Monday, January 30, 2012

706കൈത്തറി ഉത്പന്നങ്ങളുടെ പ്രചാരണം : ഡിസൈനുകള്‍ ക്ഷണിച്ചു





കേരള കൈത്തറിയുടെ തനതായ സവിശേഷതകളും മൂല്യവും വിളംബരം ചെയ്ത്, സംസ്ഥാനത്തെ ആറ് മേഖലകളിലുള്ള വിവിധ കൈത്തറി ഉത്പന്നങ്ങള്‍ക്ക് ദേശീയ-അന്തര്‍ദേശീയ പ്രചാരവും അംഗീകാരവും നേടിയെടുക്കുന്നതിന് പത്ര-ദൃശ്യ മാധ്യമങ്ങളിലൂടെയും മറ്റും പരസ്യം ചെയ്യുന്നതിന് മികച്ച പരിചയമുള്ള പ്രൊഫഷണല്‍ സ്ഥാപനങ്ങളില്‍ നിന്നും ഡിസൈനുകള്‍ ക്ഷണിച്ചു. ഓരോ മേഖലയിലെയും തെരഞ്ഞെടുക്കപ്പെട്ട ഉത്പന്നങ്ങള്‍ ധരിച്ചുകൊണ്ടുള്ള മോഡലുകളുടെ എട്ട് വീതം ഡിസൈനുകളുടെ എ4 സൈസിലുള്ള ഡിജിറ്റല്‍ പ്രിന്റും സോഫ്റ്റ് കോപ്പിയുമാണ് മത്സരാടിസ്ഥാനത്തിലുള്ള എന്‍ട്രികളായി സമര്‍പ്പിക്കേണ്ടത്. തെരഞ്ഞെടുക്കപ്പെടുന്ന ഓരോ എന്‍ട്രിക്കും പ്രതിഫലം ലഭിക്കും. മേഖലാടിസ്ഥാനത്തിലുള്ള ഉത്പന്നങ്ങളുടെ സവിശേഷതകള്‍ അനാവരണം ചെയ്യുന്ന വിധത്തിലുള്ള പരസ്യ വാക്യങ്ങളും ക്യാപ്ഷനുകളും ഡിസൈനുകളോടൊപ്പം ഉണ്ടായിരിക്കണം. ഉത്പന്നങ്ങളുടെ സാങ്കേതിക മേന്മ, ഗുണനിലവാരം, പ്രാദേശികമായ വൈവിധ്യങ്ങള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍, പദ്ധതിയുടെ നിര്‍വഹണ ഏജന്‍സിയായ കണ്ണൂരിലെ ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്ലൂം ടെക്നോളജിയില്‍ നിന്നും ലഭിക്കും എന്‍ട്രികള്‍ ഫെബ്രുവരി പത്തിനകം എക്സിക്യൂട്ടീവ് ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്ലൂം ടെക്നോളജി, കണ്ണൂര്‍, തോട്ടട കീഴുന്ന പി.ഒ - 670 007 വിലാസത്തില്‍ ലഭിക്കണം. ഫോണ്‍ - 0497 - 2835390, 944776970.

No comments:

Get Blogger Falling Objects