Friday, October 14, 2011

415.വില കുറയുന്ന ടോക്ക് ടൈം - വില കൂടുന്ന മൊബൈല്‍ സെറ്റുകള്‍



ഇപ്പോഴത്തെ അവസ്ഥയാ‍ണ് മുകളില്‍ സൂചിപ്പിച്ചിരിക്കുന്നത് .
 ടോക്ക് ടൈം  സെക്കന്‍ഡിന് ഒരു പൈസയും അര പൈസയുമായി പല മൊബൈല്‍ കമ്പനികളും  മുന്നേറൂന്നു.
ചില കമ്പനികളാകട്ടെ ചില പ്രത്യേക കണ്ടീഷനില്‍ മിനിട്ടിന് പത്തുപൈസ സംസാര മൂല്യവും നല്‍കുന്നുണ്ട് .
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഹാന്‍ഡ് സെറ്റുകളുടെ വില കുത്തനെ മുകളിലേക്കാണ്.
ക്യാമറയും ബ്ലൂ ടൂത്തും എഫ് എം റേഡിയോവുമൊക്കെ പഴഞ്ചനായി മാറിയിരിക്കുന്നു.
ഇപ്പോള്‍ സ്മാര്‍ട്ട് ഫോണിന്റെ കാല മല്ലേ .
ഫോണ്‍ ടച്ച് ആണെങ്കില്‍ സ്ക്രീന്‍ ഡിസ്‌പ്ലേ  ഏരിയ കൂടുതലായിര്‍ക്കും എന്നൊരു പ്രത്യേകതയുണ്ട്.
കാരണം കീബോഡ് വേണ്ടല്ലോ ?
അതിനുള്ള സ്ഥലം കൂടി ഡിസ്പ്ലേക്ക് ഉപയോഗിക്കാമല്ലോ .
നോക്കിയയുടെ 6233 ചുരുങ്ങിയ ലെവലില്‍ ടച്ച് സ്ക്രീന്‍ ഉള്ള ഫോണായിരുന്നു.
ആറായിരത്തിനടൂത്ത് മാത്രമാണ് അതിന് വില
പക്ഷെ , ഒരു കാര്യം സംഗതി ടൂജി ആണ്
പക്ഷെ , ഇപ്പോള്‍ ത്രീജി ഓപ്ഷന്‍ വേണം എന്നത് ഏത് കൊച്ചൂ കുട്ടിപോലും പറയുന്ന കാര്യമാണ്.
തമാശ എന്തെന്നു വെച്ചാല്‍ ; ത്രീ ജി കിട്ടുന്ന സ്ഥലമല്ലെങ്കില്‍ പോലും ത്രീജി ഫോണ്‍ വേണമെന്നതാണ് പലരുടേയും

നിര്‍ബന്ധം .
ത്രീ ജി ഫോണില്‍ ഫ്രണ്ട് ക്യാമറ ഉണ്ടെങ്കില്‍ മുഖം നോക്കി സംസാരിക്കാം എന്നൊരു മെച്ചമുണ്ട് .
പക്ഷെ , അതിന്റെ വില കൈ പോള്ളിക്കുന്നതാണ്.
ഇനി മറ്റൊരു കാര്യം എന്താണെന്നുവെച്ചാല്‍ എല്ലാ ഹാന്‍ഡ്‌സെറ്റുകളും നല്‍കുന്ന ഇന്റര്‍നെറ്റ് സ്പീഡ് വ്യത്യസ്ത മാണ്

എന്നതാ‍ണ്.
ഇന്റര്‍നെറ്റ് സ്പീഡ് അതാത് ഹാന്‍ഡ് സെറ്റിനെ അപേക്ഷിച്ചീരിക്കുന്നു.
മൊബൈല്‍ ഫോണുകളീല്‍ ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കാലമാണല്ലോ ഇപ്പോള്‍ .
എന്നാല്‍ ഓപ്പറേറ്റിംഗ് സിസ്റ്റമാണോ എംബഡ്ഡഡ് സിസ്റ്റമാണോ ഉപയോഗിക്കുന്നത് എന്നറിയാതെ മൊബൈല്‍

വാങ്ങുന്നവരാണ് ഗ്രാമപ്രദേശങ്ങളീല്‍ പലരും .
സിമ്പിയന്‍ ഓപ്പറേറ്റിംസ് സിസ്റ്റം നോക്കിയ നിറുത്തലാക്കിയല്ലോ .
അതുകൊണ്ടുതന്നെ അത് ഉപയോഗിക്കുന്ന ഫോണുകള്‍ക്കും വിലക്കുറവുണ്ട് .
നോക്കിയ യാണെങ്കില്‍ ഓവിഐ സ്റ്റോര്‍ ഉപയോഗിച്ച് ആകഷകമായ പല അപ്ലിക്കേഷനുകളും

ഡൌണ്‍ലോഡുചെയ്യാമല്ലോ .
നോക്കിയ 5230 ഒരു വിലകുറഞ്ഞ  ത്രീജി ടച്ച്  ഫോണാണ് .
ഫ്രണ്ട് ക്യാമറ ഇല്ലാത്തതിനാല്‍ വീഡിയോ കോളിംഗ് ഇവിടെനിന്ന് സാദ്ധ്യമല്ല എന്നര്‍ഥം .
പി സി യില്‍ കണക്ട് ചെയ്ത് ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോള്‍ 360 kbps വേഗതയും ലഭിക്കുന്നു.
ഓപ്പറേറ്റിംഗ് സിസ്റ്റം സിമ്പിയന്‍ ആണ് .
സിമ്പിയന്‍ ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിച്ചൂള്ള ഫോണുകള്‍ പത്തുലക്ഷം പേരാണ് ഉപയോഗിക്കുന്നതെന്ന് നോക്കിയ

കണക്ക് .
എന്നാല്‍ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിച്ചുള്ള  ഫോണുകള്‍ക്ക് വില ഇരുപതിനായിരത്തില്‍ കൂടുതല്‍

വരും .
അതിനനുസരിച്ച് ആകരഷകമായ ആപ്ലിക്കേഷനുകളാണ് അതില്‍ ഉപയോഗിക്കുവാനുള്ളത് .
എന്നുവെച്ചാല്‍ ഒരു കമ്പ്യൂട്ടറീല്‍ ചെയ്യാവുന്ന പല കാര്യങ്ങളും അതില്‍ ചെയ്യാമെന്നര്‍ഥം .
ഇത്തരം ഫോണുളില്‍ അക്ഷരങ്ങള്‍ മലയാളത്തില്‍ തെളിയണമെന്നുണ്ടെങ്കില്‍ ഒപ്പേറ മിനി ബ്രൌസര്‍ തന്നെ വേണം.
അതിലെ സെറ്റിംഗില്‍ കൊം‌പ്ലക്സ് സ്ക്രിപ്റ്റ്സ് എസ് ആക്കിമാറ്റി സേവ് ചെയ്യുകതന്നെ വേണം
അവസാനമായി പറയുവാന്‍ പോകുന്നതെന്തെന്നുവെച്ചാല്‍ ....
വില കൂടിയ മൊബൈല്‍ ഉപയോഗിച്ച് സുഹൃത്തിനോട് സംസാരിച്ചു എന്നുവെച്ച് എന്തെങ്കിലും പ്രത്യേകതയുണ്ടോ

എന്നുള്ളതാണ്.
ഒന്നും തന്നെയില്ല കേട്ടോ .
എങ്കിലും റേഡീയേഷന്‍ കുറവുള്ള ഫോണ്‍ നല്ലതാണ് .
ഇത് പറയുമ്പോള്‍ പണ്ട് ഏതോ ഒരു രസികന്‍ പറഞ്ഞ തമാശ ഓര്‍മ്മവരുന്നു.
ടി വി കൊടികുത്തി വാഴുന്ന കാലം .
ഒരുവന് ഒരു സംശയം ?
ബ്ലാക്ക് & വൈറ്റ് ടി വി ആണോ കളര്‍ ടിവി ആണോ കണ്ണിനു നല്ലത് ?
ഇത് കേട്ട ഒരാള്‍ പറഞ്ഞു
ബ്ലാക്ക് & വൈറ്റ്
മറ്റൊരാള്‍ പറഞ്ഞു.
ഒരു ടി വി യും കണ്ണിന് നല്ലതല്ല ; അതിനാല്‍ ടി വി വാങ്ങാതിരിക്കുകയാണ് നല്ലത്
Nokia Mini Speakers MD-8 (ഇത് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്നു.     ) ഫോണുമായി കണക്ട് ചെയ്യാവുന്നതാണ്.
വാല്‍ക്കഷണം :

No comments:

Get Blogger Falling Objects