Thursday, January 12, 2012

659.കേരള സ്കൂള്‍ കലോത്സവം തൃശൂര്‍ ഒരുങ്ങി





52-മത് കേരള സ്കൂള്‍ കലോത്സവം ജനുവരി 16 മുതല്‍ 22 വരെ തൃശൂരില്‍ അരങ്ങേറും .കലോത്സവത്തിനു മുന്നോടിയായി കോഴിക്കോട്ടുനിന്നും 117 പവന്റെ സ്വര്‍ണ്ണക്കപ്പ് തൃശൂരിലെ ത്തിച്ചിട്ടുണ്ട്. കലോത്സവത്തിന്റെ വിളംബരം കുറിച്ചുകൊണ്ട് 16 ന് ഉച്ചക്ക് 2 മണിക്ക് സാംസ്കാരിക ഘോഷയാത്ര നടക്കും. ഘോഷയാത്രയില്‍ പതിനായിരത്തിലധികം പേര്‍ പങ്കെടുക്കും. തൃശൂരിന്റെ തനത് കലാരൂപങ്ങള്‍ ഘോഷയാത്രയില്‍ അണിനിരക്കും. 16ന് വൈകീട്ട് 4മണിക്ക് വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബിന്റെ അദ്ധ്യക്ഷതയില്‍ ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. വ്യവസായവകുപ്പു മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, പത്മഭൂഷണ്‍ ഡോ.കെ.ജെ യേശുദാസ്, സാംസ്ക്കാരിക-ഗ്രാമവികസന വകുപ്പുമന്ത്രി കെ.സി ജോസഫ്, മേയര്‍ ഐ.പി.പോള്‍, ജില്ലയിലെ എം.പി മാര്‍, എം.എല്‍.എ മാര്‍ സംബന്ധിക്കും. ആതിഥേയ ജില്ലയിലേക്കുള്ള യുവജനോത്സവ പതാകയുടെ കൈമാറ്റം മേയര്‍ ഐ.പി.പോള്‍ നിര്‍വഹിക്കും. 16 മുതല്‍ 7ദിവസം 17 വേദികളിലായി നടക്കുന്ന 218 ഇനം മത്സരങ്ങളില്‍ പതിനായിരത്തോളം വിദ്യാര്‍ത്ഥികള്‍ മാറ്റുരക്കും. ഹൈസ്കൂള്‍ വിഭാഗത്തില്‍ 82 ഇനങ്ങളും ഹയര്‍സെക്കന്ററി വിഭാഗത്തില്‍ 98 ഇനങ്ങളും സംസ്കൃതോത്സവ വിഭാഗത്തില്‍ 19 ഇനങ്ങളും അറബി സാഹിത്യോത്സവത്തിലെ 19 ഇനങ്ങളുമടക്കമുള്ള 218 ഇനങ്ങളിലെ ഫലപ്രഖ്യാപന മടക്കമുള്ള കാര്യങ്ങള്‍ കഠ@ ടരവീീഹമായി സഹകരിച്ച് നിര്‍വഹിക്കും. മേളയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും താമസിക്കുന്നതിനായി നഗരത്തിലുള്ള 14 സ്കൂളുകള്‍ ക്രമീകരിക്കും. ഇതില്‍ 7 സ്കൂളുകളില്‍ 14 ജില്ലകളിലെ പെണ്‍ കുട്ടികള്‍ക്കും 7 സ്കൂളുകളില്‍ 14 ജില്ലകളിലെ ആണ്‍കുട്ടികള്‍ക്കും താമസസൌകര്യമൊരുക്കും. അതിനുപുറമെ 3 സ്കൂളുകള്‍ കൂടി സജ്ജീകരിച്ച് റിസര്‍വില്‍ വെച്ച് ആവശ്യക്കാര്‍ക്ക് നല്‍കും. പ്രാഥമിക സൌകര്യങ്ങള്‍ക്കായി പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പങ്കാളികളുടെ സുരക്ഷയ്ക്കും നിയമപാലനത്തിനുമായി പോലീസ്, ഫയര്‍ ആന്റ് റസ്ക്യു വിഭാഗം, എന്‍.സി. സി, സ്കൌട്ട്, ഗൈഡ്സ്, സ്കൂള്‍ പോലീസ് എന്നവരുടെ സംരക്ഷണം പൂര്‍ണ്ണമായും ഉറപ്പാക്കും. റെയില്‍വെ സ്റേഷന്‍, ട്രാന്‍സ്പോര്‍ട്ട് സ്റാന്റ് എന്നിവിടങ്ങളില്‍ നിന്നും ഗതാഗത സൌകര്യ മേര്‍പ്പെടുത്തും. കൂടാതെ താമസ സ്ഥലത്തേക്കും ഭക്ഷണശാലയിലേക്കും യാത്രയ്ക്കായി 24 മണിക്കൂറും വാഹനസൌകര്യമുണ്ടാകും. 14 ജില്ലകള്‍ക്കും രജിസ്ട്രേഷന്‍ സൌകര്യങ്ങള്‍ക്കായി 14 കൌണ്ടറുകള്‍ മോഡല്‍ ബോയ്സ് സ്കൂളില്‍ പ്രവര്‍ത്തിക്കും. 16ന് കാലത്ത് 8 മണിക്ക് രജിസ്ട്രേഷന്‍ കൌണ്ടറില്‍ നിന്ന് വിവിധ വിഭാഗങ്ങള്‍ക്കുള്ള ബാഡ്ജുകളും മറ്റും ലഭിച്ചു തുടങ്ങും. എല്ലാ ദിവസവും വൈകീട്ട് 5മണിക്ക് സാഹിത്യ അക്കാദമിയിലെ ഓപ്പണ്‍ സ്റേജില്‍ സാംസ്ക്കാരിക സന്ധ്യ അരങ്ങേറും. സാംസ്ക്കാരിക കലാരംഗത്തെ ഉന്നതര്‍ സംവാദങ്ങളില്‍ പങ്കെടുക്കും. 20ന് സാഹിത്യ അക്കാദമിഹാളില്‍ സംസ്കൃതോത്സവ സെമിനാര്‍ നടക്കും. വിവേകോദയം സ്കൂളില്‍ സംസ്കൃതോത്സവ മത്സരങ്ങള്‍ 17 മുതല്‍ നടക്കും. പണ്ഡിത സമാദരണം സഹകരണ വകുപ്പു മന്ത്രി സി.എന്‍.ബാലകൃഷ്ണന്‍ 21 ന് നിര്‍വഹിക്കും. എ.പി അബ്ദുസമദ് സമദാനി മുഖ്യപ്രഭാഷണം നടത്തും. 17 മുതല്‍ 21വരെ സി.എം.എസ് സ്കൂളില്‍ നടക്കുന്ന അറബി സാഹിത്യോത്സവത്തില്‍ അറബി അദ്ധ്യാപകശ്രേഷ്ഠരെ ആദരിക്കും. പ്രത്യേക രചനാ മത്സരങ്ങളും സെമിനാറും, എക്സിബിഷനും നടക്കും. മുഹമ്മദ് ഫൈസി ഓണംമ്പിള്ളി തുടങ്ങി
12/1/2012 thursday

No comments:

Get Blogger Falling Objects