Friday, January 20, 2012

683.സ്കൂള്‍ കലോത്സവം മാധ്യമ അവാര്‍ഡ്-എന്‍ട്രികള്‍ ക്ഷണിക്കുന്നു




തൃശൂരില്‍ നടക്കുന്ന കേരള സ്കൂള്‍ കലോത്സവത്തിന്റെ ഭാഗമായുള്ള മാധ്യമ റിപ്പോര്‍ട്ടിംഗ് നടത്തുന്ന ദൃശ്യ, ശ്രാവ്യ, അച്ചടി മാധ്യമങ്ങള്‍ക്ക് അവാര്‍ഡ് നല്‍കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എ ഷാജഹാന്‍ അറിയിച്ചു. ഇതിനായി ഓരോ മാധ്യമങ്ങളും വിവിധ കാറ്റഗറിയില്‍ പരമാവധി 5 എന്‍ട്രികള്‍ സമര്‍പ്പിക്കാം. എന്‍ട്രികള്‍ 22-ാം തിയതി വരെയുള്ള റിപ്പോര്‍ട്ടിംഗ് ആണ് ഉള്‍പ്പെടുത്തേണ്ടത്. വീഡിയോ ക്ളിപ്പിംഗുകള്‍, റേഡിയോ റിപ്പോര്‍ട്ടിംഗുകള്‍ എന്നിവ സി ഡി യിലാക്കി നല്‍കണം. എന്‍ട്രികള്‍ 23ന് രാവിലെ 8മണി വരെ സ്വീകരിക്കുന്നതാണ്. പബ്ളിസിറ്റി കണ്‍വീനര്‍, കേരള സ്കൂള്‍ കലോത്സവം-തൃശൂര്‍, ഗവണ്‍മെന്റ് മോഡല്‍ ഹയര്‍സെക്കന്ററി സ്കൂള്‍, തൃശൂര്‍ എന്ന വിലാസത്തിലോ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍(ജോയിന്റ് കണ്‍വീനര്‍), തൃശൂര്‍ എന്ന വിലാസത്തിലോ നേരിട്ടോ സ്വീകരിക്കും. പത്ര മാധ്യമങ്ങള്‍ക്ക്- സമഗ്ര കവറേജ്, മികച്ച കാര്‍ട്ടൂണിസ്റ്, മികച്ച ഫോട്ടോ ഗ്രാഫര്‍, മികച്ച റിപ്പോര്‍ട്ടര്‍ എന്നിവര്‍ക്കും, ദൃശ്യ മാധ്യമങ്ങള്‍ക്ക് -മികച്ച കവറേജ്, മികച്ച റിപ്പോര്‍ട്ടര്‍, മികച്ച ക്യാമറാമാന്‍ എന്നിവര്‍ക്കും അവാര്‍ഡ് നല്‍കും. ശ്രവ്യ മാധ്യമങ്ങളില്‍ ഏറ്റവും മികച്ച കവറേജിനാണ് അവാര്‍ഡ്.

No comments:

Get Blogger Falling Objects