Saturday, December 24, 2011

618.പുസ്തകോത്സവത്തോടൊപ്പം ചലച്ചിത്രോത്സവവും




കേരള ഭാഷാ ഇന്‍സ്റിറ്റ്യൂട്ട് ജനുവരി 4മുതല്‍ 13 വരെ തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ നടത്തുന്ന അന്താരാഷ്ട്ര പുസ്തകോത്സവം ചലച്ചിത്രോത്സവത്തിന്റേതു കൂടി ആകുന്നു. മേളയില്‍ എല്ലാ ദിവസവും വൈകുന്നേരങ്ങളില്‍ മലയാള സാഹിത്യ സാംസ്ക്കാരിക നായകന്‍മാരുടെ സമ്പന്നമായ ജീവിതത്തെ അധികരിച്ച് തയ്യാറാക്കിയ ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഇന്‍ഫര്‍മേഷന്‍ പബ്ളിക് റിലേഷന്‍സ് വകുപ്പുമായി സഹകരിച്ചാണ് ചലച്ചിത്രോത്സവം ഒരുക്കുന്നത്. ഫിലിംഫെസ്റിവലിന് പുസ്തകോത്സവ ഉദ്ഘാടനവേദിയില്‍വെച്ച് പി.സി ചാക്കോ എം.പി തുടക്കം കുറിക്കും. ആദ്യദിനം മാധവിക്കുട്ടി, രണ്ടാം ദിനം അയ്യപ്പപണിക്കര്‍, മൂന്നാംദിനം സി.അച്യൂതമേനോന്‍, ഗുരു മാണി മാധവചാക്യാര്‍, നാലാംദിനം ഞരളത്ത് രാമപ്പൊതുവാള്‍, ഇ.എം.എസ് നമ്പൂതിരിപ്പാട്, അഞ്ചാംദിനം തകഴി ശിവശങ്കരപ്പിള്ള, അര്‍ണോസ് പാതിരി, ആറാംദിനം ശൂരനാട്ട് കുഞ്ഞന്‍പിള്ള, ഒ. വി വിജയന്‍ എഴാദിനം പി. കുഞ്ഞിരാമന്‍ നായര്‍, സി.ജെ തോമസ് എട്ടാംദിനം കെ.കരുണാകരന്‍, ടി.ഐ രാധാകൃഷ്്ണന്‍, ഒമ്പതാംദിനം കുഞ്ഞുണ്ണി മാഷ്, എന്‍.എന്‍ കക്കാട് എന്നിവരുടെ ജീവിതകഥയും സംഭാവനകളും ആവിഷ്ക്കരിക്കുന്ന ഡോക്യുമെന്ററി കളാണ് പ്രദര്‍ശിപ്പിക്കുക. ഓരോ സിനിമകളും അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ളവയായിരിക്കും. പുസ്തകോത്സവത്തിന്റെ അന്തിമ രൂപം തയ്യാറായതായും നൂറിലേറെ സ്റാളുകളിലായി അന്തര്‍ദേശീയ-ദേശീയ-പ്രാദേശിക പുസ്തക പ്രസാധകരും വിപണനക്കാരും പങ്കെടുക്കുമെന്നും ഇന്‍സ്റിറ്റ്യൂട്ട് ഡയറക്ടറും പുസ്തകോത്സവത്തിന്റെ ജനറല്‍ കണ്‍വീനറുമായ ഡോ.എം ആര്‍ തമ്പാന്‍ അറിയിച്ചു.

No comments:

Get Blogger Falling Objects