Tuesday, November 08, 2011

485.സമ്പൂര്‍ണ്ണ കൈകാര്യം ചെയ്യുന്ന അദ്ധ്യാപകരുടെ ശ്രദ്ധക്ക്



‘സമ്പൂര്‍ണ്ണ’ പദ്ധതിയില്‍ പത്താംക്ളാസുകാരുടെ എന്റര്‍ ചെയ്ത വിവരങ്ങളുടെ കൃത്യത ഉറപ്പാക്കല്‍ മുഴുവന്‍ ഹൈസ്കൂളുകളും നവംബര്‍ പത്തിനകം പൂര്‍ത്തിയാക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവുണ്ടല്ലോ .
പല സ്കൂളുകളിലും  , അവധി ദിവസങ്ങള്‍ അവഗണിച്ചുകൊണ്ട് , അദ്ധ്യാപകര്‍  വിവരങ്ങളുടെ കൃത്യത ഉറപ്പാക്കല്‍ പ്രക്രിയയില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുകയുമാണ്
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും  വിവരങ്ങളുടെ കൃത്യത ശരിയായില്ലെങ്കില്‍ പ്രശ്നമാണ് .
അല്ലെങ്കില്‍ പത്താംക്ലാസ് റിസല്‍ട്ട് അറിഞ്ഞ്  എസ് എസ് എല്‍ സി കാര്‍ഡ് കിട്ടുമ്പോള്‍ തെറ്റുപറ്റിയാല്‍ ആകെ പ്രശ്നമാകും .
അപ്പോള്‍ ഇത്തരത്തില്‍ ചെയ്ത കഷ്ടപ്പാടൊക്കെ വെറുതെയാകും .
കുട്ടിയും രക്ഷാകര്‍ത്താവുമൊക്കെ
 പ്രസ്തുത ക്ലാസ് ടീച്ചറിനുനേരെയും സ്കൂള്‍ പ്രിന്‍സിപ്പാളിനു നേരെയും പരാതിയുമായി വരും .
രേഖാമൂലവും വാക്കാലും
( വാക്കാലുമാണ് കൂടുതല്‍ ഭയക്കേണ്ടത് )
അതിനാല്‍ ഇത്തരത്തിലുണ്ടാകുന്ന പ്രശ്നങ്ങള്‍ കണ്ടുകൊണ്ട് കൃത്യത ഉറപ്പാക്കല്‍ പ്രക്രിയ ശരിയായി മുന്നോട്ടുനീങ്ങണം .
മാത്രമല്ല ചില സുരാക്ഷാ ക്രമീകരണങ്ങള്‍ നല്ലതുമാണ് .
അത്തരത്തിലുള്ള ഒന്നാണ് വിദ്യാര്‍ത്ഥിയുടെ വിവരങ്ങളുടെ  കൃത്യത ഉറപ്പാക്കിക്കഴിഞ്ഞ ശേഷമുള്ള Print Out .
അതിനായി ആദ്യം കുട്ടിയുടെ പേജ് എടുത്തശേഷം Edit ല്‍ ക്ലിക്ക് ചെയ്ത് വിവരങ്ങളുടെ കൃത്യത ഉറപ്പാക്കുന്നു.
തുടര്‍ന്ന് Data Update ക്ലിക്ക് ചെയ്യുന്നു.
അതിനുശേഷം  മുകളിലെ Edit നടുത്തുള്ള Print ല്‍ ക്ലിക്ക് ചെയ്യുക .
അപ്പോള്‍ പുതിയ ഒരു വിന്‍ഡോ വരും
അതായത് Print Preview .
ഇനി അതിന്റെ ഇടതുവശത്ത് ഒരു ഡോക്യുമെന്റ് പ്രിന്റ് ചെയ്യുന്നതിനെ സംബന്ധിച്ച കാര്യങ്ങള്‍  ക്രമീകരിക്കാം .
ഇനി ഇടതുഭാഗത്ത് Options നേരെ , അതായത് Headers and footers നു നേരെയുള്ള ടിക് മാര്‍ക്ക് മാറ്റുക .

അപ്പോള്‍ ഹെഡ്ഡറും ഫൂട്ടറുമില്ലാത്ത ഒരു ഡോക്യുമെന്റ് നമുക്ക് ലഭിക്കും .
ഇങ്ങനെ ഓരോ കുട്ടിയുടേയും നമുക്ക് പ്രിന്റ് ചെയ്ത് എടുക്കാം .
തുടര്‍ന്ന് വെരിഫിക്കേഷനുവേണ്ടി കുട്ടിയുടേയും രക്ഷിതാവിന്റേയും ഒപ്പ് (  കണ്ടു ബോദ്ധ്യപ്പെട്ടു എന്നു തെളിയിക്കുന്ന ) വാ‍ങ്ങിക്കാം .
ഇത് ഒരു കുട്ടിയുടെ മാത്രം കാര്യമാണ് .
ഈ രീതിയില്‍ മൊത്തം ക്ലാസിലെ കുട്ടികുളുടെ എടുക്കാം

ഇനി അതല്ല ഇപ്പോള്‍ നാം പ്രിന്റ് എടുക്കുന്നില്ല എന്നിരിക്കട്ടെ .
അങ്ങനെയെങ്കില്‍ പ്രസ്തുത ഫയല്‍ നമുക്ക് സേവ് ചെയ്യാം .
ഇങ്ങനെ മൊത്തം ക്ലാസിലെ കുട്ടികളുടെ ഫയല്‍ സേവ് ചെയ്ത് പിന്നീട് സൌകര്യമുള്ളപ്പോള്‍ പ്രിന്റ് എടുക്കാം .
 ഇത്തരത്തില്‍ സേവ് ചെയ്യുന്ന വിധം താഴെ കൊടുക്കുന്നു.
അതിനായി ആദ്യം , മുന്‍ പറഞ്ഞതുപോലെ Print ല്‍ ക്ലിക്ക് ചെയ്യുക .
തുടര്‍ന്നു വരുന്ന Print Preview ല്‍ Right Click ചെയ്ത് save as സെലക്ട് ചെയ്യുക.

തുടര്‍ന്നു വരുന്ന വിന്‍ഡോയില്‍ ഫയല്‍ നെയിം ആയി കുട്ടിയുടെ പേര് ( അത് മുന്‍പേ ഡോക്യുമെന്റില്‍ നിന്ന് കോപ്പി ചെയ്തിട്ടുണ്ടെങ്കില്‍ എളുപ്പമായി ) കൊടുക്കുക.
തുടര്‍ന്ന് സേവ് ബട്ടണില്‍ ക്ലിക്ക് ചെയ്യുക .
അപ്പോള്‍ പ്രസ്തുത ഫയല്‍ പി ഡി എഫ് ആയി സേവ് ആകും .
ഇങ്ങനെ ക്ലാസിലെ മറ്റു കുട്ടികളുടേയും വിവരങ്ങള്‍ സേവ് ചെയ്യാം .
( ഇപ്പറഞ്ഞ കാര്യങ്ങള്‍ വിന്‍‌ഡോസിലോ ഉബുണ്ടുവിലോ ക്രോം ബ്രൌസര്‍ ഉപയോഗിച്ച് ചെയ്യുന്നതിനെ ആസ്പദമാ‍ക്കിയാണ് . മറ്റു ബ്രൌസറുകളിലും സമാനമായ കാര്യങ്ങള്‍ തന്നെയാണെന്നാണ് മനസ്സിലാക്കുവാന്‍ കഴിഞ്ഞത് )
 നാം കുട്ടികളുടെ ഫയല്‍ സേവ് ചെയ്യുമ്പൊള്‍ ഒരു പ്രശ്നമുണ്ട് .
അതായത് ക്ലാസില്‍ 40 കുട്ടികള്‍ ഉണ്ടെങ്കില്‍ അത്ര എണ്ണം ഫയല്‍ വരും .
അവയൊക്കെ ഓരോന്നായി പ്രിന്റ് ചെയ്യുക എന്നത് ചിലരെ സംബന്ധിച്ച് അസൌകര്യമായിരിക്കും .
അതിനായി ഒരു വഴിയുണ്ട് .
ആദ്യം ഈ ഫയലുകളെയൊക്കെ ഒരു ഫോള്‍ഡറിലാക്കുക .
തുടര്‍ന്ന് ഇവയെ ഏതെങ്കിലും ഒരു pdf Joiner software ഉപയോഗിച്ച് ഒന്നാക്കുക.
ഉബുണ്ടുവില്‍ ഇത്തരത്തില്‍ ഒരു സോഫ്റ്റ്‌വെറുണ്ട് .
അതിന്റെ പേരാണ് pdf shuffler .
ഇത് Office  മെനുവിലാണ് സാധാരണയായി കാണാറുപതിവ് .
ഇതിലേക്ക് യോജിപ്പിക്കേണ്ട ഫയലുകള്‍ Import ചെയ്യുക.
എത്ര ഫയലുകള്‍ കൂട്ടിച്ചേര്‍ക്കണമോ അത്രയും എണ്ണം Import ചെയ്യുക.
തുടര്‍ന്ന് file Name കൊടുത്ത് Export ല്‍ ക്ലിക്ക് ചെയ്യുക.
അപ്പോള്‍ എല്ലാ ഫയലുകളും ഒന്നായി കാണാം.

അതല്ല , നിങ്ങള്‍ ഈ കാര്യങ്ങള്‍ വിന്‍ഡോസിലാണ് ചെയ്യുന്നത് എന്നിരിക്കട്ടെ .
അങ്ങനെയെങ്കില്‍ ഏതെങ്കിലും pdf Joiner സൊഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്യുക.
താഴെ പറയുന്ന സോഫ്റ്റ്വെയര്‍ കുഴപ്പമില്ലാത്തതാണ് .
pdfsam
ഇത് ഡൌണ്‍‌ലോഡ് ചെയ്യുവാനായി താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
http://pdf-split-and-merge.en.softonic.com/



വാല്‍ക്കഷണം :
കൂടുതല്‍ മെച്ചപ്പെടൂത്തുവാനുള്ള അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ക്ഷണിക്കുന്നു

No comments:

Get Blogger Falling Objects