Sunday, January 15, 2012

670.എറണാകുളം ഇനി നോക്കുകൂലി വിമുക്ത ജില്ല

കയറ്റിറക്കുകൂലി തര്‍ക്കങ്ങള്‍ അവസാനിപ്പിച്ച്, വ്യാപാരേതര മേഖലയിലെ കയറ്റിറക്കുകൂലി ഏകീകരിച്ച് എറണാകുളം നോക്കുകൂലി വിമുക്ത ജില്ലയായി. എറണാകുളം ടൌണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ മന്ത്രി പ്രൊഫ. കെ.വി. തോമസ് നോക്കുകൂലി വിമുക്ത ജില്ലാ പ്രഖ്യാപനം നടത്തി. അതിവേഗം വളരുന്ന എറണാകുളം ജില്ലയുടെ വികസന കുതിപ്പിന് ശാന്തമായ തൊഴിലന്തരീക്ഷം അനിവാര്യമാണ്. പൊതു സ്വകാര്യ മേഖലകളിലായി ലക്ഷക്കണക്കിന് തൊഴിലാളികള്‍ പണിയെടുക്കുന്ന ജില്ലയില്‍ പുതിയ പ്രഖ്യാപനം ആരോഗ്യകരമായ തൊഴില്‍ രംഗത്തിന് വഴിയൊരുക്കും. പോര്‍ട്ട് ട്രസ്റ്, ഷിപ്പ് യാര്‍ഡ്, വല്ലാര്‍ പാടം ടെര്‍മിനല്‍, ഫാക്ട്, റിഫൈനറി ഉള്‍പ്പെടെയുളള പൊതുമേഖല സ്ഥാപനങ്ങളും കിഴക്കന്‍ മേഖല കേന്ദ്രീകരിച്ചു സ്വകാര്യ തടിവ്യവസായ മേഖലയുമുളള ജില്ലയില്‍ ശാന്തമായ തൊഴിലന്തരീക്ഷം പ്രദാനം ചെയ്യാനുളള നടപടി സ്വാഗതാര്‍ഹമാണ്. വിദഗ്ധ തൊഴിലാളികളുടെ അഭാവം നമ്മുടെ വ്യവസായ, കാര്‍ഷിക മേഖലയെ അലട്ടുന്നുണ്ട്. അതിനുളള പരിഹാര നടപടികളും അനിവാര്യമാണെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. 2006-ലെ ചുമട്ടു തൊഴിലാളി നിയമത്തിലെ വ്യവസ്ഥകള്‍ പ്രായോഗിക തലത്തിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച തൊഴില്‍-ഭക്ഷ്യ മന്ത്രി ഷിബു ബേബിജോണ്‍ പറഞ്ഞു. തൊഴിലാളികളുടെ പേരില്‍ ചൂഷണം നടത്താനുളള ശ്രമങ്ങള്‍ പുതിയ പ്രഖ്യാപനം നടപ്പാക്കുന്നതോടെ ഒഴിവാകും. കേരളത്തിലെ തൊഴില്‍ സംസ്കാരത്തെ സംബന്ധിച്ചുളള തെറ്റായ ധാരണകള്‍ മാറിവരികയാണ്. നോക്കുകൂലി ഒഴിവാക്കാന്‍ ഏറ്റവുംകൂടുതല്‍ തല്‍പ്പര്യത്തോടെ മുന്നിട്ടിറങ്ങിയത് തൊഴലാളി സംഘടനകള്‍ തന്നെയാണ്. നേഴ്സുമാര്‍ക്കെതിരെയുളള ചൂഷണത്തിന്റെ വ്യാപ്തി തിരിച്ചറിയാന്‍ സംസ്ഥാന വ്യാപകമായി 400-ല്‍ പരം സ്വകാര്യ ആശുപത്രികളില്‍ ഈയിടെ നടത്തിയ പരിശോധന സഹായകരമായതായി മന്ത്രി പറഞ്ഞു. പെരുമ്പാവൂര്‍ തുടങ്ങിയ മേഖലകളില്‍ കൂട്ടത്തോടെ തൊഴിലാളികളെ വിനിമയം ചെയ്യുന്ന നടപടിയെ മനുഷ്യച്ചന്തയെന്നു വിളിക്കേണ്ടി വരുന്നു. ഇത്തരം പ്രവണതകളെ നിയന്ത്രിക്കാന്‍ സമൂഹ മനഃസാക്ഷിയെ ഉണര്‍ത്തി ഉദ്യോഗസ്ഥ വൃന്ദത്തോടൊപ്പം രംഗത്തിറക്കണം - മന്ത്രി പറഞ്ഞു. ജില്ലയിലെ വിവിധ മേഖലയിലെ കയറ്റിറക്കുകൂലി പ്രസിദ്ധീകരിക്കുന്ന വെബ്സൈറ്റിന്റെ പ്രകാശനം എക്സൈസ്-തുറമുഖ മന്ത്രി കെ. ബാബു നിര്‍വഹിച്ചു. തൊഴില്‍ രംഗത്ത് അനാരോഗ്യകരമായ പ്രവണതകള്‍ ഇല്ലാതാക്കാനുളള സര്‍ക്കാര്‍ നടപടികളില്‍ ഏറ്റവും പ്രമുഖമാണു നോക്കുകൂലി വിമുക്ത പ്രഖ്യാപനം. തൊഴിലാളികളുടെ മികവ് വര്‍ദ്ധിപ്പിക്കാനുളള നടപടികള്‍ക്കൊപ്പം ആവശ്യമായ മേഖലയില്‍ ആധുനിക വത്ക്കരണവും യന്ത്ര വല്ക്കരണവും നടപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞു. തൊഴിലാളികളുടെ മക്കള്‍ക്കുള്ള സ്കോളര്‍ഷിപ്പ് വിതരണം കെ.പി. ധനപാലന്‍ എം.പി നിര്‍വഹിച്ചു. മേയര്‍ ടോണി ചമ്മിണി മുഖ്യാതിഥിയായി. നിര്‍മ്മാണ-ഗാര്‍ഹിത മേഖലയിലെ കയറ്റിറക്കുകൂലിയടങ്ങുന്ന പുസ്തകത്തിന്റെ പ്രകാശനം ഹൈബി ഈഡന്‍ എം.എല്‍.എ. നിര്‍വഹിച്ചു. എം.എല്‍.എ.മാരായ ഡൊമിനിക്പ്രസന്റേഷന്‍, അന്‍വര്‍ സാദത്ത്, ലേബര്‍ കമ്മീഷണര്‍ ടി.ടി. ആന്റണി, ചുമട്ടു തൊഴിലാളി ക്ഷേമബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് എസ്. തുളസിധരന്‍, തൊഴിലാളി യൂണിയന്‍ നേതാക്കള്‍, റെസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഇറക്കേണ്ട സാധനങ്ങളുടെ കൂലി പദ്ധതി പ്രകാരം ഉപഭോക്താവിന് സ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ എല്ലാ ശാഖകളിലും മുന്‍കൂറായി അടയ്ക്കാം. സാധനങ്ങളുടെ പട്ടികയും കൂലിയും രേഖപ്പെടുത്തേണ്ട അപേക്ഷ റസിഡന്റ്സ് അസോസിയേഷനുകളിലും ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡ് ഓഫീസുകളിലും തൊഴില്‍ വകുപ്പിന്റെ വെബ്സൈറ്റിലും ലഭ്യമാകും. ബാങ്കില്‍ അടയ്ക്കുന്ന തുക തൊഴിലാളികള്‍ക്ക് ക്ഷേമനിധി ബോര്‍ഡില്‍ നിന്നോ ബോര്‍ഡിന്റെ ലോക്കല്‍ ഓഫീസില്‍ നിന്നോ കൈപ്പറ്റാന്‍കഴിയും. അപേക്ഷയുടെ മൂന്ന് പകര്‍പ്പുകള്‍ ബാങ്കില്‍ പണം അടയ്ക്കുമ്പോള്‍ നല്‍കണം. യഥാര്‍ഥ പകര്‍പ്പ് ബാങ്ക് സൂക്ഷിക്കും. രണ്ടാമത്തെ പകര്‍പ്പ് അപേക്ഷകന്‍ കൈവശം വയ്ക്കണം. മൂന്നാമത്തേത് സാധനങ്ങള്‍ ഇറക്കുന്ന തൊഴിലാളികള്‍ക്ക് നല്‍കണം. കയറ്റിറക്ക് സാധനങ്ങളുടെ പട്ടികയും നിരക്കും തൊഴില്‍വകുപ്പിന്റെ വെബ്സൈറ്റും റസിഡന്റ്സ് അസോസിയേഷനുകളും മറ്റ് സന്നദ്ധ സംഘടനകളും വഴി ജനങ്ങളില്‍ എത്തിക്കും. വാഹനത്തില്‍ അടുക്കി വെയ്ക്കുന്നതിനും ഇറക്കുന്നതിനും ഉള്‍പ്പെടെയുള്ള കൂലിയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചത്. 12 മീറ്റര്‍ ചുമക്കുമ്പോള്‍ നല്‍കേണ്ട കൂലിയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇത് സംബന്ധിച്ച് ഉണ്ടാകുന്ന തര്‍ക്കങ്ങള്‍ ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡുവഴിയും ജില്ലാ ലേബര്‍ ഓഫീസുവഴിയും പരിഹരിക്കാം. തൊഴില്‍ വകുപ്പിന്റെ ഹെല്‍പ് ലൈന്‍ (0471-155300-3) വഴിയും പരാതികള്‍ ഉന്നയിക്കാനും പരിഹാരം കാണാനും കഴിയും. അംഗീകൃത നിരക്കില്‍ കൂടുതല്‍ തുക കൈപ്പറ്റുകയോ അപമര്യാദയായി പെരുമാറുകയോ ചെയ്താല്‍ കര്‍ശ

No comments:

Get Blogger Falling Objects