Saturday, November 19, 2011

538.കാഴ്ചവൈകല്യമുള്ളവര്‍ക്ക് സ്റാഫ് സെലക്ഷന്‍ പരീക്ഷയ്ക്ക് സ്ക്രൈബിന്റെ സേവനം കേരളത്തില്‍ ലഭ്യമാക്കും





കേന്ദ്ര സര്‍ക്കാരിന്റെ സ്റാഫ് സെലക്ഷന്‍ പരീക്ഷയെഴുതുന്ന കാഴ്ചപരിമിതിയുള്ള കേരളീയര്‍ക്ക് കേരളത്തിലെ പരീക്ഷാ സെന്ററുകളില്‍ സ്ക്രൈബിന്റെ സഹായം കൂടി ലഭ്യമാക്കാന്‍ ചീഫ് വികലാംഗക്കമ്മീഷണര്‍ ഉത്തരവായി. വര്‍ഷങ്ങളായി ബാംഗ്ളൂര്‍ സെന്ററിനെയാണ് സ്ക്രൈബിന്റെ സഹായത്തോടെ പരീക്ഷയെഴുതാന്‍ ഉദ്യോഗാര്‍ത്ഥികള്‍ ആശ്രയിക്കേണ്ടിയിരുന്നത്. സംസ്ഥാന സാമൂഹ്യക്ഷേമവകുപ്പ് മന്ത്രി ഡോ.എം.കെ.മുനീറിന്റെ നിര്‍ദ്ദേശപ്രകാരം സംസ്ഥാന ഡിസെബിലിറ്റി കമ്മീഷണര്‍ ഡോ.എന്‍.അഹമദുപിള്ള ഈ വിഷയം കേന്ദ്ര സര്‍ക്കാരിന്റെ ചീഫ് കമ്മിഷണറുടെ ശ്രദ്ധയില്‍പെടുത്തിയതിനെ തുടര്‍ന്ന് സ്റാഫ് സെലക്ഷന്‍ കമ്മീഷനും, യൂണിയന്‍ പബ്ളിക് സര്‍വ്വീസ് കമ്മീഷനും ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കി.

No comments:

Get Blogger Falling Objects