Saturday, November 05, 2011

476.ഭീമാകാരനായ ക്ഷുദ്രഗ്രഹം (asteroide )ഭൂമിയുടെ സമീപത്തുകൂടി കടന്നുപോകും .



വാന ശാസ്ത്രജ്ഞന്മാര്‍ക്ക് ഇത് ഒരു നല്ല അവസരമാണ് . അതായത് , 1976 ന് ശേഷമാണ് ഇത്രയും വലിയൊരു ക്ഷുദ്രഗ്രഹം ഭൂമിയുടെ സമീപത്തുകൂടി കടന്നുപോകുന്നത് . ഇനി ഇത്തരമൊരു സമീപ ക്ഷുദ്രഗ്രഹ ദര്‍ശനം സാദ്ധ്യമാകണമെങ്കില്‍ 2028 വരെ കാത്തിരിക്കണം . 1976 നേക്കള്‍ ശാസ്ത്രസാങ്കേതിക രംഗത്തെ നിരീക്ഷണോപാധികള്‍ എത്രയോ വളര്‍ന്നു കഴിഞ്ഞു . മാത്രമല്ല , ഈ ക്ഷുദ്രഗ്രഹം കടന്നു പോകുന്നത് ചന്ദ്രനേക്കാളും അടുത്തുകൂടിയാണ് . നാസാ റേഡിയോ തരംഗങ്ങള്‍ ഉപയോഗിച്ചൂള്ള സ്കാനിംഗ് തുടങ്ങിക്കഴിഞ്ഞു.ഈ ക്ഷുദ്രഗ്രഹം 1300 അടി വീതിയുള്ള പാറക്കഷണമാണ് . ഇത് ഭൂമിയുടെ ഏറ്റവും അടുത്തെത്തുന്നത് അടുത്ത ചൊവ്വാഴ്ച വൈകീട്ട്  3.30 ന് ആണ് . പക്ഷെ , ഇത് ഭൂമിയില്‍ പതിക്കാത്തതിനാല്‍ നമുക്ക് ഭയപ്പെടാനൊന്നുമില്ല. ബഹിരാകാ‍ശ വസ്തുക്കള്‍ അതിവേഗതയില്‍ ഭൂമിയില്‍ പതിച്ചാ‍ല്‍ അന്തരീക്ഷ വായുവുമായി അത് ഉരസുകയും അങ്ങനെ അത് കത്തിയെരിയുകയും ചെയ്യും. ഈ ക്ഷുദ്രഗ്രഹത്തിന് YU55 എന്ന പേരാണ് നാസ ഇട്ടിരിക്കുന്നത് . ഇതിന്റെ ഭ്രമണ വേഗത 18 മണിക്കൂറാണെന്ന് നാസ അവകാശപ്പെട്ടിരുന്നു. ഇ ക്ഷുദ്രഗ്രഹത്തിന്റെ ഉപരിതലത്തെക്കുറിച്ചും മറ്റ് ഭൌതിക പരമായ സവിശേഷതകളെക്കുറിച്ചൂം പഠിക്കുവാന്‍ കഴിയുമെന്നാണ് നാസയുടെ കണക്കുകൂട്ടല്‍ .

വാല്‍ക്കഷണം:


സൗരയൂഥത്തിനു സൂര്യനു ചുറ്റും ഭ്രമണം ചെയ്യുന്ന ഗ്രഹങ്ങളെക്കാള്‍ ചെറുതും ഉല്‍ക്കകളെക്കാള്‍ വലുതുമായ വസ്തുക്കളാണ്‌ ക്ഷുദ്രഗ്രഹങ്ങള്‍ (Asteroids). ഇവയെ ഛിന്നഗ്രഹങ്ങള്‍ എന്നും പറയാറുണ്ട് . ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലുള്ള ഛിന്നഗ്രഹവലയത്തിലെ (Asteroid belt) വസ്തുക്കളെയാണ്‌ ഇതുകൊണ്ട് പ്രധാനമായും വിവക്ഷിക്കുന്നത്. ധൂമകേതുക്കളില്‍ നിന്ന് ഇവയ്ക്കൂള്ള പ്രധാന വ്യത്യാസം ഇവ കോമ പ്രദര്‍ശിപ്പിക്കുന്നില്ല എന്നതാണ്‌. ആദ്യത്തെ ക്ഷുദ്രഗ്രഹമായ സിറസ് ( Ceres) കണ്ടുപിടിച്ചത്  (1 January 1801 ) , ഇറ്റാലിയന്‍ വാനശാസ്ത്രജ്ഞനായ ഗുസപ്പി പിസ്സി  (Giuseppe Piazzi) ആണ് .

No comments:

Get Blogger Falling Objects