Sunday, January 15, 2012

671.ഞാന്‍ എങ്ങനെ കമ്മ്യൂണിസ്റ്റായി ( ഫിദല്‍ കാസ്‌ട്രോയുമായുള്ള ഇന്റര്‍വ്യൂ )
പ്രസാധകര്‍ : പ്രോഗ്രസ് പബ്ലിഷേഴ്സ് , കോഴിക്കോട് -4
എഡിറ്റര്‍  : ഗുലാബ് ജാന്‍
പുസ്തകത്തെക്കുറിച്ച് :
1. മുതലാളിത്ത ധനശാസ്ത്രം പഠിച്ചാണ് ഞാന്‍ കമ്മ്യൂണിസ്റ്റായത് .
2.രാജിവെക്കാനുള്ള അവകാശം എനിക്കില്ല. വിശ്രമിക്കാനോ എഴുത്തില്‍ മുഴുകുവാനോ , സംഘര്‍ഷം കുറഞ്ഞ ജീവിതം നയിക്കാനോ വേണ്ടി ഞാന്‍ രാജി വെക്കുകയാണെങ്കില്‍ അത് ഒരു സ്വാര്‍ഥ നടപടിയായിരിക്കുമെന്ന് എനിക്ക് തോന്നുന്നു. അതുകൊണ്ട് ഞാനത്
ചെയ്തില്ല . എന്നാല്‍ എനിക്ക് ശേഷിയില്ലെന്നോ പ്രാപ്തിയില്ലെന്നോ തോന്നുകയാണെങ്കില്‍ രാജിവെക്കേണ്ടത് എന്റെ ധര്‍മ്മമാണ് .
3.ഞങ്ങള്‍ എങ്ങനെയാണ് താടി വളര്‍ത്തുവാന്‍ തുടങ്ങിയതെന്ന് നിങ്ങള്‍ക്കറിയാമോ ? ഞങ്ങള്‍ക്ക് ബ്ലേഡൂകള്‍ കിട്ടാനില്ലായിരുന്നു.പിന്നിട് ഗറില്ലയുടെ അടയാളമായി താടി മാറി . ചാരന്മാരെ ഗറില്ലകള്‍ക്കിടയില്‍ നുഴഞ്ഞുകയറ്റാനും വിഷമമായിത്തീര്‍ന്നു.താടി വളരുന്നതുവരെ മാസങ്ങളോളം അവര്‍ക്ക് കാത്തിരിക്കേണ്ടിവന്നു.
4.അമേരിക്കന്‍ ജീവിത ശൈലിയാണ് ആഫ്രിക്കക്കും ഇന്ത്യക്കും ചൈനക്കും മാതൃകയാകേണ്ടതെന്ന് താങ്കള്‍     കരുതുന്നത് ?എല്ലാ ചൈനക്കാര്‍ക്കും ഇന്ത്യക്കാര്‍ക്കും ആഫ്രിക്കക്കാര്‍ക്കും സ്വന്തമായി കാറുണ്ടാകുന്ന സാഹചര്യം ഒന്നു സങ്കല്പിച്ചു നോക്കൂ .
അങ്ങനെയായാല്‍ ലോകത്തിലെ എണ്ണനിക്ഷേപം എത്രകാലം നിലനില്‍ക്കും ?
5.സ്വാതന്ത്ര്യം നേടേണ്ടത് ഓരോ ജനതയും സ്വയമേവയാണ് . അത് പുറമെനിന്ന് കൊണ്ടുചെന്നിറക്കാന്‍ കഴിയില്ല.
6.ആരാണ് ഫാസിസ്റ്റുകളെ വളര്‍ത്തിയത് ? അമേരിക്കയും ഇംഗ്ലണ്ടുമല്ലേ . കമ്മ്യൂണിസ്റ്റുവിരുദ്ധനായ ഹിറ്റ്ലര്‍ക്ക് നിങ്ങള്‍ നല്‍കിയ ബഹുമതികളും പിന്തുണകളും മറക്കരുത് . കമ്മ്യൂണിസ്റ്റ് വിരോധമായിരുന്നു ഹിറ്റ്‌ലറുടെ വളര്‍ച്ചക്കു പിന്നില്‍ .ഇറ്റലിയില്‍ ഫാസിസവും
ജര്‍മ്മനിയില്‍ നാസിസവും അങ്ങനെയായിരുന്നു വളര്‍ന്നുവന്നത് .
7.ബൂര്‍ഷാ ജനാധിപത്യത്തില്‍ ന്യൂനപക്ഷം അളവറ്റ സമ്പത്ത് കയ്യടക്കിവെക്കുകയും ഭൂരിപക്ഷം ഇല്ലായ്മയില്‍ കഴിയുകയും ചെയ്യുന്നു. അത്തരം രാജ്യങ്ങളില്‍ ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കുവാന്‍ അവര്‍ക്ക് എന്താണ് അവകാശം  ? ലക്ഷപ്രഭുവിനും
പിച്ചക്കാരനുമിടയില്‍ എന്ത് സമത്വവും സാഹോദര്യവുമാണ് ഉണ്ടാകുക . ദരിദ്രരും ചൂഷിതരും സര്‍വ്വവും നഷ്ടപ്പെട്ടവരുമായ ജനങ്ങള്‍ക്ക് എന്ത് അവകാശവുമാണ് ഉണ്ടാവുക ?
8. ജനാധിപത്യമെന്ന് പേരുപറഞ്ഞ് പല രാജ്യങ്ങളിലേയും കാര്യങ്ങള്‍ ഏറെ വെറുപ്പുണ്ടാകുന്നവയാണ് . അവരുടെ നാട്ടിലെ തിരഞ്ഞെടുപ്പുപ്രചരണങ്ങളിലെല്ലാം പണം ഒരു നിര്‍ണായക ഘടകമാണ് .  കാശില്ലാത്തവന് ഒരു രാഷ്ട്രീയ ലക്ഷ്യമുണ്ടാക്കാന്‍ വയ്യ .
9.ഒന്നിലേറെ പാര്‍ട്ടികള്‍ വേണ്ടമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.
10.ഒരു ആശ്രിത രാജ്യത്തില്‍ ജനാധിപത്യമുണ്ടാവാന്‍ കഴിയുമോ ?
11.ഭൂരിപക്ഷം ജനങ്ങളും ആറാംക്ലാസുവരെയെങ്കിലും പഠിക്കാത്ത രാജ്യങ്ങളില്‍ ജനാധിപത്യം ഉണ്ടാവാന്‍ കഴിയുമോ ?
12. യു എസ് ല്‍ എന്ത് ജനാധിപത്യമാണ് ഉള്ളത് ? ഏതാണ്ട് 180 സ്വതന്ത്ര രാഷ്ട്രങ്ങള്‍ ഐക്യരാഷ്ട്രസഭയില്‍ അംഗങ്ങളായുണ്ട് . സോവിയറ്റ് യൂണിയന്‍ തകര്‍ന്നതോടെ ഈ എണ്ണം കൂടിയിട്ടുണ്ടാകാം . പക്ഷെ അഞ്ചു രാജ്യങ്ങള്‍ക്കുമാത്രമേ വീറ്റോ അധികാരമുള്ളൂ .
അങ്ങനെ വീറ്റോ അധികാരമുള്ള ഒരൊറ്റ രാജ്യം വിചാരിച്ചാല്‍ മറ്റുള്ളവരൊക്കെ സര്‍വ്വസമ്മതത്തോടെ എടുത്ത രക്ഷാസമിതിയില്‍ എടുക്കുന്ന തീരുമാനത്തെ അട്ടിമറിക്കാം . ഇതിനെയാണ് അവര്‍ ജനാധിപത്യമെന്ന് വിളിക്കുന്നത് ? അപ്പോള്‍ അന്തര്‍ദേശീയ തലത്തില്‍
തന്നെ എന്തു ജനാ‍ധിപത്യമാണ് ഉള്ളത് ? ഇതിനൊക്കെ വല്ല ന്യായീകരണമുണ്ടോ ?
13.അപ്പോള്‍ ഏകദേശം 50 മില്യണ്‍ ജനസംഖ്യയുള്ള അത്തരമൊരു രാജ്യത്തിന് മറ്റെല്ലാ ജനങ്ങളും കൂടിയെടുക്കുന്ന തീരുമാനത്തെ വിറ്റോ ചെയ്യുവാന്‍ കഴിയും . എന്നാല്‍ 800 മില്യണ്‍ ജനസംഖ്യയുള്ള ഇന്ത്യക്കുപോലും വീറ്റോ അധികാരമില്ല .
14. ഇനി സാ‍മ്പത്തികാടിസ്ഥാനത്തില്‍ നോക്കിയാലോ ? ജപ്പാനെപ്പോലെ ഏറെ സാമ്പത്തികമായി ഏറെ കനപ്പെട്ട പല രാജ്യങ്ങളും സെക്യൂരിറ്റി കൌണ്‍സിലില്‍ സ്ഥിരാംഗങ്ങളല്ല . അവര്‍ക്ക് വീറ്റോ അധികാരവുമില്ല . ജര്‍മ്മനിക്കോ ? വലിയൊരു ജനസംഖ്യയുണ്ട് , സാമ്പത്തികശേഷിയുണ്ട് , വീറ്റോ അധികാരമില്ല .
15.വിപ്ലവത്തിനുശേഷമുള്ള ഈ 30 വര്‍ഷങ്ങള്‍ക്കിടയില്‍ ഞങ്ങള്‍ ഒരിക്കലും വിദ്യാര്‍ത്ഥികളേയും തൊഴിലാളീകളേയും മറ്റുള്ളവരേയും അടിച്ചമര്‍ത്താന്‍ പോലീസിനേയും പട്ടാളത്തേയും ഉപയോഗിച്ച് ബലപ്രയോഗം നടത്തിയിട്ടില്ല . ജ്നങ്ങളും ഭരണവും തമ്മിലുള്ള
ഗാഢമായ ബന്ധവും, ഞങ്ങള്‍ നേടിയ ഐക്യബോധവും മനപ്പൊരുത്തവുമാണ് അതിനു കാരണം .
16.യൂറോപ്യന്‍ രാജ്യങ്ങളില്‍ ജനങ്ങള്‍ക്കെതിരായി ടിയര്‍ ഗ്യാസും പോലീസ് നായ്ക്കളുമെല്ലാം സ്ഥിരമായി ഉള്‍പ്പെടുത്തേണ്ടിവരുന്നത് എന്തുകൊണ്ടാണ് ?
17. ബഹുകക്ഷി വ്യവസ്ഥയില്‍ ജനങ്ങളല്ല ; മറിച്ച് പാര്‍ട്ടിയാണ് സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നത് . തിരഞ്ഞെടുക്കപ്പെടുമെന്ന്
ഉറപ്പുള്ളവരെമാത്രമേ പാര്‍ട്ടികള്‍ നിര്‍ദ്ദേശിക്കുകയുള്ളൂ .No comments:

Get Blogger Falling Objects