Saturday, July 23, 2011

377. Std 10 Physics Problems Worksheet 1

ആശയ സഹായം :
PAULSON MASH ;  GOVT NATIONAL BOYS HIGHSCHOOL KODAKARA

















Std:10 ഭൌതികശാസ്ത്രം മാതൃകാ പ്രശ്നം വര്‍ക്ക് ഷീറ്റ് 1
യൂണിറ്റ് :5 വൈദ്യുത പ്രവാഹത്തിന്റെ ഫലങ്ങള്‍
  1. ഒരു 25 W വാട്ട് ബള്‍ബും 100 W ബള്‍ബും ശ്രേണീരീതിയില്‍ 230 v ലൈനില്‍  ഘടിപ്പിച്ചീരിക്കുന്നുഏത് ബള്‍ബിലാണ് പ്രകാശം കൂടുതല്‍ ഓരോ ബള്‍ബിലും അനുഭവപ്പെടുന്ന പൊട്ടെന്‍ഷ്യല്‍ വ്യത്യാസം കറന്റ് പ്രതിരോധം പവര്‍ എന്നിവ എത്രയായിരിക്കും നിങ്ങളുടെ ഉത്തരം സാധൂകരിക്കുക?
  2. ഒരു 40 W വാട്ട് ബള്‍ബും 100 W ബള്‍ബും ശ്രേണീരീതിയില്‍   230 v ലൈനില്‍            ഘടിപ്പിച്ചീരിക്കുന്നുഏത് ബള്‍ബിലാണ് പ്രകാശം കൂടുതല്‍ ഓരോ ബള്‍ബിലും അനുഭവപ്പെടുന്ന പൊട്ടെന്‍ഷ്യല്‍ വ്യത്യാസം കറന്റ് പ്രതിരോധം പവര്‍ എന്നിവ എത്രയായിരിക്കും നിങ്ങളുടെ ഉത്തരം സാധൂകരിക്കുക?
  3. ഒരു 60 W വാട്ട് ബള്‍ബും 100 W ബള്‍ബും ശ്രേണീരീതിയില്‍  230 v ലൈനില്‍   ഘടിപ്പിച്ചീരിക്കുന്നുഏത് ബള്‍ബിലാണ് പ്രകാശം കൂടുതല്‍ ഓരോ ബള്‍ബിലും അനുഭവപ്പെടുന്ന പൊട്ടെന്‍ഷ്യല്‍ വ്യത്യാസം കറന്റ് പ്രതിരോധം പവര്‍ എന്നിവ എത്രയായിരിക്കും നിങ്ങളുടെ ഉത്തരം സാധൂകരിക്കുക?
  4. ഒരു 40 W വാട്ട് ബള്‍ബും 60 W ബള്‍ബും ശ്രേണീരീതിയില്‍    230 v ലൈനില്‍    ഘടിപ്പിച്ചീരിക്കുന്നുഏത് ബള്‍ബിലാണ് പ്രകാശം കൂടുതല്‍ ഓരോ ബള്‍ബിലും അനുഭവപ്പെടുന്ന പൊട്ടെന്‍ഷ്യല്‍ വ്യത്യാസം കറന്റ് പ്രതിരോധം പവര്‍ എന്നിവ എത്രയായിരിക്കും നിങ്ങളുടെ ഉത്തരം സാധൂകരിക്കുക?
    ഉത്തരങ്ങള്‍
  5. ശ്രേണീരിതിയിലുള്ള ഒരു സെര്‍ക്യൂട്ടില്‍ കറന്റ് വൈദ്യുത പ്രവാ‍ഹ തീവ്രത I ) എല്ലാ പ്രതിരോധകത്തിലും തുല്യമായിരിക്കും എന്നാല്‍ വോള്‍ട്ടത (പൊട്ടെന്‍ഷ്യല്‍ വ്യത്യാസം V) ഓരോ പ്രതിരോധകത്തിന്റെ അഗ്രത്തിലും വ്യത്യസ്തമായിരിക്കും .
    ഇവിടെ ഒന്നാമത്തെ ബള്‍ബിന്റെ പവര്‍ P1 ഉം രണ്ടാമത്തെ ബള്‍ബിന്റെ പവര്‍ P2 വും ആയി സങ്കല്പിക്കുക.
    ഇവിടെ ഒന്നാമത്തെ ബള്‍ബിന്റെ പ്രതിരോധം R1 ഉം രണ്ടാമത്തെ ബള്‍ബിന്റെ പ്രതിരോധം R2 വും ആയി സങ്കല്പിക്കുക.
    പവര്‍ P1 =25 W , പവര്‍ P2 =100 W
    പവര്‍ P1 = V2/ R1 , R1 = V2/ P1 = 230 x 230 /25 = 2116 ഓം
    പവര്‍ P2= V2/ R2 , R2 = V2/ P2 = 230 x 230 /100 = 529 ഓം
    സര്‍ക്യൂട്ടിലെ കറന്റ് കണ്ടുപിടിക്കാന്‍
    സെര്‍ക്യൂട്ട് ശ്രേണീരീതിയിലുള്ളതിനാല്‍ ആകെ പ്രതിരോധം R =R1 +R2
    =2116 ഓം+529 ഓം = 2645ഓം
    ആകെ വോള്‍ട്ടത = 230 വോള്‍ട്ട്
    കറന്റ് I = V / R = 230 / 2645 = 0.087 A
    സര്‍ക്യൂട്ടിലെ വോള്‍ട്ടേജ് കണ്ടുപിടിക്കാന്‍
    സര്‍ക്യൂട്ട് ശ്രേണീരീതിയിലായതിനാല്‍ ഓരോ പ്രതിരോധകത്തിന്റെ അഗ്രത്തിലും വോള്‍ട്ടേജ് വ്യത്യസ്തമായിരിക്കും .
    വോള്‍ട്ടേജ് V= I x R= 0.087 x 2116 =184.1
    വോള്‍ട്ടേജ് V2= I x R2 = 0.087 x 529 = 46.02
    ഉത്തരം ശരിയാണോ എന്നറിയുവാന്‍ ആകെ വോള്‍ട്ടേജ് കണ്ടാല്‍ മതി അതായത് ആകെ വോള്‍ട്ടേജ് V =V1 +V1 = 184.1 +46.02 = 230.12 വോള്‍ട്ട് )
    ശ്രേണീരീതിയില്‍ ഒരോ ബള്‍ബിന്റേയും പവര്‍ കണ്ടുപിടിക്കുവാന്‍
    പവര്‍ P= V1 x I =184.1 x 0.087 = 16.02 W
    പവര്‍ P= V2 x I =46.02 x 0.087 = 4.003 W
    അതായത് Pപവര്‍ ഉള്ള ബള്‍ബ് ( 25 W ) കൂടുതലായി പ്രകാശിക്കും .
    ഇത് P= I2എന്ന സമവാക്യം ഉപയോഗിച്ച് കണ്ടുപിടിക്കാം .
    അതായത് P= I2R= 0.087 x 0.087 x 2116 = 16.02 W
    P= I2R= 0.087 x 0.087 x 529 = 4.004 W )
    ഒരോ ബള്‍ബിലും ഉള്ള കറന്റ് കണ്ടുപിടിക്കുവാന്‍
    കറന്റ് I= V1 / R= 184.1 / 2116 = 0.087 A
    കറന്റ് I= V2 / R2 = 46.02 / 529 = 0.087 A
    അതായത് രണ്ടു ബള്‍ബില്‍ക്കൂടിയും ഒരേ അളവിലുള്ള വൈദ്യുതിയാണ് പ്രവഹിക്കുന്നത് .
          ഈ രീതിയില്‍ മറ്റ് ചോദ്യങ്ങളുടെ ഉത്തരങ്ങളും കണ്ടെത്തുക വാല്‍ക്കഷണം.
          ഈ ഫയല്‍ പ്രിന്റ് ചെയ്യുന്നതിനും പി ഡി എഫ് ഫോര്‍മാറ്റില്‍ ലഭിക്കുന്നതിനും ഇവിടെ ക്ലിക്ക് ചെയ്യുക
          കൂടുതല്‍ അറിവിന് താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യൂ


No comments:

Get Blogger Falling Objects