പണ്ടൊക്കെ വിദ്യാസമ്പന്നരുടെ പൊതുസ്വഭാവമായിരുന്നു ഡയറിയെഴുത്ത് .
എന്നാല്‍ ഈ ഡിജിറ്റല്‍ യുഗത്തില്‍ പേനയും പേപ്പറുമൊക്കെ എടൂക്കാന്‍ സമയമെവിടെ അല്ലേ .
മാത്രമല്ല ; സര്‍ഗ്ഗത്മകത തുളുമ്പുന്ന സാഹചര്യങ്ങളില്‍ പ്രസ്തുത സാഹിത്യ മനസ്സിന് അത് രേഖപ്പെടുത്തുവാനും ഇനി പറയുന്ന എളുപ്പവീദ്യ സഹായിക്കും .
അതിനായി ആദ്യം നോട്ട് പാഡ് തുറക്കുക .
അതിനു ശേഷം അതില്‍ .LOG എന്ന് ടൈപ്പ് ചെയ്യൂക .
തുടര്‍ന്ന്‍ Enter അമര്‍ത്തുക .
പഴയതുപോലെ സേവ് ചെയ്യുക .
വീണ്ടും തുറന്നു നോക്കു .
അതില്‍ സമയവും തിയ്യതിയും വന്നീട്ടുണ്ടാകും .
ഇനി അതില്‍ ആ സമയത്തു തോന്നുന്ന കാര്യങ്ങള്‍ ടൈപ്പ് ചെയ്യാം .
പേസ്റ്റ് ചെയ്യാം
ഒക്കെ സ്വന്തം ഇഷ്ടം .
ഇനി മലയാളത്തിലാണ് ഫയല്‍ സേവ് ചെയ്യുന്നതെങ്കില്‍ encoding എന്നുള്ളിടത്ത് Default ആയ ANSI ക്കു പകരം UTF 8 സെലക്ട് ചെയ്ത് സേവ് ചെയ്യുക.
സംഗതി ഒ കെ
No comments:
Post a Comment