Friday, December 02, 2011

597.സംസ്ഥാന അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ 23 തസ്തികകളില്‍ സ്ഥിരം ഒഴിവ്





സംസ്ഥാന അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ചുവടെപ്പറയുന്ന 23 തസ്തികകളില്‍ സ്ഥിരം ഒഴിവുകളുണ്ട്. വിശദവിവരം ചുവടെ.
സീനിയര്‍ എന്‍ജിനീയര്‍ : ഓപ്പണ്‍-ഒന്ന്, ഇ.റ്റി.ബി.ഒന്ന്. യോഗ്യത: ബി.ടെക് ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷന്‍ / കമ്പ്യൂട്ടര്‍ സയന്‍സ് / ഐ.റ്റി. 500-ല്‍ കൂടുതല്‍ കണ്‍കറന്റ് ഡെസ്ക്ടോപ്പ് / ലാപ്ടോപ്പ് യൂസേഴ്സ് ഉള്ള ഏതെങ്കിലും ക്ളയന്റ് സെര്‍വര്‍ എന്‍വയോണ്‍മെന്റിലുള്ള മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം. എം.ടെക് ഉള്ളവര്‍ക്ക് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം മതിയാകും. പ്രായം 01-01-2011ന് 45 വയസ്. ശമ്പളം 9900-17880 രൂപ. സീനിയര്‍ എന്‍ജിനീയര്‍ : ഓപ്പണ്‍-3, ഇ.റ്റി.ബി.1, എസ്.സി.1. യോഗ്യത: ബി.ടെക് ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷന്‍ / ഇലക്ട്രിക്കല്‍ / അപ്ളൈഡ് ഇലക്ട്രോണിക്സ് & ഇന്‍സ്ട്രുമെന്റേഷന്‍ / ഇലക്ട്രോണിക്സ് & ഇന്‍സ്ട്രുമെന്റേഷന്‍ / കമ്പ്യൂട്ടര്‍ സയന്‍സ് പ്രവൃത്തിപരിചയം: ഡിസൈന്‍, എഞ്ചിനീയറിങ്, പ്രൊഡക്ഷന്‍ ടെസ്റിങ് , ട്രബിള്‍ ഷൂട്ടിങ്, ഇറക്ഷന്‍ & കമ്മീഷനിങ്, മെയിന്റനന്‍സ് ഓഫ് ഇലക്ട്രോണിക് മോഡ്യൂള്‍സ് & സര്‍ക്യൂട്ട്, ഡി.സി.എസ്.സിസ്റംസ് തുടങ്ങിയവയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം. എം.ടെക് ഉള്ളവര്‍ക്ക് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം മതിയാകും. പ്രായം 01-01-2011 ന് 45 വയസ്. ശമ്പളം 9900-17880 രൂപ. എന്‍ജിനീയര്‍ : ഓപ്പണ്‍-രണ്ട്, ഇ.റ്റി.ബി.ഒന്ന്, എസ്.സി.ഒന്ന് യോഗ്യത: ബി.ടെക് ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷന്‍ / കമ്പ്യൂട്ടര്‍ സയന്‍സ് / ഇലക്ട്രിക്കല്‍ / ഐ.റ്റി. / ഇന്‍സ്ട്രുമെന്റേഷന്‍ / അപ്ളൈഡ് ഇലക്ട്രോണിക്സ് & ഇന്‍സ്ട്രുമെന്റേഷന്‍ / ഇലക്ട്രോണിക്സ് & ഇന്‍സ്ട്രുമെന്റേഷന്‍ / ഡിസൈന്‍ എഞ്ചിനീയറിങ് , പ്രൊഡക്ഷന്‍ ടെസ്റിങ്, ട്രബിള്‍ ഷൂട്ടിങ് , ഇറക്ഷന്‍ & കമ്മീഷനിങ്, മെയിന്റനന്‍സ് ഓഫ് ഇലക്ട്രോണിക് മോഡ്യൂള്‍സ് & സര്‍ക്യൂട്ട്, ഡി.സി.എസ്.സിസ്റംസ് / പിഎല്‍സി / ഫിന്‍ഡ് ഇന്‍സ്ട്രുമെന്റ്സ് തുടങ്ങിയവയില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പ്രായം 2011 ജനുവരി ഒന്നിന് 40 വയസ്. ശമ്പളം 6690-15995 രൂപ. എന്‍ജിനീയര്‍ : ഓപ്പണ്‍-ഒന്ന്, യോഗ്യത: ബി.ടെക് (മെക്കാനിക്കല്‍), മെക്കാനിക്കല്‍ ഡിസൈന്‍, എഞ്ചിനീയറിങ്, പ്രൊഡക്ഷന്‍ & ടെസ്റിങ്, അസംബ്ളിങ്, ടെസ്റിങ് & കാലിബ്രേഷന്‍ ഓഫ് ന്യൂമാറ്റിക് / ഇന്‍ഡസ്ട്രിയല്‍ മെക്കാനിക്കല്‍ പ്രോഡക്ട്സ്, ഡിസൈന്‍ ഓഫ് മെക്കാനിക്കല്‍ സിസ്റംസ് ഇവയിലുള്ള ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം. പ്രായം 2011 ജനുവരി ഒന്നിന് 40 വയസ്. ശമ്പളം 6690-15995 രൂപ. ഓഫീസര്‍ : ഓപ്പണ്‍-രണ്ട്, ഇ.റ്റി.ബി.ഒന്ന് യോഗ്യത: എം.ബി.എ. (എച്ച്.ആര്‍)/എം.എസ്.ഡബ്ള്യൂ (പി.എം./ഐ.ആര്‍)/പി.ജി.ഡിഗ്രി ഇന്‍ പേഴ്സണല്‍ മാനേജ്മെന്റ്. ഏതെങ്കിലും പ്രശസ്തമായ കമ്പനിയില്‍ നിന്നും പേഴ്സണല്‍ മാനേജ്മെന്റ്, ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍ & ലേബര്‍ വെല്‍ഫെയര്‍ എച്ച്.ആര്‍. മാനേജ്മെന്റ, എച്ച്.ആര്‍.ഡി.സിസ്റംസ്, റിവാര്‍ഡ് സിസ്റംസ്, കോമ്പിറ്റന്‍സി മാപ്പിങ്, ട്രയിനിങ് എന്നിവയില്‍ 4 വര്‍ഷത്തെ പോസ്റ് ക്വാളിഫിക്കേഷന്‍ എക്സ്പീരിയന്‍സ്. എം.ബി.എ.(എച്ച്.ആര്‍)ക്കാര്‍ക്ക് ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം മതിയാകും. പ്രായം: 2011 ജനുവരി ഒന്നിന് 40 വയസ്. സീനിയര്‍ ഓഫീസര്‍ : ഓപ്പണ്‍-നാല്, ഇ.റ്റി.ബി.ഒന്ന്, എസ്.സി.-ഒന്ന്, മുസ്ളിം-ഒന്ന്. യോഗ്യത: സി.എ./സി.എ.ഇന്റര്‍/ഐ.സി.ഡബ്ള്യൂ.എക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെയും സി.എ.ഇന്റര്‍ / ഐ.സി.ഡബ്ള്യൂ.എ. ഇന്റര്‍ യോഗ്യതയുള്ളവര്‍ക്ക് ഏഴ് വര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. പ്രായം: 2011 ജനുവരി ഒന്നിന് 45 വയസ്. ശമ്പളം - 9900-17880 രൂപ. സീനിയര്‍ എഞ്ചിനീയര്‍ : ഓപ്പണ്‍-ഒന്ന്. യോഗ്യത: ബി.ടെക് (ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷന്‍ / കമ്പ്യൂട്ടര്‍ സയന്‍സ് / ഐ.റ്റി.യും, എം.ബി.എയും, ഇലക്ട്രോണിക്സ് / ഐ.റ്റി.ഓര്‍ഗനൈസേഷനും, എം.എസ്.ഓഫീസ് സ്യൂട്ട്, എക്സ്പീരിയന്‍സ് ഇന്‍ പ്ളാനിങ് ആന്റ് ഷെഡ്യൂളിങ് എന്നിവയിലുള്ള ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായം: 2011 ജനുവരി ഒന്നിന് 45 വയസ്. ശമ്പളം - 9900-17880 രൂപ. എഞ്ചിനീയര്‍ ഇ2 : ഓപ്പണ്‍-ഒന്ന്. യോഗ്യത: ബി.ടെക് (ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷന്‍ / ഇലക്ട്രിക്കല്‍ / ഇന്‍സ്ട്രുമെന്റേഷന്‍) ഡിസൈന്‍ എഞ്ചിനീയറിങ്, യു.പി.എസ്., ബാറ്ററി ചാര്‍ജേഴ്സ്, ഇന്‍വെര്‍ട്ടേഴ്സ് തുടങ്ങിയ പവര്‍ ഇലക്ട്രോണിക് എക്വിപ്മെന്റ് ഇവയിലുള്ള രണ്ട് വര്‍ഷത്തെ ജോലി പരിചയം. പ്രായം: 2011 ജനുവരി ഒന്നിന് 40 വയസ്. സീനിയര്‍ എഞ്ചിനീയര്‍ : ഓപ്പണ്‍-രണ്ട്, ഇ.റ്റി.ബി.-ഒന്ന്, എസ്.സി.-ഒന്ന്. യോഗ്യത: ബി.ടെക് (മെക്കാനിക്കല്‍)- മെക്കാനിക്കല്‍ പ്രോഡക്ട്സ്, ഡിസൈന്‍ ഓഫ് മെക്കാനിക്കല്‍ സിസ്റം ഇവയിലുള്ള മൂന്ന് വര്‍ഷത്തെ ജോലി പരിചയം. എം.ടെക്. ബിരുദമുള്ളവര്‍ക്ക് ഒരു വര്‍ഷത്തെ ജോലിപരിചയം മതിയാകും. പ്രായം: 2011 ജനുവരി ഒന്നിന് 45 വയസ്. സീനിയര്‍ എഞ്ചിനീയര്‍ : ഓപ്പണ്‍-രണ്ട്, ഇ.റ്റി.ബി.-ഒന്ന്, എസ്.സി.-ഒന്ന്. യോഗ്യത: ബി.ടെക് (മെക്കാനിക്കല്‍)- മെക്കാനിക്കല്‍ പ്രോഡക്ട്സ്, ഡിസൈന്‍ ഓഫ് മെക്കാനിക്കല്‍ സിസ്റം ഇവയിലുള്ള മൂന്ന് വര്‍ഷത്തെ ജോലി പരിചയം. എം.ടെക്. ബിരുദമുള്ളവര്‍ക്ക് ഒരു വര്‍ഷത്തെ ജോലിപരിചയം മതിയാകും. പ്രായം: 2011 ജനുവരി ഒന്നിന് 45 വയസ്. ഓഫീസര്‍ : ഓപ്പണ്‍-രണ്ട്, ഇ.റ്റി.ബി.-ഒന്ന്, എസ്.സി.-ഒന്ന്. യോഗ്യത: സി.എ./സി.എ.ഇന്റര്‍/ഐ.സി.ഡബ്ള്യൂ.എ/ഐ.സി.ഡബ്ള്യൂ.എ. ഇന്റര്‍. ഫിനാന്‍സ്, ടാക്സസ്, അക്കൌണ്ട്സ് എന്നിവ കൈകാര്യം ചെയ്തുള്ള പരിചയവും കമ്പ്യൂട്ടറൈസ്ഡ് അക്കൌണ്ടിങ്ങിലുള്ള അറിവും. സി.എ./ഐ.സി.ഡബ്ള്യൂ.എക്കാര്‍ക്ക് ഒരു വര്‍ഷത്തെയും, സി.എ.ഇന്റര്‍/ഐ.സി.ഡബ്ള്യൂ.എ. ഇന്റര്‍ ഉള്ളവര്‍ക്ക് നാല് വര്‍ഷത്തെയും പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. പ്രായം 2011 ജനുവരി ഒന്നിന് 40 വയസ് കഴിയാന്‍ പാടില്ല. ശമ്പളം 8800-15995 രൂപ. സീനിയര്‍ എഞ്ചിനീയര്‍ : ഓപ്പണ്‍-ഒന്ന് . ബി.ടെക് (ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷന്‍ / ഇലക്ട്രിക്കല്‍ / അപ്ളൈഡ് ഇലക്ട്രോണിക്സ് & ഇന്‍സ്ട്രുമെന്റേഷന്‍ / ഇലക്ട്രോണിക്സ് & ഇന്‍സ്ട്രുമെന്റേഷന്‍ / കമ്പ്യൂട്ടര്‍ സയന്‍സ്). അറ്റന്‍ഡന്‍സ് സിസ്റം, ഐ.പി.ബേസ്ഡ് സിസിറ്റിവി സിസ്റം, സര്‍വൈലന്‍സ് സിസ്റം എന്നിവയില്‍ മൂന്ന് വര്‍ഷത്തെ ജോലി പരിചയം. എം.ടെക് ബിരുദമുള്ളവര്‍ക്ക് ഒരുവര്‍ഷത്തെ ജോലിപരിചയം മതിയാകും. പ്രായം 2011 ജനുവരി ഒന്നിന് 45 വയസ് കഴിയാന്‍ പാടില്ല. ശമ്പളം 9900-17880 രൂപ. എഞ്ചിനീയര്‍ : ഓപ്പണ്‍-ഒന്ന് . യോഗ്യത ബി.ടെക് (ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷന്‍ / ഇലക്ട്രിക്കല്‍ / ഇന്‍സ്ട്രുമെന്റേഷന്‍ ). ജി.പി.എഫ്.ആര്‍.എഫ്.ബേസ്ഡ് കമ്മ്യൂണിക്കേഷന്‍ എക്യൂപ്മെന്റ് തുടങ്ങിയവ കൈകാര്യം ചെയ്തുള്ള രണ്ട് വര്‍ഷത്തെ പരിചയം. പ്രായം 2011 ജനുവരി ഒന്നിന് 40 വയസ് കഴിയാന്‍ പാടില്ല. സീനിയര്‍ എഞ്ചിനീയര്‍ : യോഗ്യത ബി.ടെക് (ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷന്‍ / ഇലക്ട്രിക്കല്‍ / ഇന്‍സ്ട്രുമെന്റേഷന്‍ ). ഡിസൈന്‍, എഞ്ചിനീയറിങ്, ടെസ്റിങ്, ക്വാളിറ്റി അഷ്വറന്‍സ്, ഇന്‍സ്റലേഷന്‍ & കമ്മീഷനിങ്, ഓഫ് ഡിഫന്‍സ് ഇലക്ട്രോണിക്സ് പ്രോഡക്ട്സ് തുടങ്ങിയവയില്‍ രണ്ട് വര്‍ഷത്തെ ജോലി പരിചയം. പ്രായം 2011 ജനുവരി ഒന്നിന് 45 വയസ് കഴിയാന്‍ പാടില്ല. ശമ്പളം - 9900-17880 രൂപ. എഞ്ചിനീയര്‍ ഇ2: ഓപ്പണ്‍-1. യോഗ്യത ബി.ടെക് (ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷന്‍ / കമ്പ്യൂട്ടര്‍ സയന്‍സ് / ഐ.റ്റി.) അല്ലെങ്കില്‍ എം.എസ്.സി. (കമ്പ്യൂട്ടര്‍ സയന്‍സ് / ഇലക്ട്രോണിക്സ്/ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി). 500-ല്‍ കൂടുതല്‍ കണ്‍കറന്റ് ഡെസ്ക്ടോപ്പ് / ലാപ്ടോപ്പ് നോഡ്സ് ഉള്ള ഏതെങ്കിലും ക്ളയന്റ് സെര്‍വര്‍ എന്‍വയോണ്‍മെന്റിലുള്ള ജോലി പരിചയം. ബി.ടെക് ബിരുദമുള്ളവര്‍ക്ക് രണ്ട് വര്‍ഷത്തെയും എം.എസ്.സി. ബിരുദമുള്ളവര്‍ക്ക് നാല് വര്‍ഷത്തെയും ജോലി പരിചയം വേണം. പ്രായം 2011 ജനുവരി ഒന്നിന് 40 വയസ്. സീനിയര്‍ എഞ്ചിനീയര്‍: ഓപ്പണ്‍-ഒന്ന്. യോഗ്യത ബി.ടെക് (ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷന്‍ / കമ്പ്യൂട്ടര്‍ സയന്‍സ് / ഐ.റ്റി.) അല്ലെങ്കില്‍ എം.എസ്.സി. (കമ്പ്യൂട്ടര്‍ സയന്‍സ് / ഇലക്ട്രോണിക്സ്/ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി). 500-ല്‍ കൂടുതല്‍ കണ്‍കറന്റ് ഡെസ്ക്ടോപ്പ് / ലാപ്ടോപ്പ് നോഡ്സ് ഉള്ള ഏതെങ്കിലും ക്ളയന്റ് സെര്‍വര്‍ എന്‍വയോണ്‍മെന്റിലുള്ള ജോലി പരിചയം. ബി.ടെക് ബിരുദമുള്ളവര്‍ക്ക് രണ്ട് വര്‍ഷത്തെയും എം.എസ്.സി. ബിരുദമുള്ളവര്‍ക്ക് നാല് വര്‍ഷത്തെയും ജോലി പരിചയം വേണം. പ്രായം 2011 ജനുവരി ഒന്നിന് 45 വയസ്. സീനിയര്‍ എഞ്ചിനീയര്‍3: ഓപ്പണ്‍-ഒന്ന്. യോഗ്യത ബി.ടെക് (ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷന്‍ / കമ്പ്യൂട്ടര്‍ സയന്‍സ് / ഐ.റ്റി.) പവര്‍ ഇലക്ട്രോണിക് എക്യൂപ്മെന്റ് മാര്‍ക്കറ്റിങ്ങിലുള്ള മൂന്ന് വര്‍ഷത്തെ ജോലി പരിചയം. പ്രായം 2011 ജനുവരി ഒന്നിന് 45 വയസ്. സീനിയര്‍ എഞ്ചിനീയര്‍: ഓപ്പണ്‍-രണ്ട്, ഇ.റ്റി.ബി.ഒന്ന്, എസ്.സി.ഒന്ന്. യോഗ്യത ബി.ടെക് (കമ്പ്യൂട്ടര്‍ സയന്‍സ് / ഐ.റ്റി.). എച്ച്.ടി.എം.എല്‍., വെബ്സൈറ്റ് ഡെവലപ്മെന്റ് എന്നിവയിലുള്ള പരിജ്ഞാനത്തോടുകൂടി പി.എച്ച്.പി., പൈതോണ്‍, ജാവ ആന്റ് അദര്‍ ഓപ്പണ്‍ സോഴ്സ് ടെക്നോളജി പ്രോഗ്രാമിങ്ങിലുള്ള മൂന്ന് വര്‍ഷത്തെ ജോലി പരിചയം. എം.ടെക് ബിരുദമുള്ളവര്‍ക്ക് ഒരുവര്‍ഷത്തെ പ്രവൃത്തി പരിചയം. പ്രായം 2011 ജനുവരി ഒന്നിന് 45 വയസ്. സീനിയര്‍ എഞ്ചിനീയര്‍: ഓപ്പണ്‍-രണ്ട്, ഇ.റ്റി.ബി.ഒന്ന്. യോഗ്യത ബി.ടെക് (ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷന്‍ / ഇലക്ട്രിക്കല്‍ /എഇ&ഐ./ ഇ&ഐ./കമ്പ്യൂട്ടര്‍ സയന്‍സ്). ഇന്റലിജന്റ് ട്രാന്‍സ്പോര്‍ട്ടേഷന്‍ സിസ്റംസിലുള്ള മൂന്ന് വര്‍ഷത്തെ ജോലി പരിചയം. എം.ടെക് ബിരുദമുള്ളവര്‍ക്ക് ഒരുവര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. പ്രായം 2011 ജനുവരി ഒന്നിന് 45 വയസ്. സീനിയര്‍ എഞ്ചിനീയര്‍-ഇ3: ഓപ്പണ്‍-ഒന്ന്, യോഗ്യത: ബി.ടെക് (ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷന്‍ / കമ്പ്യൂട്ടര്‍ സയന്‍സ്/ഐ.റ്റി.) പവര്‍ ഇലക്ട്രോണിക് എക്വിപ്മെന്റ്സ്, സെക്യൂരിറ്റി ആന്റ് സര്‍വൈലന്‍സ്, പ്രോഡക്ട്സ് & സിസ്റംസ്, ഐ.റ്റി. സൊല്യൂഷന്‍സ് തുടങ്ങിയവയില്‍ മൂന്ന് വര്‍ഷത്തെ ജോലി പരിചയം. പ്രായം 2011 ജനുവരി ഒന്നിന് 45 വയസ്. സീനിയര്‍ ഓഫീസര്‍: ഓപ്പണ്‍-ഒന്ന്. എം.ബി.എ. (എച്ച്.ആര്‍)/ എം.എസ്.ഡബ്ള്യൂ.(പി.എം./ഐ.ആര്‍)/ പി.ജി.ഡിഗ്രി ഇന്‍ പേഴ്സണല്‍ മാനേജ്മെന്റ്, ഏതെങ്കിലും പ്രശസ്തമായ കമ്പനിയില്‍ നിന്നും പേഴ്സണല്‍ മാനേജ്മെന്റ്, ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍ ആന്റ് ലേബര്‍ വെല്‍ഫെയര്‍, എച്ച്.ആര്‍.ഡി. സിസ്റംസ്, റിവാര്‍ഡ് സിസ്റംസ്, കോമ്പിറ്റന്‍സി മാപ്പിങ് എന്നിവയിലുള്ള ഏഴ് വര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായം 2011 ജനുവരി ഒന്നിന് 45 വയസ്. അസിസ്റന്റ് മാനേജര്‍: ഓപ്പണ്‍-ഒന്ന്. ബി.ടെക് (ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷന്‍ / കമ്പ്യൂട്ടര്‍ സയന്‍സ് / ഐ.റ്റി.) പവര്‍ ഇലക്ട്രോണിക് എക്യുപ്മെന്റ്സ്, സെക്യൂരിറ്റി & സര്‍വൈലന്‍സ് പ്രോഡക്ട്സ് എന്നിവയുടെ മാര്‍ക്കറ്റിങ്ങിലുള്ള ആറ് വര്‍ഷത്തെ ജോലി പരിചയം. പ്രായം 2011 ജനുവരി ഒന്നിന് 45 വയസ്. അസിസ്റന്റ് മാനേജര്‍: ഓപ്പണ്‍-ഒന്ന്. യോഗ്യതയും പ്രവൃത്തി പരിചയവും - സി.എ. / ഐ.സി.ഡബ്ള്യൂ.എ., കമ്പ്യൂട്ടറൈസ്ഡ് അക്കൌണ്ടിങ് & പ്രോജക്ട് അക്കൌണ്ടിങ് എന്നിവ അറിഞ്ഞിരിക്കണം. ഫിനാന്‍സ്, ടാക്സസ്, അക്കൌണ്ട്സ് എന്നിവ കൈകാര്യം ചെയ്തുള്ള ആറ് വര്‍ഷത്തെ ജോലി പരിചയം. പ്രായം 2011 ജനുവരി ഒന്നിന് 45 വയസ്. മാനേജര്‍: ഓപ്പണ്‍-ഒന്ന്. യോഗ്യതയും പ്രവൃത്തി പരിചയവും - സി.എ. / ഐ.സി.ഡബ്ള്യൂ.എ., ഫിനാന്‍സ്, ടാക്സസ്, അക്കൌണ്ട്സ് എന്നിവയില്‍ സ്വതന്ത്ര ചുമതലകള്‍ കൈകാര്യം ചെയ്ത 13 വര്‍ഷത്തെ ജോലി പരിചയം. പ്രായം 2011 ജനുവരി ഒന്നിന് 45 വയസ്. എല്ലാ തസ്തികകള്‍ക്കും നിയമാനുസൃത വയസിളവ് അനുവദിക്കും. ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി തൊട്ടടുത്ത പ്രൊഫഷണല്‍ ആന്റ് എക്സിക്യൂട്ടീവ് എംപ്ളോയ്മെന്റ് ഓഫീസില്‍ ഡിസംബര്‍ 14ന് മുന്‍പായി നേരിട്ട് ഹാജരായി പേര് രജിസ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ മേലധികാരിയില്‍ നിന്നുള്ള എന്‍.ഒ.സി. കൂടി ഹാജരാക്കണം. സ്വകാര്യ സ്ഥാപനത്തിലെ തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് അസിസ്റന്റ് ലേബര്‍ ഓഫീസറുടെ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനോ, ഫാക്ടറി ഇന്‍സ്പെക്ടര്‍മാരോ, ജോയിന്റ് ഡയറക്ടര്‍മാരോ മേലൊപ്പ് വച്ചിരിക്കേണ്ടതാണെന്ന് ഡിവിഷണല്‍ എംപ്ളോയ്മെന്റ് ഓഫീസര്‍ (പ്രൊഫഷണല്‍ & എക്സിക്യൂട്ടീവ്) അറിയിച്ചു.

No comments:

Get Blogger Falling Objects