Thursday, January 12, 2012

660.ചൈല്‍ഡ് ലൈന്‍: വാര്‍ഷികവും ചിത്രരചനാ മത്സരവും 14ന്





ചൈല്‍ഡ്ലൈനിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് ജില്ലയിലെ വിവിധ സ്കൂളുകളിലെ കുട്ടികളെ പങ്കെടുപ്പിച്ച് കൊണ്ട് ജില്ലാതല ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. ചിത്രരചനാ മത്സരം മേയര്‍.ഐ.പി.പോള്‍ ഉദ്ഘാടനം ചെയ്യും. വാര്‍ഷിക സമ്മേളനത്തിന്റെ ഉദ്ഘാടനം അഡ്വ..തേറമ്പില്‍ രാമകൃഷ്ണന്‍ എം.എല്‍.എ നിര്‍വഹിക്കും. സമാപന സമ്മേളനം ഡെപ്യൂട്ടി മേയര്‍ അഡ്വ.. സുബി ബാബു ഉദ്ഘാടനം ചെയ്യും. സമ്മാനദാനം പോലീസ് കമ്മീഷണര്‍ പി.വിജയന്‍ നിര്‍വഹിക്കും., ചൂഷണം ചെയ്യപ്പെടുന്ന ബാല്യം എന്നതാണ് ചിത്രരചനാ മത്സരത്തിന്റെ വിഷയം. സ്കൂളിലെ പത്ത്, പ്ളസ് 1, പ്ളസ് 2 എന്നീ ക്ളാസുകളില്‍ നിന്നും തെരഞ്ഞെടുത്ത 5 കുട്ടികളെ വീതം പങ്കെടുപ്പിക്കാം. ഒന്നാം സമ്മാനം 750, രണ്ടാം സമ്മാനം 500, മൂന്നാം സമ്മാനം 250 രൂപയുമാണ്. പങ്കെടുക്കുന്ന എല്ലാ കുട്ടികള്‍ക്കും സര്‍ട്ടിഫിക്കറ്റ് നല്‍കും. പങ്കെടുക്കുന്നവര്‍ ചൈല്‍ഡ് ലൈനിന്റെ 1098 എന്ന സൌജന്യ നമ്പറിലേക്കോ 0487-2362172, 2364378 എന്നീ നമ്പറികളിലേക്കോ വിളിച്ച് പേര് രജിസ്റര്‍ ചെയ്യണം.
12/1/2012 Thursday

No comments:

Get Blogger Falling Objects