Saturday, January 21, 2012

689.വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി അദ്ധ്യാപകര്‍ക്ക് വിദ്യാഭ്യാസ മാനേജ്മെന്റ് പരിശീലനം




സീമാറ്റ് കേരള വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ മുഴുവന്‍ വൊക്കേഷണല്‍ അദ്ധ്യാപകര്‍ക്കും, ജി.എഫ്.സി അദ്ധ്യാപകര്‍ക്കും വിദ്യാഭ്യാസ മാനേജ്മെന്റില്‍ രണ്ടാംഘട്ട പരിശീലനം നല്‍കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ അദ്ധ്യാപകര്‍ക്ക് തിരുവനന്തപുരം സീമാറ്റ് കേരളയുടെ ആസ്ഥാനത്തും കോട്ടയം, എറണാകുളം ജില്ലകളിലെ അദ്ധ്യാപകര്‍ക്ക് എറണാകുളം കുറുപ്പുംപടി ഡയറ്റിലും തൃശൂര്‍, പാലക്കാട്, മലപ്പുറം, ഇടുക്കി ജില്ലകളിലെ അദ്ധ്യാപകര്‍ക്ക് തൃശൂര്‍ രാമവര്‍മ്മപുരം ഡയറ്റിലും കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍ഗോഡ് ജില്ലകളിലെ അദ്ധ്യാപകര്‍ക്ക് വയനാട് സുല്‍ത്താന്‍ബത്തേരി ഡയറ്റിലുമാണ് പരിശീലനം. ജനുവരി 23 മുതല്‍ പരിശീലനം ആരംഭിക്കും. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി അസിസ്റന്റ് ഡയറക്ടര്‍മാരുടെ അറിയിപ്പ് ലഭിക്കുന്നതിനനുസരിച്ച് അദ്ധ്യാപകര്‍ പരിശീലനത്തിന് എത്തണമെന്ന് സീമാറ്റ് ഡയറക്ടര്‍ അറിയിച്ചു.

No comments:

Get Blogger Falling Objects