Tuesday, January 31, 2012

715.സ്വത്തുവിവരം : 15 വരെ ഓണ്‍ലൈന്‍ വഴി സമര്‍പ്പിക്കാം





2011-ലെ ഭൂസ്വത്തുക്കളും മറ്റ് നിക്ഷേപങ്ങളും സംബന്ധിച്ച പത്രിക, സാങ്കേതിക കാരണങ്ങളാല്‍ ജനുവരി 15 ന് മുമ്പ് സമര്‍പ്പിക്കാന്‍ കഴിയാതിരുന്ന സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്ക് പത്രിക സമര്‍പ്പിക്കുവാന്‍ ഒരവസരം കൂടി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അതനുസരിച്ച് പത്രികാ സമര്‍പ്പണം ഫെബ്രുവരി ഒന്ന് മുതല്‍ ഫെബ്രുവരി 15 വരെ ഓണ്‍ലൈന്‍ (www.spark.gov.in/webspark) വഴി നടത്താം. ഇത് സംബന്ധിച്ച വിവരം 2011 ഡിസംബര്‍ 23 ലെ 70564/എസ്.എസ് 3/11/പൊ.ഭ.വ, 2011 ഡിസംബര്‍ 23 ലെ 570/എസ്.സി 1/11/പൊ.ഭ.വ നമ്പര്‍ സര്‍ക്കുലറുകളില്‍ പ്രതിപാദിച്ചിട്ടുണ്ട്. കൂടുതല്‍ വിവരം സെക്രട്ടേറിയറ്റിലെ സ്പെഷ്യല്‍ സെക്രട്ടറി/അഡീഷണല്‍ സെക്രട്ടറി/ജോയിന്റ് സെക്രട്ടറി റാങ്കിലുളള ഉദ്യോഗസ്ഥര്‍ (ഇപ്പോള്‍ ഡപ്യൂട്ടേഷനിലുളളവര്‍ ഉള്‍പ്പെടെ) പൊതുഭരണ (എസ്.സി) വകുപ്പിലും (ഫോണ്‍ : 0471-2518531, 2518223) പൊതുഭരണ സെക്രട്ടേറിയറ്റിലെ ലാസ്റ്ഗ്രേഡ് ജീവനക്കാര്‍ ഉള്‍പ്പെടെ ഡപ്യൂട്ടി സെക്രട്ടറി റാങ്ക് വരെയുളള ഉദ്യോഗസ്ഥര്‍, നിയമ/ധനകാര്യ വകുപ്പുകളിലെ ഡപ്യൂട്ടി സെക്രട്ടറി റാങ്ക് വരെയുളള ഗസറ്റഡ് ഉദ്യോഗസ്ഥര്‍ (ഇപ്പോള്‍ ഡപ്യൂട്ടേഷനിലുളളവര്‍ ഉള്‍പ്പെടെ) പൊതുഭരണ (എസ്.എസ്) വകുപ്പിലും (ഫോണ്‍ : 0471-2518399, 2327559) ബന്ധപ്പെടണം.

No comments:

Get Blogger Falling Objects