Friday, November 04, 2011

468.പത്താം ക്ളാസുകാര്‍ക്കായി എസ്.എസ്.എല്‍.സി എക്സലന്റ്സ് പരിപാടി നടത്തും.





ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഐടി@സ്കൂള്‍ വിക്ടേഴ്സില്‍ പ്രത്യേക അക്കാദമിക പരിപാടികള്‍ സംപ്രേഷണം ചെയ്യുന്നു. പത്താംക്ളാസിലെ പാഠപുസ്തകത്തിനനുസരിച്ച് എസ്.എസ്.എല്‍.സി. എക്സലന്റ്സും ഒമ്പതാം ക്ളാസിനുവേണ്ടി ക്ളാസ്ടൈമും എട്ടാം ക്ളാസിനായി ബിയോണ്ട് ദ ടെക്സറ്റും ആണിവ. എസ്.എസ്.എല്‍.സി എക്സലന്റ്സില്‍ രസതന്ത്രം, ജീവശാസ്ത്രം, ഗണിതം, ഭൂമിശാസ്ത്രം, ധനതത്വശാസ്ത്രം, ഊര്‍ജ്ജതന്ത്രം എന്നീ വിഷയങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ക്ളാസ്റൂം പഠനത്തിനു പകരം ഓരോ ആശയവും വ്യക്തമാക്കാന്‍ കഴിയുന്ന ഡോക്യുമെന്ററികളും ആനിമേഷനുകളും ഉള്‍ക്കൊള്ളിച്ചുള്ളതാണ് ഈ പരിപാടികള്‍. ഓരോ ആഴ്ചയും സ്കൂളില്‍ പഠിപ്പിക്കുന്ന ഭാഗങ്ങള്‍ക്കനുസരിച്ചാണ് ഇതിന്റെ സംപ്രേഷണം. എസ്.എസ്.എല്‍.സി എസ്സലന്റ്സിന്റെ സംപ്രേഷണം തിങ്കള്‍ മുതല്‍ വെള്ളിവരെ രാത്രി 9.30 നും പുന:സംപ്രേഷണം രാവിലെ 11.30 നുമാണ്. ഒമ്പതാം ക്ളാസിലെ മുഴുവന്‍ പാഠഭാഗങ്ങളും ചര്‍ച്ച ചെയ്യുന്ന ക്ളാസ്ടൈമിന്റെ സംപ്രേഷണം എല്ലാ ദിവസവും രാത്രി ഏഴ് മണിക്കും പുന:സംപ്രേഷണം രാവിലെ 10.30 നും. എട്ടാം ക്ളാസ് പാഠഭാഗത്തെ അധികരിച്ചുകൊണ്ട് വിദ്യാര്‍ത്ഥികള്‍ക്കായി തയ്യാറാക്കിയിട്ടുള്ള ബിയോണ്ട് ദ ടെക്സ്റ് തിങ്കള്‍ മുതല്‍ വ്യാഴം വരെ രാത്രി 8.35 നും പുന:സംപ്രേഷണം ഉച്ചയ്ക്ക് 12.05നും.

No comments:

Get Blogger Falling Objects