൂളിലേ ഉച്ചക്കഞ്ഞി ഫണ്ടിലേക്ക് പതിനായിരരൂപ സംഭാവന ചെയ്ത ആള്‍ പണ്ട് സ്കൂളില്‍

നിന്ന് ഉപ്പുമാവ് കഴിച്ചിരുന്നുവെത്രെ!”
ക്ലാസ് മൌനത്തിലായി .
മാഷിനും തൃപ്തി തോന്നി.
കുട്ടികളും വിചാരിച്ച രീതിയില്‍ മുന്നോട്ടു പോയിരിക്കുന്നു.
വിവരശേഖരണം അത്തരത്തിലും ആകാമല്ലോ ?
തുടര്‍ന്ന് മാഷ് സീറോ അവറില്‍ നിന്ന് പാഠഭാഗത്തേക്കു പോയി .

******************************
***************************************************************
******************************

വാല്‍ക്കഷണം :

ഉപ്പുമാവിന്റെ ഇംഗ്ലിഷ് എന്താ ?
ദൂരെ ദൂരെ കൂടുകൂട്ടാം എന്ന സിനിമയില്‍ മോഹന്‍ ലാല്‍ എന്ന അദ്ധ്യാപകന്‍ ഉത്തരമായി പറഞ്ഞത് ഇങ്ങനെയാണ്
“സാള്‍ട്ട് മാംഗോ ട്രീ “
എന്നാല്‍
കഞ്ഞിയുടെയുടെ ഇഗ്ലീഷ് എന്താ ?
ചിരട്ടപ്പൂട്ടിന്റെ ഇംഗ്ലീഷ് പറയുകയാണെങ്കില്‍ പറഞ്ഞു തരാം കേട്ടോ .

285. ഉന്നത ജീവിത നിയമങ്ങള്‍ ( ആനിബസന്റ് എഴുതിയ പുസ്തകം)


പരിഭാഷകനെക്കുറിച്ച് :
എം.ജി.കെ നായര്‍
വിലാസം :എസ്. 28, ശങ്കര്‍ നഗര്‍ , കൊല്ലം - 1
ബ്ലോക്ക് ഡവലപ് മെന്റ് ഓഫീസര്‍ , സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

പുസ്തകത്തെക്കുറിച്ച് :

തിയോസഫിക്കല്‍ സൊസൈറ്റിയുടെ ഭാരതഘടകത്തിന്റെ വാരണാസിയില്‍ ചേര്‍ന്ന വാര്‍ഷിക സമ്മേളനത്തില്‍ആനി ബസന്റ് ചെയ്ത പ്രഭാഷണങ്ങളാണിവ .അതായത് The Laws of Higher life എന്ന പുസ്തകത്തിന്റെപരിഭാഷയാണിത് . ആദ്ധ്യാത്മിക പന്ഥാവിലേക്ക് പ്രവേശിക്കുവാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നവര്‍ക്ക്വഴികാട്ടിയായുള്ള ഒരു ഉത്തമ ഗ്രന്ഥമാണിത് .
പുസ്തകത്തിന്റെ പ്രസാധകക്കുറിപ്പും പ്രൌഡഗംഭീരമാണ് . ഇത് എഴുതിയത് കൊല്ലം തിയോസഫിക്കല്‍ ലോഡ്‌ജ്പ്രസിഡണ്ട് ശ്രീ രവീന്ദ്രന്‍ നായരാണ്.
അത് ഇങ്ങനെ പോകുന്നു.
......................
ആത്മീയ പ്രകാശം കണ്ടെത്താനുള്ള ശ്രമം ആരംഭിക്കേണ്ടത് എല്ലാവര്‍ക്കും നന്മ ലഭിക്കാനുള്ള സത്യസന്ധമായആഗ്രഹത്തിലൂടെ അയിരിക്കണം. സ്വന്തം ഉയര്‍ച്ചക്കോ നേട്ടത്തിനോ വേണ്ടി ആത്മീയമാര്‍ഗ്ഗംസ്വീകരിക്കേന്റതില്ല.ലോകാരംഭം മുതല്‍ക്കേ അനേക ദശലക്ഷം മനുഷ്യര്‍ ഭൂമിക്കും പണത്തിനും സ്വത്തുക്കള്‍ക്കുംകീര്‍ത്തിക്കും അധികാരത്തിനും വേണ്ടി ജീവിച്ചുപോരുന്നു.
എന്നാല്‍ ഈവക വസ്തുക്കള്‍ കൈവശമാക്കത്തക്കവിധം അഭികാമ്യങ്ങളാണോ ?
അത്യാഗ്രഹത്തിന്റേയും തിന്മയുടേയും കാരണം എന്താണ് ?
എന്തുകൊണ്ടാണ് ഏകാന്തതയുണ്ടാകുന്നത് ?
ജീവിതത്തിന്റെ അര്‍ത്ഥം എന്താണ് ?
ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുവാന്‍ ശ്രമിക്കുമ്പോഴാണ് തനിക്കുവേണ്ടി തന്നെ ജീവിതത്തെ ആഴത്തില്‍പഠിക്കുക എന്ന ബുദ്ധിമുട്ട് ഒരാള്‍ ഏറ്റെടുക്കുമ്പോഴാണ് , വിവേകത്തിന്റെ വെളിച്ചമായ വ്യക്തത ഉണ്ടാവുന്നത് .
അദ്ധ്യാത്മിക മാര്‍ഗ്ഗത്തിന്റെ തുടക്കം കുറിക്കുന്നത് ഇവിടെയാണ്.
കൊല്ലം തിയോസഫിക്കല്‍ ലോഡ്ജിന്റെ ആദ്യത്തെ പ്രസിദ്ധികരണം ‘ആത്മജ്ഞാനത്തിന്റെ ‘ വഴി എന്നപുസ്തകമായിരുന്നു.

ആനി ബസന്റിനെക്കുറിച്ചൊരു വിവരണം :

ജനനം : 1847 ഒക്ടോബര്‍ 1
പിതാവ് : വില്യം പേജ് വുഡ്
മാതാവ് : എമിലി
1867 ല്‍ റവ. ഫ്രാങ്ക് ബസന്റ് എന്ന പിരോഹിതനെ വിവാഹം ചെയ്തു.
രണ്ടു മക്കള്‍
ഒരു പുത്രനും ( ആര്‍തര്‍ ഡിഗ്‌ബി ബസന്റ് )
ഒരു പുത്രിയും ( മേബല്‍ ബസന്റ് സ്‌ക്രാട്ട് )
വിദ്യാഭ്യാസം : ഇംഗ്ലണ്ട് , ജര്‍മ്മനി , ഫ്രാന്‍സ് എന്നിവടങ്ങളില്‍ ; ബോട്ടണിയില്‍ ഓണേഴ്‌സ് ബിരുദം നേടി.
തീവ്രമായ സത്യാഭിമുഖ്യം കാരണം ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടില്‍ നിന്ന് മാറുകയും സാമൂഹ്യസ്ഥാനം നഷ്ടപ്പെടുത്തുകയും ചെയ്തു.
1881 ല്‍ ല്‍ മാഡം ബ്ലവത്‌സിയുടെ The Secret Doctrine എന്ന മഹത്‌ഗ്രന്ഥം റിവ്യൂവിന് ലഭിച്ചു.
അങ്ങനെ തിയോസഫിക്കള്‍ സൊസൈറ്റിയില്‍ അംഗമാവുകയും മാഡം ബ്ലവത്‌സിയുടെ ഉത്തമ ശിഷ്യയും സഹായിയുമായി പ്രവര്‍ത്തിച്ചു.
1893 ല്‍ ചിക്കാഗോയില്‍ നടന്ന ലോക മഹാ സമ്മേളനത്തില്‍ പ്രഭാഷണങ്ങള്‍ നടത്തി.
ഇതേ വര്‍ഷം തന്നെ വാര്‍ഷിക പ്രസംഗ പരമ്പര ആരംഭിച്ചു. അത് 1930 വരെ തുടര്‍ന്നു.
ഇന്ത്യന്‍ നാന്‍ഷണല്‍ കോണ്‍ഗ്രസ്സ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

1933 സെപ്തംബര്‍ 20 ന് അന്തരിച്ചു.

ആനി ബസന്റിന്റെ ചില പുസ്തകങ്ങള്‍:

The seven principles of man ( 1893)
An Autobiography ( 1893)
The path of Decipleship ( 1896)
Death and After (1901)
An Introduction to Yoga (1908)

പുസ്തകത്തില്‍ നിന്ന്.........

1. പ്രകൃതിയുടെ മാര്‍ഗ്ഗത്തിലൂടെ പ്രവര്‍ത്തിക്കുവാന്‍ നാം പഠിക്കുമ്പോള്‍ പ്രകൃതി കീഴ്പ്പെടുകയും പ്രകൃതി ശക്തികള്‍ നമ്മുടെ സേവകരായി തീരുകയും ചെയ്യും.
2.ഉന്നത ജീവിതം നയിക്കണമെങ്കില്‍ ഉന്നത ജീവിത നിയമങ്ങള്‍ നാം തീര്‍ച്ചയായും അറിഞ്ഞിരിക്കണം .
അവയെ അറിയുക ; അവ നിങ്ങളെ തീര്‍ച്ചയായും ലക്ഷ്യത്തിലേക്ക് കൊണ്ടുപോകും.
3.ഉന്നത ബോധത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഉപാധികള്‍ എന്നനെയാണ് രൂപപ്പെടുന്നത് ?
കാലക്രമേണ അവയെ സംസ്കരിക്കുകയും ഉന്നതബോധത്തിന്റെ നിയന്ത്രണത്തിലൂടെ കൊണ്ടുവരുന്നതിലൂടെ. അതിനാല്‍ ധ്യാ‍നം അതിന്റെ മാര്‍ഗ്ഗമായി വിധിക്കപ്പെട്ടിരിക്കുന്നു.അതിനാല്‍ അതിവേഗ പുരോഗതി കൈവരിക്കണമെന്ന് ആഗ്രഹിച്ചപ്പോള്‍ അരണ്യവാസം സ്വീകരിക്കുകയും താഴ്‌ന്ന ലോകത്തുനിന്നും താല്കാലികമായി ഒറ്റപ്പെട്ടുനില്‍ക്കുകയും ചെയ്യുക എന്നത് കൂടുതല്‍ എളുപ്പമായി അനുഭവപ്പെട്ടു. അങ്ങനെ കാടുകളിലും വനങ്ങളിലും മനുഷ്യന്‍ ധ്യാനിക്കുവാന്‍ തുടങ്ങി.
4.എങ്ങനെ മസ്തിഷ്കത്തെ മാറ്റണമെന്നും അതിനെ എങ്ങനെ സംസ്കരിക്കണമെന്നും അതിനെ എങ്ങെനെ മെച്ചപ്പെടുത്തണമെന്നും ഉന്നതബോധപ്രകാശനത്തിന് എങ്ങനെ അതിന്റെ പരസ്പര കണ്ണികളെ രൂപപ്പെടുത്തണമെന്നും..........

വാല്‍ക്കഷണം:

ശരിയായ നിദ്രനല്‍കിയും ശരിയായ വ്യായാമംകൊണ്ടും ശരിയായ ഭക്ഷണം കൊണ്ടും ആവശ്യങ്ങള്‍ നിറവേറ്റിയും ശരീരത്തെ നല്ല ആരോഗ്യത്തോടെ പരിപാലിക്കണം.; എന്നാല്‍ ശരീരം നിങ്ങളുടെ യജമാനനാവരുത് ; പകരം ബോധത്തിന്റെ അനുസരണയുള്ള സേവകനാവണം . ശരീരത്തെ ഭരിക്കാന്‍ അതിനെ നിലക്കു നിറുത്തുവാന്‍ നിങ്ങള്‍ പഠിക്കണം.
ശ്രീ കൃഷ്ണന്‍ പറയുന്നത് ശ്രദ്ധിക്കുക
“ഹേ , അര്‍ജ്ജുന ! ഈ യോഗം അധികം ഭക്ഷിക്കുന്നവനും തീരെ ഭക്ഷിക്കാത്തവനും അധികം ഉറങ്ങുന്നവനും തീരെ ഉറങ്ങാത്തവനും സിദ്ധിക്കുന്നില്ല

Saturday, October 23, 2010

284. സിനിമാ നടന്‍ മമ്മൂട്ടിക്കൊരു പ്രണയലേഖനം !

മാഷ് ആദ്യത്തെ പിരീഡ് കഴിഞ്ഞ് സ്റ്റാഫ് റൂമിലേക്ക് വരികയായിരുന്നു.
അപ്പോഴാണ് ,പ്യൂണ്‍ വന്നു പറഞ്ഞത് പ്രിന്‍സിപ്പാള്‍ വിളിക്കുന്ന കാര്യം
അതിനാല്‍ മാഷ് സ്റ്റാഫ് റൂമില്‍ പോകാതെ പ്രിന്‍സിപ്പാളിന്റെ മുറിയിലേക്കു നടന്നു.
മാഷ്  വിഷ്  ചെയ്തു നിന്നു,
പ്രിന്‍സിപ്പാളിന്റെ മുഖത്ത് ഗൌരവം
“ എന്നെ വിളിച്ചിരുന്നോ “ മാഷ് ചോദിച്ചു
പ്രിന്‍സിപ്പാള്‍ മറുപടിയൊന്നും പറയാതെ ഒരു ലെറ്റര്‍ എടുത്തുകൊടുത്തു.
“ ഇത് എനിക്കാണോ “
“ അല്ല മാഷിന്റെ ക്ലാസിലെ കുട്ടിക്കാ . കത്ത് തിരിച്ചുവന്നതാ ”
പ്രിന്‍സിപ്പാള്‍ ഗൌരവത്തില്‍ പറഞ്ഞു.
മാഷ് അഡ്രസ്സ് നോക്കി
മാഷ് ഒന്നു ഞെട്ടി!!.
സിനിമാ നടന്‍ മമ്മൂട്ടി , മദ്രാസ് , ഇന്ത്യ എന്നാണ് ടു അഡ്രസ്സ്
ഫ്രം അഡ്രസ്സ് മാഷ് നോക്കി
അതെ അവള്‍ തന്നെ
മാഷുടെ ക്ലാസിലെ കുട്ടി.
അഡ്രസ്സ് ശരിയാവാഞ്ഞതിനാല്‍ അയച്ച ആളിനു തന്നെ തിരിച്ചുവന്നിരിക്കുന്നു.
മാഷ് പുഞ്ചിരിക്കാന്‍ തുടങ്ങിയതായിരുന്നു
പക്ഷെ , പ്രിന്‍സിപ്പാളിന്റെ മുഖത്തെ ഗൌരവം കണ്ടപ്പോള്‍ സീരിയസ്സായി തന്നെ മുഖഭാവം പിടിച്ചു.
ഇനി എന്തുവേണം എന്ന മട്ടില്‍ മാഷ് മുഖമുയര്‍ത്തി നോക്കി.
“ കവര്‍ തുറന്നു വായിക്ക് മാഷെ “ പ്രിന്‍സിപ്പാള്‍ ഓര്‍ഡറിട്ടു.
മാഷ് കവര്‍ തുറന്നു.
വായനതുടങ്ങി .
അതൊരു പ്രേമലേഖനമായിരുന്നു.
മാഷിന്റെ ക്ലാസിലെ കുട്ടി സിനിമാ നടന്‍ മമ്മൂട്ടിക്കെഴുതിയ പ്രേമലേഖനം!!
കൂടെ അവളുടെ ഫോട്ടോയും ഉണ്ട്.
ഇഷ്ടമാണെങ്കില്‍ തിരിച്ചെഴുതാനായി അവളുടെ അഡ്രസ്സും ഉണ്ട്.
ഇനി ഇപ്പോ ഞാനെന്താ വേണ്ടെ എന്ന മട്ടില്‍ മാഷ് നിന്നു.
ആ നിസ്സംഗതാവസ്ഥ കണ്ടിട്ടാവാം പ്രിന്‍സിപ്പാള്‍ പറഞ്ഞു.
“ മാഷ് കുട്ടികളുടെ കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ പുലര്‍ത്തുന്നില്ല; അല്ലെങ്കില്‍ ഇങ്ങനെയൊന്നും ഉണ്ടാവില്ല”
മാഷ് ഒന്നും മിണ്ടിയില്ല.
അതുകൊണ്ടാവാം പ്രിന്‍സിപ്പാള്‍ തുടര്‍ന്നു.
“ മാഷ് ഇത് നയത്തില്‍ കൈകാര്യം ചെയ്യ് . വീട്ടുകാരറിഞ്ഞാല്‍ എന്താ ഉണ്ടാവാ എന്നറിയില്ല. കുട്ടിക്കും വിഷമമാവരുത്. ഒളിച്ചോട്ടോ , ആത്മഹത്യയോ മറ്റോ ഉണ്ടായാ പുലിവാല് പിടിക്കും”
മാഷ് പ്രിന്‍സിപ്പാളിന്റെ ക്യാബിനില്‍ നിന്ന് പുറത്തുകടന്നു.
ഓഫിസിലെ ജോലിക്കാര്‍ മാഷെ നോക്കി ചിരിക്കുന്നു.
“ മാഷിന് സിനിമാ നടന്മാരൊക്കെയായി ബന്ധം വരാന്‍ പോകുന്നെന്നുകേള്‍ക്കുന്നല്ലോ “ അവിടെ ഒരു കമന്റ് മുഴങ്ങി.
ബാക്ക് ഗ്രൌണ്ടായി പൊട്ടിച്ചിരിയും .
മമ്മൂട്ടിക്ക് മാഷിന്റെ ക്ലാസിലെ കൊച്ച് എഴുതിയ പ്രണയലേഖനവാര്‍ത്ത അവിടെ പാട്ടായിക്കഴിഞ്ഞു എന്ന് മാഷിന്  മനസ്സിലായി.
മാഷ് ഒരു ചിരിയില്‍ പ്രതികരണമൊതുക്കി സൂത്രത്തില്‍ ഓഫീസില്‍ നിന്ന് പുറത്തുകടന്നു.
മാഷ് സ്റ്റാഫ് റൂമിലെത്തി.
കുട്ടിയെ വിളിക്കാന്‍ ലീഡറെ വിട്ടു.
അവള്‍ വന്നു.
മാഷ് എങ്ങനെ തുടങ്ങും എന്നറിയാതെയുള്ള നില്പാണ്.
ഈ ചോദ്യംചെയ്യലിന്റെ പേരില്‍ എന്തെങ്കിലും കുരുത്തക്കേട് കുട്ടി കാണിച്ചാല്‍ ...
ആത്മഹത്യ ചെയ്താല്‍ ............
ഒളിച്ചോടിയാല്‍ ...............
പ്രിന്‍സിപ്പാള്‍ മുന്നറിയിപ്പ് തന്നിട്ടുള്ളതാണ്
അങ്ങനെയൊന്നു ഇല്ലാതെ നോക്കണമെന്ന്.
മാഷ് കുട്ടിയുടെ മുഖത്ത് നോക്കി .
അവള്‍ക്ക് ഒരു ഭാവവ്യത്യാസവുമില്ല.
ഇനി എന്തുചെയ്യും
മാഷ് നേരിട്ട് വിഷയത്തിലേക്ക് കടക്കാമെന്നു വിചാരിച്ചു.
മാഷ് കത്തെടുത്തു കാണിച്ചു.
സംഗതി അവള്‍ക്ക് പിടികിട്ടി എന്ന് മനസ്സിലായി .
“ നിയെന്താ ഇങ്ങനെയൊക്കെ ചെയ്തെ?“
അവള്‍ നിശ്ശബ്ദയായി
“ഫാ..........” എന്നൊരു ആട്ടാണ് ഉച്ചത്തില്‍ അവിടെ മുഴങ്ങിക്കേട്ടത്.
നോക്കിയപ്പോഴുണ്ട് വാതിക്കല്‍ ‘പാറുവമ്മായി’ നില്‍ക്കുന്നു.
( പാറുവമ്മായിയെക്കുറിച്ച് രണ്ട് വാക്ക് : സ്കൂളില്‍ ചായ കൊണ്ടുവരുന്ന സ്ത്രീയാണ് പാറുവമ്മായി. പത്തമ്പതുവര്‍ഷമായിപാറുവമ്മായി ഈ ജോലി ചെയ്യുന്നു. അവിവാഹിതയാണ് .എന്നാല്‍ ചായകൊണ്ടുവരുന്ന ആളുടെ പവറല്ല അവര്‍ക്ക് .ടീച്ചേഴ്‌സിനും പ്രിന്‍സിപ്പാളിനും അവരെ ഭയമാണ്. സ്കൂളില്‍ അതുമിതുമൊക്ക നടന്നാല്‍ അവര്‍ ശക്തിയായിപ്രതിഷേധിക്കും. നല്ലൊരു ഫെമിനിസ്റ്റാണ് എന്നുവേണമെങ്കില്‍ അവരെ പറയാം . രാഷ്ട്രീയം പാറുവമ്മായിയോട് പറഞ്ഞു ജയിക്കാന്‍ ആര്‍ക്കും സാധിക്കില്ല. സ്ത്രീ സംവരണത്തില്‍ അവര്‍ സന്തോഷവതിയാണ്. എന്നാല്‍ അമ്പത്തഞ്ചുകഴിഞ്ഞ
അവിവാഹിതയായ സ്ത്രീകള്‍ക്ക് തിരഞ്ഞെടുപ്പില്‍ സംവരണം വേണമെന്ന ഒരു അപേക്ഷ അവര്‍ ഈയിടെ ഇന്ത്യന്‍പ്രധാനമന്ത്രിക്ക് അയച്ചിരുന്നു. സ്റ്റാഫ് റൂമില്‍ ചായകൊണ്ടുവന്നാല്‍ അന്നത്തെ പത്രത്തിലെ തലവാചകത്തെക്കുറിച്ച് രണ്ട് വാക്ക് പറയാതെ അവര്‍ അവിടെ നിന്നു പോകാറില്ല.)

അങ്ങനെയുള്ള പാറുവമ്മായിയാണ് ഒരു രാക്ഷസിയെപ്പോലെ നില്‍ക്കുന്നത് .

ആ ഭദ്രകാളിഭാവം കണ്ടപ്പോള്‍ മാഷിന് ഒരു കാര്യം പിടികിട്ടി.
‘പ്രണയലേഖന’ വാര്‍ത്ത പാറുവമ്മായിയും അറിഞ്ഞിരിക്കുന്നു.
“ ഇതിനൊക്കെ അടുപ്പില്‍ ഇരുമ്പുപഴുപ്പിച്ച് തുടയില്‍ വെക്ക്യാ വേണ്ടെ.നിനക്കൊക്കെ മമ്മൂട്ടിയല്ലാണ്ട് വേറെ ആളെകിട്ടീല്ലേ പ്രേമിക്കാന്‍ . . ഇങ്ങനത്തൊറ്റങ്ങളെയാ സീരിയലിലും സിനിമേലും അഭിനയിക്കാമെന്നു പറഞ്ഞ് പെഴ്പ്പിക്കിണത് ”

“ പാറുവമ്മായി നിറൂത്തൂന്നേ “ മാഷ് അകെ പുലിവാലിലായി.
ഇനി ഇപ്പോ പ്രശ്നം ഈ കേസില്‍ പാറുവമ്മായി ഇടപെട്ടതിനെക്കുറിച്ചാവും ?
ഇത് പി.ടി.എ അറിഞ്ഞാല്‍ ........
മാഷിനെ സൂചിയില്‍ കയറ്റുമെന്നു തീര്‍ച്ച
മാഷ് വിയര്‍ത്തു.
മാഷ് കുട്ടിയെ നോക്കി .
അവള്‍ക്ക് ഭാവവ്യത്യാസമൊന്നുമില്ല.
മാ‍ഷിന്റെ അസ്വസ്ഥതയുടെ കാരണം പാറുവമ്മായിക്ക് മനസ്സിലായെന്നു തോന്നുന്നു.
പാറുവമ്മായി പറഞ്ഞു.
“ ഞാന്‍ ഇവളെ വഴക്കു പറഞ്ഞൂന്ന് വെച്ച് ആരും മാഷോട് ഒന്നും ചോദിക്കാന്‍ വരില്ല. ഞങ്ങള് സ്വന്തക്കാരാ . അതല്ലെ എനിക്ക് ദണ്ണം. അല്ലേങ്കി ഞാന്‍ ഇതില് എടപെടുന്ന് തോന്നുണുണ്ടോ . ഇനി ഇതിന്റെ പേരില് ഏത് പി.ടി.എ യാ ചോദിക്കാന്‍ വരുനൂന്നെച്ചാ അവര്‍ക്കും എന്റെ വക കിട്ടും ”
പാറുവമ്മായി കലിതുള്ളി നില്‍ക്കുകയാണ്.
അതും മാഷിന് അറിയാം .
പി,ടി.എ പ്രസിഡണ്ടിനും പാറുവമ്മായിയെ പേടിയാണെന്ന കാര്യം.
മാഷ് പാറുവമ്മായിയെ ഒരു വിധത്തില്‍ ഒഴിവാക്കി.
പാറുവമ്മായി സ്ഥലം വിട്ടപ്പോള്‍ മാഷ് കുട്ടിയെനോക്കി.
അവളുടെ മുഖത്തിന് പ്രത്യേകിച്ച് ഒരു ഭാവവ്യത്യാസവുമില്ല.
“ പാറുവമ്മാ‍യി പറഞ്ഞത് കാ‍ര്യാക്കണ്ട , വയസ്സായോരല്ലേ “ മാഷ് കുട്ടിയെ പാറുവമ്മായിയുടെ ശകാരത്തില്‍ നിന്ന് തണുപ്പിക്കാന്‍ നോക്കി.
അവള്‍ പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു.
“ അതിന്റെ സ്വഭാവം അങ്ങനെത്തന്ന്യാ . അതോണ്ടാ അതിനെ ആരും കല്യാണം കഴിക്കാത്തെ “
ഇപ്പോ മാഷ് ആകെ തൊന്തരവിലായി.
ഇനി എന്തുചെയ്യും .
ഇങ്ങനെയുള്ള എഴുത്തുകള്‍ എഴുതുന്നത് തെറ്റാണെന്ന് കുട്ടിയെ ബോധ്യപ്പെടുത്തേണ്ട ചുമതല മാഷിനുണ്ട്.
അങ്ങനെ കുട്ടിക്ക് തെറ്റുമനസ്സിലാക്കിക്കൊടുത്ത് പാശ്ചാത്തപിപ്പിക്കുകയും വേണം.
അതിന് സാധിക്കുന്നില്ലല്ലോ ?
“ഇത് നീ എഴുതിയതാണൊ “ മാഷ് കുട്ടിയോട് ചോദിച്ചു.
“അതെ”
“ഇങ്ങനെയൊക്കെ എഴുതുന്നത് ശരിയാണെന്നുതോന്നുന്നുണ്ടോ ?”
മാഷ് പിടിവള്ളി കിട്ടിയമട്ടില്‍ വീണ്ടും ചോദിച്ചു.
അവള്‍ നിശ്ശബ്ദയായി.
“ മമ്മൂട്ടിക്ക് എത്രവയസ്സായിന്ന് അറിയോ ?”
അവളുടെ മുഖം കുനിഞ്ഞു.
“മമ്മൂട്ടി വിവാഹിതനാണെന്നറിയാമ്മോ”
അവള്‍ ഉത്തരം പറയാതെ നിന്നു.
മാഷിന് ആശ്വാസം തോന്നി.
തനിക്ക് കുട്ടിയെക്കൊണ്ട് തെറ്റ് അംഗീകരിപ്പിക്കാന്‍ കഴിഞ്ഞിരിക്കുന്നു.
“അതിനാല്‍ ഇനി മേലില്‍ ഇത്തരം പ്രവൃത്തികളൊന്നും ചെയ്യരുത് ” മാഷ് ആശ്വാസ സൂചകമായി പറഞ്ഞൊപ്പിച്ചു.
അപ്പോള്‍ .........
ഇത്രവേഗം വിചാരണ കഴിഞ്ഞോ എന്ന മട്ടില്‍ അവള്‍ തലയുയര്‍ത്തി.
മാഷ് അവള്‍ക്ക് പോകുവാന്‍ അനുമതികൊടുത്തു.
അപ്പോള്‍ അവള്‍ പറഞ്ഞു.
“മാഷ് പറഞ്ഞ്തൊക്കെ എനിക്ക് അറിയണത് തന്ന്യാ . മമ്മുട്ടിക്ക് വയസ്സായീന്നും കല്യാണം കഴിച്ചിട്ടുണ്ടെന്നും ഒക്കെ.എന്നാലും ഞാന്‍ ഒന്നു ട്രൈ ചെയ്ത് നോക്കീതാ .ഇങ്ങനെയൊക്കെ വലിയ അളോളെ പരിചയപ്പെടാന്‍ എളുപ്പമാ .അങ്ങനെ പരിചയായി പരിചയായി ഒരു ചാന്‍സ് സിനിമേല് അഭിനയിക്ക്യാന്‍ കിട്ട്യാ ; ആര്‍ക്കാ പുളിക്ക്യാ മാഷേ .”
മാഷിന് അതിന് മറുപടി പറയാന്‍ ഒന്നും തന്നെ കിട്ടിയില്ല.
സംഗതി ഏറ്റു എന്ന് ബോദ്ധ്യമായതിനാലാവാം അവള്‍ വീണ്ടും തുടര്‍ന്നു.
“ മാഷ് തന്നെയല്ലേ പറഞ്ഞിട്ടുള്ളത് ഏത് വലിയ മഹാന്മാരുടേയും തുടക്കത്തില്‍ എതിര്‍പ്പ് നേരിടുമെന്ന് . കയ്പേറിയ അനുഭവങ്ങള്‍ ഉണ്ടാകുമെന്നൊന്നെ . അത്തരത്തില്‍ എനിക്കും ഉണ്ടായി എന്നേ ഞാന്‍ വിചാരിക്കുന്നുള്ളൂ ”.
മാഷ് എന്തോ മറുപടി പറയാന്‍ തുടങ്ങും മുന്‍പേ ഇന്റര്‍വെല്‍ സൂചിപ്പിക്കുന്ന മണിനാദം ഉയര്‍ന്നു.

Friday, October 22, 2010

283. കാഴ്ചപ്പാട് ( സിനിമാ നടന്‍ ശ്രീ മമ്മൂട്ടിയുടെ ഓര്‍മ്മകളിലൂടെ സഞ്ചരിക്കുന്ന പുസ്തകം )


ഈ ചെറിയ പുസ്തകത്തില്‍ ഇരുപത്തിമൂന്ന് അദ്ധ്യായങ്ങളുണ്ട്.
ഓരോ അധ്യായവും ഒരു പ്രത്യേക  വൈകാരികത  നമ്മില്‍ നിറക്കുന്നു.
പ്രസ്തുത വൈകാരികത ഒരു സവിശേഷ ഗുണപാഠം നമുക്ക് നല്‍കുന്നു.
ഒരു പേരിലെന്തിരിക്കുന്നു എന്ന് നമുക്ക് തോന്നാം . പക്ഷെ , മുഹമ്മദുകുട്ടി എന്ന വ്യക്തിക്ക് മമ്മൂട്ടി എന്ന പേരിനോട് എങ്ങനെയായിരിക്കാം പ്രതികരണം ; അതും മുഹമ്മദുകുട്ടി എന്ന സ്വന്തം പേരുപോലും ഇഷ്ടപ്പെടാത്ത വ്യക്തിയാണെങ്കിലോ ?
പലപ്പോഴും പലര്‍ക്കും സ്വന്തം പേരിനോട് താല്പര്യക്കുറവുതോന്നം; അതുകൊണ്ടുതന്നെ മുഹമ്മദുകുട്ടിയെ കുറ്റം പറഞ്ഞീട്ടുകാര്യമില്ല. സ്വന്തം പേരിടുന്നത് നമ്മോട് ചോദിച്ചല്ലല്ലോ ?
എങ്കിലും അവസാനം മമ്മൂട്ടിയെന്ന പേര്‍ സ്വയം ഇഷ്ടപ്പെട്ടുപോകുന്ന അവസ്ഥയെത്തുന്നു.
എന്നാണ് അത് ഇഷ്ടമായതെന്നെന്നും ശ്രീ മമ്മുട്ടി ഓര്‍ക്കുന്നില്ല.
ഒന്നാമത്തെ അദ്ധ്യായം ഇത്തരം അസ്ഥിത്വവിശകലനത്തിലൂടെ മുന്നേറുന്നു.
തുറന്നു വരുന്ന അദ്ധ്യായങ്ങള്‍ .........
ഒരു പ്രണയത്തെക്കുറിച്ച് ....
ഒരു ഡൈവോഴ്സിനെക്കുറീച്ച് ...........
യഥാര്‍ത്ഥ ജീവിതത്തിലെ വില്ലനെക്കുറിച്ച് ...
മാതൃസ്നേഹത്തെക്കുറിച്ച് ...
എന്നിങ്ങനെ പോകുന്നു.


വാല്‍ക്കഷണം: ചില മമ്മൂട്ടി വാക്യങ്ങള്‍
1.“ പലരും ചെയ്യുന്ന ഉപകാരങ്ങളുടെ വലുപ്പം അവര്‍ അറിയുന്നില്ല. നമ്മുടെയെല്ലാം വിജയത്തിന്റെ ചവിട്ടുപടികള്‍ ഒരുക്കിത്തരുന്നത് പലപ്പോഴും ഒരിക്കലും പ്രതീക്ഷിക്കാത്തവരാണ് . പിന്നീടവര്‍ ശത്രുക്കളെപ്പോലെ പെരുമാറിയാല്‍പ്പോലും ആ പടവുകള്‍ മറക്കരുതെന്ന് ഞാന്‍ കരുതുന്നു.അത്തരം പടവുകളെക്കുറിച്ചുള്ള ഓര്‍മ്മയാണ് പലരേയും സഹായിക്കുവാന്‍ നമ്മെ പ്രേരിപ്പിക്കുന്നത് .എന്നെക്കൊണ്ട് കഴിയുന്നതുപോലെ ആര്‍ക്കെല്ലാമോവേണ്ടി പടവുകള്‍
പണിയാനാകണേ എന്നു ഞാന്‍ ആഗ്രഹിക്കുന്നു ;പ്രാര്‍ത്ഥിക്കുന്നു.
2. “അച്ഛനെയോ അമ്മയെയോ മക്കളെയോ വാ‍ക്കുകൊണ്ടു തള്ളിപ്പറഞ്ഞാലും നിയമം കൊണ്ടു ബന്ധം
വേര്‍പെടുത്താനാകില്ല. പക്ഷെ , ഭാര്യയേയും ഭര്‍ത്താവിനേയും നിയമംകൊണ്ടുവേര്‍പെടുത്താം.അച്ഛനും അമ്മയും മക്കളും എല്ലാം ഉണ്ടാകുന്നതും എല്ലാ ബന്ധങ്ങളുടെ അടിത്തറയും ഇതാണുതാനും. സ്നേഹം കൊണ്ടുമാത്രം ചേര്‍ക്കപ്പെട്ട ഈ ബന്ധം നിയമംകൊണ്ട് വേര്‍പെടുത്താനാകില്ലെന്ന് അന്ന് എനിക്ക് ബോധ്യമായി.
3.“വലിയൊരു സ്വര്‍ണ്ണ ഖനിയില്‍ നിന്ന് ആവശ്യത്തിനുമാത്രം എടുക്കാനുള്ള മനസ്സിനു സ്വര്‍ണ്ണത്തേക്കാള്‍ തിളക്കമുണ്ട്
4.“വീട്ടുകാരനു മധുരസ്മരണയാക്കി മാറാന്‍ ഓരോ അതിഥിക്കും കഴിയണം. ഒരു കിലോ
ലഡുകൊണ്ടുപോയതുകൊണ്ടുമാത്രം മധുരസ്മരണയുണ്ടാകില്ലല്ലോ .പറയാതെ പൊട്ടിവീഴുമ്പോഴും ചെന്നവീട് തലകീഴ് മറിക്കുമ്പോഴും നഷ്ടപ്പെടുന്നത് നല്ലൊരു ആതിഥേയനെയാണ് . നല്ല ഒരു അതിഥിക്കേ നല്ല ഒരു ആതിഥേയനാകാ‍ന്‍  കഴുയൂ. എത്ര അടുപ്പമുണ്ടായാല്‍പ്പോലും അന്തരീക്ഷമറിയാതെ ചെല്ലുന്നതു ചിലപ്പോഴൊക്കെ പ്രയാസങ്ങളുണ്ടാക്കും.”
പ്രസാധകര്‍ : കറന്റ് ബുക്സ് , വില : 45 രൂപ

Tuesday, October 19, 2010

282. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവര്‍ക്ക് ഒരു മാര്‍ഗ്ഗരേഖ.

.ഇത് പ്രിന്റ് ചെയ്യുതിനുള്ള പി.ഡി.എഫ് ഫയല്‍<a

ഇവിടെ ക്ലിക്ക് ചെയ്താല്‍ ലഭിക്കും
കളക്ഷന്‍ സെന്ററില്‍ ചെന്നതിനുശേഷം 

പ്രിസൈഡിംഗ് ഓഫീസറുടെ നേതൃത്വത്തുലുള്ള സംഘത്തിന് അടുത്ത ദിവസത്തെ  പോളിംഗിന് ആവശ്യമായ വസ്തുക്കള്‍ ലഭിച്ചില്ലേ , ലഭിച്ച വസ്തുക്കള്‍ ഉപയോഗിക്കുവാന്‍ പറ്റുന്ന തരത്തിലുള്ളവയാണോ രേഖകള്‍ ശരിയാണൊ എന്നൊക്കെ
പരിശോധിക്കലാണ് ആദ്യം ചെയ്യേണ്ടത്
അതിനായി താഴെ പറയുന്ന കാര്യങ്ങള്‍ ചെയ്യുക
1. ബാലറ്റുപെട്ടികള്‍ പ്രവര്‍ത്തനക്ഷമമാണോ ?
2.മായ്ക്കാനാവാത്ത മഷി വേണ്ടത്ര അളവില്‍ ഉണ്ടോ ?
3. സ്റ്റാമ്പ് പാഡുകള്‍ ഉണങ്ങിയവയാണോ ?
4. വോട്ടര്‍ പട്ടികയിലെ പകര്‍പ്പുകള്‍ എല്ലാവിധത്തിലും ഒരേപോലെയാണോ ?
5. ഓരോ കോപ്പിയിലും സപ്ലിമെന്റുകള്‍ സഹിതമാണോ തന്നിരിക്കുന്നത് ?
6. തന്നിരിക്കുന്ന വോട്ടര്‍ പട്ടിക നിങ്ങളെ ഡ്യൂട്ടിക്ക് നിയോഗിച്ച പോളിംഗ് സ്റ്റേഷനിലേതുതന്നെയാണോ ?
7. നീക്കം ചെയ്ത പേരുകള്‍ , തെറ്റുകള്‍ തിരുത്തിയത്  ... എന്നിവ എല്ലാ വോട്ടര്‍ പട്ടികയിലെ കോപ്പിയിലും ഒരുപോലെയാണോ ?
8. വോട്ടര്‍ പട്ടികയില്‍ , വോട്ടറുടെ അച്ചടിച്ച  ക്രമനമ്പര്‍ തിരുത്തിയിട്ടുണ്ടോ ?
9. പുതിക ക്രമനമ്പര്‍ വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തിട്ടുണ്ടോ ?
10. നിങ്ങള്‍ക്കു ലഭിച്ച ബാലറ്റുപേപ്പര്‍ നിങ്ങളുടെ വാര്‍ഡിന്റെ തന്നെയാണോ ?
11. ബാലറ്റുപേപ്പറുകള്‍ക്ക് കേടുപാടുകള്‍ പറ്റിയിട്ടുണ്ടോ ?
12. ബാലറ്റുപേപ്പര്‍ ക്രമനമ്പര്‍ ശരിയായ വിധത്തിലാണോ ?
13. ബാലറ്റുപേപ്പറിലേയും കൌണ്ടര്‍ ഫോയിലിലേയും ക്രമനമ്പര്‍ ഒരേ വിധത്തിലുള്ളവയാണോ ?
14. ഡിസ്റ്റിംഗ്വിഷ് മാര്‍ക്ക്  നിങ്ങളുടെ പോളിംഗ് സ്റ്റേഷനിലേക്കുള്ളതുതന്നെയാണോ ?
15. പേപ്പര്‍ സീല്‍ എത്ര എണ്ണമുണ്ട് ? അവ കേടുപാടുകള്‍ പറ്റിയതാണോ ? അവയുടെ ക്രമനമ്പര്‍ ഏതാണ് ?
16. ബാലറ്റുപേപ്പര്‍ അക്കൌണ്ടിന്റെ കോപ്പികള്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ എണ്ണത്തിനേക്കാള്‍ ഒന്നോ രണ്ടോ കൂടുതലാണോ?
17. പകര്‍പ്പ് എടുക്കൂന്നതിന് ആവശ്യമായ കാര്‍ബണ്‍ പേപ്പര്‍ ഉണ്ടോ ?
18. സീല്‍ ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഉണ്ടോ ?

പോളിംഗ് സ്റ്റേഷനില്‍ ചെന്നതിനുശേഷം 

1. പോളിംഗ് സ്റ്റേഷനുവെളിയില്‍ വോട്ടര്‍മാര്‍ക്ക് നില്‍ക്കുന്നതിന്  വേണ്ടത്ര സ്ഥലം ഉണ്ടോ ?
2. വോട്ടര്‍ക്ക് പ്രവേശിക്കാനും  പുറത്തുപോകാനും  വേണ്ടത്ര മാര്‍ഗ്ഗങ്ങള്‍ ഉണ്ടോ ?
3. ഇല്ലെങ്കില്‍ കയര്‍ കെട്ടി മാര്‍ഗ്ഗങ്ങള്‍ ഉണ്ടാക്കുക
4.വോട്ടര്‍ക്ക് വോട്ടിംഗ് സംബന്ധമായ കാര്യങ്ങള്‍ സുഗമമായി  നിര്‍വ്വഹിക്കുവാന്‍ തക്കവിധത്തിലുള്ള
ക്രമീകരണമുണ്ടാക്കുക.
5. പോളിംഗ് ഏജന്റുമാരുടെ സ്ഥാനം പോളിംഗ് ഓഫീസര്‍മാര്‍ക്കു പിറകിലായി  വോട്ടറുടെ മുഖം കാണത്തക്കവിധത്തില്‍ അറേഞ്ച് ചെയ്യുക.
6.വോട്ടര്‍ക്ക് മറ്റാരും കാണാത്ത വിധത്തില്‍ വോട്ട്  ചെയ്യുവാന്‍ സാധിക്കുന്ന തരത്തില്‍ വോട്ടിംഗ് കമ്പാര്‍ട്ടുമെന്റിന്റെ ക്രമീകരണം തയ്യാറാക്കുക.
7. പോളിംഗ് സ്റ്റേഷന്റെ 200 മീറ്റര്‍ പരിധിയില്‍ തിരഞ്ഞെടുപ്പിനെ സ്വാധിനിക്കുന്ന പോസ്റ്റര്‍,  മുദ്രാവാക്യങ്ങള്‍ ഉണ്ടോ എന്ന് പരിശോധിക്കുക. ഉണ്ടെങ്കില്‍ നീക്കം ചെയ്യുവാനുള്ള നടപടികള്‍ ആരംഭിക്കുക
8.പോളിംഗ് സ്റ്റേഷന്‍ ഏതൊക്കെ വോട്ടര്‍മാര്‍ക്ക് വേണ്ടിയാണെന്ന് വ്യക്തമാക്കുന്ന നോട്ടീസ് പോളിംഗ് സ്റ്റേഷനു പുറത്ത്  പ്രദര്‍ശിപ്പിക്കുക. അത് എഴുതുവാ‍നായി നല്ല കയ്യക്ഷരമുള്ള ഒരു പോളിംഗ് ഓഫീസറെ ഏല്പിക്കുക
9. മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിയുടെ പേരുവിവരം ( ആറാം നമ്പര്‍ ഫോറത്തില്‍ തയ്യാറാക്കിയ പകര്‍പ്പ് )പോളിംഗ് സ്റ്റേഷനു പുറത്ത്  പ്രദര്‍ശിപ്പിക്കുക
10. പോളിംഗ് ഏജന്റ് കൊണ്ടുവരുന്ന പത്താം നമ്പര്‍ ഫോറത്തിലുള്ള  നിയമനക്കത്ത് ( സ്ഥാനാര്‍ഥിയുടെ )  പ്രസ്തുതപോളിംഗ് സ്റ്റേഷനിലേക്കുള്ളതാണെന്ന് പരിശോധിച്ച് ഉറപ്പുവരുത്തുക.
12. പോളിംഗ് ഏജന്റുമാര്‍ക്കുള്ള പാസ് നല്‍കുക.
13. ഒരു സ്ഥാ‍നാര്‍ഥിയുടെ ഒരു   ഒരു പോളിംഗ് ഏജന്റിനെ മാത്രമേ ഒരേ സമയം പോളിംഗ് സ്റ്റേഷനിലേക്ക് പ്രവേശിപ്പിക്കുകയുള്ളൂ എന്ന കാര്യം പറയുക ; എന്നിരുന്നാലും പകരക്കാരായി രണ്ടുപേരെയും നിയമിക്കാമെന്നു പറയുക.
14.  ബാലറ്റുപേപ്പറിന്റെയും കൌണ്ടര്‍ഫോയിലിന്റെയും പുറത്ത്  വലതുഭാഗത്ത് മുകളിലായി ഡിസ്റ്റിംഗ്വിഷ് മാര്‍ക്ക്  പതിക്കുക
15. ബാലറ്റുപേപ്പറിനു പുറത്ത് പ്രിസൈഡീംഗ് ഓഫീസര്‍ പൂര്‍ണ്ണമായ ഒപ്പിടുക ; എല്ലാ ബാലറ്റുപേപ്പറിലും ഒപ്പിടാതെ ഏകദേശം ആവശ്യംവരാവുന്ന ബാലറ്റുപേപ്പറുകളുടെ എണ്ണം കണക്കാക്കി ഒപ്പിടുന്നതാണ് ഉചിതം .
16.പേപ്പര്‍ സീലിന്റെ സീരിയല്‍ നമ്പര്‍ കുറിച്ചെടുക്കുക.
17. വോട്ടിംഗിന്റെ അന്ന് ബാലറ്റുബോക്സ് തയ്യാറാക്കുന്ന പോളിംഗ് ഉദ്യാഗസ്ഥനെ അതിന് പരിശീലനം നല്‍കി സജ്ജമാക്കുക.
18.മഷി വെക്കാനുള്ള പാത്രവും മണലും സജ്ജമാക്കുക.
19.പോസ്റ്റല്‍ ബാലറ്റുവോട്ടറുടെ നേരെ പി ബി ഒഴിച്ച്  മറ്റ് അടയാളങ്ങളില്ല എന്ന് ചെക്കുചെയ്യൂക . അത്  പോളിംഗ് ഏജന്റിനെ ബോദ്ധ്യപ്പെടുത്തുക
20. വോട്ടെടുപ്പ് അവസാനിക്കുന്ന സമയത്ത് ക്യൂ നില്‍ക്കുന്നവര്‍ക്കു വേണ്ടിയുള്ള സ്ലിപ് തയ്യാറാക്കുക.
21.ഫസ്റ്റ് പോളിംഗ് ഓഫീസര്‍ക്ക് സ്ത്രീ / പുരുഷ വോട്ടര്‍മാരുടെ കണക്ക് യഥാസമയം ലഭിക്കുന്നതിനുവേണ്ട പേജ് എഴുതി തയ്യാറാക്കുക.
22. വിവിധ ഫോമുകള്‍ പരിചയപ്പെടുക. അതിലേക്കാവശ്യമായ ഡാറ്റ എവിടെനിന്നൊക്കെ കളക്ട് ചെയ്യാമെന്ന് മനസ്സിലാക്കുക.
23.സ്വീകരണകേന്ദ്രത്തിലേക്കുപോകുമ്പോള്‍  പ്രിസൈഡിംഗ് ഓഫീസറുടെ കയ്യില്‍ വെക്കേണ്ട പാക്കറ്റുകള്‍ ഏതെന്ന് മനസ്സിലാക്കി അവയുടെ പുറത്ത് ബൈ ഹാന്‍ഡ് എന്നോ മറ്റോ പെന്‍സില്‍ കൊണ്ടെഴുതി ഒരു വലിയ കവറിന്നുള്ളീലാക്കി വെക്കുക.
24.  ഒന്നാമത്തെ  സ്റ്റാറ്റ്യൂട്ടറി കവറില്‍ വെക്കേണ്ട ഏഴുകവറുകളുടെ പുറത്ത് 1/1 ,  2/1 , 3/1, 4/1, 5/1, 6/1 , 7/1  എന്നിങ്ങനെ എഴുതുക
25. രണ്ടാമത്തെ കവറായ സ്റ്റാറ്റ്യൂട്ടറി അല്ലാത്ത കവറില്‍ വെക്കേണ്ട ആറു കവറുകളുടെ പുറത്ത് 1/2 , 2/2,  3/2  ,4/2  ,5/2,  6/2 എന്നിങ്ങനെ എഴുതുക .
26. മൂന്നാമത്തെ കവറിലെ എട്ടുവസ്തുക്കളുടേയും  നാലാമത്തെയും കവറുകളില്‍ വെക്കേണ്ട സാധനങ്ങളുടെയും  ലിസ്റ്റ് എഴുതി  പ്രസ്തുത കവറുകളില്‍  വെക്കുക.
27. ഇത്തരത്തില്‍ മുന്‍‌കൂട്ടി ചെയ്യുന്നത് വോട്ടെടുപ്പിനു ശേഷം ചെയ്യേണ്ട കാര്യങ്ങള്‍ തെറ്റുപറ്റാതെയും വേഗത്തില്‍ ആകുന്നതിനും സഹായിക്കുന്നതാണ്.
28. ബാലറ്റു പേപ്പര്‍ അക്കൌണ്ട് തയ്യാറാക്കുന്നതിന് ഒരു പോളിംഗ് ഓഫീസറെ പരിശീലിപ്പിക്കുക
29. വോട്ടെടുപ്പുദിവസം എത്തേണ്ട സമയം  പോളിംഗ് ടീമിനെ അറിയിക്കുക.
30.സ്വീകരണകേന്ദ്രത്തിലേക്ക് കൊണ്ടു പോകുന്ന പോളിംഗ് ഓഫീസര്‍മാരെ അക്കാര്യം മുന്‍‌കൂട്ടി അറിയിക്കുക.
31.വോട്ടെടുപ്പു ദിവസം  ഓരോ പോളിംഗ് ഓഫീസറുടേയും ജോലി പറഞ്ഞു മനസ്സിലാക്കുക.
32. ഫസ്റ്റ് പോളിംഗ് ഓഫീസര്‍ക്ക് വോട്ടിംഗിന്റെ വേഗത ക്രമീകരിക്കാനാവുമെന്ന കാര്യം വ്യക്തമാക്കുക.
33. വോട്ടിംഗ് നടക്കുന്ന മുറി സജ്ജികരിക്കുക.

ബാലറ്റുപെട്ടി ഒരുക്കുമ്പോള്‍ 

1. വോട്ടെടുപ്പിനു 15 മിനിട്ടുമുന്‍പായി ബാലറ്റുപെട്ടി തയ്യാറാക്കുവാന്‍ തുടങ്ങുക.
2.ബാലറ്റുപെട്ടിയില്‍ വിശദവിവരങ്ങള്‍ രേഖപ്പെടുത്തിയ ടാഗ് ഇടുക.
3.ബാലറ്റുപെട്ടിയില്‍ ഇടുന്ന ടാഗില്‍ വാര്‍ഡിന്റേയും പോളിംഗ് സ്റ്റേഷന്റെയും പേരും ക്രമനമ്പറും വോട്ടെടുപ്പുതിയ്യതിയും എഴുതണം.
4.എന്നാല്‍ ബാലറ്റുപെട്ടിയുടെ ക്രമനമ്പര്‍ എഴുതേണ്ട.
5. പേപ്പര്‍ സീലിന്റെ വെളുത്ത ഭാഗത്ത് ഒരു അറ്റത്ത് അവിടെ സന്നിഹിതരായ പോളിംഗ് ഏജന്റിനെക്കൊണ്ട് ഒപ്പിടീക്കുക.
6.പേപ്പര്‍ സീലിന്റെ വെളുത്ത ഭാഗത്ത് ഒരു അറ്റത്ത് പ്രിസൈഡിംഗ് ഓഫീസര്‍ ഒപ്പിടുക
7.പേപ്പര്‍ സീലിന്റെ പച്ചനിറമുള്ള ഭാഗത്ത് മദ്ധ്യഭാഗത്തായി ഡിസ്റ്റിംഗ്വിഷ് മാര്‍ക്ക് ഉപയോഗിച്ച് സീല്‍ പതിപ്പിക്കുക. അതിനുശേഷം ഒരു ചെറിയ വരയിട്ട് പെട്ടിയുടെ ക്രമനമ്പര്‍ എഴുതുക.
8.പേപ്പര്‍ സീലിന്റെ രണ്ടറ്റവും മടക്കിവെക്കുക.
9.അതിനടിയില്‍ കാര്‍ഡ്ബോര്‍ഡ് കഷണം പശവെച്ച് മുകളിലെ രണ്ടുമൂലയില്‍ സീല്‍ ചെയ്യുക.
10. ബാലറ്റുപെട്ടിയുടെ മുകളറ്റം തിരിച്ച് കമ്പിയിട്ട് കെട്ടി കടലാസുവെച്ച് സീല്‍ ചെയ്ത് വോട്ടിംഗിനായി തയ്യാറാക്കുക

വോട്ടിംഗ് തുടങ്ങുന്നതിനു മുന്‍പ്

1. പ്രിസൈഡിംഗ് ഓഫീസര്‍ പ്രഖ്യാപനം ഉറക്കെ വായിക്കുക. ജില്ലാ/ ബ്ലോക്ക് ഗ്രാമപ്പഞ്ചായത്ത് എന്നിവടങ്ങളിലേക്ക് വ്യത്യസ്ത പ്രഖ്യാപനങ്ങള്‍ ചെയ്യുക.
2.പ്രഖ്യാപനത്തില്‍ പ്രിസൈഡീംഗ് ഓഫീസറും പോളിംഗ് ഏജന്‍സും ഒപ്പ് വെക്കുക
3.ബാലറ്റുപേപ്പറുകളുടെ ക്രമനമ്പറുകളില്‍ ആദ്യത്തേതും അവസാനത്തേതും കുറിച്ചെടുക്കുവാന്‍ പോളിംഗ് ഏജന്റുമാരെ അനുവദിക്കുക.


വോട്ടിംഗ് തുടങ്ങിയതിനുശേഷം 

1. തുടക്കത്തില്‍ ബാലറ്റുപേപ്പറുകള്‍ ക്രമം തെറ്റിച്ച് കൊടുക്കുക.
2.പോളിംഗ് ഓഫീസര്‍മാര്‍ കൃത്യതയോടെ ജോലി ചെയ്തുകൊണ്ടിരിക്കുക.

വോട്ടിംഗ് തുടര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ 

1. ആവശ്യപ്പെടുന്ന പക്ഷം തിരിച്ചറിയല്‍ രേഖ ഹാജരാക്കാം.
2. തര്‍ക്കം ഉന്നയിച്ചാല്‍ 10 രൂപ കെട്ടിവെച്ച ശേഷം അത് പരിഗണിച്ചാല്‍ മതി.
3.അവസാ‍ന പോളിംഗ് ഓഫീസര്‍ ബാലറ്റുപേപ്പറിന്റെ പുറത്ത് വലതുഭാഗത്തു മുകളിലെ മൂലക്കായി തിരിച്ചറിയല്‍ അടയാളം വ്യക്തമായി കാണത്തക്കവിധം ആദ്യം നെടുകെയും പിന്നെ രണ്ടുപ്രാവശ്യം കുറുകെയും മടക്കണം.
4.അന്ധന്മാര്‍ , അവശരായവര്‍ എന്നിവര്‍ വന്നാല്‍ 18 വയസ്സിനു മുകളില്‍ പ്രായമുള്ള ഒരു സഹായിയെ തന്നോടൊപ്പം വോട്ടുചെയ്യാന്‍ അനുവദിക്കാം.
5. മുകളില്‍ പറഞ്ഞ കേസുകളില്‍ ഒരു പ്രഖ്യാപനം അനുബന്ധം എട്ടിന്റെ മാതൃകയില്‍ വാങ്ങേണ്ടതാണ്.
6.വോട്ട് മുന്‍‌കൂട്ടി ചെയ്തുപോയ കേസുകളില്‍ (ടെന്‍‌ഡേര്‍ഡ് വോട്ട് ) ബാലറ്റുപേപ്പര്‍ കൊടുക്കേണ്ടത്
അവസാനത്തേതാണ്.അങ്ങനെയുള്ള ബാലറ്റ്‌പേപ്പറിന്റെയും കൌണ്ടര്‍ ഫോയിലിന്റേയും പുറത്ത് പ്രിസൈഡിംഗ് ഓഫീസര്‍ ടെന്‍‌ഡേര്‍ഡ് ബാലറ്റുപേപ്പര്‍ എന്നെഴുതി ഒപ്പ് വെക്കേണ്ടതാണ്. ഈ ബാലറ്റുപേപ്പര്‍ പെട്ടിയിലിടരുത് ഒരു കവറില്‍ സൂക്ഷിക്കുകയും ഫോം കീപ്പ് ചെയ്യുകയും ചെയ്യേണ്ടതാണ്.
7.കേടുവന്ന - റദ്ദാ‍ക്കുന്ന ബാലറ്റുപേപ്പറിന്റെ ക്രമനമ്പര്‍ കുറിച്ചെടുക്കുവാന്‍ പോളിംഗ് ഏജന്റിനെ അനുവദിക്കുക
8. പ്രിസൈഡിംഗ് ഓഫീസറുടെ ഡയറിലിലെ പതിനേഴാം ഇനം തയ്യാറാക്കുന്നതിനുവേണ്ട വിവരങ്ങള്‍ ശേഖരിക്കുക.
9. വോട്ടര്‍മാര്‍ ബാലറ്റുപെട്ടിയില്‍ വോട്ട് കൊണ്ടുവന്നിടുന്നില്ലേയെന്ന് ശ്രദ്ധിക്കുക.
10.ഇടക്കിടെ L  ആകൃതിയിലുള്ള ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് പേപ്പര്‍ സീലിനു കേടുപറ്റാതെ ബാലറ്റുപെട്ടിയിലെ ബാലറ്റുപേപ്പര്‍ ഒതുക്കുക.

വോട്ടിംഗ് അവസാനിപ്പിക്കുമ്പോള്‍ 

1.ക്യൂവില്‍ നില്‍ക്കുന്നവര്‍ക്ക് സ്ലിപ്പ് നല്‍കുക;അവസാനത്തെ ആള്‍ക്ക് ആദ്യത്തെ നമ്പര്‍ നല്‍കുക
2. വോട്ടെടുപ്പ് അവസാനിച്ചുകഴിഞ്ഞാല്‍ അത് ഔദ്യോഗികമായി പ്രഖ്യാപിക്കുക. പ്രഖ്യാപനം ചെയ്യുക.
3.ബാലറ്റുപെട്ടി അടച്ച് സീല്‍ ചെയ്യുക.
4.കെട്ടിന്മേല്‍ കടലാസുകഷണമോ കാര്‍ഡ്‌ബോഡോ വെച്ച് സീല്‍ ചെയ്യുക.
5.ബാലറ്റുപെട്ടി കാന്‍‌വാസ് ബോക്സിലാക്കി തയ്യലിട്ട് സീല്‍ ചെയ്യുക.
6.ബാലറ്റുപെട്ടിയുടെ തുണിസഞ്ചിയില്‍ പൂരിപ്പിച്ച അഡ്രസ്സ് ടാഗും ലാബലും ഘടിപ്പിക്കുക.
7. ഒന്നാം പോളിംഗ് ഓഫീസര്‍ സ്ത്രീ സമ്മതിദായകരുടെ എണ്ണം കണക്കക്കുക.
8. ബാലറ്റുപേപ്പര്‍ കണക്ക് തയ്യാറാക്കി അത് പ്രിസൈഡിംഗ് ഓഫീസറുടെ ഡയറിയിലും മറ്റു ഫോമുകളിലും    രേഖപ്പെടുത്തുക.
9.ബാലറ്റു പേപ്പര്‍ അക്കൌണ്ട് തയ്യാറാക്കുക . ഇതിലേക്കായി
 മൊത്തം നല്‍കപ്പെട്ട ബാലറ്റുപേപ്പര്‍
 പോളിംഗ് സ്റ്റേഷനില്‍ ഉപയോഗിക്കപ്പെട്ട ബാലറ്റുപേപ്പര്‍
 വോട്ടര്‍ക്കു നല്‍കിയ ബാലറ്റുപേപ്പര്‍
  ടെന്‍ഡേര്‍ഡ് ബാലറ്റുപേപ്പര്‍
  റദ്ദാക്കപ്പെട്ട ബാലറ്റുപേപ്പര്‍
ഉപയോഗിക്കാതെ തിരികെ കൊടുക്കുന്ന ബാലറ്റുപേപ്പര്‍  എന്നിവയുടെ എണ്ണം കണ്ടെത്തുക.
10. ബാലറ്റുപേപ്പര്‍ അക്കൌണ്ടിന്റെ പകര്‍പ്പ് പോളിംഗ് ഏജന്റുമാര്‍ക്ക് നല്‍കുക ; അത് അവര്‍ക്ക് ലഭിച്ചു എന്നുള്ളതിന്റെ രസീതിയും വാങ്ങിക്കുക.
11. പകര്‍പ്പ് എടുക്കാന്‍ കാര്‍ബണ്‍ പേപ്പര്‍ ഉപയോഗിക്കാം
12. ബാലറ്റുപേപ്പര്‍ അക്കൌണ്ട് , പേപ്പര്‍ സീല്‍ അക്കൌണ്ട് , പ്രിസൈഡിംഗ് ഓഫീസറുടെ പ്രഖ്യാപനം , പ്രിസൈഡിംഗ് ഓഫീസറുടെ ഡയറി ,അക്വിറ്റന്‍സ്  എന്നിവ യഥാവിധി പൂരിപ്പിച്ച് പ്രിസൈഡിംഗ് ഓഫീസര്‍ കയ്യില്‍ വെക്കുക.
13. ഒന്നാമത്തെ പാക്കറ്റില്‍ സ്റ്റാറ്റ്യൂട്ടറി കവറുകള്‍ എന്നെഴുതി ഏഴ്  മുദ്രവെച്ച  കവറുകള്‍ അതില്‍ വെച്ച് മുദ്രവെക്കുക.ഈ കവര്‍ സ്വീകരണകേന്ദ്രത്തില്‍ തുറന്ന് വെരിഫൈ ചെയ്തശേഷം വീണ്ടും മുദ്രവെക്കേണ്ടതുമാകുന്നു.
14. ഒന്നുമില്ലെങ്കില്‍ ഒന്നുമില്ല എന്ന് എഴുതി ഒപ്പ് വെച്ച് കവറിനകത്ത് ഇടുക
15. രണ്ടാമത്തെ പാക്കറ്റില്‍ സ്റ്റാറ്റ്യൂട്ടറി അല്ലാത്ത  കവറുകള്‍ എന്നെഴുതി ആറുകവറുകള്‍ അതില്‍ വെക്കുക . ഇതിലെ ഇരുപത്തിയൊന്നാം നമ്പര്‍ ഫോറത്തിലെ തര്‍ക്കം ഉന്നയിക്കപ്പെട്ട വോട്ടുകളുടെ ലിസ്റ്റ് ഉള്‍ക്കൊള്ളുന്ന കവര്‍ മാത്രം മുദ്രവെക്കുക. സ്റ്റാറ്റ്യൂട്ടറി അല്ലാത്ത  കവര്‍ മുദ്രവെക്കേണ്ടതില്ല.
16.മൂന്നാമത്തെ വലിയ  പാക്കറ്റില്‍ എട്ട് വസ്തുക്കള്‍ വെക്കുക ; മുദ്രവെക്കേണ്ടതില്ല.
17. ബാക്കിയുള്ള വസ്തുക്കള്‍ നാലാമത്തെ പാക്കറ്റില്‍ ഉള്‍ക്കൊള്ളിക്കുക.
18.സ്റ്റാറ്റ്യൂട്ടറി കവറുകള്‍ ഒഴികെയുള്ള മുദ്രവെക്കാത്ത കവറുകള്‍ ചരട് ഉപയോഗിച്ച് കെട്ടി ഭദ്രമാക്കുക; ഇവ സ്വീകരണ കേന്ദ്രത്തില്‍ വെരിഫൈ ചെയ്യേണ്ടവയാണ്.
19. അക്വിറ്റന്‍സ് വൈരിഫൈ ചെയ്യുക ; പണം കൃത്യമായി കൊടുക്കുക. രേഖ കയ്യില്‍ വെക്കുക


സ്വീകരണകേന്ദ്രത്തില്‍ തിരികെ കൊണ്ടുകൊടുക്കുമ്പോള്‍ 
1. അവിടെ ചില കവറുകള്‍ സീല്‍ ചെയ്യേണ്ടതിനാല്‍ മെഴുകുതിരി , തീപ്പെട്ടി , അരക്ക് , മെറ്റല്‍ സീല്‍ എന്നിവ പ്രത്യേകം ഒരു പാക്കറ്റില്‍ കരുതുക.
2. ചിലപ്പോള്‍ ചില രേഖകളുടെ മൂന്ന് കോപ്പി ചോദിച്ചേക്കാം . അതിനാവശ്യമായ വിവരങ്ങള്‍ നോട്ട്
ചെയ്തിട്ടുണ്ടായിരിക്കണം.

തെറ്റുപറ്റാ‍ന്‍ സാദ്ധ്യതയുള്ള കാര്യങ്ങള്‍ 

1. ചുവപ്പുനിറത്തിലുള്ള സെല്‍ഫ് ഇങ്കിംഗ് പാഡ്  ഉപയോഗിക്കേണ്ടത് , ആരോ ക്രോസ് മാര്‍ക്ക് റബ്ബര്‍ സ്റ്റാമ്പ് കൊണ്ട് ബാലറ്റുപേപ്പറില്‍ അടയാളമിടുന്നതിനുവേണ്ടിമാത്രമാണ്  2. ബാലറ്റുപേപ്പറിന്റേയും അതിന്റെ കൌണ്ടര്‍ ഫോയിലിന്റേയും പുറത്ത് ഡിസ്റ്റിംഗ്വിഷ് മാര്‍ക്ക് പതിക്കുന്നതിനുവേണ്ടിയും ബാലറ്റുപേപ്പറിന്റെ കൌണ്ടര്‍ ഫോയിലില്‍ വോട്ടറുടെ
തള്ളവിരലടയാളം പതിപ്പിക്കുന്നതിനുവേണ്ടിയുമാണ്  പര്‍പ്പിള്‍ (നീലാരുണം ) സെല്‍ഫ് ഇങ്കിംഗ് പാഡ് ഉപയോഗിക്കുന്നത് .
3. ആരോ ക്രോസ് മാര്‍ക്ക് റബ്ബര്‍ സ്റ്റാമ്പ് ഉപയോഗിച്ചാണ് വോട്ടര്‍ വോട്ട് രേഖപ്പെടുത്തുന്നത് .
4. ഡിസ്റ്റിംഗ്വിഷ് മാര്‍ക്ക് എന്നത് വേര്‍തിരിച്ചറിയാനുള്ള അടയാളമാണ് .  ബാലറ്റുപേപ്പര്‍ വോട്ടിംഗിനായി തലേദിവസം സജ്ജികരിക്കുമ്പോള്‍ , ബാലറ്റുപേപ്പറിന്റെ പുറത്ത്  പതിപ്പിക്കുന്നു.
5. ബാലറ്റ് പേപ്പറിന്റെ പുറത്താണ് പ്രിസൈഡിംഗ് ഓഫീസര്‍ ഒപ്പിടേണ്ടത് ; കൌണ്ടര്‍ ഫോയിലിലല്ല.
6. ബാലറ്റുപേപ്പര്‍ ഇഷ്യൂ ചെയ്യുമ്പോള്‍ ഒന്നിലധികം എണ്ണം നല്‍കുന്നില്ലെന്ന് ശ്രദ്ധിക്കുക; അതിനായി മൂന്ന് ബാലറ്റ്
പേപ്പറിന്റേയും എണ്ണം ഇടക്കിടെ ചെക്ക് ചെയ്യുക.
വാല്‍ക്കഷണം 
തെറ്റുണ്ടെങ്കില്‍ ; കൂട്ടിച്ചേര്‍ക്കല്‍ വേണമെങ്കില്‍ കമന്റായി അറിയിക്കാനപേക്ഷ.
ഇത് പ്രിന്റ് ചെയ്യുതിനുള്ള പി.ഡി.എഫ് ഫയല്‍

ഇവിടെ ക്ലിക്ക് ചെയ്താല്‍ ലഭിക്കും

Monday, October 18, 2010

281. കാര്‍ പരിചരണം ( ഇന്ത്യാവിഷന്‍ ചാനലിലെ ഓട്ടോഷോ അവതാരകനെഴുതിയ കാറിനെക്കുറിച്ചൂള്ള പുസ്തകം )



ഗ്രന്ഥകാരനെക്കുറിച്ച് :
ബ്ബൈജു എന്‍ നായര്‍
കോട്ടയം പാമ്പാടി വെള്ളൂര്‍ നന്ദനത്തില്‍ നാരായണന്‍ നായരുടേയും ശാന്തയുടേയും മകനായി ജനനം.
എറണാകുളം മഹാരാജാസ് കോളേജില്‍നിന്ന് എം.എ ബിരുദവും ഭാരതീയ വിദ്യാഭവനില്‍ നിന്ന് ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.
1994 ല്‍ മാതൃഭൂമിയില്‍ സബ്ബ് എഡിറ്ററായി.
1996 ല്‍ ടോപ്പ് ഗിയര്‍ , വാഹനലോകം എന്നീ ഓട്ടോമൊബൈല്‍ പംക്തികള്‍ എഴുതിത്തുടങ്ങി.
2003 ല്‍ മാതൃഭൂമിയില്‍ നിന്ന് പിരിഞ്ഞ് മലയാളത്തിലെ ആദ്യത്തെ വാഹനമാസികയായ ടോപ്പ് ഗിയറിന്റെ സ്ഥാപകനും എഡിറ്ററൂമായി . ലൈഫ് അന്‍ഡ് സ്റ്റൈല്‍ , കറന്റ് അഫയേഴ്‌സ് എന്നീമാസികകളുടെ ചീഫ് എഡിറ്റര്‍ സ്ഥാനവും വഹിച്ചു.
ലോകവ്യാപകമായി 1500ലേറെ വാഹനങ്ങള്‍ ടെസ്റ്റ് ഡ്രൈവ് ചെയ്ത് റിപ്പോര്‍ട്ടുകള്‍ എഴുതിയിട്ടുണ്ട് . 48 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു . ഇപ്പോള്‍ ഇന്ത്യാവിഷന്‍ ചാനലില്‍ ഓട്ടോ ഷോ പ്രോഗ്രാമിന്റെ അവതാരകന്‍ .

കടലിനക്കരെ , ദേശാടനം എന്നീ യാത്രാവിവരണം എഴുതിയിട്ടുണ്ട്.
വിലാസം : നന്ദനം , വെള്ളൂര്‍ , കോട്ടയം 686501
ഇമെയില്‍ :baijunnair@gmail.com
പുസ്തകത്തെക്കുറിച്ച് :
കാറിന്റെ ടയര്‍ , ബ്രേക്ക് , ബാറ്ററി , എ.സി , ഓയില്‍ ,
എന്നിവയെക്കുറിച്ച് ഒരു സാധാരണക്കാരന് മനസ്സിലാകുന്നവിധം ഈ ഗ്രന്ഥത്തില്‍ പ്രതിപാദിക്കുന്നുണ്ട്.
കാര്‍ പരിചരണം : ചെയ്യേണ്ടതും ചെയ്യരുതാത്തതും കാറിന്റെ വെടിപ്പും വൃത്തിയും മഴക്കാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ , റണ്ണിംഗ് കോസ്റ്റ് കുറക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ , സുരക്ഷിത യാത്രക്കായുള്ള ചില ടിപ്പ്സ് , അപകടമുണ്ടാകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് , ഇന്‍ഷുറന്‍സിനെക്കുറിച്ച് എല്‍ പി ഗ്യാസ് ഫിറ്റ് ചെയ്യുംപ്പോള്‍ ശ്രദ്ധിക്കേണ്ടകാര്യങ്ങളെക്കുറിച്ച് രജിസ്രേഷന്‍ നടപടികളെക്കുറിച്ച് ഒക്കെ ഈ ഗ്രന്ഥത്തില്‍ പതിപാദിക്കുന്നു’
ഉദാഹരണമായി ഒന്നാമത്തെ അദ്ധ്യായം തന്നെ നോക്കുക
1. ടയറുകളുടെ പരിചരണം
കാറിന്റെ കാലാണ് ടയറുകള്‍ .കാലിനു പരുക്കേറ്റാല്‍ മുടന്തേണ്ടിവരും .ടയറിനു പരുക്കേറ്റാല്‍ വഴിയില്‍ കിടക്കേണ്ടിവരും .കൃത്യമായ പരിചരണത്തിലൂടെ ടയറുകളുടെ ആയുസ്സ് വര്‍ദ്ധിപ്പിക്കാം. എന്നിങ്ങനെയുള്ള ആമുഖത്തോടെയാണ് ടയറിന്റെ പരിചരണം എന്ന അദ്ധ്യായം തുടങ്ങുന്നതുതന്നെ.
ടയറിലെ എഴുത്തുകള്‍ എന്താണ് ?
വീല്‍ ബാലന്‍സിംഗ് അലൈണ്‍‌മെന്റ് എന്നിവ എന്താണ് ?
ടയറിന്റെ ആയുസ്സ് വര്‍ദ്ധിപ്പിക്കാനെന്തുചെയ്യണം?
ടയര്‍ എപ്പോഴാണ് കഴുകേണ്ടത് ?
എന്താണ് നൈട്രജന്‍ ഫില്ലിംഗ്
എന്നിവയെക്കുറിച്ചൊക്കെ ഈ അദ്ധ്യായത്തില്‍ ലേഖകന്‍ പ്രതിപാദിക്കുന്നുണ്ട്.
തുടര്‍ന്നുള്ള അദ്ധ്യായങ്ങളും ഈ രീതിയില്‍ പാരായണ സുഖം നല്‍കുന്നവയാണ്.
അതിഭീമമായ സാങ്കേതിക പദാവലി ഉപയോഗിക്കാതിരിക്കാന്‍ ലേഖകന്‍ വളരേ ശ്രേദ്ധിച്ചിട്ടുണ്ടെന്നു കാണം.
പുതുതായി കാര്‍ വാങ്ങിയിരിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട പല കാര്യങ്ങളും ഈ പുസ്തകത്തിലുണ്ട്
പ്രസാധകര്‍ :
മാതൃഭൂമി ബുക്സ് , വില : 50 രൂ

വാല്‍ക്കഷണം :
ബൈജു എന്‍ നായര്‍ കാറിനെക്കുറിച്ച് മറ്റൊരു പുസ്തകം എഴുതിയിട്ടുണ്ട്.
അതിന്റെ പേരാണ് ‘കാര്‍ വാങ്ങുമ്പോള്‍ ‘

Sunday, October 17, 2010

280. എട്ടാമത്തെ മോതിരം ( മലയാള മനോരമ ചീഫ് എഡിറ്റര്‍ ശ്രീ കെ.എം. മാത്യുവിന്റെ ആത്മകഥ )


പ്രസാധകര്‍:
ഡി.സി. ബുക്സ് , വില : 250 രൂപ 

പുസ്തകത്തെക്കുറിച്ച് :
ഇത് മലയാള മനോരമ എഡിറ്ററായ ശ്രീ  കെ.എം. മാത്യുവിന്റെ ആത്മകഥ മാത്രമല്ല ; മലയാള മനോരമ 

ദിനപ്പത്രത്തിന്റേയുംകൂടി കഥയാണ് .
എങ്കിലും ചില കാര്യങ്ങള്‍ നമ്മളെ ഇരുത്തി ചിന്തിപ്പിക്കുന്നു .

എന്തുകൊണ്ട് പുസ്തകത്തിന്റെ പേര്‍ “ എട്ടാമത്തെ മോതിരമെന്നായി” ?

അതെ ഗ്രന്ഥകാരനു ഒരു മോതിരവുമായിയുള്ള ആത്മ ബന്ധത്തിന്റെ കഥയാണിത് .
ലേഖകന്റെ അമ്മയുടെ മരണശേഷം  അപ്പച്ചന്‍ സ്വര്‍ണ്ണാഭരണങ്ങളെല്ലാം ഉരുക്കി ഒന്‍പതുമോതിരങ്ങളുണ്ടാക്കി 

ജീവിച്ചിരുന്ന ഏഴു സഹോദരന്മാര്‍ക്കും സഹോദര പത്നിക്കും പിന്നെ സഹോദരിക്കും നല്‍കി .
ആ മോതിരം  ധരിക്കുമ്പോള്‍ എടുക്കേണ്ട പ്രതിജ്ഞാവാചകവും അപ്പച്ചന്‍ സ്വന്തം കൈപ്പടയില്‍ എഴുതിതന്നിരുന്നു.
പ്രതിജ്ഞ ഇതായിരുന്നു.

“ എപ്പോഴും , പ്രത്യേകിച്ച് എന്തെങ്കിലും പ്രയാസവും പ്രലോഭനവും എന്നെ എതിരിടുന്ന സന്ദര്‍ഭങ്ങളില്‍ , ഞങ്ങളുടെ പ്രിയപ്പെട്ട അമ്മ ഇപ്പോള്‍ ജീവിച്ചീരുന്നെങ്കില്‍ അമ്മക്കു സന്തോഷമാവുന്ന വിധത്തിലും , ഇപ്പോള്‍ ദൈവസന്നിധിയില്‍ വിശ്രമിക്കുന്ന ഞങ്ങളുടെ അമ്മക്ക് സന്തോഷമുണ്ടാകുന്ന രീതിയിലും പെരുമാറത്തക്ക ദൈവിക സഹായത്തിനും മാര്‍ഗ്ഗദര്‍ശനത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുമെന്ന് വിനയപൂര്‍വ്വം ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു. ആ സഹായവും ആശയപ്രചോദനവും എപ്പോഴും എന്റെ കൂടെ തന്നെ ഉണ്ടെന്നുള്ളതിന്റെ വിലയേറിയ അടയാളമായി ഞാന്‍ മോതിരം 
ധരിക്കുന്നു.
ഇതു വായിക്കുമ്പോള്‍ മക്കള്‍ക്കു മാര്‍ഗ്ഗദര്‍ശം നല്‍കുന്ന ഒരു പിതാവിനെ നാം കാണുന്നു. 
ഇത്തരത്തിലുള്ള ഒരു സുസംഘടിത മാര്‍ഗ്ഗദര്‍ശനം ലഭിക്കാന്‍ ഭാഗ്യചെയ്ത ഇവരെ നമുക്ക് അസൂയയോടുകൂടി മാത്രമേ നോക്കിക്കാണനൊക്കൂ.!

അമ്മച്ചിയുടെ കയ്യിലെ മുഴ മാറുവാനൊരു നാട്ടുവൈദ്യം ?
കയ്യിലൊരു മുഴ വന്നാലെന്തുചെയ്യും ?
ഇവിടെ അമ്മച്ചിയുടെ കയ്യിലൊരു മുഴവന്നത് വിവരിക്കുകയാണ് ഗ്രന്ഥകാരന്‍ .
മുഴ കീറണമെന്ന അഭിപ്രായമൊക്കെ വന്നെങ്കിലും അമ്മച്ചി വഴങ്ങിയില്ലെ.
അപ്പോഴാണ് പത്രോസുചേട്ടന്റെ രംഗപ്രവേശം !
അദ്ദേഹം മുഴകണ്ട ഉടനടി ചികിത്സയും വിധിച്ചു.
എന്തെന്നോ ?
പൂമുഖത്തെ ഇറയത്തെ കഴുക്കോലില്‍ തൂങ്ങിക്കിടക്കുക.
അമ്മച്ചി പത്ര്രോസുചേട്ടന്റെ ചികിത്സയിലേര്‍പ്പെട്ടു.
ദിവസവും കുറേ നേരം ഈ ചികിത്സ തുടര്‍ന്നു.
ഫലവും കണ്ടു.
കയ്യിലെ മുഴ പോയി !
ചിലപ്പോള്‍ വ്യായാമത്തിന്റെ ഗുണംകൊണ്ടായിരിക്കാം മുഴപോയതെന്ന് ലേഖകന്‍ ഊഹിക്കുന്നു.
എങ്കിലും ഈ രീതി നമുക്കും പരീക്ഷിച്ചു നോക്കാവുന്നതല്ലേ ?

സഞ്ചാര സ്വാതന്ത്ര പ്രമേയം തോറ്റതെന്തുകൊണ്ട് ?

നമുക്കറിയാം വൈക്കം സത്യഗ്രഹത്തോടനുബന്ധിച്ച സഞ്ചാര സ്വാതന്ത്ര പ്രമേയത്തെക്കുറിച്ച് .
അതിനെക്കുറിച്ച് പുസ്തകത്തില്‍ ഇപ്രകാരം പറയുന്നു.
1924 ഒക്ടോബര്‍ 2 ന് ഈ പ്രമേയം സഭയില്‍ അവതരിപ്പിച്ചൂ.
അവതരിപ്പിച്ചത് കുമാരനാശാനുശേഷം എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറിയായ എന്‍. കുമാരനായിരുന്നു.
പ്രസ്തുത പ്രമേയം ഒരു വോട്ടിനാണ് പരാചയപ്പെട്ടത് !
ഡോഃ പല്പുവിന്റെ സഹോദരന്‍ പരമേശ്വരന്‍ പ്രമേയത്തിനെതിരായി വോട്ടുചെയ്തു!!

1888 എന്ന വര്‍ഷത്തിന്റെ പ്രത്യേകതയെന്ത്?
തീര്‍ച്ചയായും ആ മൂന്ന് എട്ടുകള്‍ക്ക് ഒരു ഭംഗിയില്ലേ 
ആരേയും ആകര്‍ഷിക്കുന്ന ഒരു നമ്പര്‍ .
ഈ വര്‍ഷത്തിലാണ് കണ്ടത്തില്‍ വര്‍ഗ്ഗീസ് മാപ്പിള മലയാള മനോരമ കമ്പനി സ്ഥാപിച്ചത് .
അതുമാത്രമാണോ?
മറ്റുചില പ്രത്യേകതകള്‍ കൂടി ആ വര്‍ഷത്തിന് ലേഖകന്‍ ചൂണ്ടിക്കാണിക്കുന്നു.
ആ വര്‍ഷത്തെ ശിവരാത്രി ദിവസം അരുവിപ്പുറത്ത് ആറ്റില്‍ നിന്ന് മുങ്ങിയെടുത്ത കല്ല് ശിവലിഗമാക്കി പ്രതിഷ്ഠിച്ച ഗുരുദേവന്‍ ഒരര്‍ഥത്തില്‍ സാ‍മൂഹിക വിപ്പ്ലവത്തിന്റെ സമരപാതയാണ് ഉയര്‍ത്തിയത് .
തിരുവിതാംകൂര്‍ സര്‍ക്കാറിന്റെ മുന്‍‌കൂട്ടിയുള്ള അനുമതികൂടാതെ ക്ഷേത്രങ്ങള്‍ സ്ഥാപിക്കരുതെന്ന നിയമത്തെ അദ്ദേഹം ലംഘിച്ചു!
മറ്റൊരു പ്രത്യേകതകൂടി ഈ വര്‍ഷത്തിനുണ്ട് !
തിരുവിതാംകൂറില്‍ ശ്രീമൂലം തിരുനാള്‍ മഹാരാജാവ് ഇന്ത്യയില്‍ ആദ്യമായി ഒരു നിയമനിര്‍മ്മാണസഭക്ക് ബീചാവാപം ചെയ്തതും 1888ല്‍ ആണ്.

സര്‍ .സി .പി യുടെ ക്രൂരചെയ്തികള്‍ ?
സി .പി  ദിവാനായി വന്നപ്പോള്‍ ഉണ്ടായ ക്രൂരതകള്‍ ഈ പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്.
മനോരമ കുടുംബത്തിനോട് സി പിക്കുണ്ടായ പക ഏറെ വിശദമായി തന്നെ പ്രതിപാതിക്കുന്നുണ്ട് ഈ പുസ്തകത്തില്‍ .

ഇങ്ങനെ ഒട്ടേറെ രസകരമായ കാര്യങ്ങള്‍ , ചരിത്രരേഖകള്‍ , വ്യക്തികള്‍ , സംഭവങ്ങള്‍ എന്നിവ ഈ 
പുസ്തകവായനയിലൂടെ നമുക്ക് ലഭിക്കുന്നു.

വാല്‍ക്കഷണം :
മലയാള മനോരമ എഡിറ്ററായ ശ്രീ  കെ.എം. മാത്യുവിന്റെ ആദ്യ പുസ്തകം “ അന്നമ്മ” യാണ്.
യഥാര്‍ത്ഥത്തില്‍ അത് വായിച്ചിട്ടാണ് ഇത് വായിക്കേണ്ടത് .

Wednesday, October 13, 2010

279. ആരാണ് മിടുക്കനായ അദ്ധ്യാപകന്‍ ?

ഇതിലെ കഥാ പാത്രങ്ങളും ആശയങ്ങളും സാങ്കല്പികങ്ങളാണ് .
അതിനാല്‍ തന്നെ കാര്യങ്ങള്‍ അത്തരത്തില്‍ എടുക്കണമെന്ന് അപേക്ഷ.



സ്കൂള്‍ അസംബ്ലി ..................
ഒരോ ദിവസവും ഓരോ ക്ലാസ് ആണ് സ്കൂള്‍ അസംബ്ലി കണ്ടക്ട് ചെയ്യേണ്ടത് .
കണ്ടക്ട് ചെയ്യുക എന്നുവെച്ചാല്‍ പ്രാര്‍ത്ഥന , പ്രതിജ്ഞ , അന്നത്തെ പത്രവാ‍ര്‍ത്തയുടെ അവതരണം ,ഇന്നത്തെ

ചിന്താവിഷയം അവതരണം , ദേശീയഗാനം എന്നിവയൊക്കെ ഏതുക്ലാസ് ആണോ അവതരിപ്പീക്കുന്നത് പ്രസ്തുത

ക്ലാസിലെ കുട്ടികള്‍ തയ്യാറായി വന്നീട്ടുണ്ടായിരിക്കും.
അന്നത്തെ ദിവസത്തെ അവതരണം മാഷിന്റെ ക്ലാസിനായിരുന്നു.
അതുകൊണ്ടുതന്നെ തലേന്ന് മാഷ് പ്രാര്‍ത്ഥനയും ദേശീയഗാനവും കുട്ടികളെ ഉച്ചസമയത്ത് പരിശീലിപ്പിച്ചിരുന്നു.
അതിനാല്‍ , അന്നത്തെ ദിവസം കാലത്ത് അസംബ്ലിക്കു മുന്‍പ് വാര്‍ത്തയും ‘ചിന്താവിഷയവും‘ മാത്രം ചെക്കുചെയുക

മാത്രമേ വേണ്ടിവന്നുള്ളൂ.
അന്നേ ദിവസം മാഷ് , സ്റ്റാഫ് റൂമില്‍ കുറച്ചു നേരത്തെ എത്തിയിരുന്നു.
അസംബ്ലി കണ്ടക്ട് ചെയ്യേണ്ട ടീം എത്തി.
അവര്‍ കൊണ്ടുവന്ന വാര്‍ത്ത ( എഴുതി തയ്യാറാക്കിയത് ) മാഷ് നോക്കി .
കുഴപ്പമൊന്നുമില്ല .
അസംബ്ലിയില്‍ അവതരിപ്പിക്കാനുതകുന്നതുതന്നെയാണ് .
അടുത്തതാ‍യി ‘ഇന്നത്തെ ചിന്താവിഷയം‘ തയ്യാറാക്കിയ കുട്ടി വന്നു.
രണ്ടു വരി മാത്രമാണ് കുട്ടി എഴുതിയിരിക്കുന്നത് .
“ പര്‍വ്വതങ്ങളെ കീഴടക്കുന്നതിലും എത്രയോ വലുതാണ് അവനവന്‍ അവനവനെത്തന്നെ കീഴടക്കുന്നത് “ -എഡ്‌മണ്ട്

ഹിലാരി.
മാഷിന് എന്തായാലും ആ വരി ഇഷ്ടപ്പെട്ടു.
ഇന്നത്തെ ചിന്താവാചകം സെലക്ട് ചെയ്ത കുട്ടിയെ അഭിനന്ദിക്കുകയും ചെയ്തു.
പോകാന്‍ നേരത്ത് മാഷിനൊരു സംശയം .
ഇന്നത്തെ ചിന്താവിഷയം തയ്യാറാക്കിയ കുട്ടി അത് വായിച്ചപ്പോള്‍ ...........
അത് കേട്ടുനിന്ന കുട്ടികളില്‍ ഒരു ഭാവഭേദവും ഉണ്ടായില്ല...
അതന്താ ?
അവര്‍ അത് മുന്‍പ് കേട്ടിരിക്കുമോ ?
എന്തായാലും സംശയം തീര്‍ക്കുക തന്നെ .
മാഷ് അവരെ തിരികെ വിളിച്ചു .
കേട്ടുനിന്നവരോട് ചോദിച്ചൂ
“ ആരാ എഡ്‌മണ്ട് ഹിലാരി ?”
അവര്‍ മിഴിച്ചു നിന്നു.
അപ്പോള്‍ മാഷിന്റെ ചോദ്യം ‘ഇന്നത്തെ ചിന്താവിഷയം‘ എഴുതിക്കൊണ്ടുവന്ന കുട്ടിയോടായി.
അവള്‍ക്കും ഉത്തരമില്ല .
അപ്പോള്‍ മാഷിന് ഒരു കാര്യം ഉറപ്പായി .
ഈ മഹത്തായ വരികളുടേ ഗുട്ടന്‍സ് അറിഞ്ഞുകൊണ്ടല്ല ഇവര്‍ ഇത് എഴുതിക്കൊണ്ടുവന്നിരിക്കുന്നത് .
ഇന്നത്തെ ചിന്താവിഷയമല്ലേ ...
ഏതെങ്കിലും ഒരു മഹാന്‍ എഴുതിയ പ്രസിദ്ധമായ വാചകം വേണം .
അത് എവിടെനിന്നെങ്കിലും തപ്പിപ്പിടിച്ചൂകൊണ്ടുവന്ന് അവതരിപ്പിക്കുന്നു.
അത്രമാത്രം .
ദിനാരംഭത്തിലെ അസംബ്ലിയില്‍ ഇത്തരം വാചകങ്ങളുടേ സ്വാധീനം ഇവര്‍ മനസ്സിലാക്കിയിട്ടില്ല എന്ന് വ്യക്തം.
എന്തായാലും മാഷ് കൂടുതല്‍ ചോദിച്ച് സമയം കളയുവാന്‍ മിനക്കെട്ടില്ല.
കാര്യം വിശദമാക്കിക്കൊടുത്തു .
“ആരാണ് എഡ്‌മണ്ട് ഹിലാരി . ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റ് കീഴടക്കിയ വ്യക്തിയാണ്

അദ്ദേഹം . അതുകൊണ്ടുതന്നെ അദ്ദേഹം ഈ വാക്കുകള്‍ പറയുമ്പോള്‍ അതിന് ഒരു പ്രത്യേകതയുണ്ട് “
കുട്ടികള്‍ പര്‍വ്വതത്തിന്റെ ഗുട്ടന്‍സ് പിടികിട്ടിയ മട്ടില്‍ ചിരിച്ചുകൊണ്ട് തലയാട്ടി .
അതിനാല്‍ തന്നെ ചിന്താശകലം അവതരിപ്പിക്കുന്നതിനുമുന്‍പേ എഡ്‌മഡ് ഹിലാരിയെക്കുറിച്ച് ഒരു വിവരണവും നല്‍കി.
കാരണം ഇവരെപ്പോലെയുള്ള കുട്ടികള്‍ അസംബ്ലിയില്‍ ഉണ്ടായിരിക്കുമല്ലോ . അവര്‍ക്കും ഗുട്ടന്‍സ് പിടികിട്ടേണ്ടെ.
ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയായിരുന്നു എവറസ്റ്റ് .അത് കീഴടക്കിയ വ്യക്തിയാണ് എഡ്‌മണ്ട് ഹിലാരി. ആ

ഹിലാരിയുടെ പ്രസിദ്ധമായ വാചകമിതാ എന്നു പറഞ്ഞുകൊണ്ടായിരുന്നു അസംബ്ലിയില്‍ ചിന്താവിഷയം

അവതരിപ്പിച്ചത് .

* * * * * * * *
* * * * * * * * * * * * * * * *
* * * * * * * *
ഉച്ചഭക്ഷണ സമയത്തെ ഇന്റര്‍വെല്‍
മാഷന്മാരുടെ മുറിയില്‍ എല്ലാവരും ഊണ് കഴിച്ച് ഇരിപ്പാണ്
അങ്ങനെയിരിക്കുന്ന സമയത്ത് ....
ഹിലാരി പ്രശ്നം മാഷിന് ഓര്‍മ്മ വന്നു.
മാഷ് സ്റ്റാഫ് റൂമില്‍ നോക്കി .
മിക്ക മാഷന്മാരും സ്റ്റാഫ് റൂമിലുണ്ട്
മാഷ് ഇക്കാര്യം അവരോട് പറഞ്ഞു
പറഞ്ഞു കഴിഞ്ഞപ്പോള്‍ മലയാളം മാഷ് ഉറക്കെ പറഞ്ഞു.
“ഇതുപോലെ ഒരനുഭവം എനിക്കും ഉണ്ടായി “
എന്നാല്‍ പറയൂ എന്ന ഭാവത്തില്‍ ബാക്കിയുള്ളവരും ഇരുന്നു; കാരണം മലയാളം മാഷിന്റെ സംസാരം അത്ര രസകരമാണ്.
മലയാളം മാഷ് സംതൃപ്തിയോടെ ആരംഭിച്ചു.

കഴിഞ്ഞെ ക്ലസ്റ്ററിന് ആരെങ്കിലും എന്തെങ്കിലുമൊക്കെ അവതരിപ്പിക്കണം എന്നൊരു നിര്‍ദ്ദേശം വന്നു.
അതായത് ഒരു “ജസ്റ്റ് എ മിനിട്ട് പ്രോഗ്രാം ”
ഈ സമയത്ത് ആര്‍ക്കുവേണമെങ്കിലും അദ്ധ്യാപക പരിശീലന ക്ലാസില്‍ അവതരിപ്പിക്കാം .
ഫലിതമോ , കഥയോ , കവിതയോ , പുസ്തകാസ്വാദനമോ എന്തുവേണമെങ്കിലും ആവാം .
ഇത്തരം കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ സാധാരണയായി ആരും മുന്നോട്ടുവരാറില്ല. അതിനാല്‍ അവതരിപ്പിക്കേണ്ട

ആളെ നറക്കെടുക്കുകയാണ് ചെയ്യുക . അതും അറ്റന്‍ഡന്‍സ് രജിസ്റ്ററിലെ നമ്പറായിരിക്കും നറക്കെടുക്കുക.
അന്നത്തെ നറുക്ക് എനിക്കാണ് വീണത് .
ഇപ്പോള്‍ ‘ഹാസ്യ’ ത്തിനാണല്ലോ വലിയ ഡിമാന്റ് .
അതിനാല്‍ തന്നെ ഞാന്‍ ഒരു ഫലിതം അവതരിപ്പിക്കാമെന്നു വിചാരിച്ചു.
പണ്ടെങ്ങോ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വായിച്ച ഫലിതം എനിക്ക് ഓര്‍മ്മ വന്നു.
അന്ന് അത് എന്നെ വളരെ ചിന്തിപ്പിച്ചിരുന്നു.
വിദേശകാര്യ വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായ ശ്രീ ഗോപാലകൃഷ്ണന്‍ .ഐ .എ .എസ് ആണ് തന്റെ അത്മകഥാ

കുറിപ്പില്‍ ഇത് എഴുതിയിരുന്നത് .
അന്ന് അത് വായനക്കാരെ ഏറെ ആകര്‍ഷിച്ച ഒരു പംക്തിയായിരുന്നു.
അന്ന് ( പണ്ട് ) അത് വായിച്ച ഉടനെ , പിറ്റേന്ന് ക്ലാസില്‍ കുട്ടികളോട് പറഞ്ഞപ്പോള്‍ പൊട്ടിച്ചിരിയുടെ മാലപ്പടക്കം

ഉണ്ടായിരുന്നു.
അതുകൊണ്ടുതന്നെയായിരുന്നു ഞാന്‍ ഇത് അദ്ധ്യാപക പരിശീലനക്ലാസില്‍ പറയാനായി തെരഞെടുത്തത് .
ഇക്കാര്യം ശ്രീ ഗോപാലകൃഷ്ണനേയും മാതൃഭൂമിയേയൂം പിറ്റേന്ന് ക്ലാസില്‍ കുട്ടികളുടെ മുന്നില്‍ ഈ ‘ഓര്‍മ്മക്കുറിപ്പ് ’

അവതരിപ്പിച്ചപ്പോള്‍ ക്ലാസിലുണ്ടായ പൊട്ടിച്ചിരിയേയും കാര്യം ഞാന്‍ ആമുഖമായി പറഞ്ഞുകൊണ്ടാണ് അവതരണം

തുടങ്ങിയത്
...... അങ്ങനെ
..........ഏതോ ഒരു ഔദ്യോഗിക ആവശ്യത്തിനായി ശ്രീ ഗോപാലകൃഷ്ണന്‍ ബംഗാളിലെത്തുന്നു.
ഏകദേശം ഒരാഴ്ചയാണ് ഈ ഔദ്യോഗിക ടൂര്‍
താമസം വലിയൊരു ഹോട്ടലിലാണ് .
കാലത്ത് മീറ്റിംഗിനു പോകും .
വൈകീട്ട് അഞ്ചുമണിയോടെ ഹോട്ടലില്‍ ( താമസസ്ഥലത്ത് ) തിരിച്ചെത്തും .
ഹോട്ടലിലെ പത്താമത്തെ നിലയിലാണ് ഗോപാലകൃഷ്ണന്റെ മുറി.
വൈകീട്ട് മുറിയിലെത്തിയാല്‍ ഉടനെത്തന്നെ ആ നിലയിലെ (ബാല്‍ക്കണി) വരാന്തയിലേക്കിറങ്ങും.
അവിടെയിരുന്ന് , കാറ്റേറ്റ് , താഴെയുള്ള തിരക്കുപിടിച്ച നഗരത്തെ അലസമായി നോക്കി ഏറെ നേരം ചിലവഴിക്കും .
ഈ റിലാക്സേഷന്‍ വഴി അന്നത്തെ ക്ഷീണത്തെ പമ്പകടത്തും .
ഗോപാലകൃഷ്ണന്‍ മാത്രമല്ല മറ്റുപലരും ചിലപ്പോള്‍ അവിടെ കാണാം .
ഇതായിരുന്നു ഗോപാലകൃഷ്ണന്റെ അന്നത്തെ ദിനചര്യ .
അങ്ങനെ ..........
അന്നൊരു നാള്‍ ....
ഗോപാലകൃഷ്ണന്‍ അന്നത്തെ മീറ്റിംഗ് കഴിഞ്ഞ് താമസ സ്ഥലത്ത് എത്തി .
പത്താംനിലയിലേക്ക് ഉള്ള ലിഫ്‌റ്റിനായി കാത്തുനില്‍ക്കുകയാണ്.
അപ്പോള്‍ ഒരു മധ്യവയസ്കനായ ഒരു ഗ്രാമീണന്‍ അവിടെ വന്നു .
അയാളുടെ രണ്ടുകയ്യിലും വലിയ ഭാരമുള്ള പെട്ടിയുണ്ട് .
അയാള്‍ ലിഫ്‌റ്റിനു കാത്തുനില്‍ക്കാതെ രണ്ടുകയ്യിലും ആ വലിയ പെട്ടിയും താങ്ങി മുകളിലേക്ക് കയറിപ്പോയി .
കുറച്ചു സമയം കഴിഞ്ഞപ്പോള്‍ ലിഫ്‌റ്റ് താഴെക്ക് വന്നു.
ഗോപാല കൃഷ്ണന്‍ ലിഫ്‌റ്റില്‍ കയറി .
ലിഫ്‌റ്റില്‍ വെച്ച് ഗോപാലകൃഷ്ണന്‍ ആ ‘ഗ്രാമീണനെ ’ ക്കുറിച്ച് ചിന്തിച്ചു.
ആധുനിക സാങ്കേതിക ജ്ഞാനമില്ലെങ്കില്‍ കഷ്ടപ്പെടുന്ന ഗ്രാമീണരുടെ അവസ്ഥയെക്കുറീച്ച് ആലോചിച്ചു.
...............
ഗോപാലകൃഷന്‍ മുറിയിലെത്തി.
തുടര്‍ന്ന് പതിവിന്‍പടി ബാല്‍ക്കണിയിലേക്ക് നടന്നു .
അങ്ങനെ നടക്കുമ്പോള്‍ മനസ്സിലായി ആ ‘ഗ്രാമീണന്റെ മുറി’ തന്റെ മുറിയുടെ തൊട്ടടുത്താ‍ണെന്ന് .
വലിയ ഭാരമുള്ള പെട്ടിയുമായി പത്താം നില വരെ കയറിയ ആ ഗ്രാമീണനോട് ഗോപാലകൃഷ്ണന് വല്ലാത്ത

അലിവുതോന്നി .
കുറച്ചു കഴിഞ്ഞപ്പോള്‍ ‘ആ ഗ്രാമീണനും ബാല്‍ക്കണിയിലെത്തി’
ഗ്രാമീണന്‍ നല്ലവണ്ണം വിയര്‍ത്തിട്ടുണ്ട് .
കഠിനാദ്ധ്വാനമല്ലേ ചെയ്തിരിക്കുന്നത് !
എന്തായാലും ഇനിയെങ്കിലും ‘ലിഫ്‌റ്റിന്റെ ‘ പ്രാധാന്യത്തേയും പ്രവര്‍ത്തനത്തേയും കുറിച്ച് ഈ ഗ്രാമീണനു

പറഞ്ഞുമനസ്സിലാക്കി കൊടുക്കുകതന്നെ
ഗോപാലകൃഷ്ണന്‍ തീരുമാനിച്ചു.
ഗോപാലകൃഷ്ണന്‍ ഗ്രാമീണന്റെ അടുത്തുചെന്നു; കുശലം ചോദിച്ചൂ.
ഭാഗ്യം ഗ്രാമീണന് ഇംഗ്ലീഷ് അറിയാം .
അപ്പോള്‍ സംഗതി എളുപ്പമായി
അതായത് സാങ്കേതിക സഹായോപദേശം എളുപ്പമായി .
ഗോപാലകൃഷ്ണന്‍ സ്വയം പരിചയപ്പെടുത്തി
അതിനുശേഷം ലിഫ്‌റ്റിനെക്കുറിച്ചും അത് ഉപയോഗിക്കുന്നതില്‍ ഭയപ്പെടേണ്ടതില്ലെന്നും ഇനി അഥവാ

പ്രവര്‍ത്തിപ്പിക്കുവാന്‍ ബുദ്ധിമുട്ട് തോന്നുകയാണെങ്കില്‍ ലിഫ്‌റ്റ് ഉപയോഗിക്കാന്‍ അറിയുന്ന ആരെങ്കിലും വരാന്‍

കാത്തുനിന്നാല്‍ മതിയെന്നും അങ്ങനെ അയാളുടെ സഹായത്താല്‍ സുഖമായി പത്താം നിലയില്‍ എത്താമെന്നും

പറഞ്ഞു.
ഗ്രാമീണന്‍ അതൊക്കെ മനസ്സിലായെന്ന മട്ടില്‍ തലയാട്ടുകയും ഗോപാലകൃഷ്ണനോട് നന്ദി പറയുകയും ചെയ്തു.
അങ്ങനെ ബാല്‍ക്കണിയില്‍ നിന്ന് പിരിയാന്‍ നേരം ഗോപാലകൃഷ്ണന്‍ ഒരു കാര്യം പെട്ടെന്ന് ഓര്‍ത്തു.
ഇത്രയൊക്കെ സംസാരിച്ചിട്ടും താന്‍ ആ ഗ്രാമീണനെ പരിചയപ്പെട്ടില്ലല്ലോ .
തന്നെക്കുറിച്ചും തന്റെ ഔദ്യോഗിക പദവിയെക്കുറിച്ചും ലിഫ്‌റ്റിനെക്കുറിച്ചും ഒക്കെ ഗ്രാമീണനോട്ട് ഒരു കൊച്ചുകുട്ടിയോടെന്ന

വണ്ണം പറഞ്ഞുവെങ്കിലും താന്‍ ഗ്രാമീണനെ പരിചയപ്പെട്ടില്ലല്ലോ .
അതിനാല്‍ തന്നെ ; ഗോപാലകൃഷ്ണന്‍ ഗ്രാമീണന്റെ പേരും മറ്റുകാര്യങ്ങളും ചോദിച്ചു.
ആ ഗ്രാമീണന്റെ ഉത്തരം കേട്ടപ്പോള്‍ .......
ഗോപാലകൃഷ്ണന് താന്‍ കൊച്ചായതുപോലെ തോന്നി.
ജാള്യതയുടേ ഒരു കൂമ്പാരം തന്നെ തന്റെ ശരീരത്തില്‍ വന്നുപതിച്ചതായി തോന്നി.
ഗ്രാമീണന്റെ പേര് എന്തായിരുന്നെന്നോ ?
“ടെന്‍സിംങ് “
അതായിരുന്നു ഗ്രാമീണന്റെ ഉത്തരം .
ഇത്രയും പറഞ്ഞ് മലയാളം മാഷ് അദ്ധ്യാപക പരിശീലനക്ലാസില്‍ ഒന്നു നിറുത്തി .
നിശ്ശബ്ദത .
അതെ ; പ്രത്യേകിച്ച് ഒരു വ്യത്യാസവുമില്ലാത്തതുപോലെ ..
മാഷ് പഴയകാര്യം ആലോചിച്ചു.
വര്‍ഷങ്ങള്‍ക്കുമുന്‍പ് മാഷ് ഈ കഥ ക്ലാസില്‍ പറഞ്ഞപ്പോള്‍ കുട്ടികള്‍ പൊട്ടിച്ചിരിച്ച കാര്യം .
പക്ഷെ , ഇപ്പോള്‍ ഇവിടെ ...
ആരും ചിരിക്കുന്നില്ലല്ലോ .
ചിരിച്ചില്ലെങ്കിലും ഒരു പുഞ്ചിരിയെങ്കിലും മുഖത്ത് വരുത്തിക്കൂടെ
അതും ഇല്ലല്ലോ ..
ഗതികെട്ട് മലയാളം മാഷ് ചോദിച്ചു
“ ഇത് കേട്ട് എന്താ നിങ്ങള്‍ ചിരിക്കാത്തേ “
“ അതിന് മാഷ് പറഞ്ഞതില്‍ ചിരിക്കാന്‍ ഒന്നുമില്ലല്ലോ എന്ന് എവിടെനിന്നോ ഒരു കമന്റ് .
സംഗതി മലയാളം മാഷിന് മനസ്സിലായി.
തന്റെ ഹാസ്യത്തിന്റെ ക്ലൈമാക്സ് തൂറ്റിയത് എന്തുകൊണ്ടാണെന്നു മനസ്സിലായി .
അവര്‍ക്ക് ‘ടെന്‍സിങിനെ ‘ അറിയില്ല ; അത്രതന്നെ .
തന്റെ ഈ ഫലിതം മുഴുവന്‍ ഈ ഒറ്റവാക്കിലാണ് നിലനില്‍ക്കുന്നത് .
പ്രസ്തുത വാക്കാണ് അവര്‍ക്ക് മനസ്സിലാവാതെ പോയത് .
തുടര്‍ന്ന് മാഷ് ഏതൊരു ഹാസ്യപ്രഭാഷകനേയും വേദനിപ്പിക്കുന്ന ഒരു പ്രവൃത്തിയിലേക്കു നീങ്ങി.
അതായത് ഹാസ്യത്തിലെ ഹാസ്യം എന്താണെന്ന് വിശദമാക്കിക്കൊടുക്കുന്ന അവസ്ഥ.
ശേഷം , മലയാളം മാഷ് ,ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റിനെക്കുറിച്ചും അത്
കീഴടക്കിയ ഹിലാരി , ടെന്‍സിംഗ് എന്നിവരെക്കുറിച്ചും പറഞ്ഞു.
പ്രസ്തുത ‘ടെന്‍സിംങാ‘യിരുന്നു ഗോപാലകൃഷ്ണന്റെ കഥയിലെ ഗ്രാമീണന്‍ എന്നുകൂടി പറഞ്ഞപ്പോഴാണ് പലരുടേയും

മുഖത്ത് പുഞ്ചിരി വിടര്‍ന്നത് .
“ അല്ലെങ്കിലും അദ്ധ്യാപക പരിശീലനത്തില്‍ വരുന്നവരില്‍ ഭൂരിഭാഗവും ഫീമെയില്‍ ടീച്ചേഴ്‌സാ . അവര്‍ക്കുണ്ടോ

‘ഹാസ്യബോധം‘ “ പൊതുവെ സ്ത്രീ വിദ്വേഷികൂടിയായ സാമൂഹ്യം മാഷ് ദേഷ്യത്തോടെ പറഞ്ഞു.
ഇംഗ്ലീഷ് മാഷും അത് ശരിവെച്ചു.
മലയാളം മാഷ് ഇത്രയും പറഞ്ഞു നിറുത്തിയപ്പോള്‍ തനിക്കും ഈ വിഷയത്തില്‍ ചില കാര്യങ്ങള്‍ പറയാനുണ്ടെന്ന്

ഫിസിക്സ് മാഷ് പറഞ്ഞു.


* * * * * * * *
* * * * * * * * * * * * * * * *
* * * * * * * *

ഫിസിക്സ് മാഷ് ഇപ്രകാരം തുടര്‍ന്നു.
സ്റ്റാഫ് റൂമിലുള്ളവര്‍ ഫിസിക്സ് മാഷിന് ചെവികൊടുത്തു.

കഴിഞ്ഞ വര്‍ഷം ഫിസിക്സ് മാഷ് മള്‍ട്ടിമീഡിയ തിയേറ്ററില്‍ പത്താം ക്ലാസിലെ കുട്ടികളെ കൊണ്ടുപോയി ഒരു സിഡി

കാണിച്ചു കൊടുത്തിരുന്നു.
‘നമ്മുടെ പ്രപഞ്ചം‘ എന്ന അദ്ധ്യായവുമായി ബന്ധപ്പെട്ടായിരുന്നു സി.ഡി പ്രദര്‍ശനം .
സ്കൂളിലെ മള്‍ട്ടിമീഡിയ തിയേറ്ററിലെ വലിയ സ്ക്രീനിലെ ‘സിനിമാ പ്രദര്‍ശനം ’ കുട്ടികള്‍ ഇഷ്ടപ്പെടുന്നതായിരുന്നു.
തുമ്പ റോക്കറ്റ് വിക്ഷേപണകേന്ദ്രത്തിലെ ആദ്യകാല റോക്കറ്റ് വിക്ഷേപണവും കുട്ടികള്‍ സ്ക്രീനില്‍ കണ്ടു.
അത് അവരെ വല്ലാതെ ചിരിപ്പിച്ചു.
കാരണം എന്തെന്നാല്‍ ; വിക്ഷേപണസ്ഥലത്തേക്ക് റോക്കറ്റ് സൈക്കിളില്‍ കൊണ്ടുപോകുന്ന രംഗമായിരുന്നു അത് .
ശാസ്ത്രസാങ്കേതിക പുരോഗതിയുടെ ഇത്രയും ഔന്നത്യത്തില്‍ നില്‍ക്കുമ്പോള്‍ വിക്ഷേപണസ്ഥലത്തേക്ക് റോക്കറ്റ്
എത്തിക്കുന്നതിനുവേണ്ടി സൈക്കിള്‍ ഉപയോഗിച്ചതിലെ യുക്തിയാണ് അവരെ ചിരിപ്പിച്ചത്.
പ്രസ്തുത സി.ഡി ആ മാസത്തെ അദ്ധ്യാപക പരിശീലനത്തിലും ഫിസിക്സ് മാഷ് കാണിച്ചു കൊടുത്തു.
വിക്ഷേപണസ്ഥലത്തേക്ക് റോക്കറ്റ് സൈക്കിളില്‍ കൊണ്ടുപോകുന്ന രംഗവും വന്നു.
പക്ഷെ ; ചിരിയുടെ ഒരു പൊടിപോലും അവിടെ ഉണ്ടായില്ല എന്ന ഖേദകരമായ വസ്തുത ഫിസിക്സ് മാഷ് പറഞ്ഞു നിറൂത്തി.



“ അതുതന്ന്യാ ഞാന്‍ പറഞ്ഞേ . ഈ ടീച്ചര്‍മാര്‍ക്ക് ചോദ്യം ചോദിയ്ക്കാ ഉത്തരം എഴുതിക്കൊടുക്കാ . കാണാപ്പാഠം

പഠിപ്പിക്കാ എന്നുള്ളതാല്ലാതെ മറ്റു ജനറല്‍ ആയ കാര്യങ്ങള്‍ കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കുന്നതില്‍ ഒരു താല്പര്യവും

ഇല്ലാന്ന്’ സാമൂഹ്യം മാഷ് ചൂടായി പറഞ്ഞു.

ഇംഗ്ലീഷ് മാഷ് ഇപ്രാവശ്യം ശക്തിയോടെ സാമൂഹ്യം മാഷിന്റെ അഭിപ്രായത്തെ പിന്താങ്ങി.
തുടര്‍ന്ന് ഇംഗ്ലീഷ് മാഷ് പറഞ്ഞു
“ എന്റെ ക്ലസ്റ്ററിലെ ഒരു അനുഭവം കേള്‍ക്കണോ “
എല്ലാ‍വരും ഇംഗ്ലീഷ് മാഷിന്റെ അനുഭവത്തിനുവേണ്ടി കാതോര്‍ത്തു.

ഞങ്ങള്‍ക്കും ഉണ്ട് ‘ജസ്റ്റ് എ മിനിട്ടുപോലത്തെ‘ ഒരു പരിപാടി .
അതില്‍ എനിക്കായിരുന്നു അന്നത്തെ നറുക്ക് വീണത് .
ഞാന്‍ പരിപാടി അവതരിപ്പിച്ചു.
മൂന്ന് because അടുത്തത്തടുത്തായി വരത്തക്കവിധത്തില്‍ ഒരു വാചകം ഉണ്ടാക്കാമോ എന്നായിരുന്നു എന്റെ

അദ്ധ്യാപകപരിശീലനത്തിലെ ചോദ്യം .
ഞാന്‍ അദ്ധ്യാപകരോട് ഈ ചോദ്യം ഉന്നയിച്ചു.
ഉത്തരം കണ്ടെത്താന്‍ അഞ്ചുമിനിട്ട് സമയവും അനുവദിച്ചു.
ആര്‍ക്കും ഉത്തരം കണ്ടെത്താനായില്ല .
ഒടുവില്‍ ഞാന്‍ ഉത്തരവും പറഞ്ഞുകൊടുക്കേണ്ടിവന്നു .
പക്ഷെ ; എന്റെ ഉത്തരം ഈ ടീച്ചര്‍മാര്‍ അംഗീകരിച്ചില്ല.
പിന്നെ അവരുടെ വക കളിയാക്കലും പരിഹാസച്ചുവയുള്ള ചിരിയും .
ഇംഗ്ലീഷ് മാഷ് തന്റെ ടീച്ചര്‍മാരോടുള്ള രോഷം പറഞ്ഞുനിറൂത്തി.
അപ്പോള്‍ ഫിസിക്സ് മാഷ് ചോദിച്ചു
“ മൂന്ന് because അടുത്തത്തടുത്തായി വരത്തക്കവിധത്തില്‍ ഉള്ള sentence ഏതാ ?”
നിങ്ങള്‍ക്കും അറിയില്ലേ എന്ന മട്ടില്‍ ഇംഗ്ലീഷ് മാഷ് സ്റ്റൈലില്‍ പറഞ്ഞു
“ There is no sentence ending in because because because is a conjunction"
" അത് തകര്‍ത്തു” ഡ്രോയിംഗ് മാഷിന്റെ കമന്റായിരുന്നു അത് .
“ അടിപൊളിയായി അത് “ എന്തോ എഴുതിക്കൊണ്ടിരുന്ന കണക്ക് മാഷ് ഇംഗ്ലീഷ് മാഷിനെ പ്രോത്സാഹിപ്പിക്കാനെന്ന

മട്ടില്‍ പറഞ്ഞു.
“ മാഷ് എഴുതുകയും കേള്‍ക്കുകയും ചെയ്യുന്നു അല്ലേ “ കണക്കുമാഷിനെ കളിയാക്കി സാമൂഹ്യം മാഷ് പറഞ്ഞു.
“ അതെ , അദ്ദേഹം ഒരു ടൂ ഇന്‍ വണ്‍ ആണ് . മാത്തമറ്റിക്സിലെ അതുല്യ പ്രതിഭ” ഡ്രോയിംഗ് മാഷ് കണക്കുമാഷിനെ

കളിയാക്കി പറഞ്ഞു.
“എന്റെ പ്രശ്നം ഇപ്പോ ഇതൊന്നുമല്ല “ സാമൂഹ്യം മാഷ് പറഞ്ഞു.
തുടര്‍ന്ന് സാമൂഹ്യം മാഷിന്റെ പ്രശ്നം കേള്‍ക്കാനായി എല്ലാവരും കാതോര്‍ത്തു.

സാമൂഹ്യം മാഷ് തുടര്‍ന്നു
ഇത് എന്റെ ക്ലാസിലെ കൂട്ടികളുടെ പ്രശ്നമാണ് .
അവര്‍ക്ക് എന്തെങ്കിലും ഒരു തമാശ പറഞ്ഞാല്‍ ഭൂരിഭാഗം പേരും ചിരിക്കുന്നത് കുറച്ചു സമയം കഴിഞ്ഞാണ് .
ചില കുട്ടികളെ സംബന്ധിച്ചാണെങ്കില്‍ തൊട്ടടുത്ത കുട്ടി തമാശയുടെ ഗുട്ടന്‍സ് വിശദീകരിച്ചു കൊടുക്കുകയും വേണം.
അതുകൊണ്ടുതന്നെ അവരോട് ഞാന്‍ ഒരു ദിവസം സര്‍ദാര്‍ജി കഥ പറഞ്ഞുകൊടുത്തു.
അപ്പോള്‍ ആ സര്‍ദാര്‍ജി കഥ കേള്‍ക്കട്ടെ എന്നായി കേള്‍വിക്കാ‍രായ മാഷമ്മാരൊക്കെ.
തുടര്‍ന്ന് സാമൂഹ്യം മാഷ് കുട്ടികള്‍ക്ക് പാറഞ്ഞുകൊടുത്ത കഥ പറഞ്ഞു തുടങ്ങി.
അതായത് സര്‍ദാര്‍ജി ഒരു തമാശ കേട്ടാല്‍ അഞ്ചുപ്രാവശ്യം ചിരിക്കും !!!!!
അതെങ്ങന്യാ എന്നായി മറ്റുള്ളോര്‍
സാമൂഹ്യം മാഷ് തുടര്‍ന്നു
ഒരിക്കല്‍ ഒരു സര്‍ദാജി ഫാക്ടറിയില്‍ ജോലി ചെയ്തിരുന്നു.
ഉച്ചഭക്ഷണ സമയത്ത് ജോലിക്കാരൊക്കെ ഒരു ഹാളില്‍ ഒരുമിച്ച് കൂടിയിരുന്ന് ഭക്ഷണം കഴിക്കയാണ് പതിവ് .
അങ്ങനെയുള്ള സമയത്ത് പല വര്‍ത്തമാനവും അവിടെ നടക്കും .
അങ്ങനെ ഒരു ദിവസം ഒരു ജോലിക്കാരന്‍ ഒരു ‘തമാശ‘ പറഞ്ഞു.
അതുകേട്ട എല്ലാവരും ചിരിച്ചു.
തമാശയുടെ ഗുട്ടന്‍സ് മനസ്സിലായില്ലെങ്കിലും എല്ലാവരും ചിരിക്കുമ്പോള്‍ ചിരിക്കേണ്ടെ എന്നുവിചാരിച്ച് സര്‍ദാര്‍ജിയും

പൊട്ടിച്ചിരിച്ചു.
(ഇപ്പോള്‍ ഒന്നാമത്തെ പ്രാവശ്യം സര്‍ദാര്‍ജി ചിരിച്ചത് !)
സര്‍ദാര്‍ജി ചിരിച്ചുവെങ്കിലും സഹപ്രവര്‍ത്തകന്‍ പറഞ്ഞ തമാശ എന്താണെന്ന് അറിയാനുള്ള ആകാംക്ഷ അവനില്‍

അനുനിമിഷം വളര്‍ന്നുകൊണ്ടിരുന്നു.
സഹപ്രവര്‍ത്തകരോട് ചോദിക്കാമെന്നു വെച്ചാലോ
പണ്ടൊരിക്കല്‍ ഇങ്ങനെയൊരു കാര്യം ചോദിച്ചതിന് അവര്‍ ഉണ്ടാക്കിയ അപമാനം ഇപ്പോഴും സര്‍ദാര്‍ജിക്ക്

ഓര്‍മ്മയുണ്ട് .
അതിനാല്‍ അവരോട് ചോദിക്കേണ്ട എന്നുവെച്ചു.
അന്നത്തെ ദിവസം ജോലികഴിഞ്ഞു.
സര്‍ദാര്‍ജി വീട്ടിലേക്കു പോയി .
ഗ്രാമത്തില്‍ ബസ്സിറങ്ങി.
സര്‍ദാര്‍ജി എന്നും സാധനങ്ങള്‍ ബസ്റ്റോപ്പിലെ ഒരു കടയില്‍ നിന്നാണ് വാങ്ങാറ്.
അങ്ങനെ സാധനങ്ങള്‍ വാങ്ങിക്കൊണ്ടിരിക്കുമ്പോള്‍ ............
സര്‍ദാര്‍ജി ഈ തമാശ പ്രസ്തുത കടയുടമയോട് പറഞ്ഞു.
ഇതുകേട്ട കടയുടമ പൊട്ടിച്ചിരിച്ചു.
തമാശ അവതരിപ്പിച്ച സര്‍ദാര്‍ജിയും ചിരിച്ചു.
( ഇപ്പോള്‍ സര്‍ദാര്‍ജി ചിരിച്ചത് രണ്ടാമത്തെ പ്രാവശ്യം !!)
അപ്പോള്‍ സര്‍ദാര്‍ജിക്ക് തമാശയുടെ ഗുട്ടന്‍സ് ഈ കടയുടമയോട് ചോദിച്ചാലോ എന്ന ഒരു ചിന്ത മനസ്സിലുദിച്ചു.
ഉടനെ അന്തഃരംഗം സര്‍ദാര്‍ജിയെ വിലക്കി .
ജോലിസ്ഥലത്തെ സഹപ്രവര്‍ത്തകരില്‍ നിന്ന് ലഭിച്ച അനുഭവം സര്‍ദാര്‍ജിക്ക് ഓര്‍മ്മവന്നു.
തമാശയുടെ ഗുട്ടന്‍സ് കടയുടമയോട് ചോദച്ചാല്‍ താനൊരു വിഡ്ഡിയാണെന്ന കാര്യം അയാള്‍ നാട്ടില്‍ മുഴുവനും

പറഞ്ഞു പരത്തും
ഇപ്പോള്‍ ജോലിസ്ഥലത്തേ അങ്ങനെയുള്ള പേരുള്ളൂ.
അതിനാല്‍ സര്‍ദാര്‍ജി ഇതിനെക്കുറിച്ച് കടയുടമയോട് ഒന്നും ചോദിക്കാന്‍ പോയില്ല.
സര്‍ദാര്‍ജി വേഗം വീട്ടിലേക്കു നടന്നു.
സര്‍ദാര്‍ജിയുടെ മനസ്സില്‍ എല്ലാവരേയും പൊട്ടിച്ചിരിപ്പിച്ച തമാശയുടെ ഗുട്ടന്‍സ് അറിയാനുള്ള ആഗ്രഹം മാനംമുട്ടേ

വളര്‍ന്നുകൊണ്ടിരുന്നു.
അങ്ങനെ സര്‍ദാജി വീട്ടിലെത്തി.
സര്‍ദാജി ഡ്രസ് മാറി സ്വീകരണ മുറിയിലിരുന്നു.
ഭാര്യ പതിവുപോലെ ചായയുമായി വന്നു.
ചായകുടിച്ചു കഴിഞ്ഞ് സര്‍ദാര്‍ജി ഭാര്യയോട് ഈ തമാശ പറഞ്ഞു.
തമാശ കേട്ട ഭാര്യ പൊട്ടി-പൊട്ടി ചിരിച്ചു.
അപ്പോഴും സര്‍ദാര്‍ജി ചിരിച്ചു
( ഇപ്പോള്‍ സര്‍ദാര്‍ജി ചിരിച്ചത് മൂന്നാമത്തെ പ്രാവശ്യം !!!)
ഭാര്യയുടെ ചിരി ഒന്നടങ്ങിയപ്പോള്‍ സര്‍ദാര്‍ജി ഒന്നു തീരുമാനിച്ചു.
എന്തായാലും ഈ തമാശയുടെ ഗുട്ടന്‍സ് ഭാര്യയോട് വിശദമായി ചോദിക്കതന്നെ .
താന്‍ തോറ്റുവെന്നുവെച്ചാലും സ്വന്തം ഭാര്യയുടെ മുന്നിലല്ലേ .
അതുകൊണ്ട് കുഴപ്പമില്ല.
സര്‍ദാജി ധൈര്യപൂര്‍വ്വം ഭാര്യയോട് തമാശയുടെ ഗുട്ടന്‍സ് പറഞ്ഞുതരുവാന്‍ ആവശ്യപ്പെട്ടു.
ഇതുകേട്ടപ്പോള്‍ ഭാര്യക്ക് ദയതോന്നി.
ഭാര്യ തമാശയുടെ ഗുട്ടന്‍സ് സര്‍ദാര്‍ജിക്ക് വിശദമാക്കിക്കൊടുത്തു.
ഹാ , ഹാ ഹാ
സര്‍ദാര്‍ജി ഇരിപ്പിടത്തില്‍ നിന്ന് ചാടിയെണീറ്റ് അലറിച്ചിരിച്ചു ചിരിച്ചു.
( ഇപ്പോള്‍ സര്‍ദാര്‍ജി ചിരിച്ചത് നാലാമത്തെ പ്രാവശ്യം !!!!)
ഇത്രയും രസകരമായ - ആറ്റംബോംമ്പുപോലുള്ള തമാശയും കൊണ്ടാണ് താന്‍ കഴിച്ചു കൂട്ടിയതെന്നോര്‍ത്തപ്പോള്‍

സര്‍ദാര്‍ജിക്കു ലജ്ജതോന്നി.
...........
രാത്രിയായി .
സര്‍ദാര്‍ജിയും ഭാര്യയും ഉറങ്ങാന്‍ കിടന്നു.
......................
എന്തോ ഒരു അലര്‍ച്ചകേട്ട് സര്‍ദാര്‍ജിയുടെ ഭാര്യ ഞെട്ടിയെണീറ്റു.
നോക്കിയപ്പോഴുണ്ട് സര്‍ദാര്‍ജി ഉറക്കത്തില്‍ പൊട്ടിച്ചിരിക്കുന്നു.
( ഇപ്പോള്‍ സര്‍ദാര്‍ജി ചിരിച്ചത് അഞ്ചാമത്തെ പ്രാവശ്യം !!!!)
ഭാര്യ സര്‍ദാര്‍ജിയെ കുലുക്കി വിളിച്ചുണര്‍ത്തി.
എന്താണ് ഈ ചിരി എന്നു ചോദിച്ചു.
സര്‍ദാര്‍ജി അല്പം നാണത്തോടെ പറഞ്ഞു.
“ ആ തമാശ ഞാന്‍ സ്വപ്നത്തില്‍ കണ്ടു “

ഈ കഥയാണ് ഞാന്‍ എന്റെ ക്ലാസിലെ കുട്ടികള്‍ക്ക് പറഞ്ഞുകൊടുത്തത് .
പക്ഷെ , ഇതു പറഞ്ഞപ്പോഴും ഇതിലെന്താണ് തമാശയുള്ളത് എന്ന മട്ടില്‍ കുട്ടികളിരുന്നു.
സാമൂഹ്യം മാഷ് വേദനയോടെ പറഞ്ഞു.
.................
പെട്ടെന്ന് സ്കൂള്‍ കൂടുവാനുള്ള ബെല്ലടിച്ചു.
“ എങ്ങനെയുണ്ട് മാത്തമറ്റിക്സ് മാഷേ , ഇന്നത്തെ ചര്‍ച്ച” ഡ്രോയിംഗ് മാഷ് കണക്കുമാഷോടു ചോദിച്ചു.
കണക്കുമാഷ് പറഞ്ഞു
“നിങ്ങളുടെ ചര്‍ച്ചക്കിടയില്‍ ഞാന്‍ രണ്ട് അദ്ധ്യായത്തിന്റെ ടീച്ചീംഗ് നോട്ട് എഴുതി”
ഇതുകേട്ട ഡ്രോയിംഗ് മാഷ് എല്ലാവരോടുമായി ചോദിച്ചു
“ഇപ്പോള്‍ ഇവിടെ ഇരിക്കുന്നതില്‍ ആരാ മിടുക്കനായ അദ്ധ്യാപകന്‍ “

“ അതിന് സംശയമുണ്ടോ ? ഗണിതമെന്നു പറയുന്നത് ലോകത്തിന്റെ സ്പന്ദനമാണ്” സ്ഫടികത്തിലെ തിലകനെ

അനുകരിച്ച് ഇംഗ്ലീഷ് മാഷ് പറഞ്ഞു.
അതിന്റെ പ്രതിഫലനമെന്നോണം സ്റ്റാഫ് റൂമാകെ കൂട്ടച്ചിരി മുഴങ്ങി.



ഇതിലെ കഥാ പാത്രങ്ങളും ആശയങ്ങളും സാങ്കല്പികങ്ങളാണ് .
അതിനാല്‍ തന്നെ കാര്യങ്ങള്‍ അത്തരത്തില്‍ എടുക്കണമെന്ന് അപേക്ഷ.

278. ബ്ലോഗില്‍ അപ്‌ലോഡ് ചെയ്യുന്ന ചിത്രങ്ങളുടെ വലുപ്പം കുറക്കുവാനൊരു സൂത്രവിദ്യ

.നമുക്ക് പലപ്പോഴും ചിത്രങ്ങള്‍ ബ്ലോഗിലേക്ക് അപ്‌ലോഡ്  ചെയ്യേണ്ടതായി വരാറുണ്ട് . പലപ്പോഴും ചിത്രങ്ങളുടെ വലുപ്പം വളരേ അധികം കൂടുതലായിരിക്കും  . ഇത് നമുക്ക് കുറക്കാം .അതിനായി ആദ്യം ചിത്രത്തിന്റെ ഫയല്‍ സൈസ് എത്രയെന്ന്  കണക്കാക്കുക .
1.അതിനായി ആദ്യം ചിത്രം സെലക്ട് ചെയ്യുക . ( ഇവിടെ HBO എന്ന ഫയലാണ് ഉദാഹരണമായി എടുത്തിരിക്കുന്നത് )

2. തുടര്‍ന്ന് Right Click ചെയ്ത് Properties എടുക്കുക.

3.അപ്പോള്‍ അതില്‍ നമുക്ക് HBO എന്ന ഫയലിന്റെ size  1.05 MB ആണെന്ന് കാണാം .

4.ഇതുവഴി ഒരു ഫയലിന്റെ size അറിയുവാന്‍ നമുക്കാകുന്നു.
5.അടുത്തതായി നമുക്ക് HBO എന്ന ഫയല്‍ സെലക്ട് ചെയ്ത് Right Click ചെയ്യുക.

6.അപ്പോള്‍ ഒരു വിന്‍‌ഡോ തുറന്നു വരും .

7.അതില്‍ Open with select ചെയ്യുക .
8. അപ്പോള്‍ തുറന്നുവരുന്ന വിന്‍ഡോയില്‍ paint ക്ലിക്ക് ചെയ്യുക .
9.അപ്പോള്‍ HBO എന്ന ചിത്രം paint ല്‍ തുറന്നുവരും

10.അതില്‍ image ല്‍ ക്ലിക്ക് ചെയ്യുക.
11.അപ്പോള്‍ ഒരു വിന്‍‌ഡോ വരും

12.അതിലെ Stretch / Skew വില്‍ ക്ലിക്ക് ചെയ്യുക.
13. അപ്പോള്‍ Stretch and Skew എന്ന പുതിയ വിന്‍ഡോ തുറന്നു വരും .

14.അതില്‍ Horizondal , Vetical എന്നതിനുനേരെ 50 ടൈപ്പ് ചെയ്തുകൊടുക്കുക.

15. അതിനുശേഷം OK ക്ലിക്ക് ചെയ്യുക.

16. അപ്പോള്‍ പ്രസ്തുത ചിത്രം ചെറുതായതായി കാണാം.
17. ഇനി ഫയല്‍ സേവ് ഏസ് എടുക്കുക .

18. അതില്‍ ഉദ്ദേശിക്കുന്ന ഫോള്‍ഡര്‍ തെരഞ്ഞെടുത്ത് സേവ് ചെയ്യുക .
19. അങ്ങനെ ചെയ്യുമ്പോള്‍ Save as type എന്നത് JPEG സെലക്ട് ചെയ്യുക .

20. HBO resize file എന്ന് സേവ് ചെയ്യുക.
21.ഇനി പ്രസ്തുത ഫയല്‍ സെലക്ട് ചെയ്ത് Right Click ചെയ്ത് Properties എടുക്കുക.
21. ഫയല്‍ size നോക്കൂ ; അത് 10.8 KB എന്നാണ് കാണിച്ചിരിക്കുന്നത് .

22. ഇത്തരത്തില്‍ ഫയല്‍ സൈസ് കുറക്കുകയാണെങ്കില്‍ വളരേ അധികം ചിത്രങ്ങള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ അപ്‌ലോഡ് ചെയ്യുവാന്‍ കഴിയും.
23. വലുതാക്കി കാണിക്കേണ്ട ചിത്രങ്ങള്‍ ഒഴിച്ച് ബാക്കിയെല്ലാം അങ്ങനെ ചെയ്യാം .

Get Blogger Falling Objects