Wednesday, February 01, 2012

725.രാജ്യാന്തര അലങ്കാര മത്സ്യ പ്രദര്‍ശനം: ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍





രണ്ടു വര്‍ഷത്തിലൊരിക്കല്‍ സംഘടിപ്പിക്കുന്ന രാജ്യാന്തര അലങ്കാര മത്സ്യ പ്രദര്‍ശനത്തിന് കൊച്ചിയില്‍ നടക്കുന്ന ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലേക്ക്. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു രാജ്യാന്തര സ്റേഡിയം മൈതാനത്ത് ഫെബ്രുവരി പത്തു മുതല്‍ 14 വരെയാണ് ആറാമത് ഇന്ത്യ ഇന്റര്‍നാഷണല്‍ അക്വാഷോയ്ക്ക് വേദിയൊരുങ്ങുന്നത്. രാജ്യത്തെ നടക്കുന്ന ഏറ്റവും വലിയ അലങ്കാര മത്സ്യപ്രദര്‍ശനമാണിത്. മേളയുടെ പവിലിയന്‍, സ്റാള്‍ നിര്‍മാണം ഈയാഴ്ച പൂര്‍ത്തീകരിക്കും. ഇന്ത്യയിലും വിദേശത്തു നിന്നുമുളള പ്രദര്‍ശകരുടെ വന്‍പ്രാതിനിധ്യമാണ് ഇക്കുറി പ്രതീക്ഷിക്കുന്നത്. സംസ്ഥാന ഫിഷറീസ് വകുപ്പ്, കേന്ദ്ര കൃഷി മന്ത്രാലയം, നാഷണല്‍ ഫിഷറീസ് ഡവലപ്മെന്റ് ബോര്‍ഡ് എന്നിവയുടെ സഹകരണത്തോടെയാണ് അലങ്കാര മത്സ്യ പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. അക്വാഷോയുടെ ഭാഗമായി 'അലങ്കാര മത്സ്യക്കൃഷി, വിപണനം, പ്രജനനം' എന്ന വിഷയത്തില്‍ ദ്വിദിന രാജ്യാന്തര സെമിനാര്‍ 11, 12 തീയതികളില്‍ നടക്കും. അക്വാഷോയുടെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കൊച്ചിയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.കെ. മൊഹന്തി അധ്യക്ഷത വഹിച്ചു. ഫിഷറീസ് ഡയറക്ടര്‍ സി.എ. ലത, അഡീഷണല്‍ ഡയറക്ടര്‍ കെ.എ.സൈറ ബാനു, ഫിര്‍മ എക്സിക്യുട്ടീവ് ഡയറക്ടര്‍ എ. ഗോപാലകൃഷ്ണന്‍ നായര്‍, ജോയിന്റ് ഡയറക്ടര്‍ സി.കെ.ഭരതന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പ്രദര്‍ശന നഗരിയിലെ നിര്‍മാണപ്രവര്‍ത്തനങ്ങളും മറ്റ് സജ്ജീകരണങ്ങളും യോഗം വിലയിരുത്തി. തായ്ലന്‍ഡ്, സിംഗപ്പൂര്‍, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് അലങ്കാര മത്സ്യങ്ങളും അക്വേറിയങ്ങളും അനുബന്ധ സാമഗ്രികളും പ്രദര്‍ശനത്തിനെത്തുന്നുണ്ട്. തമിഴ്നാട്, ലക്ഷദ്വീപ്, വിവിധ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയുടെ സ്റാളുകള്‍ പ്രദര്‍ശനത്തിനുണ്ടാകും. വിദേശരാജ്യങ്ങളിലെ അലങ്കാരമത്സ്യ വ്യാപാരികളും ഇന്ത്യയില്‍ നിന്നുള്ള അലങ്കാരമത്സ്യ ഉത്പാദകരും തമ്മില്‍ വ്യാപാരാടിസ്ഥാനത്തിലുള്ള കൂടിക്കാഴ്ചയും അക്വാഷോയുടെ ഭാഗമായി നടക്കും.

2 comments:

Nikhil Raj said...

കണ്ണും മനസ്സും കുളിർപ്പിക്കുന്ന രൂപഭംഗിയുള്ള അലങ്കാര മത്സ്യങ്ങളുടെ ഏതു പുതിയ ഇനം വന്നാലും അന്നു തന്നെ വാങ്ങണം എന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ ഇതാ നിങ്ങൾക്കായി ഒരു എളുപ്പവഴി.
വൃത്തിയുള്ള സാഹചര്യത്തിൽ പരിപാലിക്കുന്ന മികച്ച മാതൃശേഖരവും, ഇറക്കുമതി ചെയ്ത ഗുണമേന്മയുള്ള തീറ്റയും. എല്ലാം ഇതാ വിരൽ തുമ്പിൽ

ഇവിടെ ഒന്ന് തൊട്ട് നോക്കു

Nikhil Raj said...

കണ്ണും മനസ്സും കുളിർപ്പിക്കുന്ന രൂപഭംഗിയുള്ള അലങ്കാര മത്സ്യങ്ങളുടെ ഏതു പുതിയ ഇനം വന്നാലും അന്നു തന്നെ വാങ്ങണം എന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ ഇതാ നിങ്ങൾക്കായി ഒരു എളുപ്പവഴി.
വൃത്തിയുള്ള സാഹചര്യത്തിൽ പരിപാലിക്കുന്ന മികച്ച മാതൃശേഖരവും, ഇറക്കുമതി ചെയ്ത ഗുണമേന്മയുള്ള തീറ്റയും. എല്ലാം ഇതാ വിരൽ തുമ്പിൽ

ഇവിടെ ഒന്ന് തൊട്ട് നോക്കു

Get Blogger Falling Objects