Wednesday, February 01, 2012

722.നോട്ടറി നിയമനം : അപേക്ഷകള്‍ സ്വീകരിക്കുന്നത് നിറുത്തിവച്ചു





കേരള സര്‍ക്കാരിന് കീഴില്‍ നോട്ടറി നിയമനത്തിനായുള്ള അപേക്ഷകള്‍ (മെമ്മോറിയല്‍) സ്വീകരിക്കുന്നതല്ലെന്ന് നിയമവകുപ്പ് സെക്രട്ടറി അറിയിച്ചു. 1956 ലെ നോട്ടറി ചട്ടങ്ങളില്‍ കേരള സര്‍ക്കാരിനു നിയമിക്കാവുന്ന നോട്ടറിമാരുടെ എണ്ണം 845 ആയാണ് നിജപ്പെടുത്തിയിട്ടുള്ളത്. പ്രസ്തുത എണ്ണത്തിലുണ്ടാകാവുന്ന ഒഴിവുകള്‍ക്കനുസൃതമായി മാത്രമേ നോട്ടറി നിയമനം നല്കാന്‍ കഴിയൂ എന്നതിനാലും, നോട്ടറി നിയമനത്തിനുവേണ്ടി ധാരാളം അപേക്ഷകള്‍ നിയമവകുപ്പില്‍ ഇതിനകം കിട്ടിയിട്ടുള്ളതിനാലുമാണ് പുതിയ അപേക്ഷകള്‍ സ്വീകരിക്കുന്നത് നിറുത്തിവയ്ക്കുന്നതെന്നും നിയമവകുപ്പ് സെക്രട്ടറി വ്യക്തമാക്കി.

No comments:

Get Blogger Falling Objects