Monday, January 30, 2012

707.ടിപ്പര്‍ ലോറി ഡ്രൈവര്‍മാര്‍ക്ക് പരിശീലനം





തിരുവനന്തപുരം താലൂക്കിലെ എല്ലാ ടിപ്പര്‍ ലോറി ഡ്രൈവര്‍മാര്‍ക്കും റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് ഫെബ്രുവരി ഒന്നിന് പരിശീലനവും സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തുമെന്ന് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. താലൂക്കിലെ എല്ലാ ടിപ്പര്‍ ലോറി ഡ്രൈവര്‍മാരും രാവിലെ 10 മണിക്ക് കിഴക്കേക്കോട്ടയ്ക്ക് സമീപം പ്രിയദര്‍ശിനി മിനി ഹാളില്‍ ഹാജരായി പേര് രജിസ്റര്‍ ചെയ്ത് പരിശീലനത്തില്‍ പങ്കെടുക്കണം. ട്രെയിനികള്‍ക്ക് 250/- രൂപ യാത്രാബത്തയും തിരുവനന്തപുരം റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്യും. ട്രെയിനിങില്‍ ഹാജരായി സര്‍ട്ടിഫിക്കറ്റ് നേടാത്ത ഡ്രൈവര്‍മാരെ തുടര്‍ന്ന് ടിപ്പര്‍ ലോറി ഓടിക്കാന്‍ അനുവദിക്കില്ല

No comments:

Get Blogger Falling Objects