Friday, November 18, 2011

533.കഞ്ഞിവെള്ളത്തില്‍ നിന്ന് വൈദ്യുതി ഉല്പാദിപ്പിക്കാം



കഞ്ഞിവെള്ളത്തില്‍ നിന്ന് വൈദ്യുതി ഉല്പാദിപ്പിക്കുന്ന കാര്യം പലരും പത്രവാര്‍ത്തകളിലൂടേ അറിഞ്ഞുകാണുമല്ലോ . അരൂര്‍ KSEB യിലെ സബ്ബ് എഞ്ചിനീയറായ ശ്രീ ബൈജുവാണ്  ഇത്തരമൊരു കണ്ടുപിടുത്തം നടത്തിയത് .
കഞ്ഞിവെള്ളത്തില്‍ കറന്റുണ്ടാക്കുന്ന ഈ ഉപകരണത്തില്‍ 9 വോള്‍ട്ടില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് LED കള്‍ 24 മണിക്കൂര്‍ സമയം പ്രവര്‍ത്തിപ്പിക്കാനാവും .ആകെ ചിലവ് 350 രൂപ മാത്രം . അരയടിയോളം ഉയരവും ഒന്നര ഇഞ്ച് വ്യാസവുമുള്ള പി വി സി പൈപ്പും കോപ്പര്‍ , സിങ്ക് വയറുകളും ഒന്‍പത് ചെറിയ പ്ലാസ്റ്റിക് കണ്ടെയിനറുകളും അടങ്ങുന്നതാണ് ഇതിന്റെ യൂണിറ്റ്  . കണ്ടെയിനറുകളില്‍ നിറക്കുന്ന കഞ്ഞിവെള്ളത്തിലേക്ക് വയര്‍ ചുറ്റിയ പൈപ് താഴ്‌ത്തിയാല്‍ വൈദ്യുതി പ്രവഹിക്കും . ഇതില്‍ 6 വോള്‍ട്ടിന്റെ മൂന്ന് എല്‍ ഇ ഡി ബള്‍ബുകള്‍ കത്തിക്കാനാകും . കഞ്ഞിവെള്ളം നിറക്കുന്ന കണ്ടെയിനറുകളുടെ എണ്ണം കൂട്ടി  വോള്‍ട്ടേജ് മള്‍ട്ടിപ്ലയര്‍ എന്ന ഉപകരണത്തില്‍ ബന്ധിപ്പിച്ചാല്‍ സി എഫ് എല്‍ കത്തിക്കാനാകും .


ഹൈസ്കൂള്‍ ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് അറിയാവുന്ന കാര്യങ്ങളുണ്ട് .
ഒരു ഇലക് ട്രോലൈറ്റും ഇലക് ട്രോഡുകളും ഉപയോഗിച്ച് നേര്‍ധാരാ വൈദ്യുതി നിര്‍മ്മിക്കാമെന്ന കാര്യം .

ഇവിടെ ഇലക് ട്രോളൈറ്റ് ആയി കഞ്ഞിവെള്ളം ഉപയോഗിക്കുന്നു.
ഇലക് ട്രോഡൂകളായി കോപ്പറും സിങ്കും ഉപയോഗിക്കുന്നു .
അങ്ങനെ കണക്ട് ചെയ്യുമ്പോള്‍ വൈദ്യുതി വളരെ കുറച്ച് മാത്രമേ ലഭിക്കുകയുള്ളൂ.
ഉദാഹരണത്തിന് , ഒരു ഗ്ലാസില്‍ കഞ്ഞിവെള്ളം എടുത്ത് ഇലക് ട്രോഡുകള്‍ അതില്‍ താഴ്‌ത്തിയാല്‍ , യഥാവിധി കണക്ട് ചെയ്താല്‍ വൈദ്യുതി ഉല്പാദിപ്പിക്കാം .
പക്ഷെ , അതില്‍ നിന്നുള്ള വൈദ്യുതി വളരേ ചെറിയതായിരിക്കും .
ഈ പ്രശ്നം പരിഹരിക്കുവാന്‍ ഇത്തരത്തിലുള്ള അനേകം സീരീസായി ഘടിപ്പിച്ചാല്‍ മതി .
അപ്പോള്‍ , പ്രസ്തുത സിസ്റ്റം ഉല്പാദിപ്പിക്കുന്ന ആകെ വോള്‍ട്ടേജ് കൂടുമല്ലോ .
കഞ്ഞിവെള്ളത്തിനു പകരം ഏത് വെള്ളവും ഉപയോഗിക്കാം .
ശുദ്ധജലമാകരുത് എന്നു മാത്രം .


അടുക്കളയില്‍ പാത്രം കഴുകിക്കളയുന്ന വെള്ളവും ഇലക്ട്രോലൈറ്റായി ഉപയോഗിക്കാം.
സിങ്ക് കിട്ടുവാന്‍ ബുദ്ധിമുട്ടാണെങ്കില്‍ സ്റ്റീല്‍ ഉപയോഗിക്കാം .

 ശ്രീ ബൈജുവിന്റെ  ഇ മെയില്‍ അഡസ് : kcbaiju@in.com
ശ്രീ ബൈജുവിന്റെ മൊബൈല്‍ ഫോണ്‍ : 9496011794

ആദ്യത്തെ മഴക്കു ലഭിക്കുന്ന വെള്ളം വളരെ നല്ല ഇലക്ട്രോലൈറ്റാണെന്ന് ശ്രീ ബൈജു രേഖപ്പെടുത്തുന്നു.
ഉപ്പിട്ട കഞ്ഞിവെള്ളമാണെങ്കില്‍ ഇലക് ട്രോഡുകള്‍ വളരെ പെട്ടെന്ന് ദ്രവിച്ചൂപോകുമത്രെ.

ശ്രീ ബൈജുവിന്റെ അടുത്ത പ്രോജക്ട് പ്ലാസ്റ്റിക് മാലിന്യം ഉപയോഗിച്ച് കെട്ടിടം പണിയുവാനുള്ള ഇഷ്ടിക ഉണ്ടാക്കുക എന്നതാണ് .
വാല്‍ക്കഷണം 
Click below to reach manorama News
1. കഞ്ഞി കുടിക്കാന്‍ ; കഞ്ഞിവെള്ളം ; കറന്റുണ്ടാക്കാന്‍ ( മനോരമ വാര്‍ത്ത ) 


Get Blogger Falling Objects