Wednesday, February 01, 2012

724.പ്രോജക്ട് സാറ്റര്‍ഡേ പദ്ധതി നടപ്പാക്കും - വനം മന്ത്രി





വനം-വന്യജീവി വകുപ്പിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനും വകുപ്പിന്റെ ഓഫീസിലും പരിസരത്തും ശുചിത്വം ഉറപ്പാക്കുന്നതിനും പ്രോജക്ട് സാറ്റര്‍ഡേ പദ്ധതി നടപ്പാക്കുമെന്ന് വനം മന്ത്രി കെ.ബി.ഗണേഷ്കുമാര്‍ അറിയിച്ചു. പദ്ധതിയുടെ ഭാഗമായി എല്ലാ ശനിയാഴ്ചകളിലും രാവിലെ വകുപ്പില്‍ തീര്‍പ്പാക്കേണ്ട ഫയലുകള്‍ അടിയന്തിരമായി തീര്‍പ്പാക്കുകയും ഉച്ചയ്ക്കുശേഷം വകുപ്പിലെ എല്ലാ ജീവനക്കാരും അവരുടെ ഓഫീസും പരിസരവും ശുചീകരിക്കുകയും വേണം. വകുപ്പില്‍ ഫലപ്രദമായ ഒരു ഫയല്‍ മാനേജ്മെന്റ് സിസ്റത്തിനും രൂപം നല്‍കണം. പദ്ധതി ഫലപ്രദമായി നടപ്പാവുന്നു എന്ന് ബന്ധപ്പെട്ട ഓഫീസ് മേധാവികള്‍ ഉറപ്പുവരുത്തണം. പദ്ധതി നിര്‍വ്വഹണ റിപ്പോര്‍ട്ട് അഡീ.പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ് കണ്‍സര്‍വേറ്റര്‍ (ഭരണം) യഥാസമയം സമര്‍പ്പിക്കണമെന്നും മന്ത്രി നിര്‍ദ്ദേശം നല്‍കി

No comments:

Get Blogger Falling Objects