എറണാകുളം ജില്ലയിലെ സ്കൂള്‍ വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് പരിശീലനം നല്കുന്ന ഗോള്‍ഡന്‍ അവര്‍ പദ്ധതിയുടെ രണ്ടാം ബാച്ച് പരിശീലനം ഇന്ന് (ജനുവരി 15) ഉച്ച കഴിഞ്ഞ് ഒന്നിന് ജനറല്‍ ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ ആരംഭിക്കും. ആലുവ, പറവൂര്‍ അസിസ്റന്റ് എഡ്യൂക്കേഷന്‍ ഓഫീസര്‍മാരുടെ കീഴിലുളള തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിലെ ഡ്രൈവര്‍മാര്‍ക്കായിരിക്കും പരിശീലനം. പങ്കെടുക്കുന്നതിന് രജിസ്റര്‍ ചെയ്തിട്ടുളളവര്‍ അതാത് സ്കൂളുകളിലെ പ്രധാനാധ്യാപകന് സാക്ഷ്യപ്പെടുത്തിയ കത്തും പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും ഹാജരാക്കണം. ഏത് അപകടഘട്ടത്തിലും സമചിത്തതയോടെ പ്രഥമശുശ്രൂഷ നല്കാന് ആളുകളെ പ്രാപ്തരാക്കുന്ന പരിശീലന പരിപാടികളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്. സ്കൂള്‍ ബസ് ഡ്രൈവര്‍മാര്‍, കെ.എസ്.ആര്.ടി.സി. അടക്കമുളള ബസ് ഡ്രൈവര്‍മാര്‍, വിദ്യാര്‍ഥികളെ കൊണ്ടുപോകുന്ന ഓട്ടോ, ടാക്സി ഡ്രൈവര്‍മാര്‍ തുടങ്ങി ജില്ലയിലെ വിവിധ വിഭാഗത്തില്‍പ്പെട്ട മുഴുവന്‍ ഡ്രൈവര്‍മാരെയും ഘട്ടം ഘട്ടമായി പരിശീലിപ്പിക്കും. ആദ്യ ഘട്ടത്തില്‍ സ്കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്കായിരിക്കും പരിശീലനം. നാലു മണിക്കൂര്‍ ദൈര്‍ഘ്യമുളള പരിശീലന പരിപാടിയില്‍ പ്രാക്ടിക്കല്‍ ക്ളാസുകളുമുണ്ട്. പരിശീലനത്തിന് ശേഷം നടത്തുന്ന പരീക്ഷ പാസാകുന്നവര്‍ക്ക് കോഴ്സ് സര്‍ട്ടിഫിക്കറ്റും തിരിച്ചറിയില്‍ കാര്‍ഡും നല്‍കും. അടുത്ത അധ്യയന വര്‍ഷം മുതല്‍ ഈ ബാഡ്ജ് ലഭിച്ച ഡ്രൈവര്‍മാര്‍ക്ക് മാത്രമെ സ്കൂള്‍ വാഹനം ഓടിക്കാന്‍ അനുവാദമുണ്ടാകൂ. റോഡപകടങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ദേശീയ ഗ്രാമീണ ആരോഗ്യ ദൌത്യവും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും വിദ്യാഭ്യാസം, പൊലീസ്, ഗതാഗതം തുടങ്ങി വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
SSLC റിവിഷന്‍ സഹായിക്കായി താഴെ ക്ലിക്ക് ചെയ്യുക
SSLC Physics Rivision Sahayi 2013
അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും :9846655145... karipparasunil@gmail. com
Application for Copy of School Admission Register
എസ് എസ് എല്‍ സി വര്‍ക്ക് ഷീറ്റുകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

drop down menu
Sunday, January 15, 2012
669.എറണാകുളം ജില്ലയിലെ സ്കൂള്‍ വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് ‘ ഗോള്‍ഡന്‍ അവര്‍’പദ്ധതി രണ്ടാം ബാച്ച് പരിശീലനം ഇന്ന് (ജനുവരി 15)
എറണാകുളം ജില്ലയിലെ സ്കൂള്‍ വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് പരിശീലനം നല്കുന്ന ഗോള്‍ഡന്‍ അവര്‍ പദ്ധതിയുടെ രണ്ടാം ബാച്ച് പരിശീലനം ഇന്ന് (ജനുവരി 15) ഉച്ച കഴിഞ്ഞ് ഒന്നിന് ജനറല്‍ ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ ആരംഭിക്കും. ആലുവ, പറവൂര്‍ അസിസ്റന്റ് എഡ്യൂക്കേഷന്‍ ഓഫീസര്‍മാരുടെ കീഴിലുളള തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിലെ ഡ്രൈവര്‍മാര്‍ക്കായിരിക്കും പരിശീലനം. പങ്കെടുക്കുന്നതിന് രജിസ്റര്‍ ചെയ്തിട്ടുളളവര്‍ അതാത് സ്കൂളുകളിലെ പ്രധാനാധ്യാപകന് സാക്ഷ്യപ്പെടുത്തിയ കത്തും പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും ഹാജരാക്കണം. ഏത് അപകടഘട്ടത്തിലും സമചിത്തതയോടെ പ്രഥമശുശ്രൂഷ നല്കാന് ആളുകളെ പ്രാപ്തരാക്കുന്ന പരിശീലന പരിപാടികളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്. സ്കൂള്‍ ബസ് ഡ്രൈവര്‍മാര്‍, കെ.എസ്.ആര്.ടി.സി. അടക്കമുളള ബസ് ഡ്രൈവര്‍മാര്‍, വിദ്യാര്‍ഥികളെ കൊണ്ടുപോകുന്ന ഓട്ടോ, ടാക്സി ഡ്രൈവര്‍മാര്‍ തുടങ്ങി ജില്ലയിലെ വിവിധ വിഭാഗത്തില്‍പ്പെട്ട മുഴുവന്‍ ഡ്രൈവര്‍മാരെയും ഘട്ടം ഘട്ടമായി പരിശീലിപ്പിക്കും. ആദ്യ ഘട്ടത്തില്‍ സ്കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്കായിരിക്കും പരിശീലനം. നാലു മണിക്കൂര്‍ ദൈര്‍ഘ്യമുളള പരിശീലന പരിപാടിയില്‍ പ്രാക്ടിക്കല്‍ ക്ളാസുകളുമുണ്ട്. പരിശീലനത്തിന് ശേഷം നടത്തുന്ന പരീക്ഷ പാസാകുന്നവര്‍ക്ക് കോഴ്സ് സര്‍ട്ടിഫിക്കറ്റും തിരിച്ചറിയില്‍ കാര്‍ഡും നല്‍കും. അടുത്ത അധ്യയന വര്‍ഷം മുതല്‍ ഈ ബാഡ്ജ് ലഭിച്ച ഡ്രൈവര്‍മാര്‍ക്ക് മാത്രമെ സ്കൂള്‍ വാഹനം ഓടിക്കാന്‍ അനുവാദമുണ്ടാകൂ. റോഡപകടങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ദേശീയ ഗ്രാമീണ ആരോഗ്യ ദൌത്യവും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും വിദ്യാഭ്യാസം, പൊലീസ്, ഗതാഗതം തുടങ്ങി വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
Subscribe to:
Post Comments (Atom)
No comments:
Post a Comment