Monday, November 14, 2011

509.കയര്‍ പരിശീലന കോഴ്സ്



കയര്‍ബോര്‍ഡിന്റെ കീഴില്‍ ആലപ്പുഴ ജില്ലയിലെ കലവൂരില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ കയര്‍ പരിശീലന കേന്ദ്രത്തില്‍ നടത്തുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള അഡ്വാന്‍സ്ഡ് ട്രെയിനിംഗ് കോഴ്സ്, ആറ് മാസം ദൈര്‍ഘ്യമുള്ള ആര്‍ട്ടിസാന്‍സ് ട്രെയിനിംഗ് കോഴ്സ് എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 18നും 45നും മദ്ധ്യേ പ്രായമുള്ള പ്രീഡിഗ്രി പാസായവര്‍ക്ക് അഡ്വാന്‍സ്ഡ് ട്രെയിനിംഗ് കോഴ്സിന് അപേക്ഷിക്കാം. ആര്‍ട്ടിസാന്‍സ് ട്രെയിനിംഗ് കോഴ്സിലേക്ക് അപേക്ഷിക്കുന്നവര്‍ 18നും 45നും മദ്ധ്യേ പ്രായമുള്ള എഴുത്തും വായനയും അറിയാവുന്നവരായിരിക്കണം. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് 750 രൂപ പ്രതിമാസം സ്റൈപ്പന്റ് ലഭിക്കും. അപേക്ഷാ ഫോറം കലവൂരിലെ ദേശീയ കയര്‍ പരിശീലന കേന്ദ്രം അസിസ്റന്റ് ഡയറക്ടറുടെ ഓഫീസില്‍ നിന്നും ലഭിക്കും. 

No comments:

Get Blogger Falling Objects