Friday, November 11, 2011

500.ഗ്രൂപ്പ് പേഴ്സണല്‍ ആക്സിഡന്റ് ഇന്‍ഷ്വറന്‍സ് പദ്ധതി




ഗ്രൂപ്പ് പേഴ്സണല്‍ ആക്സിഡന്റ് ഇന്‍ഷ്വറന്‍സ് പദ്ധതി പ്രീമിയം 2011 നവംബര്‍ മാസത്തെ ശമ്പളത്തില്‍ കിഴിവ് നടത്തണം. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, അദ്ധ്യാപകര്‍, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, സര്‍വ്വകലാശാല, പൊതുമേഖലാ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ക്കുള്ള 2012 ലേയ്ക്കുള്ള ഗ്രൂപ്പ് പേഴ്സണല്‍ ആക്സിഡന്റ് ഇന്‍ഷ്വറന്‍സ് പദ്ധതിയിലേക്കുള്ള പ്രീമിയം 200 രൂപയായി വര്‍ദ്ധിപ്പിച്ചു. പ്രീമിയം 2011 നവംബര്‍ മാസത്തെ ശമ്പളത്തില്‍ നിന്നും കിഴിവ് നടത്തണം. ഏതെങ്കിലും പ്രത്യേക സാഹചര്യത്തില്‍ നവംബറിലെ ശമ്പളത്തില്‍ നിന്നും കിഴിവ് ചെയ്യുവാന്‍ സാധിക്കാത്ത പക്ഷം പ്രീമിയം തുക ഡിസംബര്‍ മാസത്തെ ശമ്പളത്തില്‍ നിന്നും കിഴിവ് നടത്തേണ്ടതും ഡിസംബര്‍ 31 നകം ട്രഷറിയില്‍ ഒടുക്കി ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉറപ്പുവരുതേണ്ടതുമാണ്. യാതൊരു കാരണവശാലും ഡിസംബര്‍ 31 ന് ശേഷം പദ്ധതിയിലേക്ക് പ്രീമിയം അടയ്ക്ക്ുന്നതിനു അനുമതിയില്ല. 2011 നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ശൂന്യവേതന അവധിയിലുളളവരുടെയും ഡപ്യൂട്ടേഷനില്‍ ജോലി ചെയ്യുന്നവരുടേയും പ്രീമിയം മാതൃ ഓഫീസ് വഴി സ്വീകരിച്ച് ട്രഷറിയില്‍ ഒടുക്കേണ്ടതാണ്. സസ്പെന്‍ഷനിലുള്ള ജീവനക്കാരുടെ പ്രീമിയം ഫോറം II ന്റെ നാല് പകര്‍പ്പ് സഹിതം നേരിട്ട് ട്രഷറിയില്‍ ഒടുക്കേണ്ടതാണ്. വിശദ വിവരങ്ങള്‍ www.insurance.kerala.gov.in ല്‍ ലഭ്യമാണെന്ന് ഇന്‍ഷ്വറന്‍സ് ഡയറക്ടര്‍ അറിയിച്ചു. 

No comments:

Get Blogger Falling Objects