Wednesday, January 11, 2012

652.സംസ്ഥാന സ്കൂള്‍ ശാസ്ത്രമേളയ്ക്ക് ഇന്ന് (12-1-2012) കൊടിയിറങ്ങും



കഴിഞ്ഞ നാല് ദിവസമായി പാലക്കാട് നടന്നുവന്ന 45-ാമത് സംസ്ഥാന ശാസ്ത്രമേളയ്ക്ക് ഇന്ന് (12-1-2012) കൊടിയിറങ്ങും. 31-ാമത് സ്കൂള്‍ പ്രവൃത്തി പരിചയമേള, 26-ാമത് ഗണിത ശാസ്ത്രമേള, 15-ാമത് സ്പെഷ്യല്‍ സ്കൂള്‍ പ്രവൃത്തി പരിചയമേള, ഏഴാമത് വൊക്കേഷണല്‍ എക്സ്പോ & കരിയര്‍മേള, ആറാമത് സ്കൂള്‍ ശാസ്ത്രമേള എന്നീ പരിപാടികള്‍ക്കാണ് ഇന്ന് സമാപനമാകുന്നത്. സമാപനസമ്മേളനം രാവിലെ 11 ന് എം.ബി.രാജേഷ് എം.പി. ഉദ്ഘാടനം ചെയ്യും. പാലക്കാട് ബി.ഇ.എം.എച്ച്.എസ്.എസ്. ല്‍ നടക്കുന്ന ചടങ്ങില്‍ എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കും. വിജയികള്‍ക്ക് സി.പി.മുഹമ്മദ് എം.എല്‍.എ. സമ്മാനദാനം നിര്‍വഹിക്കും. ഷാഫി പറമ്പില്‍ എം.എല്‍.എ., ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുബൈദ ഇസ്ഹാക്ക്, ജില്ലാ പഞ്ചായത്ത് സ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എസ്.അബ്ദുള്‍ റഹ്മാന്‍, മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ എം.സഹീദ, മുനിസിപ്പല്‍ സ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി.കൃഷ്ണകുമാര്‍, മുനിസിപ്പല്‍ കൌണ്‍സിലര്‍ സാജോ ജോണ്‍, ജില്ലാ പോലീസ് സൂപ്രണ്ട് എം.പി.ദിനേശ്, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എ.ഷാജഹാന്‍, ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ പി.എസ്.മുഹമ്മദ് സാഗിര്‍, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ എം.അബ്ദുള്‍ റഹ്മാന്‍, ബി.ഇ.എം.എച്ച്.എസ്.എസ്. മാനേജര്‍ റവ.വിനോദ് അല്ലല്‍ തുടങ്ങിയവര്‍ ആശംസാപ്രസംഗം നടത്തും. പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ പി.തങ്കച്ചന്‍ സ്വാഗതവും ഡെപ്യൂട്ടി ഡയറക്ടര്‍ വി.രാമചന്ദ്രന്‍ നന്ദിയും പറയും
11/1/2012 Wednesday

No comments:

Get Blogger Falling Objects