Tuesday, January 31, 2012

716.അന്താരാഷ്ട്ര നാടകോത്സവത്തിന് ഇന്ന് തിരിതെളിയും

സാംസ്ക്കാരിക വകുപ്പും കേരള സംഗീതനാടക അക്കാദമിയും സംഘടിപ്പിക്കുന്ന നാലാമത് അന്താരാഷ്ട്ര നാടകോത്സവം ഇന്ന്(ബുധന്‍) തൃശൂരില്‍ ആരംഭിക്കും. വൈകീട്ട് 6മണിക്ക് അക്കാദമി ആസ്ഥാനത്ത് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ എം.പി, എം.എല്‍.എ മാര്‍, മേയര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, പത്മശ്രീ കലാമണ്ഡലം ഗോപി, പത്മശ്രീ കലാ മണ്ഡലം ക്ഷേമാവതി, പത്മശ്രീ പെരുവനം കുട്ടന്‍മാരാര്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ പത്മഭൂഷണ്‍ കാവാലം നാരായണപണിക്കര്‍, പത്മഭൂഷണ്‍ കലാമണ്ഡലം രാമന്‍കുട്ടി നായര്‍, പത്മശ്രീ പാറശ്ശാല ബി.പൊന്നമ്മാള്‍, തൃപ്പേക്കുളം അച്യുതമാരാര്‍ എന്നിവര്‍ സംയുക്തമായി തിരിതെളിക്കും. രാജസ്ഥാനിലെ രൂപായന്‍ സംസ്ഥാന്‍ മംഗനിയാര്‍ സംഗീത പരിപാടി അവതരിപ്പിക്കും. തുടര്‍ന്ന് കാവാലം നാരായണപണിക്കര്‍ സംവിധാനം നിര്‍വഹിച്ച കാളിദാസന്റെ മാളവികാഗ്നിമിത്രം അവതരിപ്പിക്കും. ലോക പ്രശസ്തരായ നാടകകൃത്തുക്കളുടെയും സംവിധായകരുടെയും രചനകളും സംവിധാനരീതികളും പരിചയപ്പെടാനുള്ള മികച്ച ഒരു വേദിയായിരിക്കും ഈ നാടകോത്സവമെന്ന് അക്കാദമി ചെയര്‍മാന്‍ സൂര്യ കൃഷ്ണമൂര്‍ത്തി , സെക്രട്ടറി പി. വി. കൃഷ്ണന്‍ നായര്‍ എന്നിവര്‍ അറിയിച്ചു. മീറ്റ് ദ മാസ്റേഴ്സ് എന്ന മുഖ്യ സെഗ്മെന്റ് പോളണ്ട്, ലിത്വാനിയ എന്നീ മധ്യ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള നാടകങ്ങള്‍ ഇറ്റ്ഫോക്കില്‍ ആദ്യമായാണ് അവതരിപ്പിക്കപ്പെടുന്നത്. പോളണ്ടിലെ പെഡ്രോസി തിയറ്ററിന്റെ കാര്‍മെന്‍ ഏണമ്പ്രെ, ബോസ്നിയാന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തിലുള്ള ശ്രദ്ധേയ അവതരണങ്ങളില്‍ ഒന്നു മാത്രം. ലിത്വാനിയയിലെ ക്രൂറ്റ്സെര്‍ സൊനാറ്റ, ലിയോ ടോള്‍സ്റോയിയുടെ രചനയെ ആസ്പദമാക്കിയുള്ളതാണ്. ഏഷ്യന്‍ പ്രവാസ ജിവിതത്തെ പ്രമേയമാക്കികൊണ്ട് പ്രശസ്ത ജര്‍മ്മന്‍ നാടകൃത്തായ റൊളാങ്ങ് ഷാമെന്‍ ഫെഗിന്റെ ഗോള്‍ഡണ്‍ ഡ്രാഗണ്‍ പ്രേക്ഷകരും നടന്‍മാരും തമ്മിലുള്ള ഇന്റിമേറ്റ് ഇടത്തിലാണ് സാധ്യമാവുന്നത്. ഇറ്റലിയിലെ പോട്ട്ലാഷ് തിയറ്ററിന്റെ ട്വന്റി തൌസന്റ് ലീഗ്സ് അണ്ടര്‍ സീ, ഇസ്രായേലില്‍ നിന്നുള്ള ഒഡീസിയൂസ് കൊയോട്ടിക്കസ്സ് ഹോമറുടെ ഒരു ക്ളൌണ്‍ വ്യാഖ്യാനമായാണ് രംഗത്ത് സംഭവിക്കുന്നത്. ലോകത്തിലെ രണ്ട് സുപ്രധാന നാടക പാഠശാലകളില്‍ നിന്നും രണ്ട് സൈറ്റ് സ്പെസിഫിക്നാടകങ്ങള്‍ ഇത്തവണത്തെ ഇറ്റ്ഫോക്കിന്റെ മറ്റൊരു പ്രധാന ആകര്‍ഷണമാണ്. കെന്റ് യൂണിവേഴ്സിറ്റി(ഇംഗ്ളണ്ട്) വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ചേര്‍ന്നവതരിപ്പിക്കുന്ന ലോക പ്രശസ്ത നാടക ചിന്തകനും, അദ്ധ്യാപകനും, സംവിധായകനുമായ റിച്ചാര്‍ഡ് ഷെക്ക്നറുടെ ഇമേജിനിംഗ്- ഒ , കാലിക്കറ്റ് യൂണിവേഴ്സിറ്റി തൃശൂര്‍ സ്കൂള്‍ ഓഫ് ഡ്രാമ അവതരിപ്പിക്കുന്ന പിന്റെറുടെ ബെര്‍ത്ഡെ പാര്‍ട്ടി എന്നിവയാണ് രണ്ട് പ്രധാന സൈറ്റ് സ്പെസിഫിക് അവതരണങ്ങള്‍. അനുപം ഖേര്‍, ചലച്ചിത്രതാരം രേവതി, പത്മശ്രീ അരുന്ധതി നാഗ്, ഉഷാ ഗാംഗുലി എന്നിവര്‍ വിശിഷ്ടാതിഥികളായെത്തും. ആകര്‍ഷ് ഖുറാണ, ഫിറോസ് ഖാന്‍, അഭിഷേക് മജുംദ്ദാര്‍, ശ്രീജിത്ത് സുന്ദരം, ദീപന്‍ ശിവരാമന്‍, ശങ്കര്‍ വെങ്കിടേശ്വരന്‍, സുനില്‍ എന്നീ പുതുതലമുറയിലെ തിയറ്റര്‍ വാഗ്ദാനങ്ങളുടെ നാടകങ്ങള്‍ ഇറ്റ്ഫോക്കിനെ ഏറെ സജീവമാക്കും. ഫെബ്രുവരി 8ന് ഇറ്റ്ഫോക്കിന് തിരശ്ശീലവീഴും. മ്യൂസിക്ക് ക്രോസ് ഓവര്‍, സെമിനാര്‍, മുഖാമുഖം, ഫോക്, ക്ളാസിക്കല്‍ കലാരൂപങ്ങളായ കഥകളി, കൃഷ്ണനാട്ടം, തോല്‍പ്പാവക്കൂത്ത്, തെയ്യം എന്നിവയും വേദിയിലുണ്ടാകും. സാംസ്ക്കാരിക വകുപ്പും കേരള സംഗീതനാടക അക്കാദമിയും സംഘടിപ്പിക്കുന്ന നാലാമത് അന്താരാഷ്ട്ര നാടകോത്സവം ഇന്ന്(ബുധന്‍) തൃശൂരില്‍ ആരംഭിക്കും. വൈകീട്ട് 6മണിക്ക് അക്കാദമി ആസ്ഥാനത്ത് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ എം.പി, എം.എല്‍.എ മാര്‍, മേയര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, പത്മശ്രീ കലാമണ്ഡലം ഗോപി, പത്മശ്രീ കലാ മണ്ഡലം ക്ഷേമാവതി, പത്മശ്രീ പെരുവനം കുട്ടന്‍മാരാര്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ പത്മഭൂഷണ്‍ കാവാലം നാരായണപണിക്കര്‍, പത്മഭൂഷണ്‍ കലാമണ്ഡലം രാമന്‍കുട്ടി നായര്‍, പത്മശ്രീ പാറശ്ശാല ബി.പൊന്നമ്മാള്‍, തൃപ്പേക്കുളം അച്യുതമാരാര്‍ എന്നിവര്‍ സംയുക്തമായി തിരിതെളിക്കും. രാജസ്ഥാനിലെ രൂപായന്‍ സംസ്ഥാന്‍ മംഗനിയാര്‍ സംഗീത പരിപാടി അവതരിപ്പിക്കും. തുടര്‍ന്ന് കാവാലം നാരായണപണിക്കര്‍ സംവിധാനം നിര്‍വഹിച്ച കാളിദാസന്റെ മാളവികാഗ്നിമിത്രം അവതരിപ്പിക്കും. ലോക പ്രശസ്തരായ നാടകകൃത്തുക്കളുടെയും സംവിധായകരുടെയും രചനകളും സംവിധാനരീതികളും പരിചയപ്പെടാനുള്ള മികച്ച ഒരു വേദിയായിരിക്കും ഈ നാടകോത്സവമെന്ന് അക്കാദമി ചെയര്‍മാന്‍ സൂര്യ കൃഷ്ണമൂര്‍ത്തി , സെക്രട്ടറി പി. വി. കൃഷ്ണന്‍ നായര്‍ എന്നിവര്‍ അറിയിച്ചു. മീറ്റ് ദ മാസ്റേഴ്സ് എന്ന മുഖ്യ സെഗ്മെന്റ് പോളണ്ട്, ലിത്വാനിയ എന്നീ മധ്യ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള നാടകങ്ങള്‍ ഇറ്റ്ഫോക്കില്‍ ആദ്യമായാണ് അവതരിപ്പിക്കപ്പെടുന്നത്. പോളണ്ടിലെ പെഡ്രോസി തിയറ്ററിന്റെ കാര്‍മെന്‍ ഏണമ്പ്രെ, ബോസ്നിയാന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തിലുള്ള ശ്രദ്ധേയ അവതരണങ്ങളില്‍ ഒന്നു മാത്രം. ലിത്വാനിയയിലെ ക്രൂറ്റ്സെര്‍ സൊനാറ്റ, ലിയോ ടോള്‍സ്റോയിയുടെ രചനയെ ആസ്പദമാക്കിയുള്ളതാണ്. ഏഷ്യന്‍ പ്രവാസ ജിവിതത്തെ പ്രമേയമാക്കികൊണ്ട് പ്രശസ്ത ജര്‍മ്മന്‍ നാടകൃത്തായ റൊളാങ്ങ് ഷാമെന്‍ ഫെഗിന്റെ ഗോള്‍ഡണ്‍ ഡ്രാഗണ്‍ പ്രേക്ഷകരും നടന്‍മാരും തമ്മിലുള്ള ഇന്റിമേറ്റ് ഇടത്തിലാണ് സാധ്യമാവുന്നത്. ഇറ്റലിയിലെ പോട്ട്ലാഷ് തിയറ്ററിന്റെ ട്വന്റി തൌസന്റ് ലീഗ്സ് അണ്ടര്‍ സീ, ഇസ്രായേലില്‍ നിന്നുള്ള ഒഡീസിയൂസ് കൊയോട്ടിക്കസ്സ് ഹോമറുടെ ഒരു ക്ളൌണ്‍ വ്യാഖ്യാനമായാണ് രംഗത്ത് സംഭവിക്കുന്നത്. ലോകത്തിലെ രണ്ട് സുപ്രധാന നാടക പാഠശാലകളില്‍ നിന്നും രണ്ട് സൈറ്റ് സ്പെസിഫിക്നാടകങ്ങള്‍ ഇത്തവണത്തെ ഇറ്റ്ഫോക്കിന്റെ മറ്റൊരു പ്രധാന ആകര്‍ഷണമാണ്. കെന്റ് യൂണിവേഴ്സിറ്റി(ഇംഗ്ളണ്ട്) വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ചേര്‍ന്നവതരിപ്പിക്കുന്ന ലോക പ്രശസ്ത നാടക ചിന്തകനും, അദ്ധ്യാപകനും, സംവിധായകനുമായ റിച്ചാര്‍ഡ് ഷെക്ക്നറുടെ ഇമേജിനിംഗ്- ഒ , കാലിക്കറ്റ് യൂണിവേഴ്സിറ്റി തൃശൂര്‍ സ്കൂള്‍ ഓഫ് ഡ്രാമ അവതരിപ്പിക്കുന്ന പിന്റെറുടെ ബെര്‍ത്ഡെ പാര്‍ട്ടി എന്നിവയാണ് രണ്ട് പ്രധാന സൈറ്റ് സ്പെസിഫിക് അവതരണങ്ങള്‍. അനുപം ഖേര്‍, ചലച്ചിത്രതാരം രേവതി, പത്മശ്രീ അരുന്ധതി നാഗ്, ഉഷാ ഗാംഗുലി എന്നിവര്‍ വിശിഷ്ടാതിഥികളായെത്തും. ആകര്‍ഷ് ഖുറാണ, ഫിറോസ് ഖാന്‍, അഭിഷേക് മജുംദ്ദാര്‍, ശ്രീജിത്ത് സുന്ദരം, ദീപന്‍ ശിവരാമന്‍, ശങ്കര്‍ വെങ്കിടേശ്വരന്‍, സുനില്‍ എന്നീ പുതുതലമുറയിലെ തിയറ്റര്‍ വാഗ്ദാനങ്ങളുടെ നാടകങ്ങള്‍ ഇറ്റ്ഫോക്കിനെ ഏറെ സജീവമാക്കും. ഫെബ്രുവരി 8ന് ഇറ്റ്ഫോക്കിന് തിരശ്ശീലവീഴും. മ്യൂസിക്ക് ക്രോസ് ഓവര്‍, സെമിനാര്‍, മുഖാമുഖം, ഫോക്, ക്ളാസിക്കല്‍ കലാരൂപങ്ങളായ കഥകളി, കൃഷ്ണനാട്ടം, തോല്‍പ്പാവക്കൂത്ത്, തെയ്യം എന്നിവയും വേദിയിലുണ്ടാകും.

No comments:

Get Blogger Falling Objects