Friday, November 11, 2011

499.സിവില്‍ സര്‍വ്വീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചൂ





തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ നടക്കുന്ന സിവില്‍ സര്‍വ്വീസ് (പ്രിലിമിനറി) പരീക്ഷാ പരിശീലനത്തിനു അപേക്ഷിക്കാം. ജൂലൈ മാസത്തില്‍ ആരംഭിക്കുന്ന കോഴ്സിന്റെ കാലാവധി അഞ്ച് മാസമാണ്. 2012 മെയ് മാസത്തില്‍ നടക്കുന്ന സിവില്‍ സര്‍വ്വീസ് (പ്രിലിമിനറി) പരീക്ഷ എഴുതുന്നവര്‍ക്കു വേണ്ടിയുള്ള ഈ ഹ്രസ്വകാല പരിശീലന പദ്ധതിയില്‍ ചരിത്രം, പൊതുവിജ്ഞാനം, സാമ്പത്തിക ശാസ്ത്രം, ശാസ്ത്ര വിഷയങ്ങള്‍, പൊതുഭരണം, സമകാലിക പ്രശ്നങ്ങള്‍ എന്നീ വിഷയങ്ങളില്‍ പരിശീലനം നല്‍കും. യു.പി.എസ്.സി നിര്‍ദ്ദേശിക്കുന്ന യോഗ്യതയുള്ളവരായിരിക്കണം അപേക്ഷകര്‍. അപേക്ഷാഫോറം യൂണിവേഴ്സിറ്റി കോളേജിലെ ബോട്ടണി ബ്ളോക്കിലുള്ള ഐ.എ.എസ് കോച്ചിങ് സെന്ററില്‍ നിന്നും നവംബര്‍ 11 മുതല്‍ ഓഫീസ് പ്രവൃത്തി സമയത്ത് ലഭിക്കും. 20/- രൂപയാണ് അപേക്ഷാ ഫീസ്. അപേക്ഷ തപാലില്‍ ലഭിക്കണമെന്നുള്ളവര്‍ 20/- രൂപ മണിയോഡറായി അഞ്ച് രൂപ തപാല്‍ സ്റാമ്പ് പതിച്ച കവര്‍ സഹിതം കോഡിനേറ്റര്‍, ഐ.എ.എസ് കോച്ചിങ് സെന്റര്‍, യൂണിവേഴ്സിറ്റി കോളേജ്, പാളയം, തിരുവനന്തപുരം - 695 034 എന്ന വിലാസത്തില്‍ അപേക്ഷിക്കുക. പൂരിപ്പിച്ച അപേക്ഷകള്‍ 200/- രൂപ പ്രവേശന പരീക്ഷാഫീസ് അടക്കം ഓഫീസില്‍ നേരിട്ട് ഏല്‍പ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 22 വൈകുന്നേരം അഞ്ച് മണി. പ്രവേശന പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്കു മാത്രമേ പ്രവേശനം ലഭിക്കുകയുള്ളു. പ്രവേശന പരീക്ഷ (പൊതുവിജ്ഞാനം-ഒബ്ജക്ടീവ്) നവംബര്‍ 28 ന് ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ 3.30 വരെ കോളേജില്‍ വച്ച് നടത്തും. അഡ്മിഷന്‍ ഡിസംബര്‍ ഒന്‍പതിനും ക്ളാസ് 12 നും തുടങ്ങും.

No comments:

Get Blogger Falling Objects