Monday, January 16, 2012

672.കലോത്സവം : എ ഗ്രേഡുകാര്‍ക്ക് കലാമണ്ഡലം പ്രവേശനം നല്‍കും





സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഈ വര്‍ഷം മുതല്‍ എ ഗ്രേഡ് കരസ്ഥമാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കേരള കലാമണ്ഡലം കല്‍പ്പിത സര്‍വ്വകലാശാലയില്‍ ബിരുദ-ബിരുദാനന്തര കോഴ്സുകളില്‍ പ്രവേശനത്തിന് പരീക്ഷ ഒഴിവാക്കി പ്രവേശനം നല്‍കുമെന്ന് വൈസ് ചാന്‍സ ലര്‍ പി.എന്‍, സുരേഷ് അറിയിച്ചു. കലാമണ്ഡലത്തില്‍ അഭ്യസിപ്പിക്കുന്ന 14 വിഷയങ്ങളില്‍ ഏതെങ്കിലും കലാരൂപങ്ങള്‍ക്ക് എ ഗ്രേഡ് ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായിരിക്കും ഈ സൌകര്യം ലഭിക്കുക. ഒരു സാംസ്കാരിക സര്‍വ്വകലാശാല എന്ന നിലയില്‍ വൈദഗ്ധ്യത്തോടെയുള്ള ഉപരി പഠനം , കലാകാരന്‍മാര്‍ക്ക് സാധ്യമാക്കുന്നതിനും സംസ്ഥാനതലത്തില്‍ മികവു തെളിയിച്ച വിദ്യാര്‍ഥികളെ കലാമണ്ഡലത്തിലേക്ക് ആകര്‍ഷിക്കുന്നതിനുമാണ് ഈ നടപടിയെന്ന് വൈസ് ചാന്‍സലര്‍ അറിയിച്ചു.

No comments:

Get Blogger Falling Objects